< Back
Kerala
elephant was brutally beaten, Suspension for six papaans, latest malayalam news, ആനയെ ക്രൂരമായി മർദ്ദിച്ചു, ആറ് പാപ്പാൻമാർക്ക് സസ്‌പെൻഷൻ, ഏറ്റവും പുതിയ മലയാളം വാർത്ത
Kerala

ആനയ്ക്ക് ക്രൂരമർദനം ഏറ്റുവെന്ന് കണ്ടെത്തി; ആറ് പാപ്പാന്മാർക്ക് സസ്പെൻഷൻ

Web Desk
|
8 Feb 2024 3:52 PM IST

ജയലളിത നടയിരുത്തിയ കൃഷ്ണ എന്ന കൊമ്പനെയാണ് പാപ്പാൻ മർദിച്ചത്

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ശീവേലിക്ക് കൊണ്ടുവന്ന ആനയെ ക്രൂരമായി മർദിച്ച ആറ് പാപ്പാന്മാർക്ക് സസ്പെൻഷൻ. പ്രഥമദൃഷ്ടിയാൽ ആനയ്ക്ക് ക്രൂരമർദനം ഏറ്റുവെന്ന് കണ്ടതിനാലാണ് നടപടിയെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ വി.കെ.വിജയൻ പറഞ്ഞു.


തുടർനടപടി ഭരണസമിതിയുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്നും കൂട്ടായിട്ടുള്ള പീഡന ശ്രമം ആയിട്ടാണ് തോന്നുന്നതെന്നും വി.കെ.വിജയൻ പറഞ്ഞു.


ശീവേലിക്കുള്ള ആനകളെ കെട്ടുന്ന തെക്കേ നട ശീവേലി പറമ്പിൽ വെച്ചാണ് ആനയെ ക്രൂരമായി മർദിച്ചത്. ഇതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ജയലളിത നടയിരുത്തിയ കൃഷ്ണ എന്ന കൊമ്പനെയാണ് പാപ്പാൻ മർദിച്ചത്.


Similar Posts