Quantcast
MediaOne Logo

അരുന്ധതി റോയ്‌

Published: 6 May 2022 6:36 AM GMT

പൊതുബോധ നിര്‍മിതിക്കെതിരെയാണ് എന്റെ കഥയേതര രചനകള്‍

അരുന്ധതി റോയ് സംസാരിക്കുന്നു

പൊതുബോധ നിര്‍മിതിക്കെതിരെയാണ് എന്റെ കഥയേതര രചനകള്‍
X
Listen to this Article

അമേരിക്കയിലെ സെന്റ് ലൂയിസ് യൂണിവേഴ്സിറ്റിയുടെ ഇത്തവണത്തെ സാഹിത്യ പുരസ്‌കാരത്തിന് അര്‍ഹയായത് പ്രമുഖ ഇന്ത്യന്‍ എഴുത്തുകാരി അരുന്ധതി റോയ് ആണ്. പുരസ്‌കാര ദാന ചടങ്ങിന് മുന്നോടിയായി അവരുമായി നടത്തിയ സൂം അഭിമുഖത്തില്‍ നിന്ന്:

സെന്റ് ലൂയിസില്‍ ഇത് ആദ്യ തവണയാണോ ?

വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഗോഡ് ഓഫ് സ്മാള്‍ തിങ്ങ്‌സ് പ്രസിദ്ധീകരിച്ച സമയത്ത് ഞാന്‍ അവിടെയുണ്ടായിരുന്നു. ഒരു രാത്രിയോ പകലോ ആയിരുന്നു-പുസ്തകപ്രചാരണത്തിന്റെ ഭാഗമായിരുന്നു അത്. ഏറെ ആനന്ദകരമായിരുന്ന യാത്ര ആയിരുന്നു അത്.

സെന്റ് ലൂയിസ് സാഹിത്യ പുരസ്‌കാരത്തെ കുറിച്ച്?

എനിക്ക് ഇതിനെക്കുറിച്ച് മുന്‍പ് അറിവില്ലായിരുന്നു. പുരസ്‌കാര സമിതിയില്‍ നിന്നും, പിന്നീട് അതിനെക്കുറിച്ച് വായിച്ചറിഞ്ഞപ്പോള്‍, അതിന്റെ മുന്‍ ജേതാക്കളെ കുറിച്ചറിഞ്ഞപ്പോള്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഞാന്‍ ഇന്ത്യക്ക് പുറത്തു ജീവിക്കാത്തത് കൊണ്ട് തന്നെ എന്റെ ഒരു പുസ്തകത്തിന്റെ ഉള്ളടക്കത്തിന് മറ്റൊരു നാട്ടില്‍ പ്രതിധ്വനി ഉണ്ടാകുന്നു എന്നറിയുന്നത് മനോഹരമായ അനുഭവമാണ്. അതും അമേരിക്കയിലെ വന്‍ നഗരങ്ങള്‍ക്ക് പുറത്ത്, ചെറു പട്ടണങ്ങളില്‍ സ്വീകാര്യത ലഭിമുക്കുന്നതില്‍ സന്തോഷമുണ്ട്.

ഒരു മനുഷ്യേതര അപരന്റെ സാന്നിധ്യം നിങ്ങളുടെ നോവലുകളില്‍ കാണാം. മൃഗങ്ങള്‍, ചെടികള്‍, പുഴകള്‍, മരങ്ങള്‍, കാടുകള്‍... ഇവയെല്ലാം നിങ്ങളുടെ കഥകളില്‍ ജീവിക്കുന്നു. ഇത് നിങ്ങളുടെ കഥാപാത്രങ്ങള്‍ ജീവിക്കുന്ന ഇടങ്ങള്‍ക്ക് കൂടുതല്‍ ആഴവും ദൃശ്യതയും ആഴവും നല്‍കുന്നു?

