MediaOne Logo

ഡോ. അജയ് നാരായണന്‍

Published: 26 Jun 2022 4:57 PM GMT

കറുപ്പിന്റെ നിഴലില്‍

കവിത

കറുപ്പിന്റെ നിഴലില്‍
X
Listen to this Articleമണ്ണ് കറുത്തു

കടല് തിളച്ചു

പുകഞ്ഞെരിഞ്ഞു

മാനം.

പറന്നുപൊങ്ങി

കറുത്തപക്ഷികള്‍

ആകാശം നിറയെ.

ദിക്കായദിക്കെല്ലാം

മേഘങ്ങള്‍

കറുത്തിരുളുന്നു,

പെയ്യാനുള്ള ഒരുക്കമാണ്

നനക്കാനുള്ള കുതിപ്പാണ്.

ഉരുള്‍പൊട്ടാനൊരു

കുന്നൊരുങ്ങി...

കത്തിച്ചാമ്പലാകുന്നതിനെയെല്ലാം

കടലിലൊഴുക്കണമല്ലോ!TAGS :