< Back
India

India
യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക വസതിക്ക് പുറത്ത് ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി
|18 Feb 2023 10:22 AM IST
ഡൽഹി പൊലീസ് കൺട്രോൾ റൂമിലാണ് ബോംബ് കണ്ടെത്തിയെന്ന വിവരം ലഭിച്ചത്
ലഖ്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ലഖ്നൗവിലെ ഔദ്യോഗിക വസതിക്ക് ബോബ് ഭീഷണി. വീടിന് മുന്നിൽ നിന്ന് ബോംബ് കണ്ടെത്തിയെന്നായിരുന്നു സുരക്ഷ ഉദ്യോഗസ്ഥർക്ക് ലഭിച്ച സന്ദേശം. എന്നാൽ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബോബ് ഭീഷണി വ്യാജമാണെന്ന് തെളിഞ്ഞു.
ഔദ്യോഗിക വസതിക്ക് സമീപമുള്ള പ്രദേശം മുഴുവൻ പൊലീസ് വളഞ്ഞു. വിവരമറിഞ്ഞ് ബോംബ് സ്‌ക്വാഡ് സംഘവും സ്ഥലത്തെത്തി. തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.ഡൽഹി പൊലീസ് കൺട്രോൾ റൂമിലാണ് ബോംബ് കണ്ടെത്തിയെന്ന വിവരം ലഭിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോൺ വിളിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. സംഭവത്തോടെ യുപി മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ സുരക്ഷ ശക്തമാക്കി.


