Quantcast
MediaOne Logo

എസ്.പി ഉദയകുമാർ

Published: 26 Dec 2022 1:58 AM GMT

കെ.പി ശശിക്ക് പകരക്കാരിനില്ല

ശശി എന്നും നല്ലൊരു ശുഭാപ്തി വിശ്വാസക്കാരനായിരുന്നു. ഈ സമയത്തും ഫാസിസ്റ്റുകളെ തോല്‍പ്പിക്കാന്‍ കഴിയുമെന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചിരുന്നു.

കെ.പി ശശിക്ക് പകരക്കാരിനില്ല
X

കെ.പി ശശിയുടെ അകാല മരണം എനിക്ക് വിഷമം തോന്നുന്നുണ്ട്. ഞാനും ശശിയും കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളിലായി നല്ല സുഹൃത്തുക്കളായിരുന്നു. ശശി ഒരു ആന്റി ന്യൂക്ലിയാര്‍ ആക്ടിവിസ്റ്റാണ്. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കന്യാകുമാരിയില്‍ വെച്ച് നടന്ന നാഷണല്‍ അലയന്‍സ് ഓഫ് ആന്റി ന്യൂക്ലിയാര്‍ മൂവ്‌മെന്റില്‍ ശശിയും പങ്കെടുത്തിരുന്നു. മൂന്ന് ദിവസങ്ങളിലായി നീണ്ടുനിന്ന കണ്‍വെന്‍ഷനില്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിനിനുള്ള ആന്റി ന്യൂക്ലിയര്‍, ആന്റി മൈനിങ്, ആന്റി ബോംബിങ് ആക്ടിവിസ്റ്റുകളും പങ്കെടുത്തിരുന്നു. അന്ന് തുടങ്ങിയ സൗഹൃദം ശശി മരിക്കുന്നത് വരെയും നിലനിന്നു. കഴിഞ്ഞ വര്‍ഷം മുമ്പ് ഫാസിസത്തിനെതിരെ ഇനിഷ്യേറ്റീവിസ് ഫോര്‍ ഡെമോക്രസി എന്ന പേരില്‍ ഒരു ഓര്‍ഗനൈസേഷന്‍ തുടങ്ങി. ശശി ആയിരുന്നു ഇതിന്റെ മുഖ്യ സംഘാടകന്‍. മൂന്ന് മാസത്തിന് മുമ്പ് ബാംഗ്‌ളൂരില്‍ വെച്ച് നടന്ന മീറ്റിംഗില്‍ ശശിയോടടൊപ്പം ഇരിക്കാന്‍ എനിക്ക് സാധിച്ചു.

ശശി എന്നും നല്ലൊരു ശുഭാപ്തി വിശ്വാസക്കാരനായിരുന്നു. ഈ സമയത്തും ഫാസിസ്റ്റുകളെ തോല്‍പ്പിക്കാന്‍ കഴിയുമെന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചിരുന്നു. അയാളില്‍ എനിക്ക് ഇഷ്ടപ്പെട്ട കാര്യം, അദ്ദേഹത്തിന്റെ വാക്കുകളില്‍ എന്നും ഉറച്ച് നില്‍ക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്നു എന്നുള്ളതാണ്. വെറുതെ വിമര്‍ശനം മാത്രം പറഞ്ഞ് കോണ്ട് നടന്നിരുന്ന ആളായിരുന്നില്ല. നല്ലൊരു ആക്ടിവിസ്റ്റ് കൂടിയായിരുന്നു കെ.പി ശശി. ബി.ജെ.പി ഗവണ്മെന്റിനെ പറ്റിയും അടുത്ത ഇലക്ഷനില്‍ അവരെ ഏത് തരത്തില്‍ പരാജയപ്പെടുത്താം എന്ന കാര്യങ്ങളെ പറ്റി ഈ അടുത്തിടയും ഞങ്ങള്‍ സംസാരിച്ചിരുന്നു. എന്നും ജനാധിപത്യപരമായ തീരുമാങ്ങളായിരുന്നു അദ്ദേഹം എടുത്തിരുന്നത്. അദ്ദേഹം നല്ലൊരു എഴുത്തുകാരന്‍ കൂടിയായിരുന്നു.



കോര്‍പ്പറേറ്റ്കള്‍ക്ക് വേണ്ടി സംസാരിക്കുന്ന ഒരാളായിരുന്നില്ല ശശി. എന്നും സാധാരണനക്കാരായ ജനങ്ങള്‍ക്കൊപ്പമായിരുന്നു കെ.പി ശശി. അതിപ്പോള്‍ അദ്ദേഹത്തിന്റെ എഴുത്തുകള്‍ ആയാലും, ആക്ടിവിസം ആയാലും, ഡോക്യുമെന്ററി ആയാലും എന്നും സാധാരണക്കാര്‍ക് വേണ്ടി നിലകൊണ്ട വ്യക്തിയായിരുന്നു. ആരോഗ്യത്തെയും ശരീരത്തെയും മറന്നുകൊണ്ടായിരുന്നു അദ്ദേഹം ഓരോ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരുന്നത്. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ബാംഗ്ലൂരില്‍ വെച്ച് കണ്ടപ്പോഴും ആരോഗ്യം ശ്രദ്ധിക്കുന്ന വിഷയത്തെ പറ്റി ഞാന്‍ സംസാരിച്ചിരുന്നു. ശശിയെ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. അതുകൊണ്ടാണ് ഞാന്‍ എന്നും ആരോഗ്യകാര്യത്തെ പറ്റി സംസാരിച്ചിരുന്നത്.

ശശിയുടെ റോള്‍ ഇനി ആര് വന്ന് ഏറ്റെടുത്താലും അതൊരിക്കലും അവരെ കൊണ്ട് നികത്താന്‍ കഴിയില്ല. ഏത് വിഷയത്തെ പറ്റിയും നല്ല ധാരണയുള്ള മനുഷ്യനായിരുന്നു ശശി. ഇത്രയും നല്ലൊരു വ്യക്തിത്വത്തമുള്ള ആക്ടിവിസ്റ്റുകളെ കണ്ടുമുട്ടുന്നത് തന്നെ വളരെ യാദൃച്ഛികമായാണ്. അവസാനമായി അദ്ദേഹത്തെ ഒരുനോക്ക് കാണാന്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അത്ര പെട്ടനൊന്നും ജന മനസ്സുകളില്‍ നിന്ന് അവനെ അപ്രത്യക്ഷനാക്കാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ കുടുംബത്തിലുള്ളവരോടും, സുഹൃത്തുക്കളോടും ആക്ടിവിസ്റ്റ് സമൂഹത്തോടും കേരളത്തിലെ ബാക്കി ജനതകളോടും ഞാന്‍ അദ്ദേഹത്തോടുള്ള അനുശോചനം ആത്മാര്‍ത്ഥമായി രേഖപ്പെടുത്തുന്നു.

TAGS :