Quantcast

പറന്നുയരുന്നതിനിടെ വിമാനം കത്തിയമര്‍ന്നു; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാര്‍

ഹൂസ്​റ്റണിൽ നിന്ന്​ ബോസ്റ്റണിലേക്ക് പുറപ്പെട്ട ഫ്ലയർ ബിൽഡേർസ്​ ഉടമ അലൻ കെന്‍റിന്‍റെ സ്വകാര്യ വിമാനമാണ് അപകടത്തില്‍പ്പെട്ടത്

MediaOne Logo

Web Desk

  • Updated:

    2021-10-20 06:51:15.0

Published:

20 Oct 2021 6:48 AM GMT

പറന്നുയരുന്നതിനിടെ വിമാനം കത്തിയമര്‍ന്നു; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാര്‍
X

അമേരിക്കയിലെ ഹൂസ്റ്റണില്‍ പറന്നുയരാൻ ശ്രമിക്കുന്നതിനിടെ ചെറു വിമാനം കത്തിയമർന്നു. വിമാനത്തിലുണ്ടായിരുന്ന 21 പേരും അത്ഭുതകരമായി രക്ഷപ്പെട്ടു. പറന്നുയരാൻ ശ്രമിക്കുന്നതിനിടെ വിമാനത്തിൽ തീ പടരുകയായിരുന്നു. ഉടനെ യാത്രക്കാരെ പുറത്തിറക്കി. നിസാരമായി പരിക്കേറ്റ രണ്ടു പേരെ മാത്രമാണ്​ ആശുപത്രിലേക്ക്​ മാറ്റേണ്ടി വന്നത്.

ഹൂസ്​റ്റണിൽ നിന്ന്​ ബോസ്റ്റണിലേക്ക് പുറപ്പെട്ട ഫ്ലയർ ബിൽഡേർസ്​ ഉടമ അലൻ കെന്‍റിന്‍റെ സ്വകാര്യ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 18 യാത്രക്കാരും പൈലറ്റടക്കം മൂന്ന്​ ജീവനക്കാരുമാണ്​ വിമാനത്തിലുണ്ടായിരുന്നത്.

തീപടര്‍ന്നതിനു പിന്നാലെ അടിയന്തര നടപടികള്‍ സ്വീകരിച്ചതിനാലാണ് ജീവനക്കാരടക്കം മുഴുവൻ ആളുകളുടെയും ജീവൻ രക്ഷിക്കാന്‍ സാധിച്ചത്. നിലവില്‍ ഫെഡറൽ എവിയേഷൻ അഡ്​മിനിസ്​ട്രേഷന്‍ അപകടകാരണം പരിശോധിച്ചുവരികയാണ്.

TAGS :

Next Story