< Back
Kerala

Kerala
വയനാട്ടിൽ ബസ് സ്റ്റോപിന് മുകളില്‍ മരം വീണ് പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു
|21 May 2023 3:50 PM IST
ഇന്നലെ വൈകീട്ട് കൽപ്പറ്റ പുള്ളിയാർമലയിലായിരുന്നു അപകടം. മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ആണ് മരണം
കല്‍പ്പറ്റ: വയനാട്ടിൽ ഇന്നലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു മുകളിൽ തെങ്ങു വീണ് പരിക്കേറ്റ വിദ്യാർഥി മരിച്ചു. കാട്ടിക്കുളം സ്വദേശി നന്ദു (19) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് കൽപ്പറ്റ പുള്ളിയാർമലയിലായിരുന്നു അപകടം. മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ആയിരുന്നു മരണം.
കനത്ത കാറ്റിലും മഴയിലും ഐ.ടിഐക്ക് സമീപമുള്ള മരം കടപുഴകി വീഴുകയായിരുന്നു. ഇന്നലെ ഉച്ചക്ക് ശേഷം വയനാട്ടിലുടനീളം വ്യാപകമായ മഴയായാണ് ലഭിച്ചത്. ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുന്നതിനിടെ സമീപത്തെ തെങ്ങ് ബസ് സ്റ്റോപ്പിന് മുകളിലേക്ക് കടപുഴകി വീഴുകയായിരുന്നു.


