Quantcast
MediaOne Logo

സ്‌നേഹ മാണിക്കത്ത്

Published: 31 March 2022 11:36 AM IST

എങ്ങു പോയ്

കവിത

എങ്ങു പോയ്
X
Listen to this Article

എങ്ങു പോയ്

വസന്തത്തിന്‍

തുടുത്ത ചുണ്ടിലെ

കോളാമ്പി പൂവിന്‍

ഗദ്ഗദങ്ങള്‍..

അകകാനനത്തില്‍,

പൂത്തു വിടരും

ചില്ലകളില്‍,

ഓര്‍മ്മയുടെ

ചക്കവരട്ടിയ

ഗന്ധം...

ആത്മഹര്‍ഷത്താല്‍

ചുണ്ടിലുറയുന്ന

രുചിയുടെ മേളപ്രഥമന്‍..

വിരുന്നുണ്ണാന്‍

വരുന്ന കുറുവാലികള്‍

അണ്ണാന്‍ കുഞ്ഞിന്റെ

നവരസങ്ങള്‍

ചെമ്പല്ലി മണത്ത

അടുക്കള പുര

നേര്‍ത്ത പാളിയായി

പല്ലില്‍ ഒട്ടികിടന്ന

ഉമിക്കരി മണമുള്ള

കുത്തരിച്ചോറ്..

എങ്ങു പോയി

ഓര്‍മ്മതന്‍

സാന്ദ്ര ഗീതത്തിലെ

ഗസല്‍ പട്ടു പുതച്ച

രാത്രി നോവുകള്‍?

എങ്ങോ പറന്ന

എഴുത്തിന്റെ

അര്‍ദ്ധ നഗ്‌ന രാത്രി

സഞ്ചാരങ്ങള്‍..

നിന്റെ തീക്ഷണമാം

കണ്ണിലെ കണ്ണെഴുത്തുപോലെ.




TAGS :