ചൈനയിലിരുന്ന് ഹൈദരാബാദിലെ രോഗിക്ക് ഓപ്പറേഷൻ നടത്തി ഇന്ത്യൻ ഡോക്ടർ; 5ജി റോബോട്ടിക് ശസ്ത്രക്രിയ വിജയകരം
ചൈനയിൽ വികസിപ്പിച്ചെടുത്ത റോബോട്ടിക് സാങ്കേതികവിദ്യയും അതിവേഗ 5ജി കണക്റ്റിവിറ്റിയും ഉപയോഗിച്ചാണ് ഇന്ത്യൻ യൂറോളജിസ്റ്റ് ശസ്ത്രക്രിയ നടത്തിയത്

- Published:
24 May 2026 1:00 PM IST

വുഹാൻ: ചൈനയിലെ വുഹാനിലിരുന്ന് 3,000 കിലോമീറ്റർ അകലെ ഹൈദരാബാദിലുള്ള രോഗിക്ക് വിജയകരമായി റോബോട്ടിക് ശസ്ത്രക്രിയ നടത്തി ഇന്ത്യൻ ഡോക്ടർ. ടോങ്ജി ആശുപത്രിയിലെ യൂറോളജിസ്റ്റ് ഡോ. സയ്യിഗ് മുഹമ്മദ് ഗൗസാണ് ശസ്ത്രക്രിയ നടത്തിയത്.
ചൈനയിൽ വികസിപ്പിച്ചെടുത്ത റോബോട്ടിക് സാങ്കേതികവിദ്യയും അതിവേഗ 5ജി കണക്റ്റിവിറ്റിയും ഉപയോഗിച്ചാണ് ഇന്ത്യൻ യൂറോളജിസ്റ്റ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ ഏകദേശം 90 മിനിറ്റ് നീണ്ടുനിന്നതായി ചൈന ഡെയ്‌ലി റിപ്പോർട്ട് ചെയ്തു. "വുഹാനിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ യൂറോളജിസ്റ്റ് ഡോ. സയ്യിദ് മുഹമ്മദ് ഗൗസ്, ഇന്ത്യയിലെ ഹൈദരാബാദിൽ 3,000 കിലോമീറ്റർ അകലെയുള്ള ഒരു രോഗിയിൽ വെറും 90 മിനിറ്റിനുള്ളിൽ റോബോട്ട് സഹായത്തോടെയുള്ള യൂറിറ്ററൽ റീഇംപ്ലാന്റേഷൻ വിജയകരമായി നടത്തി - ചൈന വികസിപ്പിച്ച റോബോട്ടിക്‌സിനും 5G സാങ്കേതികവിദ്യയ്ക്കും നന്ദി," ഇന്ത്യയിലെ ചൈനീസ് എംബസിയുടെ വക്താവ് യു ജിംഗ് എക്സിൽ കുറിച്ചു.
ചൈന ഡെയ്‌ലി റിപ്പോർട്ട് അനുസരിച്ച്, അതീവ സങ്കീർണമായ ശസ്ത്രക്രിയയ്ക്ക് പിന്നിൽ ഇരുരാജ്യങ്ങളിലെയും ഡോക്ടർമാരുടെ കൃത്യമായ ആസൂത്രണമുണ്ടായിരുന്നു. ഓപ്പറേഷന് മുന്നോടിയായി വുഹാനിലെയും ഹൈദരാബാദിലെയും മെഡിക്കൽ സംഘം ഓൺലൈൻ വഴി നിരന്തരം ആശയവിനിമയം നടത്തി. രോഗിയുടെ മെഡിക്കൽ റിപ്പോർട്ടുകൾ വിശദമായി പരിശോധിച്ച ശേഷമാണ് റോബോട്ടിക് കൈകളുടെ ചലനപഥം അവർ മുൻകൂട്ടി നിശ്ചയിച്ചത്. ഈ കൃത്യമായ പ്ലാനിംഗാണ് സർജറി പൂർണ വിജയമാക്കാൻ സഹായിച്ചത്.
ഹൈദരാബാദിലെ മെഡിക്കൽ സംഘമാണ് രോഗിയെ അനസ്തേഷ്യ നൽകി സർജറിക്കായി സജ്ജനാക്കിയത്. അത്യാധുനിക സർജിക്കൽ ഉപകരണങ്ങളും ഹൈ-ഡെഫനിഷൻ 3ഡി ക്യാമറകളും അടങ്ങുന്നതായിരുന്നു ഹൈദരാബാദിലെ റോബോട്ടിക് സജ്ജീകരണം.
വുഹാനിലെ ടോങ്‌ജി ഹോസ്പിറ്റലിലെ കൺസോളിലിരുന്നാണ് ഡോ. ഗൗസ് സിസ്റ്റം നിയന്ത്രിച്ചത്. ഹൈദരാബാദിലെ ഓപ്പറേഷൻ തിയേറ്ററിൽ നിന്നുള്ള തത്സമയ 3D ദൃശ്യങ്ങൾ വുഹാനിലെ സ്ക്രീനിൽ കണ്ടുകൊണ്ട് അദ്ദേഹം റോബോട്ടിക് കൈകളെ റിമോട്ട് വഴി നിയന്ത്രിക്കുകയായിരുന്നു. ഡോക്ടറുടെ കൈചലനങ്ങളെ അതേപടി തത്സമയം അനുകരിച്ചാണ് റോബോട്ടിക് കൈകൾ പ്രവർത്തിച്ചത്. 5ജി സാങ്കേതികവിദ്യയുടെ സഹായത്തോടെ വെറും 200 മില്ലിസെക്കൻഡിനുള്ളിൽ നിർദേശങ്ങൾ വുഹാനിൽ നിന്നും ഹൈദരാബാദിലേക്ക് കൈമാറാൻ സാധിച്ചു.
ശസ്ത്രക്രിയ സമയത്ത് ഹൈദരാബാദിലെ ഡോക്ടർമാർ സന്നിഹിതരായിരുന്നു. അടിയന്തര ഇടപെടൽ ആവശ്യമാണെങ്കിൽ എന്തിനും തയ്യാറായി എല്ലാം സജ്ജീകരിച്ചിരുന്നു ഈ ഡോക്ടര്‍മാര്‍.
Indian urologist Dr. Syed Mohammed Ghouse, stationed in #Wuhan 🇨🇳, successfully performed a robot-assisted ureteral reimplantation in just 90 minutes on a patient 3,000 km away in Hyderabad, India—thanks to China-developed robotics and 5G technology. 🇨🇳🤝🇮🇳
— Yu Jing (@ChinaSpox_India) May 23, 2026
Life-saving care,… pic.twitter.com/nwAtFX7XYH
Adjust Story Font
16
