Quantcast
MediaOne Logo

ജോബി നടയ്ക്കൽ

Published: 23 March 2022 8:58 AM GMT

അ​നാ​മി​ക

| കഥ

അ​നാ​മി​ക
X
Listen to this Article

അ​സ​മ​യ​ത്ത് വ​രാ​റു​ള്ള ഫോ​ൺ കോ​ളു​ക​ൾ, മ​ര​ണ വാ​ർ​ത്ത​ക​ൾ മാത്രമെ​ത്തിക്കാ​നു​ള്ളതാണെ​ന്ന്, എ​പ്പോഴോ പ​തി​ഞ്ഞു പോ​യ ബോ​ധ​ത്തിന്റെ മീതേ നി​ന്നു കൊ​ണ്ടാ​വ​ണം പ്രി​യ​പ്പെട്ട​വ​രു​ടെ മ​ര​ണം മാത്രം ഞാ​ന​ന്ന് സ്വ​പ​നം ക​ണ്ടത്. ഞെ​ട്ടി​യു​ണ​ർ​ന്ന് ക​ണ്ണു മി​ഴി​ച്ചപ്പോ​ഴും തൊട്ടടുത്തിരുന്ന മൊബൈ​ൽ ഫോ​ൺ അ​തി​ന് ക​ഴി​യാ​വു​ന്നത്ര ഉ​ച്ച​ത്തി​ൽ ശ​ബ്ദി​ച്ചു കൊ​ണ്ടി​രു​ന്നു.

'നി​ന്നെ എ​നി​ക്കൊ​ന്ന് കാ​ണ​ണം, ന​മു​ക്കൊ​രു യാത്ര പോകാ​നു​ണ്ട്'.എ​ന്ന് മാത്രം പ​റ​ഞ്ഞ്, എ​നി​ക്കേറ്റ​വും പ്രി​യ​പ്പെട്ട ആ ​ശ​ബ്ദം മ​റു​പ​ടി​ക്ക് കാ​ത്തു നി​ൽ​ക്കാതെ മ​ട​ങ്ങി​യ​തി​നു ശേ​ഷം, അ​വ​ളെന്നെ എ​ത്ര വ​ട്ടം വി​ളി​ച്ചുവെ​ന്ന് കോ​ൾ ലോ​ഗി​ൽ ഒ​ന്നു പ​ര​തി നോ​ക്കി. ഒ​റ്റ പ്രാ​വി​ശ്യം മാത്ര​മു​ണ്ടാ​യ ആ ​നീ​ണ്ട റി​ങ്ങ് ടോ​ണി​നി​ട​യി​ലാ​ണ് സ്വാപ്നവും ഞെ​ട്ടി​യു​ണ​ര​ലു​മു​ണ്ടാ​യ​ത്. നേ​ര​ത്തി​ന്, സ്വ​പ്ന​ത്തി​ന​ക​ത്തും പു​റ​ത്തും വെവ്വേറെ അ​ളവ് കോ​ലാ​കു​മെ​ന്നാ​ശ്വ​സി​ച്ച് വീ​ണ്ടു​മു​റ​ങ്ങി.

ഒ​രു ജ​ന്മം കൊ​ണ്ട്, നാം ​ക​ണ്ടു തീ​ർ​ക്കുന്ന കാ​ഴ്ച്ച​ക​ളി​ൽ ചി​ല​ത്, നാ​മ​റി​യാതെ തന്നെ ന​മ്മുടെ ക​ണ്ണു​ക​ൾ ക​ട​ന്ന് മ​നസ്സിന്റെ ഏ​തെങ്കി​ലു​മൊ​രു ഇ​രു​ട്ട​റ​യി​ൽ ക​യ​റി ഒ​ളി​ച്ചി​രി​ക്കും. കാ​ല​ങ്ങ​ൾ​ക്ക് ശേ​ഷം ചി​ല​പ്പോ​ൾ, ഇ​രു​ട്ടിന്റെ നി​ഗൂ​ഢ​ത​യിൽ നി​ന്ന് പു​റ​ത്ത് ക​ട​ന്ന്, ചി​ല രാത്രി​ക​ളി​ൽ ന​മ്മുടെ ഉ​റ​ക്കം കെ​ടു​ത്താ​ൻ പോ​ന്ന കി​നാ​വു​ക​ളാ​യി തെളി​ഞ്ഞു വ​രും. അ​ത്ത​ര​മൊ​രു വി​ചി​ത്ര സ്വ​പ്ന​മാ​ണ്ആ ​പാതി​രാത്രിക്ക് ശേ​ഷം റി​തു, എ​ന്നെ വി​ളി​ക്കാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് അ​വ​ൾ പിറ്റേ​ന്ന് പ​റ​ഞ്ഞു.

