< Back
Kerala
Bear attack in Nilambur
Kerala

നിലമ്പൂർ ഉൾവനത്തിൽ കരടിയുടെ ആക്രമണം: ആദിവാസി യുവാവിന് പരിക്ക്

Web Desk
|
19 May 2023 10:41 AM IST

കഴിഞ്ഞ ദിവസം വൈകുന്നേരം ഉൾവനത്തിൽ തേൻ ശേഖരിക്കാൻ പോയ വെളുത്തയെ കരടി ആക്രമിക്കുകയായിരുന്നു

മലപ്പുറം: നിലമ്പൂർ ഉൾവനത്തിൽ കരടിയുടെ ആക്രമണത്തിൽ ആദിവാസി യുവാവിന് പരിക്ക്. എടക്കര തരിപ്പപൊട്ടി കോളനിയിലെ വെളുത്തയ്ക്കാണ് പരിക്കേറ്റത്. നിലവിൽ മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ് യുവാവ്.

കഴിഞ്ഞ ദിവസം വൈകുന്നേരം ഉൾവനത്തിൽ തേൻ ശേഖരിക്കാൻ പോയ വെളുത്തയെ കരടി ആക്രമിക്കുകയായിരുന്നു. സ്ഥിരമായി ഉൾവനത്തിൽ തേൻ ശേഖരിക്കുന്നയാളാണ് വെളുത്ത. തേൻ ശേഖരിച്ച് മടങ്ങുന്നതിനിടെയായിരുന്നു കരടിയുടെ ആക്രമണം. വെളുത്തയുടെ കാലിൽ ഗുരുതര പരിക്കുണ്ട്. ആക്രമണത്തെത്തുടർന്ന് വെളുത്തയുടെ കൂടെയുണ്ടായിരുന്നവർ ബഹളം വെച്ചതോടെ കരടി ഉൾക്കാട്ടിലേക്ക് ഓടിപ്പോയി.

തുടർന്ന് കാടിന് വെളിയിലെത്തിയ വെളുത്ത ആദ്യം നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പോവുകയും ഇവിടെ നിന്ന് ഇയാളെ മഞ്ചേരിയിലേക്ക് മാറ്റുകയുമായിരുന്നു.

Similar Posts