അത് ഒരുപക്ഷെ, ഞാന്‍ ഒരു ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്നത് കൊണ്ടായിരിക്കും. അവിടെ നിങ്ങള്‍ക്ക് മനുഷ്യരുടെ കണ്ണുകളിലൂടെ മാത്രമല്ല ലോകം കാണാന്‍ കഴിയുക. ദി ഗോഡ് ഓഫ് സ്മാള്‍ തിങ്സിലെ പുഴയുടെ തീരത്ത് ജനിച്ച് വളര്‍ന്ന എന്നെ സംബന്ധിച്ചിടത്തോളം എല്ലാം ഞങ്ങളുടെ സംസാര വിഷയമാകുമായിരുന്നു. കുട്ടികളായിരിക്കെ, ഞങ്ങള്‍ പ്രാണികളെ അറിയുമായിരുന്നു, പുഴുക്കളെ അറിയുമായിരുന്നു, ഒരു ദിവസത്തിന്റെ ഏത് സമയത്ത് പുഴയുടെ ഏതിടത്ത് വലയിട്ടാല്‍ മീനുകളെ കിട്ടുമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു, ചൂണ്ടകള്‍ നിര്‍മിക്കാന്‍ അറിയാമായിരുന്നു, ഇലകളും മറ്റും വെച്ച് ഞങ്ങളുടേതായ രീതിയില്‍ കളിപ്പാട്ടങ്ങള്‍ നിര്‍മിച്ചിരുന്നു. രസകരമായി തോന്നുന്നില്ലേ. ഇന്ന് എല്ലാവര്‍ക്കും ഐഫോണും ഐപാഡുമൊക്കെ ഉണ്ട്.


ഈ പുഴകളും മരങ്ങളും ശരീരത്തിന്റെ ഭാഗമായ ഒരു കാലത്തിലൂടെ ഒരാളുടെ ജീവിതത്തിന്റെ സിംഹഭാഗവും ജീവിച്ചുവെന്നത് ഒരു ദോഷമാണോ അതോ ആശ്ചര്യജനകമാണോയെന്ന് ഞാന്‍ ഈയടുത്ത് എന്റെ ഒരു സുഹൃത്തിനോട് സംശയം പ്രകടിപ്പിച്ചിരുന്നു. അവയെല്ലാം എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. മനുഷ്യരെയെല്ലാം അതിനകത്തേക്ക് നെയ്‌തെടുക്കുകയായിരുന്നു-ക്രൂരതകളും സഹാനുഭൂതിയും-നമ്മള്‍ ഇന്ന് ആവശ്യപ്പെടുന്നപോലുള്ള ആശയ ഇടങ്ങളില്‍ ഒതുങ്ങാന്‍ പ്രയാസകരമായിരുന്നു. അതെന്നെ ഒരിക്കലും വിട്ടുപോയിട്ടില്ല.

നോവല്‍ എഴുത്തുകയെന്നത് ഒരു നഗരം നിര്‍മിക്കുന്നത് പോലെയാണെന്ന് നിങ്ങള്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്. അടരുകള്‍ക്ക് പിന്നാലെ അടരുകളായി നിര്‍മ്മിച്ചെടുക്കുന്നത്. പ്രാര്‍ഥനയോട് വളരെ അടുത്ത് നില്‍ക്കുന്ന ഒന്നായി കഥയെഴുത്തിനെ നിങ്ങളെ വിശേഷിപ്പിച്ചിട്ടുണ്ട്. ഒരു കഥാലോകം നിര്‍മിക്കുന്നതിലെ ശില്‍പകലയെയും ഭവാനലോക നിര്‍മാണത്തിനെ കുറിച്ചും പറയാമോ?

നമ്മളെ ഒരു പ്രത്യേക തരം ആശയ പരിസരത്തില്‍ തളച്ചിടുന്ന മുഖ്യധാരാ മാധ്യമങ്ങളെയും വാര്‍ത്ത ചാനലുകളും തുടര്‍ന്ന് വരുന്ന പൊതുബോധ നിര്‍മിതിക്കെതിരെയാണ് എന്റെ കഥയേതര രചനകളില്‍ ഭൂരിഭാഗവും. യാത്രയിലാണ് എന്റെ എഴുത്തുകളെല്ലാം സംഭവിച്ചതെന്ന് കൊണ്ട് തന്നെ ഈ വാദങ്ങള്‍ക്കുമപ്പുറത്തെ സങ്കീര്‍ണതകളുണ്ട്. അതെല്ലാം എന്റെ ഉള്ളില്‍ അടിഞ്ഞുകൂടുകയും ചെയ്യും. കഥകളില്‍ അത്തരം ഉദ്ദേശങ്ങള്‍ എനിക്കില്ല. ദി മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസ്സ് എന്ന എന്റെ കൃതിയില്‍ വേറെയൊരു തരത്തിലുള്ള ചിന്തകളുടെ ഒരു സാധ്യത നിങ്ങള്‍ക്ക് കാണാം. എന്നെ സംബന്ധിച്ചിടത്തോളം അത് കഥകളില്‍ മാത്രമേ സംഭവിക്കൂ. എന്തെന്നാല്‍ കഥകളില്‍ മാത്രമേ ആശയാടിത്തറയുള്ള മനുഷ്യരുണ്ടാകുന്നുള്ളൂ.


