Quantcast

ഇന്ത്യ - റഷ്യ ഉച്ചകോടി ഇന്ന്

MediaOne Logo

Web Desk

  • Published:

    6 Dec 2021 1:17 AM GMT

ഇന്ത്യ - റഷ്യ ഉച്ചകോടി ഇന്ന്
X

ഉച്ചകോടിയിൽ പങ്കെടുക്കാൻ റഷ്യൻ പ്രസിഡന്റ്‌ വ്ളാദിമിർ പുടിൻ ഇന്നെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ച വൈകുന്നേരം നടക്കും. 21 മത് വാർഷിക വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനാണ് പുടിൻ എത്തുന്നത്. വിവിധ മേഖലകളിലായി പത്ത് കരാറുകൾ ഒപ്പ് വച്ചേക്കും. ആയുധകരാറാണ് ഇതിൽ മുഖ്യം. മിസൈൽ പ്രതിരോധ സംവിധാനമായ എസ്‌ -400 റഷ്യയിൽ നിന്ന് കൈമാറുന്നത് സംബന്ധിച്ച് ധാരണയാകും. സൈന്യത്തിനു ആവശ്യമായ ഏഴര ലക്ഷം എ.കെ. 203 റൈഫിൾ ഇരു രാജ്യങ്ങളും സംയുക്തമായി നിർമ്മിക്കുന്നതിനുള്ള കരാറിലും ഒപ്പ് വെക്കും. പുടിൻ ഇന്ന് തന്നെ മടങ്ങും

Summary : India-Russia summit today

Next Story