< Back
Kerala

Kerala
പ്രാണനുമായി ഹെലികോപ്ടറെത്തി; കൊച്ചിയില്‍ ഹരിനാരായണന്റെ ഹൃദയശസ്ത്രക്രിയ പൂർത്തിയയായി
|25 Nov 2023 4:32 PM IST
നാല് മണിക്കൂർ കൊണ്ടാണ് ശസ്ത്രക്രിയ പൂർത്തിയായത്
കൊച്ചി: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഹരിനാരായണൻ എന്ന 16 കാരന്റെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ പൂർത്തിയായി. നാല് മണിക്കൂർ കൊണ്ടാണ് ശസ്ത്രക്രിയ പൂർത്തിയായത്. വിദ്യാർത്ഥിക്കായി തിരുവനന്തപുരത്തുനിന്നാണ് ഹെലികോപ്റ്റർ മാർഗ്ഗം ഹൃദയം എത്തിച്ചത്. രാവിലെ 11.30 ഓടുകൂടിയാണ് ശസ്ത്രക്രിയ ആരംഭിച്ചത്.
മൂന്ന് മണിയോടുകൂടി ശസ്ത്രക്രിയ പൂർത്തിയായി. ആശുപത്രി അധികൃതരുടെ അഭ്യർഥനയെ തുടർന്ന് മുഖ്യമന്ത്രിയാണ് ഹെലികോപ്റ്റർ മാർഗ്ഗം ഹൃദയം എത്തിക്കാൻ ക്രമീകരണമുണ്ടാക്കിയതെന്ന് നിയമമന്ത്രി പി രാജീവ് പറഞ്ഞു. തിരുവനന്തപുരത്ത് മസ്തിഷ്‌ക മരണം സംഭവിച്ചയാളുടെ ഹൃദയമാണ് എത്തിച്ചതെന്നും പി.രാജിവ് ഫേസ്ബുക്കിലൂടെ അറിയിച്ചു.


