Quantcast
MediaOne Logo

ഷാജി ഹനീഫ്

Published: 12 March 2022 11:51 AM GMT

മുല്ല നസ്റുദ്ദീൻ ഹോജയുടെ കർമ്മമണ്ഡലത്തിൽ

ഷാജി ഹനീഫ് എഴുതുന്ന ഇസ്താംബൂൾ യാത്രാ അനുഭവം തുടരുന്നു

മുല്ല നസ്റുദ്ദീൻ ഹോജയുടെ കർമ്മമണ്ഡലത്തിൽ
X
Listen to this Article

ആരും കാണാത്ത കാഴ്ച്ചകളെക്കുറിച്ച് പറയുക, ആരും കേൾക്കാത്ത പാട്ടുകൾ കേൾക്കുക ആരും എത്താത്ത ഇടങ്ങളിലെ മൈലുകൾ താണ്ടി മിനുസപ്പെട്ട വെള്ളാരങ്കല്ലുകൾ പെറുക്കുക!

അതല്ലാതെ, സഞ്ചാരകഥകളിൽ ചരിത്രവും ഭൂമിശാസ്ത്രവും മാത്രമാകുമ്പോൾ പുതുമ ഉണ്ടാകില്ല. (അന്നാട്ടിൽ എത്ര മനുഷ്യരുണ്ട്, തലസ്ഥാനമേതാണ് എത്ര മതങ്ങളുണ്ട് എന്നതൊക്കെ ആർക്കും ഇന്ന് കൈവെള്ളയിൽ ലഭ്യമാണ്, ഒരു മാധ്യമത്തിലും കാണാത്ത കഥകൾ പറയുക എന്നതാകട്ടെ പുതിയ സഞ്ചാരികളുടെ ദൗത്യം! ആരും കാണാത്ത സഞ്ചാരവഴികളിലൂടെയുള്ള യാത്ര, വ്യക്ത്യാനുഭവങ്ങളുടെ തളിരിലസ്പർങ്ങൾ.)

ബാല്യകാലത്തെ പ്രിയ കഥാപാത്രങ്ങളിലൊരാളാണ് മുല്ലാ നസ്റുദ്ദീൻ ഹോജ!

ഇദ്ദേഹത്തിന്റെ കർമ്മദേശം തുർക്കിയാണെന്നറിയാം ജ•ദേശത്തെക്കുറിച്ച് അവകാശം പറയുന്നവരുടെ കൂട്ടത്തിൽ ഇന്ത്യയും ചൈനയും പാകിസ്ഥാനും അഫ്ഗാനും ഇറാക്കുമുണ്ടെന്നതാണ് അതിശയം! പതിമൂന്നാം നൂറ്റാണ്ടിൽ *ഇക്കിസെഹിർ* എന്ന പ്രൊവിൻസിലെ *സിവ്രിഹിസാർ* ദേശത്തെ *ഹോർത്തു* എന്ന ഗ്രാമത്തിലാണ് നസ്റുദ്ദീൻ ജനിച്ചത്.

(പൂർവ്വകാല പേർഷ്യയുടെ പശ്ചിമ നഗരമായ അസർബൈജാനിലെ *ഖോയ്* നഗരം) നസ്രുദ്ദീൻ മഹ്മൂദ് അൽ ഖോയി* എന്ന ഖ്വാജ ജലാലുദ്ദീൻ റൂമിയുടെ സമകാലികനും രാഷ്ട്രീയ എതിരാളിയുമായിരുന്നുവത്രെ.ഖൊറാസാനിലെ മത ഭൗതിക വിദ്യാഭ്യാസത്തിനു ശേഷം *അന്തോലിയ* യിലെ മത കോടതിയിൽ ന്യായാധിപനും ഒാംബുഡ്സുമാനുമായി പ്രവർത്തിച്ച ധിഷണാശാലിയായിരുന്നു മുല്ലാ നസ്രുദ്ദീൻ.1959 മുതൽ അദ്ദേഹത്തിന്റെ ജ•ദേശമായ ഹോർത്തുഗ്രാമത്തിൽ ഇന്റർനാഷണൽ നസ്രുദ്ദീൻ ഹോജ ഫെസ്റ്റിവൽ നടന്നുവരുന്നു. ജൂലായ് അഞ്ച് മുതൽ പത്തുവരെ നടക്കുന്ന ആഘോഷങ്ങളിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ശാസ്ത്രം കല സാഹിത്യം എന്നിവയെക്കുറിച്ച് വിവിധ പരിപാടികൾ നടക്കും.



