< Back
Kerala
മന്ത്രിക്കെതിരെ പ്രതിഷേധിച്ചവരെ മർദിച്ചത് ക്വട്ടേഷൻ സംഘാംഗം; ഡിജിപിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്
Kerala

'മന്ത്രിക്കെതിരെ പ്രതിഷേധിച്ചവരെ മർദിച്ചത് ക്വട്ടേഷൻ സംഘാംഗം'; ഡിജിപിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്

Web Desk
|
23 Feb 2023 6:52 AM IST

ഇയാൾ വടിവാളുമായി നിൽക്കുന്ന വീഡിയോയും യൂത്ത് കോൺഗ്രസ് പുറത്തുവിട്ടു

തിരുവനന്തപുരം: മന്ത്രിമാരുടെ സുരക്ഷ ഡിവൈഎഫ്‌ഐ-ക്വട്ടേഷൻ സംഘങ്ങളെ ഏൽപ്പിക്കുന്നുവെന്ന് യൂത്ത് കോൺഗ്രസ്. കൊല്ലത്ത് മന്ത്രി പി രാജീവിനെ കരിങ്കൊടി കാണിക്കാൻ എത്തിയ പ്രവർത്തകരെ മർദിച്ചത് ക്വട്ടേഷൻ സംഘത്തിലെ പ്രധാനിയാണെന്നാണ് ആരോപണം. ഇയാൾ വടിവാളുമായി നിൽക്കുന്ന വീഡിയോയും യൂത്ത് കോൺഗ്രസ് പുറത്തുവിട്ടു. കഴിഞ്ഞ ദിവസം കൊല്ലത്ത് മന്ത്രി പി.രാജീവിനെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐക്കാർ മർദിച്ചിരുന്നു.

ക്വട്ടേഷൻ സംഘത്തിലെ പ്രധാനികളെ കൂട്ടുപിടിച്ചായിരുന്നു മർദനമെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആരോപണം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മുണ്ടയ്ക്കൽ സ്വദേശി ആനന്ദാണ് അക്രമങ്ങൾക്ക് നേതൃത്വം നൽകിയതെന്ന് യൂത്ത് കോൺഗ്രസ് പറയുന്നു . ആനന്ദും സംഘവും വടിവാളുമായി നിൽക്കുന്ന ഇൻസ്റ്റഗ്രാം വീഡിയോ യൂത്ത് കോൺഗ്രസ് പുറത്തു വിട്ടു.

കിളികൊല്ലൂർ സ്റ്റേഷനിൽ വ്യാപാരിയെ തട്ടിക്കൊണ്ട് പോയതടക്കം നിരവധി കേസുകൾ ആനന്ദിന്റെ പേരിലുണ്ട്. കൊല്ലത്തെ ഡിവൈഎഫ്‌ഐയുടെ തണലിൽ കൊട്ടേഷൻ സംഘങ്ങൾ വളരുകയാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു. വലിയ അക്രമം ഉണ്ടായിട്ടും പൊലീസ് ഇടപെട്ടില്ലെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് ഡിജിപി പരാതിക്ക് നൽകി.



Similar Posts