'അരിച്ചിറങ്ങുന്ന വിപ്ലവം' എന്ന നിങ്ങളുടെ ലേഖനത്തില്‍ ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ടിനെക്കുറിച്ചും മധ്യ ഇന്ത്യയിലെ അതിക്രമങ്ങളെ കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. നിങ്ങള്‍ എഴുതി: ' മറ്റൊരു ലോകം സാധ്യമാക്കുന്ന പുനര്‍നിര്‍ണയ ചിന്തകള്‍ അസാധ്യമാക്കുന്നത് അത്തരം ചിന്തകളുള്ളവരെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ്. മുതലാളിത്തത്തിനും വര്‍ഗീയതക്കും അതീതമാണ് ഈ ചിന്തകള്‍. സംതൃപ്തിയും സന്തോഷവും എന്നതിനെ കുറിച്ച് വിവിധ ഭാവുകത്വങ്ങള്‍ ഈ ചിന്തകള്‍ പങ്കുവെക്കുന്നു.' ഫെര്‍ഗുസണിലെ മൈക്കള്‍ ബ്രൗണിന്റെ കൊലപാതകത്തിനോടുള്ള വ്യത്യസ്ത പ്രതികരണങ്ങളില്‍ ഇത് കാണാം. സായുധരായ പൊലീസുകാര്‍ സെന്റ് ലൂയിസില്‍ നടന്ന പ്രതിഷേധങ്ങളെ കണ്ണീര്‍വാതക ഷെല്ലുകളും റബ്ബര്‍ ബുള്ളറ്റുകളും ഉപയോഗിച്ചാണ് നേരിട്ടത്. ?

കഥേതരമായ എഴുത്തുകളില്‍ ഭൂരിഭാഗവും, ദി മിനിസ്ട്രി ഓഫ് അറ്റ്‌മോസ്‌റ് ഹാപ്പിനെസ്സ്, അതിനു ശേഷം വന്ന ലേഖനങ്ങള്‍ ഡാം വിരുദ്ധ പ്രക്ഷോഭങ്ങള്‍, കുടിയൊഴിപ്പിക്കല്‍ വിരുദ്ധ സമരങ്ങള്‍ എന്നിവയെ ആഘോഷിച്ച് കൊണ്ടാണ് തുടങ്ങുന്നത്. പക്ഷെ, പിന്നീട് കാര്യങ്ങള്‍ കൂടുതല്‍ വഷളാകുന്നതാണ് നമ്മള്‍ കാണുന്നത്. ഫെര്‍ഗുസണില്‍ നിങ്ങള്‍ കണ്ടതിന് വിരുദ്ധമായതാണ് ഇപ്പോള്‍ ഇവിടെ തെരുവുകളില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയുക. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, പച്ചക്ക് വെറുപ്പ് പ്രചരിപ്പിക്കുന്ന മനുഷ്യര്‍, മുസ്ലിം സ്ത്രീകളെ പീഡിപ്പിക്കാനുള്ള പരസ്യമായ ആഹ്വാനങ്ങള്‍, ദേശീയത പരിപ്രേക്ഷ്യത്തിന് എതിര് നില്‍ക്കുന്ന ആര്‍ക്കെതിരെയും കൊലവിളി മുഴക്കുന്നു. ഇതിനെതിരെയുള്ള പ്രതിഷേധങ്ങളും നമുക്ക് കാണാം. രാജ്യത്ത് മുസ്ലിംകള്‍ക്കെതിരെയുള്ള പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍, പിന്നീട് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതമായ സമരം എന്നിവയൊക്കെ ഉദാഹരണം.

