< Back
Kerala
Nurse seriously injured after falling from Tirur district hospital building
Kerala

തിരൂർ ജില്ലാ ആശുപത്രി കെട്ടിടത്തിടത്തില്‍ നിന്ന് വീണ് നഴ്‌സിന് ഗുരുതര പരിക്ക്‌

Web Desk
|
23 Jan 2024 7:43 PM IST

നഴ്‌സിങ് സൂപ്രണ്ടുമൊത്ത് ആശുപത്രിയിലെ പുതിയ കെട്ടിടത്തിന് മുകളിലേക്ക് പോയ ഇവര്‍ കാല്‍വഴുതി താഴേക്ക് വീഴുകയായിരുന്നു

മലപ്പുറം: തിരൂർ ജില്ലാ ആശുപത്രിയിൽ ഒന്നാം നിലയിൽ നിന്ന് താഴേക്ക് വീണ് നഴ്‌സിന് ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയിലെ നഴ്‌സ് മിനിക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ നഴ്‌സിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടുകൂടിയായിരുന്നു അപകടം. ജില്ലാ ആശുപത്രിയിൽ പുതുതായി നിർമിക്കുന്ന കെട്ടടത്തിന്റെ ഒന്നാം നിലയിൽ നിന്നാണ് ഇവർ താഴേക്ക് വീണത്.

നഴ്‌സിങ് സൂപ്രണ്ടുമൊത്താണ് ഹെഡ്‌നഴ്‌സ് കൂടിയായ മിനിമോൾ കെട്ടിടത്തിന് മുകളിലേക്ക് പോയത്. തുടർന്ന് അബദ്ധത്തിൽ കാൽ വഴുതി 15 അടിയോളം താഴ്ച്ചയിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റു. തുടർന്ന് പ്രഥമിക ചികിത്സക്കുശേഷം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തൃശ്ശൂർ ചാലക്കുടി സ്വദേശിനിയായ മിനിമോൾ മൂന്ന് വർഷം മുമ്പാണ് തിരൂർ ജില്ലാ ആശുപത്രിയിൽ ഹെഡ്‌നഴ്‌സായി ജോലിയിൽ പ്രവേശിച്ചത്.


Similar Posts