അ​ഞ്ച് വ​ർ​ഷ​ങ്ങ​ൾ​ക്കെങ്കി​ലും മു​ൻ​പ​ത്തെ പ​ഠ​ന കാ​ല​ത്താ​ണ​ത്രെ, നി​ർ​ബ​ന്ധിത സാ​മൂ​ഹ്യ സേ​വ​ന​ത്തിന്റെ ഭാ​ഗ​മാ​യി കു​തി​ര​വ​ട്ടത്തെ മാ​ന​സി​കാരോ​ഗ്യ കേന്ദ്ര​ത്തി​ൽ ഒ​രു സ​ന്ദ​ർ​ശ​ന​ത്തി​ന്അ​നു​മ​തി തേ​ടി, അ​വ​ൾ​ക്ക് പോ​വേ​ണ്ടി വ​ന്നത്. ആ​വശ്യം നി​രാ​ക​രി​ക്കപ്പെട്ട നി​രാ​ശ​യി​ൽ, കൂ​ട്ട് വ​ന്ന സു​ഹൃ​ത്തുക്ക​ൾ​ക്കൊ​പ്പം തി​രി​ച്ച് പോ​കാനൊ​രു​ങ്ങുമ്പോ​ഴാ​ണ് ആ ​ആ​ശു​പ​ത്രിക്കു​ള്ളിലെ ഏ​ഴാം വാ​ർ​ഡ്​ എന്നെഴുതി പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്ന ക​വാ​ട​ത്തിലൂ​ടെ ഇ​രു​പ​ത് വയസ്സിൽ താഴെ പ്രാ​യം തോന്നിക്കുന്ന ഒ​രു പെ​ൺ​കു​ട്ടി ഉ​റ​ക്കെ ക​ര​ഞ്ഞു കൊ​ണ്ട് പു​റ​ത്തേക്കോ​ടി വ​ന്നത്, അ​പ​രി​ചി​ത​രാ​യ ചി​ല​രെ പു​റ​ത്ത് കണ്ട്, തന്നെ ര​ക്ഷിക്കാനെ​ത്തി​യ​വ​രാ​കു​മെ​ന്ന് ക​രു​തി​യാവ​ണം അ​വ​ൾ അ​വ​ർ​ക്ക​രി​കി​ലേക്ക് ഓ​ടി​യെ​ത്താ​ൻ ശ്ര​മി​ച്ചത്. ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രാ​ൽ വ​ലി​ച്ചി​ഴ​ക്കപ്പെ​ട്ട് തി​രി​കെ പോ​കേ​ണ്ടി വ​ന്നതി​നി​ട​യി​ൽ,അ​വ​സാ​നി​ക്കാത്ത പ്രതീ​ക്ഷയോ​ടെ അ​വ​ൾ നോ​ക്കി​യ​ത്റി​തു​വി​ന്റെ മു​ഖ​ത്തേക്കാ​യി​രു​ന്നു പോ​ലും.



'പി​ന്നീ​ട് രണ്ട് ദി​വ​സ​ത്തോളം ഞാ​ന​വ​ളെ പ​റ്റി ആ​ലോ​ചി​ച്ചു. പി​ന്നെ മ​റ​ക്കു​ക​യും ചെ​യ്തു. പ​ക്ഷേ ഈ​യി​ടെ​യാ​യി ഞാ​ന​വ​ളെ സ്വ​പ്നം കാ​ണു​ന്നു. ഇ​ന്നലെ രാത്രി മു​ഴു​വ​ൻ അ​വ​ളെന്നെ പി​ന്തു​ട​ർ​ന്നു കൊ​ണ്ടി​രു​ന്നു. സ്വപ്ന​ങ്ങ​ൾ​ക്കി​ട​യി​ൽ പ​ലപ്പോ​ഴും ഞാ​ന​വ​ളുടെ മു​ഖം വ്യക്ത​മാ​യി ക​ണ്ടു. ന​മു​ക്ക് അ​വ​ൾ​ക്ക് വേ​ണ്ടി എ​ന്തോ ചെ​യ്യാ​നു​ണ്ട്. വ​രാമോ എ​ന്റെ കൂ​ടെ?' സ്വീ​ക​രി​ക്കപ്പെ​ടു​മെ​ന്ന് അ​വ​ൾ​ക്കു​റ​പ്പു​ണ്ടാ​യി​രു​ന്ന ഒ​ര​ഭ്യ​ർ​ത്ഥ​ന​യും ന​ട​ത്തി റി​തു യാത്ര​യാ​യ​തി​നു ശേ​ഷം, കോ​ഴിക്കോട്ടെ ഒ​രു സു​ഹൃ​ത്തിനെ ഫോ​ണി​ൽ വി​ളി​ക്കു​ക​യാ​ണ്ഞാ​നാ​ദ്യം ചെ​യ്തത്. ര​തീ​ഷ്, ഒ​രു മ​രു​ന്ന് ക​മ്പ​നി​യി​ൽ ച​ര​ക്കു വി​ൽ​പ്പ​ന​യ്ക്ക് നി​യോ​ഗി​ക്കപ്പെട്ട​വ​നാ​ണ്. ക​ച്ച​വ​ട ശാസ്ത്ര​ത്തിന്റെ കോ​ർ​പ്പറേറ്റ് ന​യ​തന്ത്ര​ങ്ങ​ൾ​ക്കി​ട​യി​ൽ​പെ​ട്ട് വീ​ർ​പ്പു​മു​ട്ടുന്ന എ​ന്റെ പ്രി​യ​പ്പെട്ട സ​ഖാ​വ്. നി​ല തെറ്റി​യ മ​ന​സ്സു​ക​ൾ​ക്ക് ചി​കി​ത്സ നി​ർ​ദ്ദേശി​ക്കാ​റു​ള്ള ഡോ​ക്ട​ർ​മാരെ മ​രു​ന്നു​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്ത​ലാ​ണ് അവന്റെ ജോലി എ​ന്നതി​നാ​ൽ ര​തീ​ഷി​ന്റെ സ​ഹാ​യം തേ​ടാ​നാ​ണ് തീ​രു​മാ​നി​ച്ചത്. കു​തി​ര​വ​ട്ട​ത്ത് തനി​ക്ക് ചി​ല​രെ പ​രി​ച​യ​മു​ണ്ടെന്നും, താ​ൻ കൃ​ത്യ​സ​മ​യ​ത്ത് എ​ത്തിക്കോളാമെന്നും ര​തീ​ഷ് ഉ​റ​പ്പ് ന​ൽ​കി.

