< Back
Kerala

Kerala
തീർത്ഥാടനത്തിനെത്തുന്ന വാഹനങ്ങള്‍ക്കും അലങ്കാരങ്ങള്‍ വേണ്ടെന്ന് ഹൈക്കോടതി
|18 Oct 2023 3:35 PM IST
ഒരു ഓഫ് റോഡ് ആംബുലൻസുൾപ്പെടെ രണ്ട് ആംബുലൻസ് സന്നിധാനത്ത് ഏർപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു
കൊച്ചി: അലങ്കരിച്ച വാഹനങ്ങൾക്കുള്ള വിലക്ക് ശബരിമല മണ്ഡലകാല തീർത്ഥാടനങ്ങള്‍ക്കെത്തുന്ന വാഹനങ്ങള്‍ക്കും കർശനമായി നടപ്പിലാക്കണമെന്ന് ഹൈക്കോടതി. കെ.എസ്.ആർ.ടി സി ബസുകളിലടക്കം സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി അലങ്കാരങ്ങൾ പാടില്ല. ഒരു ഓഫ് റോഡ് ആംബുലൻസുൾപ്പെടെ രണ്ട് ആംബുലൻസ് സന്നിധാനത്ത് ഏർപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു.
അതേ സമയം കെ.എസ്.ആർ.ടി.സി യിൽ പരസ്യം പതിക്കാം. ബേസ് മെഡിക്കൽ ക്യാമ്പ് ജനറൽ ആശുപത്രിയിൽ നിന്നും മാറ്റാനുള്ള ശുപാർശയിൽ തീരുമാനമെടുക്കാൻ ഹെൽത്ത് സർവീസ് ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്.

