കാടും മേടും പുഴയും കുത്തിനിറച്ച്തെക്ക് നിന്നൊരു വാഗണ്‍ അതിവേഗപാതയിലൂടെ കുതിച്ചു പാഞ്ഞു ഇരുട്ടില്‍ ഒരു കൂട്ടം ആത്മാക്കള്‍ തലചായ്ക്കാനൊരിടം തേടി ബോഗിയില്‍ തലങ്ങും വിലങ്ങും നടന്നു ചീന്തിയെറിഞ്ഞ മേല്‍വിലാസങ്ങളിലേക്ക് പാളം തെറ്റിയൊരു നിലവിളി തെറിച്ചു വീണുചിതറി മണ്ണ്...
വാഗണ്‍ ട്രാജഡി
കവിത

ക്ലിക്ക് ചെയ്യാം, ആഴത്തിലുള്ള തുടർവായനക്ക്...
വാർത്തകളുടെ, വിശകലനങ്ങളുടെ വിശാല ലോകം: മീഡിയവൺ ഷെൽഫ്
Already have an account ?Login

കാടും മേടും പുഴയും കുത്തിനിറച്ച്
തെക്ക് നിന്നൊരു വാഗണ്‍ അതിവേഗപാതയിലൂടെ
കുതിച്ചു പാഞ്ഞു
ഇരുട്ടില്‍ ഒരു കൂട്ടം ആത്മാക്കള്‍ തലചായ്ക്കാനൊരിടം തേടി
ബോഗിയില്‍
തലങ്ങും വിലങ്ങും നടന്നു
ചീന്തിയെറിഞ്ഞ മേല്‍വിലാസങ്ങളിലേക്ക്
പാളം തെറ്റിയൊരു
നിലവിളി തെറിച്ചു വീണുചിതറി
മണ്ണ് മണക്കുന്ന
ആദിവാസി ഊരുകള്‍
കാട് കാക്കുന്ന കാട്ടുജീവികള്‍
അന്നം വിളമ്പുന്ന
നെല്‍പ്പാടങ്ങള്‍.. പ്രാണവായുവിനായി
ചുറ്റും പരതി
പാഞ്ഞു വന്ന വെള്ളിവരകള്‍
നെടുകെ ഛേദിച്ച
വീടും തൊടിയും..
അയല്‍വാസികളായ
ഫാത്തിമയും മരിയയും ലക്ഷ്മിയും ഒന്നിച്ചു കരഞ്ഞു
ജനിച്ച നാട്
വളര്‍ന്ന വീട്
പിതൃക്കള്‍ ഉറങ്ങുന്ന മണ്ണ്
ഉപേക്ഷിക്കപ്പേടേണ്ടവയെല്ലാം പരസ്പരം കെട്ടിപ്പിടിച്ചു കിടന്നു
മീനും മാനും മരംകൊത്തിയും മരണവെപ്രാളത്തില്‍
തല തല്ലിക്കരഞ്ഞു
ആവാസവ്യവസ്ഥക്ക്
മുകളില്‍ നാട്ടിയ
സര്‍വേക്കല്ലുകളില്‍ തട്ടി തീവണ്ടികള്‍ കിതച്ചു നിന്നു
നേരം തെറ്റിപ്പെയ്ത മഴ
വരണ്ടുണങ്ങിയ വേനല്‍
ഗതി മാറി വീശിയ കാറ്റ്
ചക്രവാതച്ചുഴികളില്‍
ഭൂമി രണ്ടായി പിളര്‍ന്നു
വടക്കെത്തിയ വേഗവണ്ടിയില്‍
ശ്വാസം മുട്ടിപ്പിടഞ്ഞ
ദൈവത്തിന്റെ സ്വന്തം നാട്
രക്തസാക്ഷിയുടെ പതാക പുതച്ചു
കണ്ണടച്ചു കിടന്നു.

World
2022-06-25T16:00:13+05:30
ഗർഭചിദ്രത്തിനുള്ള അവകാശം എടുത്ത് കളഞ്ഞു; യുഎസിൽ ഗർഭചിദ്ര ക്ലിനിക്കുകൾ അടച്ചുപൂട്ടി തുടങ്ങി
Kerala
2022-06-25T13:23:47+05:30
പൊലീസ് കോൺഗ്രസ് പ്രവർത്തകരുടെ പണിയെടുത്താൽ പ്രതിരോധം തീർക്കേണ്ടിവരും; പൊലീസിനെ വെല്ലുവിളിച്ച്...
Kerala
2022-06-25T12:22:32+05:30
ബഫർസോൺ വിഷയം പാർലമെന്റിൽ ഉയർത്തണമെന്ന് രാഹുൽ ഗാന്ധിയോട് മുഖ്യമന്ത്രി
Entertainment
2022-06-25T12:04:05+05:30
ഗായിക ചിന്മയിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പൂട്ടി
India
2022-06-25T12:05:41+05:30
ആരും നില്‍ക്കണമെന്നില്ല, താല്പര്യമില്ലാത്തവര്ക്ക് പോകാം; പുതിയ ശിവസേന രൂപീകരിക്കുമെന്ന് താക്കറെ
Kerala
2022-06-25T10:30:44+05:30
സർക്കാറിനെതിരായ ആരോപണങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനായിരുന്നു വയനാട്ടിലെ ആക്രമണം: കെ. മുരളീധരൻ
Kerala
2022-06-25T10:02:26+05:30
രാഹുൽ ഗാന്ധിയുടെ ഓഫീസിനെതിരായ ആക്രമണം: എസ്.എഫ്.ഐ നേതാക്കളെ വിളിച്ചുവരുത്തി സിപിഎം
Kerala
2022-06-25T08:54:28+05:30
പാക് ക്രിക്കറ്റ് താരങ്ങളോടുള്ള ആരാധന പ്രമേയമാക്കി കവിത എഴുതിയതിന് യുവ കവിക്കെതിരെ സൈബറാക്രമണം;...
Adjust Story Font
16
Trending Videos
Videos
2022-06-25T11:02:41+05:30
ഒരേ ക്ലാസിൽ ഒന്നിച്ച് പഠിച്ചവർ ഷാർജയിൽ 'കമോൺകേരള' രുചി വേദിയിലും ഒന്നിച്ച്
Videos
Videos
2022-06-25T11:02:41+05:30
ഒരേ ക്ലാസിൽ ഒന്നിച്ച് പഠിച്ചവർ ഷാർജയിൽ 'കമോൺകേരള' രുചി വേദിയിലും ഒന്നിച്ച്