Kerala

Kerala
മന്ത്രിസഭയയിലെ അഴിച്ചുപണി നവകേരള സദസിന് ശേഷം
|10 Nov 2023 5:25 PM IST
ആന്‍റണി രാജുവിനും അഹമ്മദ് ദേവർകോവിലിനും പകരം ഗണേശ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനുമാണ് സഭയിലേക്ക് എത്തുക
തിരുവനന്തപുരം: മന്ത്രിസഭാ പുഃനസംഘടന നവകേരളാ സദസിന് ശേഷം. ഇന്ന് ചേർന്ന ഇടത് മുന്നണി യോഗത്തിലാണ് തീരുമാനം. ഇടത് മുന്നണിയോഗത്തിന് ശേഷമാണ് തീരുമാനം. മുഖ്യമന്ത്രിയാണ് യോഗത്തിൽ ഇക്കാര്യം അറിയിച്ചത്.
ആന്‍റണി രാജുവിനെയും അഹമ്മദ് ദേവർകോവിലിനെയും മാറ്റി പകരം ഗണേശ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനുമാണ് സഭയിലേക്ക് എത്തുക. എന്നാൽ മന്ത്രിമാരുടെ കേരള പര്യടനത്തിന് ശേഷം മാത്രമേ ഇത് ഉണ്ടാകു എന്നാണ് മുഖ്യമന്ത്രി യോഗത്തിൽ അറിയിച്ചത്.
കേരള കോൺഗ്രസ് ബിയുടെ പ്രതിനിധി ഇക്കാര്യത്തിൽ കൃത്യമായ ഒരു തീയതി പറയണമെന്ന് അറിയിച്ചിരുന്നെങ്കിലും അതെല്ലാം സദസിന് ശേഷം നടന്നുകൊള്ളും എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.


