ആർ ബാലകൃഷ്ണപിള്ളയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Update: 2021-04-28 16:34 GMT
Editor : ijas

കേരള കോണ്‍ഗ്രസ്(ബി) സ്ഥാപക നേതാവും മുന്‍ മന്ത്രിയും മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ആർ ബാലകൃഷ്ണപിള്ളയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കോവിഡ് വാക്സിന്‍ എടുത്തതിനെ തുടര്‍ന്ന് അനുഭവപ്പെട്ട കടുത്ത ശ്വാസതടസത്തെ തുടര്‍ന്ന് നിരവധി ദിവസം ആശുപത്രിയിലായിരുന്നു. പിന്നീട് അതില്‍ നിന്നെല്ലാം മോചിതനായി കൊട്ടാരക്കരയിലെ വീട്ടില്‍ തിരിച്ചെത്തിയിരുന്നു. ഏപ്രില്‍ നാലിന് 87 ആം പിറന്നാള്‍ ആഘാേഷങ്ങളോടെ തന്നെ വീട്ടില്‍ സംഘടിപ്പിച്ചു. പിന്നീട് വീട്ടില്‍ വിശ്രമത്തിലായിരുന്നു. ഇതിനിടെയാണ് ഇന്ന് വീണ്ടും ശാരീരിക അവശതകളെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.



Tags:    

Editor - ijas

contributor