Quantcast
MediaOne Logo

സഹര്‍ അഹമ്മദ്

Published: 19 July 2022 10:27 AM IST

കാണാതായവര്‍

| കവിത

കാണാതായവര്‍
X
Listen to this Article

പ്രിയപ്പെട്ടവരുമൊത്ത്

കഥയും കാര്യവും

പറയുന്നതിനിടയില്‍

വിളിച്ചു കൊണ്ടു പോയവര്‍

ആരായിരിക്കും.

രാത്രിയില്‍ മാത്രം

സത്യത്തെ തേടിയിറങ്ങുന്ന

ഇരുട്ടിന്റെ കൂട്ടുകാര്‍.

കാണാതായവര്‍

ഒറ്റ രാത്രി കൊണ്ട്

ഒളിച്ചോടിയവര്‍ ആയിരിക്കില്ല.

സത്യത്തിനു വേണ്ടി

എന്തു നല്‍കുമെന്ന്

ചോദിച്ചപ്പോള്‍ സ്വന്തം

ജീവിതം തന്നെ പകരം

നല്‍കിയവര്‍ ആയിരിക്കും.

ഏത് ഇരുട്ടിലും അവരുടെ

തുറന്ന കണ്ണുകള്‍

നക്ഷത്രങ്ങള്‍ പോലെ

കത്തിജ്വലിക്കുന്നുണ്ടാവും.

അവരെ തേടി അലയേണ്ടതില്ല.

സത്യത്തെ ആത്മാര്‍ത്ഥമായി

പ്രണയിക്കുക..

അവര്‍ നമ്മില്‍

തന്നെയുണ്ടാവും.



TAGS :