പൊറ്റമ്മ​ലി​ൽ നി​ന്നും കു​തി​ര​വ​ട്ടത്തേക്കുള്ള ഇ​ടു​ങ്ങി​യ ടാ​ർ​ റോ​ഡി​ലൂ​ടെ പ​ല​വ​ട്ടം സ​ഞ്ച​രി​ച്ചി​ട്ടുണ്ടെങ്കി​ലും,ആ ജീ​ർ​ണ്ണിച്ച മ​തി​ലി​ന​പ്പു​റ​ത്തെ ലോ​കം, അ​വി​ടൊ​രി​ക്ക​ൽ പോ​ക​ണ​മെ​ന്ന് റി​തു ആവശ്യപ്പെടുന്നത് വരെ, എ​ന്റെ ചി​ന്ത​ക​ളി​ൽ ഇ​ടം നേ​ടി​യി​രു​ന്നി​ല്ല. അ​വി​ടേക്ക് ഞ​ങ്ങ​ൾ ഒ​രു​മി​ച്ച് ന​ട​ത്തി​യ യാത്ര​യി​ൽ ഞാ​ന​ത​വ​ളോ​ട്പ​റ​യു​ക​യും ചെ​യ്തു.'എ​ന്ത് കൊ​ണ്ടാ​യി​രി​ക്കും റി​തു, നീ ​പ​റ​യു​ന്നത്വ​രെ ആ ലോ​ക​മൊ​ന്ന് സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്ന് ഞാ​നി​ന്ന് വ​രെ ചി​ന്തിക്കാതി​രു​ന്നത്?'

പ​ക്ഷേ റി​തു, ആ പെ​ൺ​കു​ട്ടിയെ പ​റ്റി​യാ​ണ്യാത്ര​യി​ലു​ട​നീ​ളം ചി​ന്തിച്ചതും പ​റ​ഞ്ഞതും. അ​വ​ൾ ഇ​ക്കാ​ല​ത്തി​നി​ട​യി​ൽ എ​പ്പോഴെങ്കി​ലും സു​ബോധ​ത്തിലേക്ക് മ​ട​ങ്ങി വ​ന്നി​ട്ടു​ണ്ടാ​കു​മോ​യെ​ന്ന്,

വ​ന്നെങ്കി​ൽ, അ​വ​ളെ ആ ​അ​വ​സ്ഥ​യി​ലേക്ക് ന​യി​ച്ച സം​ഭ​വ​ങ്ങ​ളെ കു​റി​ച്ച് ചി​ന്തി​ച്ചി​രി​ക്കുമോ​യെ​ന്ന്.

ഞ​ങ്ങ​ൾ​ക്ക​വ​ളെ കാ​ണാ​ൻ ക​ഴി​യു​മോ​യെ​ന്ന്...

ര​ണ്ട് വ​ൻ​മ​ര​ങ്ങ​ൾ​ക്കി​ട​യി​ൽ, ഒ​രു ത​ട​വ​റ​യു​ടേത് എന്ന് തോന്നിക്കുന്ന കൂ​റ്റ​ൻ കവാടത്തിന് മുൻപിൽ രതീഷ് കാ​ത്തു​നി​ൽ​പ്പു​ണ്ടാ​യി​രു​ന്നു. സു​ന്ദ​രി​യായൊ​രു പെ​ൺ​കു​ട്ടി എ​ന്റെ കൂ​ടെ​യു​ണ്ടാ​കു​മെ​ന്ന് മു​ൻ​കൂ​ട്ടി അ​റി​ഞ്ഞിരു​ന്നെങ്കി​ൽ വ​രു​ന്ന വ​ഴി​ക്ക് വോ​ൾ​ഗാ ബാ​റി​ൽ ക​യ​റി​യി​റ​ങ്ങു​മാ​യി​രു​ന്നില്ല​ന്ന് റി​തു​വി​നെ പ​രി​ച​യ​പ്പെ​ടു​ത്തി​യ​പ്പോളുള്ള അ​വ​ന്റെ മു​ഖ​ഭാ​വം, എ​ന്നോ​ടു​ള്ള നീ​ര​സ​ത്തോടെ ഉ​റ​ക്കെ വി​ളി​ച്ച് പ​റ​ഞ്ഞു.



ഒ​രു വ​ശ​ത്ത് സാ​ധാ​ര​ണ​യി​ൽ ക​വി​ഞ്ഞ ഉ​യ​ര​മു​ള്ളൊ​രു മ​തി​ലും, മ​റു​വ​ശ​ത്ത് ഔ​ട്ട് പേ​ഷ്യ​ന്റ് വി​ഭാ​ഗ​വു​മാ​യി​രു​ന്നു ഗെ​യ്റ്റി​ന​പ്പു​റം ആ​ദ്യം.

'നി​ന്നെ ഒ​ന്ന​വി​ടെ കാ​ണി​ച്ചാലോ? പ്രത്യേ​കി​ച്ച് കാ​ര​ണ​ങ്ങ​ളൊ​ന്നു​മി​ല്ലങ്കിലും എ​ന്തെങ്കി​ലും മ​രു​ന്ന് എ​ഴു​തി ത​രാതി​രി​ക്കി​ല്ല. ന​മ്മ​ൾ പ​റ​ഞ്ഞു കൊ​ടു​ക്കുന്നതി​ന​പ്പു​റം ബു​ദ്ധി​യു​ടെ താള​പി​ഴ​ക​ൾ അ​ള​ന്നു തി​ട്ടപെ​ടു​ത്താ​ൻ അ​വി​ടി​രി​ക്കുന്ന ഡോ​ക്റ്റ​ർമാ​ർ​ക്ക് യാതൊരു ഉ​പ​ക​ര​ണ​വും ക​യ്യി​ലി​ല്ല.'

പ​റ​ഞ്ഞത് ​എന്നോ​ടാണെങ്കി​ലും ര​തീ​ഷ്റി​തു​വി​ന്റെ മു​ഖ​ത്തേക്കാ​ണ് നോ​ക്കി​യ​ത്. അ​ല്ലെങ്കി​ലും, ത​മാ​ശ​ക​ൾ​ക്ക് മു​ന്നി​ൽ പൊ​ട്ടി​ച്ചി​രി​ക്കുന്ന പെൺ​മ​ഖം കാ​ണാ​നാ​വും പു​രു​ഷ​ൻ ആ​ഗ്ര​ഹി​ക്കു​ക. അ​ൽ​പ്പം മ​ദ്യ​ല​ഹ​രി​യി​ലാ​യാ​ൽ പ്രത്യേ​കി​ച്ചും.