*അക്ഷേർ* നഗരസഭയോട് സഹകരിച്ച് വിനോദ സഞ്ചാര വകുപ്പും *ഹോജ ഫൗണ്ടേഷനു* മാണ് ഇത് നടത്തുന്നത്.1996 1997 നെ യുനസ്കോ അന്താരാഷ്ട്ര ഹോജ വർഷമായി പ്രഖ്യാപിച്ചിരുന്നു. ബോസ്പോറസ് എന്ന ഒഴുക്ക് നഷ്ടപെട്ട മെലിഞ്ഞ നദീ സൗന്ദര്യത്തിലിരുന്ന് ഏഷ്യക്ക് യൂറോപ്പിനെ പ്രണയിക്കാൻ നഷ്ടമായ ആ ഇടുക്കിനെ കളിയാക്കി അഹമ്മദ് ബൈരക്ത്യാർ. അവൻ ഒട്ടക ഫിൽറ്ററിന്റെ ഒഴിഞ്ഞ കൂട് എറിഞ്ഞു കളഞ്ഞ് മണൽപരപ്പിൽ മലർന്നു കിടന്നു. അപ്പോൾ ആഘോഷക്കാരില്ലാത്ത ഒരു യാനം വടക്കേ *ദൈനിസ്* കടലിടുക്കിലൂടെ ശബ്ദമില്ലാതെ കടന്നു പോയപ്പോൾ വടക്കേ കാഴ്ച്ചയിലെ *ദൊൽ മാഷെ* കൊട്ടാരത്തിലെ വർണ്ണ വെളിച്ചം തിരയിളക്കത്തിൽ നക്ഷത്രങ്ങളായി തിളങ്ങി.തണുപ്പ് അധികരിച്ചപ്പോൾ ഞങ്ങൾ നടന്നു. അറബും തുർക്കിഷും ഇംഗ്ലീഷും കലർത്തി അഹമ്മദ് ഒരു പാട്ടിനൊപ്പം അവന്റെ കുടുംബകഥകൾ പറഞ്ഞു കൊണ്ടിരുന്നു.


വാക്കുകൾ അവ്യക്തമായിരുന്നെങ്കിലും അവൻ കഴിയും പോലെ വിശദീകരിച്ചുതന്നു. "ബുയൂ പൂസൂ യെരിന്ദാ കിനാസി വാർ എരിന്തേ...ദലാൽദലാൽ ... ഹേനുസ് ഇലാ യെസിന്താ മർദിൻ ഗൂസേലിദിർ ദലാൽ ഒായ് ദലാൽ... " (കുഞ്ഞായിരുന്ന നിയേറെ വളർന്ന് മർദിൻ ഗുസേലിലെ യോദ്ധാവാകുന്നത് ഞാൻ കിനാവ് കാണുന്നു.) ഇസ്താംബൂളിൽ നിന്ന് ആയിരത്തിലേറെ മൈലുകൾ ദൂരമുള്ള 'മെർദിൻ' എന്ന സിറിയൻ പ്രാന്തദേശത്ത് നിന്ന് പതിറ്റാണ്ടുകൾക്കപ്പുറം കുടിയേറിയവരാണ് എന്റെ ആതിഥേയരായ ബൈരക്ത്യാർ കുടുംബം.മക്കളെക്കൂട്ടി അതിരു കടന്ന മുഹമ്മദ് ബൈരക്ത്യാർ മരിക്കുമ്പോൾ പ്രായം എഴുപത്താറായിരുന്നു.മക്കളായ തക്കിയുദ്ദീനും ഫാറൂഖും തുർക്കിയിലെ എല്ലാ സൗകര്യങ്ങളും നുകരുന്ന പൗരന്മാരാണ്.



മധ്യപൗരസ്ത്യദേശക്കാർ അറേബ്യയുപേക്ഷിച്ച് എന്ത് കൊണ്ടാണ് യൂറോപ്പിൽ കുടിയേറാൻ ആഗ്രഹിക്കുന്നത് എന്ന് ചിന്തിച്ചു. മത രാഷ്ട്രങ്ങളേക്കാൾ എന്തുകൊണ്ടും ഉത്തമം മതേതര ജനാധിപത്യ രാജ്യങ്ങൾ തന്നെയാണ്. പക്ഷേ ആ സങ്കൽപ്പവും സൗന്ദര്യവും പുതിയ ഭരണാധിപൻ തകർത്തു കൊണ്ടിരിക്കുന്നതിൽ പലർക്കും എതിർപ്പുണ്ട്.ഇതര മതസ്ഥരുടെ ദേവാലയങ്ങൾ കൈയടക്കുകയും മതചിഹ്നങ്ങൾക്ക് അമിത പ്രാധാന്യം നൽകുകയും ചെയ്യുന്ന പ്രവണത പല വലതു നേതാക്കളും ഇൗയിടെ പുലർത്തുന്നു എന്നത് ഏറെ ദോഷകരമാണ്.


കടൽതീര നടത്തം പാതിരാ കഴിഞ്ഞും തുടർന്നു *എെം സുൽത്താൻ* മസ്ജിദിൽ നിന്ന് കാതു കുളിർപ്പിക്കുന്ന സുബ്ഹി ബാങ്കൊലി കേട്ടു. അവൻ കടൽ തിരയിൽ നിന്ന് വുളുവുണ്ടാക്കി, ഞാനും കൂടി. ഞങ്ങളൊരുമിച്ച് സുബ്ഹി നമസ്ക്കരിച്ചു. തിരിച്ച് ഞങ്ങൾ ഹോട്ടലിലേക്ക് വന്നു. അപ്പോഴും *കാരോഗോസ് സോബ്ര ബാതിക്കാ* എന്ന ഹോട്ടലിന്റെ മട്ടുപ്പാവിൽ *തായ്ലൻ യാൽചിന്ത്* എന്ന പകൽ വിദ്യാർത്ഥിയായ പതിനേഴ് വയസ്സുകാരനായ ആ വിളമ്പുകാരൻ കാത്തിരിക്കുന്നുണ്ടായിരുന്നു. കടൽ തിരകൾ ശാന്തമായിരുന്നെങ്കിലും അതെപ്പോൾ അശാന്തമാകും എന്ന ഭയമാകാം അതിഥിയായ ഞാൻ തിരിച്ച് വരും വരെ അവൻ കാത്തിരിക്കാൻ ഹേതു.


(തുടരും)




TAGS :