Kerala

Kerala
വാഹനാപകടത്തിൽ ആനയുടെ കൊമ്പ് അടർന്നു വീണു
|8 Feb 2024 3:55 PM IST
എതിരെ വന്ന ലോറിയിൽ ആനയുടെ കൊമ്പ് ഇടിക്കുകയായിരുന്നു
തൃശൂർ: വാഹനാപകടത്തിൽ ആനയുടെ കൊമ്പ് അടർന്നു പോയി. കുളക്കാടൻ കുട്ടികൃഷ്ണൻ എന്ന ആനക്കാണ് പരിക്കേറ്റത്.
തൃശൂർ ചാവക്കാട് മണത്തലയിൽ ലോറിയിൽ കൊണ്ടുപോകുമ്പോഴായിരുന്നു അപകടം. അപടത്തിൽ കുളക്കാടൻ കുട്ടികൃഷ്ണന്‍റെ ഇടത്തേ കൊമ്പ് അടർന്നു വീഴുകയും വലത്തെ കൊമ്പിന് പൊട്ടലേൽക്കുകയും ചെയ്തിട്ടുണ്ട്.
എതിരെ വന്ന ലോറിയിൽ ആനയുടെ കൊമ്പ് ഇടിക്കുകയായിരുന്നു. ഇടിച്ച ലോറി നിർത്താതെ പോയി. ഇന്ന് പുലർച്ചെ ആണ് അപകടം ഉണ്ടായത്.


