Kerala

Kerala
വയനാട് കമ്പമലയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം
|4 Oct 2023 8:09 PM IST
കമ്പമല പാടിക്ക് സമീപമാണ് മാവോയിസ്റ്റുകളെത്തിയത്
കൽപ്പറ്റ: വയനാട് കമ്പമലയില്‍ വീണ്ടും മാവോയിസ്റ്റുകളുടെ സാന്നിധ്യം. കമ്പമല പാടിക്ക് സമീപമാണ് മാവോയിസ്റ്റുകളെത്തിയത്. ഇന്ന് വൈകുന്നേരം ആറ് മണിയോടെയാണ് അഞ്ചംഗ സംഘമെത്തിയത്.
സംഘം പൊലീസ് സ്ഥാപിച്ച നിരീക്ഷണ കാമറ തകര്‍ത്തു. നാട്ടുകാരും മാവോയിസ്റ്റുകളുമായി തര്‍ക്കമുണ്ടായി. 20 മിനിറ്റോളം ഇവർ പ്രദേശത്ത് തുടര്‍ന്നെന്ന് നാട്ടുകാര്‍ പറഞ്ഞു.

