Quantcast
MediaOne Logo

കരിം അരിയന്നൂര്‍

Published: 1 July 2022 9:16 AM GMT

വൃദ്ധ സദനത്തിലേക്കുള്ള വണ്ടികള്‍ | ശവങ്ങള്‍

രണ്ട് കവിതകള്‍

വൃദ്ധ സദനത്തിലേക്കുള്ള വണ്ടികള്‍   | ശവങ്ങള്‍
X
Listen to this Article


വൃദ്ധ സദനത്തിലേക്കുള്ള വണ്ടികള്‍

ആദ്യം കണ്ടുമുട്ടിയത്

എപ്പോഴാണ് എന്ന്

ഓര്‍മകളില്‍ ഇപ്പോള്‍ തെളിയുന്നില്ല

മൂക്കു കുത്തിയിയുടെ

വെളിച്ചംതെളിഞ്ഞു

നില്‍ക്കുന്നു നീ പരിഭവം പറയുമ്പോള്‍

പ്രകാശം പരത്തുന്നു

നിന്റെ കണ്ണുകള്‍ക്ക്

നല്ല രസമുണ്ട്

നീയാണല്ലോ ആദ്യം പരിഭവം

പറയുക എത്ര സ്‌നേഹത്തില്‍ സംസാരിച്ചാലും

നമ്മള്‍ എത്തുക വീടിനെ കുറിച്ചായിരിക്കും

സ്വാകാര്യതകളെ കുറിച്ചായിരിക്കും

പുതിയ വീടിന്റെ മുറികളുടെ

എണ്ണം വളരുമ്പോള്‍ നീ വല്ലാതെ

സന്തോഷിച്ചിരുന്നല്ലോ

കുട്ടികള്‍ക്കും കാണും

അവരുടെതായ സ്വപ്നങ്ങള്‍

വിടിന്റെ ചുവരുകള്‍

അവരുടെ സ്വപ്നങ്ങള്‍

സംസാരിക്കാന്‍ തുടങ്ങിയിരുന്നു

ചില നേരങ്ങളില്‍

നിനക്കും കുട്ടികളോട്പരിഭവം

അവര്‍ക്കും അറിയില്ലല്ലോ

നിന്റെ ചിന്തകള്‍ ഇപ്പോള്‍

വൃദ്ധ സദനങ്ങളെക്കുറിച്ചാണെന്ന്


ശവങ്ങള്‍

വളവില്‍

ആളുകള്‍, വാഹനങ്ങള്‍

ഞരക്കങ്ങള്‍

ജയ് വിളികള്‍

ചന്തയില്‍

മരിച്ച മണം

മത്സ്യത്തിന്റെ, പച്ചക്കറിയുടെ

ശവത്തിന്റെ

പരസ്പരം

തിരിച്ചറിയാനാവാതെ

ചര്‍ദ്ധിയില്‍ വേവുന്നു

കബറടക്കം ചെയ്യാനായ്

കുന്തിരിക്കം പുകക്കുന്ന

ശവങ്ങളെ

മഞ്ചലില്‍ കിടത്തി

സെക്കുലറിസത്തിന്റെ

കൊടി പുതച്ച്

വഴി നീളെ

ചിരികള്‍

ജെ.സി.ബി. കള്‍

കാവി തോരണങ്ങളുമായ്

പാറി നടുക്കുന്നു

വീണ്ടും ശവങ്ങള്‍ക്കിടയില്‍


കരിം അരിയന്നൂര്‍

TAGS :