പ​ക്ഷേ, അ​വ​ളുടെ ക​ണ്ണു​ക​ൾ ആ പെ​ൺ​കു​ട്ടിയെ കാ​ണാ​ൻ തി​ടു​ക്കം കൂട്ടിയത് കൊണ്ടാവും, റി​തു മ​റ്റൊന്നും ശ്ര​ദ്ധിക്കാതെ ഞ​ങ്ങ​ൾ​ക്ക് മു​മ്പേ വേ​ഗ​ത്തി​ൽ ന​ട​ക്കു​ക​യാ​യി​രു​ന്നു. എ​ഴാം വാ​ർ​ഡി​ന്മു​ന്നി​ൽ, അ​വ​ൾ​ക്കൊപ്പമെത്തി​യ​തും, അ​തി​ന്റെ ക​വാ​ട​ത്തിലേക്കാ​ണ് ​എന്റെ ക​ണ്ണു​ക​ൾ പ​തി​ഞ്ഞത്.

ആ ​വ​ലി​യ വാതി​ൽ പ​ക്ഷേ അ​ട​ഞ്ഞു കി​ട​ന്നു. ഒ​ന്ന് തു​റ​ന്ന് വി​ട്ടാ​ൽ ഓ​ടി അ​ക​ലാ​ൻ വെമ്പി നി​ൽ​ക്കുന്ന ഒ​രു​പാ​ട് അ​സാ​ധാ​ര​ണ മ​ന​സ്സി​നു​ട​മ​ക​ൾ അ​തി​ന​ക​ത്തി​രു​ന്ന് കാ​ലം ക​ഴി​ക്കുന്നതി​ന്റെ ഒ​രു സൂ​ച​ന​യും ആ ​വാതി​ലി​ന് നൽ​കാ​നാ​യി​ല്ല.

ഞ​ങ്ങ​ളോ​ടൊ​പ്പം ന​ട​ക്കുന്നതി​നി​ട​യി​ൽ മ​ങ്ങി തു​ട​ങ്ങി​യ നീ​ലഛാ​യം പൂ​ശി​യി​രു​ന്ന ഇ​രു​ട്ട് നി​റ​ഞ്ഞു നി​ന്നൊ​രു കൊ​ച്ചു കെട്ടി​ടം ചൂ​ണ്ടി, ര​തീ​ഷ്പ​റ​ഞ്ഞു.



'കാ​ല​ങ്ങ​ളോ​ളം ഇ​വി​ടെ കി​ട​ന്ന് രോ​ഗം ഭേ​ദമാ​യ​വ​രെ ഇ​വി​ടെ​യാ​ണ് പാർപ്പിക്കുക. പ​ല​രേ​യും അ​വ​രു​ടെ ബ​ന്ധുക്ക​ൾ ഇ​വി​ടെ ഉ​പേക്ഷിക്കു​ക​യാണ് പ​തി​വ്. രോ​ഗം പാടെ മാ​റി​യാ​ലും എ​വി​ടേ​യ്ക്കാ​ണ് പോ​കേണ്ടതെന്നറി​യാതെ അ​വ​രി​വി​ടെ തു​ണി സ​ഞ്ചി ത​യ്ച്ചും, പു​സ്ത​കം ബൈ​ൻ​ഡ്ചെ​യ്തും, കു​ട​ക​ൾ നി​ർ​മ്മിച്ചും ക​ഴി​ഞ്ഞു കൂ​ടേ​ണ്ടി വ​രു​ന്നു'.

ആ​ശു​പ​ത്രി​യു​ടെ ഭ​ര​ണ​കാ​ര്യാ​ല​യ​ത്തി​നു​ള്ളി​ൽ, ഡോ​ക്റ്റ​ർ അ​ബ്ദു​ൾ സ​ലാ​മി​നെ റി​തു​വി​ന്പ​രി​ച​യ​പെ​ടു​ത്തി ര​തീ​ഷും ഞാ​നും പു​റ​ത്തി​റ​ങ്ങി. ഒ​രു കൊ​ച്ചു മ​ര​ത്തിന്റെ ത​ണ​ലി​ലി​രു​ന്ന്, ക​ണ്ണൂ​രി​ലെ റി​യാ​സ് ഹോ​മി​ൽ ഒ​രു​മി​ച്ച് താ​മ​സി​ച്ചി​രു​ന്ന കാ​ലം ഞ​ങ്ങ​ൾ ഓ​ർ​ത്തെ​ടു​ത്തു.

മോ​ഹ​നേട്ടനെ,

ഷാജനെ,

സൈ​ന​ബ​യേ​യും.

'അ​നാ​മി​ക എ​ന്നാ​ണ്അ​വ​ളുടെ പേ​ര്...'

കു​തി​ര​വ​ട്ടത്തെ പി​ന്നി​ലാക്കി, ഞ​ങ്ങ​ൾ യാത്ര തു​ട​രു​ന്നതി​നി​ട​യി​ൽ അ​ൽ​പ്പനേ​രം തങ്ങി നി​ന്ന മൗ​ന​മ​വ​സാ​നി​പ്പി​ച്ച് റി​തു പ​റ​ഞ്ഞ് തു​ട​ങ്ങി.

'അ​വ​ളി​പ്പോ​ൾ അ​വി​ടെ​യി​ല്ല. ചെ​റൂ​പ്പ എ​ന്ന സ്ഥ​ല​ത്താ​ണ്. അ​യ്യപ്പ​ൻ​കാവി​ന​ടു​ത്ത് അ​വു​ടെ അ​ച്ഛ​ൻ​പെ​ങ്ങ​ളുടെ വീ​ട്ടി​ൽ. വി​ലാ​സം എ​ന്റെ ക​യ്യി​ലു​ണ്ട്. ന​മു​ക്കങ്ങോ​ട്ടാ​ണി​പ്പോ​ൾ പോ​വേണ്ടത്.'

