Quantcast

കോവിഡിന്‍റെ ഇന്ത്യൻ വകഭേദം കൂടുതൽ അപകടകാരിയെന്ന് ലോകാരോഗ്യ സംഘടന

B1617 വൈറസിന്‍റെ രോഗവ്യാപന ശേഷിയെക്കുറിച്ചുള്ള വിശദമായ പഠനങ്ങൾ നടക്കുകയാണ്

MediaOne Logo

Web Desk

  • Published:

    11 May 2021 8:49 AM GMT

കോവിഡിന്‍റെ ഇന്ത്യൻ വകഭേദം കൂടുതൽ അപകടകാരിയെന്ന് ലോകാരോഗ്യ സംഘടന
X

കൊറോണ വൈറസിന്‍റെ ഇന്ത്യൻ വകഭേദം കൂടുതൽ അപകടകാരിയെന്ന് ലോകാരോഗ്യ സംഘടന. B1617 വൈറസിന്‍റെ രോഗവ്യാപന ശേഷിയെക്കുറിച്ചുള്ള വിശദമായ പഠനങ്ങൾ നടക്കുകയാണ് . കോവിഡ് വ്യാപനം തടയാൻ പ്രതിരോധ നടപടികൾ ഊർജിതമാക്കണമെന്നും ഡബ്ള്യൂ.എച്ച്.ഒ മുന്നറിയിപ്പ് നൽകി.

ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗത്തിന് കാരണമായി വിലയിരുത്തപ്പെടുന്ന B1617 വകഭേദം ഗുരുതരമാണെന്ന് ലോകാരോഗ്യ സംഘടനയും ചൂണ്ടിക്കാട്ടുന്നു . ജീനോം സീക്വൻസിങ് ഉൾപ്പെടെ വിശദമായ പഠനങ്ങൾ വൈറസിന്‍റെ രോഗ വ്യാപന ശേഷിയെക്കുറിച്ച് നടക്കുന്നുണ്ട്. ഇവയുടെ ഫലം ലഭിച്ചാൽ മാത്രമേ എത്രമാത്രം അപകടകാരിയാണ് വൈറസ് എന്ന് പൂർണമായി മനസ്സിലാക്കാൻ സാധിക്കൂ എന്ന് ഡബ്ള്യൂ.എച്ച്.ഒ അറിയിച്ചു . മൂന്ന് ഉപ വകഭേദങ്ങളും വൈറസിനുണ്ടെന്ന് കണ്ടെത്തി.

ഗുരുതര സ്വഭാവമുള്ള കൊറോണ വൈറസുകളുടെ പട്ടികയിൽ ലോകാരോഗ്യ സംഘടന ഉൾപ്പെടുത്തുന്ന നാലാമത്തെ വകഭേദമാണ് B1617. രോഗവ്യാപന ശേഷി കൂടുതലാണെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിൽ സാമൂഹ്യ അകലം പാലിക്കുകയും മാസ്ത് ധരിക്കുകയും ചെയ്താൽ ഒരു പരിധി വരെ വൈറസിനെ തടയാനാകുമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു .

കോവിഡ് രോഗികളുടെയും മരണത്തിന്‍റെ യഥാർഥ കണക്ക് പുറത്ത് വിടാൻ സർക്കാറുകൾ തയ്യാറാകണമെന്ന് ഡബ്ള്യൂ.എച്ച്.ഒ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥൻ ആവശ്യപ്പെട്ടു. സാഹചര്യങ്ങൾക്ക് അനുസരിച്ച് കോവിഡ് നയങ്ങളിൽ മാറ്റം വരുത്താൻ സർക്കാറുകൾ തയ്യാറാകണമെന്നും സൗമ്യ സ്വാമിനാഥൻ പറഞ്ഞു .പ്രതിരോധ പ്രവർത്തനങ്ങളിൽ ഇന്ത്യയെ സഹായിക്കാൻTOGETHER FOR INDIA പദ്ധതിക്ക് തുടക്കമിട്ടതായി ഡബ്ള്യൂ.എച്ച്.ഒ അറിയിച്ചിട്ടുണ്ട്.

TAGS :

Next Story