< Back
Gadgets
Snapdragon 8 Plus 1st Gen processor, 50MP ultra-wide camera; Nothing 2 has arrived
Gadgets

സ്നാപ് ഡ്രാഗണ്‍ 8 പ്ലസ് വണ്‍ ജെന്‍ പ്രൊസസര്‍, 50 എം.പി അള്‍ട്രാ വൈഡ് ക്യാമറ; നത്തിങ് 2 എത്തി

Web Desk
|
12 July 2023 8:42 PM IST

8 പ്ലസ് 128ജിബി, 12 പ്ലസ് 256 ജിബി, 12 പ്ലസ് 512 ജിബി എന്നിങ്ങനെയെത്തുന്ന ഫോണിന് 44999 രൂപയിലാണ് വില ആരംഭിക്കുന്നത്

ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് നത്തിങ്. കമ്പനിയുടെ ആദ്യ മോഡലിന് തന്നെ വൻ സ്വീകാര്യതയാാണ് ഇന്ത്യയിൽ ലഭിച്ചത്. പുതുമയുള്ള ഡിസൈനുമായെത്തിയ ഫോണിന് മികച്ച പെർഫോമെൻസും പുറത്തെടുക്കാൻ സാധിച്ചു. താരതമ്യേന വിലയും കുറവായതിനാൽ വലിയ തോതിൽ ഫോൺ വിറ്റുപോയി. ഇപ്പോഴിതാ ആപ്പിളിനു സമാനമായ ലോഞ്ച് ഈവന്റുമായി തങ്ങളുടെ രണ്ടാമത്തെ പ്രോഡക്ടായ നത്തിങ് 2 അവതരിപ്പിക്കുകയാണ് കമ്പനി.



8 പ്ലസ് 128ജിബി, 12 പ്ലസ് 256 ജിബി, 12 പ്ലസ് 512 ജിബി എന്നിങ്ങനെയെത്തുന്ന ഫോണിന് 44999 രൂപയിലാണ് വില ആരംഭിക്കുന്നത്. 6.7 ഇഞ്ച് OLED LTPO ഡിസ്‌പ്ലേ (2412x1080 ) റസല്യൂഷനിലാണ് എത്തുന്നത്. 120 ഹെർട്‌സ് അഡാപ്റ്റീവ് റിഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലേയാണിത്. 4എൻ.എം ക്വാൽകോം സ്‌നാപ്ഡ്രാഗൺ ൮ പ്ലസ് ജെൻ വൺ പ്രൊസസറാണ് ഫോണിന് കരുത്ത് പകരുന്നത്.



കസ്റ്റമൈസ് ചെയ്ത നത്തിങ് ഒ.എസ് 2.0യിലാണ് പ്രവർത്തിക്കുന്നത്. ട്രാൻസ്‌പെരന്റ് ഡിസൈനായതിനാൽത്തന്നെ മുന്നിലും പിന്നിലും ഗൊറില്ലാ ഗ്ലാസിന്റെ പ്രൊട്ടക്ഷനുമുണ്ട്. 32 ഐ.എം.എക്‌സ് 615 സെൽഫി ക്യാമറയാണ് നത്തിങ് ഫോണിലുളളത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനുള്ള 50 എം.പി സോണി ഐ.എം.എക്‌സ് 890 സെൻസറും 50 എം.പി അൾട്രാ വൈഡ് സാംസങ് ജെൻ എൻ ക്യാമറ സിസ്റ്റവുമാണ് ഫോണിനുള്ളത്. 60 എഫ്.പി.എസിൽ റോ, എച്ച്.ഡി.ആർ, 4കെ റെക്കോർഡിങ്ങും ഇതിൽ സാധ്യമാകും.



20 മിനുട്ടിനുള്ളിൽ 50 ശതമാനം ഫോൺ ചാർജ് ചെയ്യാനാകുമെന്നതാണ് മറ്റൊരു പ്രത്യേകത. 4,700mAh ബാറ്ററിയാണ് ഈ ഫോണിന് നൽകിയിട്ടുള്ളത്. 45 വാട്ട് വയേഡ് ചാർജിങിൽ 55 മിനിട്ടിൽ പൂർണമായും ചാർജ് ചെയ്യാനാകും. യു.എസ.്ബി ടൈപ് സി പോർട്ടാണ് ഇയർഫോണിനും ചാർജിങിനുമായി ഫോണിൽ നൽകിയിരിക്കുന്നത്. വൈഫൈ 6, 5ജി, 4ജി എൽ.ടി.ഇ, ബ്ലൂടൂത്ത് 5.3, എൻ.എഫ്‌.സി, ജി.പി.എസ്/എ-ജിപിഎസ്, സംവിധാനങ്ങളും നൽകിയിരിക്കുന്നു. ജൂലൈ 21 മുതൽ ഓൺലൈനായി ഫോൺ വിപണിയിലെത്തും.

Similar Posts