എ​വി​ടെ നി​ന്നാണെന്നും, എ​ന്തി​നാണെന്നും അ​റി​ഞ്ഞി​രു​ന്നി​ല്ലങ്കി​ലും,അ​ന്വേ​ഷി​ച്ച് ചെ​ന്നത്അ​വ​രു​ടെ വീ​ട് തന്നെ​യാണെ​ന്നു​റ​പ്പ് വ​രു​ത്തി, ജാന​മ്മ ഞ​ങ്ങ​ളെ ക​യ​റി​യി​രി​ക്കാ​ൻ ക്ഷ​ണി​ച്ചു. അ​വ​ർ തന്ന ത​ണു​ത്ത നാ​ര​ങ്ങാവെ​ള്ളം ഞ​ങ്ങ​ൾ കു​ടി​ച്ചു തീ​ർ​ക്കുന്നത്വ​രെ കാ​ത്തി​രു​ന്നു. എ​ന്നി​ട്ട് ചോ​ദ്യ​രൂ​പേ​ണ എ​ന്റെ മു​ഖ​ത്തേക്ക് നോ​ക്കി. റി​തു നിം​ഹാ​ൻ​സി​ലെ സൈ

ക്കോളജി വി​ഭാ​ഗ​ത്തി​ൽ ഒ​രു പ​ഠ​ന​ത്തി​ലാണെന്നും ഒ​രു കേ​സ്സ്റ്റ​ഡി​യു​ടെ ഭാ​ഗ​മാ​യി അ​വി​ടെ നി​ന്നും നി​ർ​ദ്ദേ​ശി​ക്കപെട്ട പേ​രാ​ണ് അ​നാ​മി​ക​യു​ടേതെന്നും ഒ​രു ഭാ​വ​വി​ത്യാ​സ​വും വ​രു​ത്താതെ ഞാ​ൻ ക​ള്ളം പ​റ​ഞ്ഞു.

റി​തു അ​നാ​മി​ക​യെ ക​ണ്ടു!

അ​വ​ൾ​ക്കൊ​പ്പം ഒ​ത്തി​രി നേ​ര​മി​രു​ന്നു. ഞാ​ൻ കാ​ത്തി​രു​ന്നു മ​ടു​ത്ത് പു​റ​ത്തെ സോ​ഫ​യി​ലി​രു​ന്നു മ​യ​ങ്ങി പോ​യി. റി​തു, ത​ട്ടി​യു​ണ​ർ​ത്തി പോ​കാമെ​ന്ന് പ​റ​ഞ്ഞ​യു​ട​ൻ ജാ​ന​മ്മയോ​ട് യാത്ര പ​റ​ഞ്ഞ് ഞ​ങ്ങ​ളി​റ​ങ്ങി.

* * *

നി​ര​വി​ൽ​പു​ഴ പി​ന്നിട്ട ഉ​ട​നെ അ​ന്ത​രീ​ക്ഷ​മാകെ മ​ഞ്ഞ് മൂ​ടി​യി​രു​ന്നു. വാഹ​ന​ത്തിന്റെ മ​ഞ്ഞ വെളി​ച്ചം തെളി​ച്ച പാത​യി​ലൂ​ടെ വ​ളരെ പ​തു​ക്കെ​യാണ് ഞങ്ങൾ നീ​ങ്ങി​യ​ത്. പൂ​ർ​ണ​മാ​യും ചു​ര​മി​റ​ങ്ങി ക​ഴി​യു​ന്നതി​ന് മുൻപാണ് പൂ​തം​പാ​റ എ​ന്ന ഗ്രാ​മം. ന​ല്ല മ​ഴ​യാ​യി​രു​ന്നതി​നാ​ലാ​വാം ആ കൊച്ച് അ​ങ്ങാ​ടി​യി​ലെങ്ങും ആ​രെ​യും ക​ണ്ടി​ല്ല. മ​ഴ തോർന്ന് തു​ട​ങ്ങി​യ​പ്പോഴാ​ണ് ചു​രം ക​യ​റി വ​ന്ന ഒ​രു ജീ​പ്പി​ൽ നി​ന്നും കു​റ​ച്ച് പേ​രി​റ​ങ്ങി വ​ന്നത്. അതിലൊരാളോട് ​ വാ​ഹ​ന​ത്തിന്റെ ഗ്ലാ​സ് അല്പം താ​ഴ്ത്തി ഗോ​പി​യേട്ടന്റെ വീ​ട​ന്വേ​ഷി​ച്ചു. ഏ​ത് ഗോ​പി​യേട്ട​ൻ എ​ന്ന​യാളുടെ മ​റു​ചോ​ദ്യ​ത്തി​ന് ​ഒരു വ​ധ​ശ്ര​മ കേ​സ്സി​ൽ ജ​യി​ലു​ള്ള ആ​ളാണെന്നത് തൃ​പ്തി​ക​ര​മാ​യ മ​റു​പ​ടി​യാ​യി. അ​വി​ടി​പ്പോ​ൾ ആ​രു​മി​ല്ലല്ലോ​യെന്ന സം​ശ​യം പ​ങ്കുവെ​ച്ച് അ​യാളൊ​രു ഇ​ട​വ​ഴി കാ​ണി​ച്ചു ത​ന്നു. ഞ​ങ്ങ​ളെ യാത്ര​യാക്കി പോ​കു​ന്നതി​ന് മു​ൻ​പ് ​അയാൾ പ​റ​ഞ്ഞു.

'ഗോ​പി​യി​പ്പോ​ൾ എ​വി​ടാണെ​ന്ന് ആർക്കുമറിയില്ല. അ​യ്യാക്കൊ​രു മോ​ളൊണ്ടാ​ർ​ന്നു. ഇ​പ്പോ​ൾ ഏതോ ഭ്രാന്താ​ശു​പ​ത്രീലോ മ​റ്റോ ആ​ണ്.'

അ​റി​യാമെ​ന്ന് ത​ല​കു​ലു​ക്കി, അ​യാ​ൾ ചൂ​ണ്ടി കാ​ണി​ച്ചു തന്ന വ​ഴി​യി​ലൂ​ടെ ചാറ്റ​ൽ മ​ഴ ന​ന​ഞ്ഞ് ഞ​ങ്ങ​ൾ കൈ ​പി​ടി​ച്ച് ന​ടന്നു. ആ ​വ​ഴി​ക്ക് ര​ണ്ടു വീ​ടു​ക​ൾ മാത്രമേ​യു​ള്ളുവെന്നും, അ​തി​ൽ ആ​ൾ ​താ​മ​സ​മി​ല്ലാത്തത് ഗോപിയേട്ടന്റെ വീടാണെന്നും അ​യാ​ൾ പ​റ​ഞ്ഞു ത​ന്നി​രു​ന്നു.

