Quantcast

മഹാപ്രളയത്തില്‍ മുങ്ങി ചൈന; നിരവധി മരണം, വ്യാപക നാശനഷ്ടം

മധ്യചൈനയിലെ ജനസാന്ദ്രത കൂടുതലുള്ള ഹെനാൻ പ്രവിശ്യയിലെ ഷെങ്സൂവിലാണ്​ ഏറ്റവും കൂടുതല്‍ മരണങ്ങളും വ്യാപക നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

MediaOne Logo

Web Desk

  • Updated:

    2021-07-22 05:37:02.0

Published:

22 July 2021 5:28 AM GMT

മഹാപ്രളയത്തില്‍ മുങ്ങി ചൈന; നിരവധി മരണം, വ്യാപക നാശനഷ്ടം
X

ചൈനയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും നിരവധി മരണവും വ്യാപക നാശനഷ്ടവും. മധ്യചൈനയിലെ ജനസാന്ദ്രത കൂടുതലുള്ള ഹെനാൻ പ്രവിശ്യയിലെ ഷെങ്​സൂവിലാണ്​ ഏറ്റവും കൂടുതല്‍ മരണങ്ങളും നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ 33 പേര്‍ മരിച്ചതായും എട്ടുപേരെ കാണാതായതായും ചൈനീസ്​ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു.

അപ്രതീക്ഷിതമായി വെള്ളം കയറിയ​തോടെ പലരും ഓഫീസുകളിലും സ്​കൂളുകളിലും അപാർട്​മെന്‍റുകളിലും കുടുങ്ങി. വാഹനങ്ങൾ ഒലിച്ചുപോയി. പ്രളയതീവ്രത കുറക്കാൻ ഹെനാൻ പ്രവിശ്യയിലെ ഡാം തുറന്നുവിട്ടു. ഇവിടെ മൂന്നുദിവസത്തിനിടെ 640 മീല്ലിമീറ്റർ മഴയാണ്​ പെയ്​തത്. സമീപകാലത്തെ ഏറ്റവും ഉയർന്ന അളവാണിതെന്നാണ് റിപ്പോര്‍ട്ട്.

ചൈനയുടെ സാംസ്കാരിക മേഖലയായ ഹെനാൻ പ്രവിശ്യയുടെ തലസ്ഥാനമാണു ഷെങ്സൂ. 1.2 കോടി ജനസംഖ്യയുള്ള ഷെങ്​സൂവിൽ 14 ലക്ഷം പേർ പ്രളയ ദുരിതത്തിലാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ​ഇവിടെയുള്ള ബുദ്ധതീർഥാടന കേന്ദ്രമായ ഷാഓലിൻ ക്ഷേത്രമടക്കം വെള്ളത്തിനടിയിലായി.

നഗരത്തിൽ മെട്രോ ട്രെയിൻ സർവീസ്​ നടത്തുന്ന സബ്​വേയിൽ പ്രളയജലം കയറിയത് ആളുകളെ ഭീതിയിലാക്കി. ട്രെയിൻ കമ്പാർട്​മെന്‍റിൽ വെള്ളം കയറിയതോടെ കഴുത്തറ്റം വെള്ളത്തിൽ മരണം മുന്നിൽകണ്ട്​ ഏറെനേരം നിന്നതിനൊടുവിലാണ്​ യാത്രക്കാരെ രക്ഷപ്പെടുത്താനായത്. പത്തോളം ട്രെയിനുകള്‍ പാതിവഴിയില്‍ നിര്‍ത്തി. ആറു പതിറ്റാണ്ടിനിടെ ഏറ്റവും ഉയർന്ന തോതിലുള്ള മഴയാണ് ഇപ്പോൾ പെയ്തുകൊണ്ടിരിക്കുന്നതെന്നാണ് ചൈനീസ് അധികൃതർ വ്യക്തമാക്കുന്നത്.

TAGS :

Next Story