എന്നിരുന്നാലും വലതുപക്ഷം നിരന്തരം പുനര്‍സംഘാടനത്തിന് വിധേയമാകും. ഇന്ന് തന്നെ ഡല്‍ഹിയില്‍ ഒരാള്‍ ഹിന്ദുക്കളോട് സായുധരായി മുസ്ലിംകളെ വംശഹത്യക്ക് വിധേയമാകാന്‍ ആഹ്വാനം ചെയ്യുകയുണ്ടായി. ഈയടുത്ത് പുറത്തിറങ്ങിയ കശ്മീര്‍ ഫയല്‍സ് എന്നൊരു ചലച്ചിത്രമുണ്ട്. അവരുടെ പടയാളികള്‍ തീയറ്ററുകളില്‍ നിറയുന്നു, മുസ്ലിം സ്ത്രീകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കണമെന്ന് പരസ്യമായി ആഹ്വാനം ചെയ്യുന്നു. ജീവനുള്ള ഭീഷണി യാഥാര്‍ഥ്യമാകുന്നു കാലഘട്ടമാണ്. കര്‍ഷക സമരത്തിനും പൗരത്വ പ്രക്ഷോഭത്തിലും ഈ ഭീഷണിയുടെ കരിനിഴല്‍ നമുക്ക് കാണാന്‍ കഴിയും.

കശ്മീര്‍ ഫയല്‍സ് ഇന്ത്യയില്‍ ഒരു മുസ്ലിം വിരുദ്ധ വികാരം ആളിക്കത്തിച്ചിട്ടുണ്ടെന്ന് ഞാന്‍ വായിച്ചിട്ടുണ്ട്. സിനിമ തിയറ്ററുകളില്‍ ഹിന്ദു ദേശീയതയുടെ മുദ്രാവാക്യങ്ങള്‍ ഉയരുന്ന വിഡിയോകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. അത് അങ്ങേയറ്റം ആശങ്ക ഉളവാക്കുന്നതാണ്. ഇന്ത്യ ഒരു ആള്‍ക്കൂട്ട കൊലപാതക രാജ്യമായി മാറിയെന്ന് നിങ്ങള്‍ നേരത്തെ പറഞ്ഞിട്ടുണ്ട്?

ആ സിനിമയെക്കുറിച്ച് പറയുകയാണെങ്കില്‍ അത് വസ്തുതകള്‍ വെച്ച് നിര്‍മ്മിക്കപ്പെട്ട ഒന്നല്ല. ഇതാണ് സത്യമെന്നും അതുകൊണ്ട് തന്നെ എല്ലാവരും പോയി ആ ചിത്രം കാണണമെന്നും പ്രധാനമന്ത്രി മോദി ജനങ്ങളോട് ആഹ്വാനം ചെയ്തതും ആശ്ചര്യജനകമാണ്. അവര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സിനിമ കാണാന്‍ അവധി വരെ നല്‍കി. പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനായി അവര്‍ തങ്ങളുടെ പടയാളികളെ സിനിമ തീയറ്ററുകളിലേക്ക് അയക്കുകയാണ്. ഇത് സത്യകഥയാണെന്ന് സംവിധായകന്‍ പറയുന്നു. എന്നാല്‍, ഇതൊരു സാങ്കല്പിക കഥയെന്നുപറഞ്ഞാണ് ചിത്രം ആരംഭിക്കുന്നത് തന്നെ. സത്യമെന്ന് പറഞ്ഞ് ഈ ചിത്രം പുറം തള്ളുന്നത് മുഴുവന്‍ നുണയാണ്. യഥാര്‍ഥത്തില്‍ ഈ ചിത്രം കശ്മീരി പണ്ഡിറ്റുകളെ കുറിച്ചല്ല, മറിച്ച് ഇന്ത്യയിലെ ഹിന്ദുക്കള്‍ക്ക് വേണ്ടി സംസാരിക്കുന്ന ഹിന്ദുക്കളെക്കുറിച്ചാണ്. അതില്‍ മുസ്ലിംകളെല്ലാം കൊല്ലാക്കൊല ചെയ്യുന്ന കൊടും പാതകികളാണ്. എന്നാല്‍, സത്യമെന്തെന്നാല്‍ കശ്മീരില്‍ തന്നെ ജീവിക്കുന്ന, മുസ്ലിം സുഹൃത്തുക്കളുള്ള മുസ്ലിം അയല്‍ക്കാരുള്ള പണ്ഡിറ്റുകള്‍ ഇന്നുമുണ്ട്. അവരുടെ കണക്കുകളില്‍ കഴിഞ്ഞ മുപ്പത്ത് വര്‍ഷത്തിനിടെ 619 പണ്ഡിറ്റുകളാണ് കൊല്ലപ്പെട്ടത്. എന്നാല്‍ ,സിനിമയില്‍ പറയുന്നത് കശ്മീരി പണ്ഡിറ്റുകളെ വംശഹത്യ ചെയ്തുവെന്നാണ്.