ഇ​ട​വ​ഴി അ​വ​സാ​നി​ക്കു​ന്നി​ട​ത്തെ ചെ​റി​യൊ​രു അ​രു​വി​യും ക​ട​ന്ന് ഞ​ങ്ങ​ൾ ആ ​വീ​ടി​ന​ടു​ത്തെ​ത്തി. തു​രു​മ്പെ​ടു​ത്തൊ​രു താ​ഴി​ട്ട് പൂ​ട്ടി​യി​രു​ന്ന ആ വീ​ടി​ന്റെ മു​റ്റ​ത്ത് നി​ന്ന് റി​തു പ​റ​ഞ്ഞു.

'അ​നാ​മി​ക​യു​ടെ വീ​ട്! അ​വ​ൾ ജ​ൻ​മ​മെ​ടു​ത്ത, അ​വ​ൾ വാ​യി​ച്ചു വ​ള​ർ​ന്ന, അ​വ​ളുടെ മ​ന​സ്സിന്റെ താളം തെറ്റിച്ച ദു​ര​ന്ത​ങ്ങ​ൾ പെ​യ്തി​റ​ങ്ങി​യ വീ​ട്.'

പ​ഴ​കി ദ്ര​വി​ച്ച് തു​റ​ന്ന് കി​ട​ന്നി​രു​ന്ന പി​ന്നിലെ വാതി​ലും ക​ട​ന്ന് ഞ​ങ്ങ​ൾ അ​ക​ത്ത് ക​യ​റി. ഒ​രു കു​രി​ശി​ന്റെ ആ​കൃ​തി​യി​ൽ അ​ര​ഭി​ത്തി കെ​ട്ടി നാ​ലാ​യി പ​കു​ത്ത ഒ​രു കൊ​ച്ചു വീ​ടാ​യി​രു​ന്നു അ​ത്. അ​ടു​പ്പി​ന​ടു​ത്ത് കൂ​ട്ടി​യി​ട്ടി​രു​ന്ന ചാ​രം, ചി​ല ഒ​ഴി​ഞ്ഞ പാത്ര​ങ്ങ​ൾ, ഒ​രു ക​ട്ടി​ൽ, ദ്ര​വി​ച്ച് തു​ട​ങ്ങി​യ ഒ​രു കി​ട​ക്ക, പി​ന്നെ ചി​ത​റി കി​ട​ന്ന കു​റേ പ​ത്രതാളു​ക​ൾ. അ​ത്ര മാത്രമേ ആ ​വീ​ടി​ന​ക​ത്ത് ഉ​ണ്ടാ​യി​രു​ന്നു​ള്ളു. ആ ​വീ​ടി​ന​ക​ത്ത് റി​തു എ​ന്തിനോ വേ​ണ്ടി തി​ര​യു​ന്നു​ണ്ടാ​യി​രു​ന്നെങ്കി​ലും ഒ​ന്നും കി​ട്ടി​യ​താ​യി ക​ണ്ടി​ല്ല. പു​റ​ത്ത് ക​ട​ന്നതും, തൊട്ടടുത്തൊരു വീ​ട്ടിലേക്ക് ചൂ​ണ്ടി റി​തു പ​റ​ഞ്ഞു.

'ന​മു​ക്ക് ആ ​വീ​ട്ടിലൊ​ന്ന് ക​യ​റ​ണം. അത് സതീഷിന്റെ വീ​ടാ​ണ്.'

ഏത് സതീഷ് എ​ന്ന് ഞാ​ൻ ചോ​ദി​ച്ചി​ല്ല. അ​നാ​മി​ക​യോ​ട് ദീ​ർ​ഘനേ​രം സം​സാ​രി​ച്ചത് ​റിതു​വാ​യി​രു​ന്നല്ലൊ.

അ​ൽ​പ്പം ഉ​യ​രം കൂ​ടി​യ ഒ​രു ക​ട്ടി​ലി​ൽ ക​ണ്ണ​ട​ച്ച് കി​ട​ക്കു​ക​യാ​യി​രു​ന്നു സ​തീ​ഷ്. തള​ർ​ന്നു പോ​യ ശ​രീ​രം, ഒ​രു കൊ​ച്ച് കുട്ടിയുടെതോളം ചെ​റു​താ​യി പോ​യി​രു​ന്നു. ഞ​ങ്ങ​ളുടെ സാ​ന്നി​ധ്യ​മ​റി​ഞ്ഞതും അ​യാ​ൾ ക​ണ്ണു​ക​ൾ തു​റ​ന്നു. അ​നാ​മി​കയെ ക​ണ്ടി​ട്ട് വ​രി​ക​യാ​ണ​ന്ന​റി​ഞ്ഞപ്പോ​ൾ, നി​റ​ഞ്ഞ ആ​കാം​ഷ​യോ​ടെ ഞ​ങ്ങ​ളെ നോ​ക്കി പു​ഞ്ചി​രി​ച്ചു.

'അ​വ​ൾ സു​ഖ​മാ​യി​രി​ക്കുന്നോ?'

മു​ഖ​വ​ര​യി​ല്ലാതെ, അ​യാളുടെ മു​ഖ​ത്ത് പോ​ലും നോ​ക്കാതെ, റിതുവാണ് മറുപടി പ​റ​ഞ്ഞത്.

