< Back
Kerala

Kerala
ദേശീയ ഗെയിംസിൽ നിന്ന് വോളിബോൾ ഒഴിവാക്കാനുള്ള നീക്കം; ആശങ്ക കേന്ദ്ര കായിക മന്ത്രിയെ അറിയിച്ചെന്ന് വി. അബ്ദുറഹ്മാന്‍
|21 Oct 2023 3:09 PM IST
ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് ഇക്കാര്യത്തിൽ ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായും വി. അബ്ദുറഹ്മാൻ പറഞ്ഞു
കോഴിക്കോട്: ദേശീയ ഗെയിംസിൽ നിന്ന് വോളിബോൾ ഒഴിവാക്കാനുള്ള നീക്കത്തിലെ ആശങ്ക കേന്ദ്ര കായിക മന്ത്രിയെയും ഒളിമ്പിക് അസോസിയേഷനെയും അറിയിച്ചെന്ന് വി.അബ്ദുറഹ്മാൻ.
ഇതിന് ആവശ്യമുള്ള നടപടികൾ സ്വീകരിക്കുമെന്നും കോടതിയെ സമീപിക്കുമെന്നും കായിക മന്ത്രി അറിയിച്ചു. ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് കേരളത്തിൽ നിന്നുള്ള താരമാണ്. അവരെ പോലുള്ളവരാണ് ഇക്കാര്യത്തിൽ ആദ്യം ഇടപെടേണ്ടത്. അവർ ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായും വി. അബ്ദുറഹ്മാൻ പറഞ്ഞു. കഴിഞ്ഞ ദേശീയ ഗെയിംസിൽ വോളിബോളിൽ രണ്ട് സ്വർണ മെഡലുകള്‍ നേടിയിരുന്നു.

