< Back
India
Vistara

പ്രതീകാത്മക ചിത്രം

India

വിമാനത്തില്‍ അര്‍ധ നഗ്നയായി ഇറ്റാലിയന്‍ യുവതി; ചോദ്യം ചെയ്തപ്പോള്‍ ജീവനക്കാര്‍ക്കു മേല്‍ തുപ്പി,എത്തിച്ചത് കെട്ടിയിട്ട്

Web Desk
|
31 Jan 2023 12:02 PM IST

പാവോള പെറൂച്ചിയോ എന്ന 45കാരിയാണ് അറസ്റ്റിലായത്

മുംബൈ: വിമാനത്തിനുള്ളില്‍ മദ്യപിച്ച് ജീവനക്കാരോട് അപമര്യാദയായി പെരുമാറിയതിന് ഇറ്റാലിയന്‍ യുവതി അറസ്റ്റില്‍. അബൂദബി-മുംബൈ വിസ്താര വിമാനത്തില്‍ തിങ്കളാഴ്ചയാണ് സംഭവം. മദ്യപിച്ച യുവതി വിമാനത്തിനുള്ളിലൂടെ അര്‍ധ നഗ്നയായി നടക്കുകയും ചെയ്തു.

പാവോള പെറൂച്ചിയോ എന്ന 45കാരിയാണ് അറസ്റ്റിലായത്. ഇക്കണോമിക് ക്ലാസ് ടിക്കറ്റെടുത്ത യുവതി തന്നെ ബിസിസ് ക്ലാസിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. വിമാന ജീവനക്കാര്‍ ഈ ആവശ്യം നിരസിച്ചതോടെ അപമര്യാദയായി പെരുമാറുകയും തുപ്പുകയും മര്‍ദ്ദിക്കുകയും ചെയ്തു. വസ്ത്രങ്ങള്‍ ഭാഗികമായി അഴിച്ച ശേഷം വിമാനത്തിനുള്ളിലൂടെ യുവതി അങ്ങോട്ടും ഇങ്ങോട്ടും നടന്നുവെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.



തിങ്കളാഴ്ച പുലർച്ചെ 2:03 ന് അബൂദബിയിൽ നിന്ന് പുറപ്പെട്ട വിമാനം ജനുവരി 30 ന് പുലർച്ചെയാണ് മുംബൈയിലെത്തിയത്. അക്രമാസക്തയായ യുവതിയെ സീറ്റില്‍ കെട്ടിയിട്ടാണ് സ്ഥലത്ത് എത്തിച്ചത്. അസ്വഭാവികമായ പെരുമാറ്റം മൂലം യുവതിയെ നിയന്ത്രിക്കാന്‍ ക്യാപ്റ്റന്‍ ആവശ്യപ്പെട്ടുവെന്ന് വിസ്താര വക്താവ് പറഞ്ഞു. എയർ വിസ്താര യുകെ 256 വിമാനത്തിലെ ജീവനക്കാരുടെ പരാതിയിൽ കേസെടുത്തതായി സഹാര്‍ പൊലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത യുവതിയെ പിന്നീട് അന്ധേരി കോടതി ജാമ്യത്തില്‍ വിട്ടയച്ചു.



Similar Posts