'സ​തീ​ഷ്, അ​ച്ഛന്റെ വെട്ടേറ്റ് ചോ​ര​യി​ൽ കു​ളി​ച്ച് കി​ട​ക്കുന്ന നി​ങ്ങ​ളാ​ണ് അ​വ​ളുടെ അ​വ​സാ​ന​ത്തെ ഓ​ർ​മ്മ. നി​ങ്ങ​ൾ ജീ​വി​ച്ചി​രി​ക്കു​ന്നുവോ​യെ​ന്ന് അ​വ​ൾ​ക്ക​റി​യി​ല്ല. മ​രി​ച്ചു കാ​ണു​മെ​ന്ന് വി​ശ്വ​സി​ച്ചി​ട്ടു​മി​ല്ല. അ​നാ​മി​ക​യു​ടെ അ​മ്മ​യും ഏ​ട്ട​നും മ​രണ​പെട്ടതി​ന് ശേ​ഷം, നി​ങ്ങ​ളാ​യി​രു​ന്നു അ​വ​ൾ​ക്കെല്ലാമെ​ന്ന് എ​ന്നോ​ട്പ​ല​വ​ട്ടം പ​റ​ഞ്ഞു. സ​ത്യ​ത്തി​ൽ എ​ന്താ​ണ് സംഭ​വി​ച്ചത്?'

ഈ ലോ​ക​ത്ത് അ​നാ​മി​ക​യെക്കാ​ൾ താ​നാരെ​യും സ്നേ​ഹി​ച്ചി​ട്ടി​ല്ല എ​ന്ന ക്ലീഷേ പ്രയോ​ഗ​ത്തി​ൽ തു​ട​ങ്ങി​യാ​ണ് സ​തീ​ഷ് സം​സാ​രി​ച്ചത്.

'ചി​ല​പ്പോ​ൾ ഒ​രു പാ​ട​വ​ര​മ്പ​ത്ത്, മ​റ്റു ചി​ല​പ്പോ​ൾ ഒ​രു അ​രു​വി​ക്ക​ര​യി​ൽ, ഒ​രു പാ​റ​പ്പു​റ​ത്ത്, ചി​ല​പ്പോ​ൾ ഒ​രു മ​ര​ചു​വ​ട്ടി​ൽ, എ​ല്ലാ​യി​ട​ത്തും ഞാ​ന​വ​ളെ പ്ര​ണ​യി​ച്ചു കൊണ്ടേ​യി​രു​ന്നു. അ​ക്കാ​ല​ത്ത്, അ​വ​ളുടെ മു​ടി​യി​ഴ​ക​ളി​ൽ ഞാ​ൻ ത​ഴു​കാത്ത ദി​വ​സ​ങ്ങ​ളു​ണ്ടാ​യി​രു​ന്നി​ല്ല. അ​വ​ളുടെ നെറ്റി​യി​ൽ ഞാനൊ​രി​ക്കലെങ്കി​ലും ചും​ബി​ക്കാതെ ഒ​രു പ​ക​ലും ഇ​രു​ണ്ട് പോ​യി​ട്ടി​ല്ല'.

തീ​വൃ​മാ​യി​രു​ന്ന ഒ​രു പ്ര​ണ​യ​ത്തിന്റെ ഓ​ർ​മ്മ​ക​ൾ, അ​യാളെ വാചാ​ല​നാക്കി.

'എ​ന്റെ മേ​ൽ സ​ർ​വ്വ സ്വതന്ത്ര​യാ​യി​രു​ന്നു അ​നാ​മി​ക. അ​വ​ളെന്നോ​ട് ദേഷ്യപെ​ടു​മാ​യി​രു​ന്നു. സ്നേ​ഹി​ക്കു​ക​യും വെ​റു​ക്കു​ക​യും ചെ​യ്യു​മാ​യി​രു​ന്നു. അ​വ​ളുടെ എ​ല്ലാ വി​കാ​ര​ങ്ങ​ളും എ​ന്റെ മേ​ൽ അ​ടി​ച്ചേ​ൽ​പ്പിക്കു​മാ​യി​രു​ന്നു. എ​ന്റെ സ്വ​കാ​ര്യത​കളി​ൽ അ​ത്രമേ​ൽ സ്വതന്ത്ര​യാ​യി​രു​ന്നു അ​വ​ൾ.അ​വ​ളി​ല്ലാത്ത സ്വ​കാ​ര്യത പോ​ലും എ​നി​ക്ക് വെ​റു​പ്പാ​യി​രു​ന്നു'.

അ​യാളുടെ മു​ഖ​ത്ത് നി​രാ​ശ​യു​ടെ ഇ​രു​ട്ട് തങ്ങി നി​ന്നു.

'എ​നി​ക്കി​വി​ടെ നി​ന്ന് ഒ​ന്നെ​ണീ​റ്റോ​ടു​വാ​ൻ ക​ഴി​ഞ്ഞി​രു​ന്നെങ്കി​ൽ എ​ന്നാഗ്ര​ഹി​ച്ചു പോ​കു​ന്നു പ​ല​പ്പോ​ഴും. അ​വ​ളുടെ കാ​ൽ​പാ​ടു​ക​ൾ പ​തി​ഞ്ഞ വ​ഴി​ക​ളി​ലൂ​ടെ എ​നി​ക്കൊ​ന്ന് ന​ട​ക്ക​ണം. അ​വ​ളുടെ കൈ​വി​ര​ലു​ക​ൾ സ്പ​ർ​ശി​ച്ചി​രു​ന്ന ഇ​ല​ക​ളും പൂ​ക്കളും എ​നി​ക്കൊ​ന്ന് തലോ​ട​ണം. അ​വ​ളുടെ ക​ണ്ണു​ക​ൾ ക​ണ്ടു തീ​ർ​ത്ത പ്ര​കൃ​തി​യി​ലൂ​ടെ എ​നി​ക്കെന്റെ കാ​ഴ്ച്ച​ക​ളെ​ത്തിക്ക​ണം. അ​വ​ളുടെ സ്വ​രം അ​ല​തീ​ർ​ത്തി​രു​ന്ന വാ​യു​വി​ൽ, എ​നി​ക്കെന്റെ കാതു​ക​ൾ കൂ​ർ​പ്പി​ച്ച് നി​ൽ​ക്ക​ണം. ഇ​നി​യുമൊ​രി​ക്ക​ൽ കൂ​ടി, അ​വ​ളുടെ ചി​ന്ത​ക​ളോ​ടൊ​പ്പം എ​നി​ക്കെന്റെ മ​ന​സ്സിനെ ഓ​ടി​യെ​ത്തിക്ക​ണം. അ​വ​ളുടെ സ്വ​പ്ന​ങ്ങളുടെ ഫ്രെ​യി​മി​ലെ​വി​ടെയെങ്കി​ലും എ​നി​ക്കെന്റെ ഇ​ടം തീ​ർ​ക്കണം. അ​വ​ളുടെ സു​ഖ​ദു:​ഖ​ങ്ങ​ളി​ൽ പ​ങ്കു പ​റ്റ​ണം. അ​വ​ളുടെ ശ്വാ​സം നി​റ​ഞ്ഞ ചു​വ​രു​ക​ൾ​ക്കു​ള്ളി​ൽ എ​ല്ലാം മ​റ​ന്നൊ​ന്ന് മ​യ​ങ്ങ​ണം.'

