< Back
Kerala
Doctor attacked at Eranakulam general hospital
Kerala

വനിതാ ഡോക്ടറെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തു; ഡോക്ടർക്ക് ക്രൂരമർദനം

Web Desk
|
1 July 2023 10:56 AM IST

മട്ടാഞ്ചേരി സ്വദേശികളായ ജോസ്‌നീൽ, റോബിൻ എന്നിവരെ സെൻട്രൽ പൊലീസ് കസ്റ്റഡിയിലെടുത്തു

എറണാകുളം: എറണാകുളം ജനറൽ ആശുപത്രിയിൽ രോഗികളെ കാണാനെത്തിയവർ ഡോക്ടറെ നിലത്തിട്ട് ചവിട്ടി. വനിതാ ഡോക്ടറെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് മർദ്ദനം. മട്ടാഞ്ചേരി സ്വദേശികളായ ജോസ്‌നീൽ, റോബിൻ എന്നിവരെ സെൻട്രൽ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് രാവിലെയാണ് സംഭവം. പുലർച്ചെ നാലു മണിക്ക് സഹോദരനെ കാണാനെന്ന് പറഞ്ഞാണ് പ്രതികൾ ആശുപത്രിയിലെത്തിയത്. ഇവർ അകത്തേക്ക് കയറി വരുന്ന സമയത്ത് മർദനമേറ്റ ഡോക്ടറും വനിതാ ഡോക്ടറും പുറത്തിരിക്കുകയായിരുന്നു. ഇതിൽ വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറാൻ പ്രതികൾ ശ്രമിച്ചു. ഇത് ചോദ്യം ചെയ്തതോടെ ഡോക്ടറെ ഇരുവരും ക്രൂരമായി മർദിക്കുകയായിരുന്നു.

നിലത്തിട്ട് ചവിട്ടി മർദിച്ചുവെന്നാണ് ദൃക്‌സാക്ഷികളുടെയും മൊഴി. ഇതിന് ശേഷം ഡോക്ടർമാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഡോക്ടർക്ക് വലിയ രീതിയിൽ പരിക്കേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പ്രതികളെ ചോദ്യം ചെയ്തതിന് ശേഷം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തും

Similar Posts