Quantcast

‘നിയുക്ത എംപി വിജയരാഘവൻ’ അഭിവാദ്യമർപ്പിച്ചുള്ള ഫ്ലക്സ് പൊലീസ് എടുത്ത് മാറ്റി

ഫലം വരാൻ ഒരു മാസത്തിലേറെ സമയം ബാക്കി നിൽക്കുമ്പോഴാണ് ജയം ഉറപ്പിച്ച് ഫ്ലക്സുകൾ സ്ഥാപിച്ചത്

MediaOne Logo

Web Desk

  • Updated:

    2024-05-01 09:14:14.0

Published:

1 May 2024 9:13 AM GMT

‘നിയുക്ത എംപി വിജയരാഘവൻ’ അഭിവാദ്യമർപ്പിച്ചുള്ള ഫ്ലക്സ് പൊലീസ് എടുത്ത് മാറ്റി
X

പാലക്കാട്: തെരഞ്ഞെടുപ്പ് ഫലം അറിയും മുമ്പെ എ.വിജയരാഘവന് അഭിവാദ്യമർപ്പിച്ച് സ്ഥാപിച്ച ഫ്ലക്സ് പൊലീസ് മാറ്റി. നിയുക്ത എംപിക്ക് അഭിവാദ്യം എന്നെഴുതിയ ഫ്ലക്സാണ് മാറ്റിയത്. എടത്തനാട്ടുകര പൊൻപാറയിലാണ് സിപിഎം ഫ്ലക്സ് സ്ഥാപിച്ചത്. പൊൻപാറയിലുള്ള 2, 3 ബൂത്തുകൾ ബോർഡ് സ്ഥാപിച്ചതായാണ് ഫ്ലെക്സിൽ എഴുതിയത്.

എന്നാൽ ഫ്ലക്സ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിശദീകരണമൊന്നും സി.പി.എമ്മിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. സമാനമായ രീതിയിൽ 2019 ൽ എം.ബി രാജേഷിന്റെ വിജയം ആഘോഷിക്കാനായി പാട്ടും വോട്ടെണ്ണലിനു മു​മ്പെ പുറത്തിറക്കിയിരുന്നു. ജൂൺ നാലിനാണ് ​രാജ്യത്ത് വോട്ടെണ്ണൽ​ നടക്കുന്നത്. ഫലം വരാൻ ഒരു മാസത്തിലേറെ സമയം ബാക്കി നിൽക്കുമ്പോഴാണ് ജയം ഉറപ്പിച്ച് ഫ്ലക്സുകൾ സ്ഥാപിച്ചിരിക്കുന്നത്.

TAGS :

Next Story