നി​റ​ഞ്ഞൊ​ഴു​കി​യ അ​യാളുടെ ക​ണ്ണു​നീ​ർ തു​ട​ച്ച് ക​ളഞ്ഞത്ഞാ​നാ​ണ്. അ​ൽ​പ്പനേ​രം നി​റു​ത്തിയെങ്കി​ലും അ​യാ​ൾ തു​ട​ർ​ന്നു.

'നി​ങ്ങ​ൾ​ക്ക​റി​യാമോ? പ്ര​ണ​യ​ത്തിന്റെ ഒ​രു മ​നോ​ഹ​ര ഘട്ട​ത്തി​ൽ, പെണ്ണിന്റെ ശ്വാ​സ​ത്തി​ന്ഒ​രു അ​പൂ​ർ​വ സു​ഗ​ന്ധ​മു​ണ്ടാ​കും. ന​മ്മളെ നാ​മ​ല്ലാതാക്കി തീ​ർ​ക്കുന്ന ഒ​രു തീ​ക്ഷ്ണ​മാ​യ ല​ഹ​രി​യു​ണ്ടതി​ന്. ഒ​രു പു​സ്ത​കം വാ​യി​ച്ചു​റ​ങ്ങിപ്പോ​യ അ​വളുടെ മു​ഖ​ത്തി​ന​രി​കി​ലേക്ക്, അ​വ​ൾ പു​റ​ന്ത​ള്ളിയ ശ്വാ​സ​ത്തി​ന​രി​കി​ലേക്കാ​ണ്ഞാ​ന​ന്ന് എ​ന്റെ മു​ഖ​മ​മ​ർ​ത്തി​യ​ത്. ഒ​ര​ലർ​ച്ച കേ​ട്ട് തി​രി​ഞ്ഞ് നോ​ക്കി​യ​തേ എ​നി​ക്കോ​ർ​മ്മ​യു​ള്ളു.'

ആ ​നി​മി​ഷ​മാ​ണ്, അ​യാളുടെ ജീ​വി​തത്തെ ഒ​രു ക​ട്ടി​ലി​ലേക്ക് ചു​രു​ക്കിക്കളഞ്ഞ സം​ഭ​വ​മു​ണ്ടാ​യ​ത്. അ​നാ​മി​ക​യെ ഭ്രാന്തി​യാക്കി​യ, ഗോ​പി​യേട്ടനെ ജ​യി​ലി​ലാക്കി​യ,നി​ർ​ഭാ​ഗ്യ നി​മി​ഷം!

അ​യാ​ൾ പ​റ​ഞ്ഞ​വ​സാ​നി​പ്പിച്ചപ്പോ​ൾ, ശ​ബ്ദ​ങ്ങ​ളൊ​ന്നു​മു​യ​രാതി​രു​ന്ന ആ ​അ​ൽ​പ്പനേ​ര​ത്ത് ഞാ​ൻ റി​തു​വി​ന​ടു​ത്തേക്ക് ചേ​ർ​ന്നു നി​ന്നു. എ​നി​ക്കറി​യാം,എ​ന്നെ മ​ത്തു പി​ടി​പ്പിക്കാ​ൻ പോ​ന്ന ഒ​ര​പൂ​ർ​വ സു​ഗ​ന്ധ​മു​ണ്ട് അ​വ​ളുടെ ചു​ടു ശ്വാ​സ​ത്തി​നും.

ത​ല​യി​ണ​ക്ക​ടി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഒ​രു പു​സ്ത​ക​മെ​ടു​ത്ത് ഞ​ങ്ങ​ൾ​ക്ക് നേരെ നീ​ട്ടിക്കൊ​ണ്ട് അ​യാ​ൾ പ​റ​ഞ്ഞു.

'നി​ങ്ങ​ളി​ത് അ​നാ​മി​ക​ക്ക് കൊ​ടു​ക്ക​ണം. അ​വ​ള​ന്ന് വാ​യി​ച്ചു​റ​ങ്ങിപ്പോ​യ പു​സ്ത​ക​മാ​ണി​ത്.'

വ​ളരെ പെട്ട​ന്ന് റി​തു, ആ ​പു​സ്ത​കം വാങ്ങി ക​യ്യി​ൽ പി​ടി​ച്ചു. തി​രി​ച്ചുള്ള യാത്ര​യ്ക്കിടെ, അ​വ​ൾ പ​റ​ഞ്ഞു.

'ഈ​ പു​സ്ത​ക​മാ​ണ്, അ​നാ​മി​ക, ഇ​വി​ടെ നി​ന്ന് കൊ​ണ്ട് വ​രാ​ൻ എ​ന്നോടാ​വ​ശ്യപ്പെട്ടത്. പു​റം​ചട്ട​യി​ൽ സ​തീ​ഷി​ന്റെ ര​ക്തം തെ​റി​ച്ചു വീ​ണ ഈ ​പു​സ്ത​കം. അ​വ​ൾ ഇ​തി​ന് വേ​ണ്ടി കാ​ത്തി​രി​ക്കും.'



TAGS :