കശ്മീരില്‍ നിറയെ മുസ്ലിം ഖബറുകളാണ്. യുദ്ധം പതിനായിരക്കണക്കിന് ജീവനുകളാണ് എടുത്തത്. അതെല്ലാം മറച്ചുകളയുകാണ്. ചരിത്രത്തിലെ ഒരു ദുരന്തം എടുത്തുകാട്ടി ബാക്കിയെല്ലാം മറയ്ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. എന്നിട്ട് വളരെ സങ്കീര്‍ണ സാമൂഹിക പ്രകൃതിയുള്ള രാജ്യത്തെ ജനങ്ങളിലേക്ക് അത് പുറത്ത് വിടുകയാണ് ചെയ്തത്. ഈ ചിത്രത്തിനെ കുറിച്ച് എനിക്ക് പറയാന്‍ കഴിയുക വിനാശകരമായത്ത് എന്ന് മാത്രമാണ്. നിങ്ങളുണ്ടാക്കുന്ന ഒരു കലാസൃഷ്ടി ജനങ്ങളെ കലാപാഹ്വാനത്തിന് പ്രേരിപ്പിക്കുന്നെങ്കില്‍ നിങ്ങള്‍ക്കെങ്ങനെയാണ് ജീവിക്കാന്‍ കഴിയുക? അത് വളരെ വിനാശകരമാണ്. ഒരു സിനിമ ഒരു ആയുധമായി കാണാമെങ്കില്‍ ഈ ചിത്രമൊരു വിനാശകരമായ ആയുധമാണ്.

'ആസാദി: ഫാസിസം, ഫിക്ഷന്‍, ആന്‍ഡ് ഫ്രീഡം ഇന്‍ ദി ടൈം ഓഫ് ദി വൈറസ്' എന്ന പുസ്തകത്തിന്റെ പരിഷ്‌കരിച്ച പതിപ്പില്‍ 'എന്റെ ലോക്ക്ഡൗണ്‍-അനന്തര ദിവാസ്വപ്നം' എന്ന ലേഖനത്തില്‍ കോവിഡ് മഹാമാരിയോടുള്ള സര്‍ക്കാര്‍ പ്രതിരോധം രാജ്യത്ത് നിലനില്‍ക്കുന്ന ജാതിവിവേചനം വഷളാക്കുന്നതാണെന്ന് നിങ്ങള്‍ പറയുന്നു. വംശീയത, ജാതീയത, സാമ്രാജ്യത്യം എന്നിവയിലെ നിങ്ങളുടെ ബന്ധങ്ങള്‍ മുന്നില്‍ വെച്ചുകൊണ്ട് ജനാധിപത്യ സ്ഥാപനങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളെന്ന നിങ്ങളുടെ വാദത്തെ എങ്ങനെയാണ് വിശദീകരിക്കുക?


വിഷയങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുകയാണ്. തൊണ്ണൂറുകളുടെ തുടക്കത്തില്‍ ദലിതുകളെ പ്രതിനിധീകരിക്കുന്നെന്ന് പറയുന്ന, അവര്‍ ' മറ്റ് പിന്നോക്ക ജാതികള്‍' എന്ന് വിളിക്കുന്നവരെ പ്രതിനിധീകരിക്കുന്നെന്ന് പറയുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുപാടുണ്ടായി. എന്നാല്‍, കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളില്‍ ഈ ജാതി പാര്‍ട്ടികള്‍ കേന്ദ്രീകരിച്ചത് ഹിന്ദു ദേശീയതയിലാണ്. അംബേദ്കറിന്റെ ദര്‍ശനം മാതൃകയാക്കിയെന്ന് പറയുന്ന പാര്‍ട്ടിക്ക് പോലും കഴിഞ്ഞ ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്-അതും ദലിത് സ്ഥാനാര്‍ഥി ആയിരുന്നില്ല. ഈ ദേശീയതയും മുസ്ലിംകള്‍ക്കെതിരെയുള്ള ഈ വര്‍ഗീയ ധ്രുവീകരണവും രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിമറിഞ്ഞു-ലോക്ക്ഡൗണ്‍, നോട്ടുനിരോധനം, തൊഴിലില്ലായ്മ എന്നിവക്കിടയിലും.

എന്റെ ലേഖനങ്ങളില്‍, അറുപതുകളില്‍ സമ്പത്തിന്റെയും ഭൂമിയുടെയും പുനര്‍വിതരണം ആവശ്യപ്പെട്ടുകൊണ്ടുള്ള വിപ്ലവ പ്രസ്ഥാനങ്ങളെ കുറിച്ചാണ് പറയുന്നത്. അവയെല്ലാം അടിച്ചമര്‍ത്തപ്പെട്ടു. തങ്ങളുടെ ഭൂമി തങ്ങളുടെ കയ്യില്‍ നിന്നും എടുത്തുകൊണ്ട് പോകരുതെന്ന് ആവശ്യപ്പെട്ട് എണ്‍പതുകളിലും തൊണ്ണൂറുകളിലും കുടിയൊഴിപ്പിക്കല്‍ വിരുദ്ധ, അണക്കെട്ട് വിരുദ്ധ പ്രക്ഷോഭങ്ങളുണ്ടായി. അവയും അടിച്ചമര്‍ത്തപ്പെട്ടു. പിന്നെ അവര്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് വേണ്ടി പോരാടി.

എന്നാല്‍, ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കുന്ന റേഷനിന് വേണ്ടിയാണ് അവര്‍ വോട്ട് ചെയ്യുന്നത്. അഞ്ച് കിലോ അരി, ഒരു കിലോ പഞ്ചസാര, അങ്ങനെ എന്തൊക്കെയോ. പിന്നീട് പൗരത്വ നിയമം വന്നു. അവര്‍ ഈ മണ്ണിന്റെ ഭാഗമല്ലെന്നാണ് ഇതിലൂടെ മുസ്ലിംകളോട് പറയുന്നത്. അവര്‍ തടങ്കല്‍ പാളയങ്ങളില്‍ കഴിയേണ്ടവരാണെന്നാണ് സര്‍ക്കാരിന്റെ ഭാഷ്യം. നിങ്ങള്‍ക്ക് അവകാശങ്ങളുണ്ടാകില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാത്രം മൂന്നൂറോളം ആക്രമസംഭവങ്ങളാണ് രാജ്യത്തെ ക്രിസ്ത്യന്‍ സമൂഹത്തിന് നേരെയുണ്ടായത്.

ജാതീയത കാരണം, ഓരോ ഇന്ത്യക്കാരനും ന്യൂനപക്ഷമാണ്-ജാതി കൊണ്ടോ, വംശം കൊണ്ടോ, മതം കൊണ്ടോ-ഇല്ലാത്ത ഒരു ഭൂരിപക്ഷത്തില്‍നിന്നും ഹിന്ദു രാഷ്ട്രത്തിന്റെ രൂപീകരണത്തിലൂടെ ഒരു ഭൂരിപക്ഷ നിര്‍മാണത്തിനാണ് അവര്‍ ശ്രമിക്കുന്നത്. ഇതൊരു ക്രൂരമായ പ്രക്രിയയാണ്. ജാതീയത എന്നത് കറുത്ത വര്‍ഗക്കാര്‍ക്കെതിരെ വെളുത്ത വര്‍ഗക്കാര്‍ നടത്തിയ വംശീയ വിവേചനം പോലെയല്ല എന്ന് ജാതീയതയുടെ ഉന്മൂലനം എന്ന കൃതിയില്‍ അംബേദ്കര്‍ പറയുന്നുണ്ട്.


TAGS :