< Back
Kerala
Daughter and baby were killed by pouring petrol and kerosene on fire, The womans father called the death of the mother and child in Putthantop murder, mother and daughter died, latest malayalam news
Kerala

'മകളെയും കുഞ്ഞിനെയും പെട്രോളും മണ്ണെണ്ണയും ഒഴിച്ച് തീ കൊളുത്തി കൊന്നതാണ്'; പുത്തൻതോപ്പിലെ അമ്മയുടേയും കുഞ്ഞിന്റെയും മരണം കൊലപാതകമെന്ന് യുവതിയുടെ പിതാവ്

Web Desk
|
17 May 2023 11:18 AM IST

ഇന്നലെ വൈകിട്ടാണ് അഞ്ജുവിനെയും ഒൻപത് മാസം പ്രായമുള്ള മകനെയും വീടിനുള്ളിലെ കുളിമുറിയിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്

തിരുവനന്തപുരം: പുത്തൻതോപ്പിലെ യുവതിയുടേയും കുഞ്ഞിന്റെയും പൊള്ളലേറ്റുള്ള മരണം കൊലപാതകമെന്ന് മരിച്ച യുവതിയുടെ അച്ഛൻ പ്രമോദ്. മകളെയും കുഞ്ഞിനെയും പെട്രോളും മണ്ണെണ്ണയും ഒഴിച്ച് തീ കൊളുത്തി ഭർത്താവ് കൊന്നതാണെന്നാണ് ആരോപണം.

ഭർത്താവ് രാജു ജോസഫിന്റെ വിവാഹേതര ബന്ധത്തെ നിരവധി തവണ അഞ്ജു ചോദ്യം ചെയ്തിരുന്നെന്നും ഇതിന്‍റെ പേരിൽ അഞ്ജുവിനെ ഭർത്താവ് മാതാപിതാക്കളുടെ മുന്നിൽ വച്ച് മർദിച്ചിരുന്നുവെന്നും പ്രമോദ് പറഞ്ഞു. രാജു ജോസഫ് നിരന്തരം മർദിക്കാറുണ്ടെന്ന് മകള്‍ പറഞ്ഞിരുന്നെന്നും അഞ്ജുവിന്‍റെ അച്ഛൻ വ്യക്തമാക്കി.

ഏത് അന്വേഷണത്തിനും തയ്യാറാണെന്ന് അഞ്ജുവിന്റെ ഭർത്താവ് രാജു ജോസഫ് പ്രതികരിച്ചു. അഞ്ജുവിന് നേരത്തെ ആത്മഹത്യ പ്രവണത ഉണ്ടായിരുന്നെന്നും തൊട്ടടുത്ത വീട്ടിൽ ഫുട്ബോൾ കളികാണാൻ പോയി വന്നപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ ഇരുവരെയും കണ്ടെതെന്നും രാജു ജോസഫ് പറഞ്ഞു.

ഇന്നലെ വൈകിട്ടാണ് അഞ്ജുവിനെയും ഒൻപത് മാസം പ്രായമുള്ള മകനെയും വീടിനുള്ളിലെ കുളിമുറിയിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയോടെയാണ് അഞ്ജു മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മകൻ ഇന്ന് രാവിലെയാണ് മരിച്ചത്.

Similar Posts