Quantcast
MediaOne Logo

എം.കെ അന്‍സാര്‍

Published: 22 Jan 2024 8:30 AM GMT

കര്‍സേവകരെ അലോസരപ്പെടുത്തുന്ന രാം കെ നാം

ബാബരി മസ്ജിദ് പൊളിക്കപ്പെടുന്നതിന് ഒരു വര്‍ഷം മുമ്പായിരുന്നു ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി രഥയാത്ര നടത്തിയത്. അദ്വാനിയുടെ രഥയാത്രയെ ആനന്ദ് പട് വര്‍ധന്‍ ക്യാമറയുമായി പിന്തുടര്‍ന്നു.

കര്‍സേവകരെ അലോസരപ്പെടുത്തുന്ന രാം കെ നാം
X

1991 ല്‍ ആനന്ദ് പട്‌വര്‍ധന്‍ സംവിധാനം ചെയ്ത രാം കെ നാം/in the name of god ന്റെ വീണ്ടും കാണലിനിടയിലാണ് ഹൈദരാബാദില്‍ രാം കെ നാമിന്റെ പ്രദര്‍ശനം കണ്ടുകൊണ്ടിരുന്ന യുവാക്കളുടെ അറസ്റ്റ് വാര്‍ത്തയെത്തിയത്. 33 വര്‍ഷങ്ങള്‍ക്കു ശേഷവും ഹിന്ദുത്വര്‍ക്ക് ആ ഡോക്യുമെന്ററിയുണ്ടാക്കുന്ന അലോസരം എത്രത്തോളമെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. രാമ ക്ഷേത്രത്തിന്റെ അനാഛാദനനാളുകളില്‍ ഈ ഡോക്യുമെന്ററി യൂടൂബിന്റെ പ്ലേലിസ്റ്റില്‍ ഉണ്ടാകുമോ എന്ന കാര്യം സംശയമാണ്. ഇപ്പോള്‍ തന്നെ ബാബരി, മോദി എന്നീ വാക്കുകള്‍ക്കുള്ള തെരച്ചില്‍ പൂട്ട് നാം അനുഭവിക്കുന്നുണ്ടല്ലോ.

ബാബരി മസ്ജിദ് തകര്‍ക്കപ്പെടും മുന്‍പ് ബ്രാഹ്മിണിക് ഹിന്ദുത്വ വര്‍ഷങ്ങളോളം തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു എന്നതിന്റെ ഡോക്യുമെന്റെഷന്‍ കൂടിയാണ് ആനന്ദ് പട്‌വര്‍ധന്റെ രാം കെ നാം എന്ന ഡോക്യുമേന്ററി. 'ഹിന്ദു' എന്ന അബ്‌സ്ട്രാക്റ്റ് ഐഡിയ വെച്ചുകൊണ്ട് മാത്രം നടത്തിയ ധ്രുവീകരണം കൃത്യം മര്‍മങ്ങളില്‍ ആണ് കൊണ്ടത് എന്നത് ചരിത്രം.

അയോധ്യയില്‍ കുഴപ്പമുണ്ടാക്കുന്നത് പുറത്തുനിന്നുള്ളവരാണെന്നും അവിടത്തുകാര്‍ക്കിടയില്‍ ഒരു മതധ്രുവീകരണം ഇല്ലെന്നും ക്യാമറയ്ക്ക് മുന്നില്‍ തുറന്നു പറയുന്നുണ്ട് ഒരു വൃദ്ധനായ പൂജാരി; അധികം വൈകാതെ അദ്ദേഹം കൊല്ലപ്പെട്ടു.

ഈ ഡോക്യുമെന്ററിയില്‍ അയോധ്യയിലെ രണ്ടു വൃദ്ധ സന്യാസിമാരെ കാണിക്കുന്നുണ്ട്. അയോധ്യയില്‍ കുഴപ്പമുണ്ടാക്കുന്നത് പുറത്തുനിന്നുള്ളവരാണെന്നും അവിടത്തുകാര്‍ക്കിടയില്‍ ഒരു മതധ്രുവീകരണം ഇല്ലെന്നും ക്യാമറയ്ക്ക് മുന്നില്‍ തുറന്നു പറയുന്ന ഒരു വൃദ്ധനായ പൂജാരി. അധികം വൈകാതെ അദ്ദേഹം കൊല്ലപ്പെട്ടു. അക്കാര്യവും ഡോക്യുമെന്ററി ക്രെഡിറ്റുകളില്‍ പറയുന്നുണ്ട്. മറ്റൊരു വൃദ്ധസന്യാസിയുടെ രംഗം. രാമന്റെ ജന്മസ്ഥലത്തെക്കുറിച്ചും, മണ്ണിന്റെ പാരമ്പര്യത്തെക്കുറിച്ചും വാചാലനായ വൃദ്ധ സ്വാമിജി ഇടയ്ക്ക് തേത്രായുഗത്തെപ്പറ്റി ഘോരഘോരം സംസാരിച്ചപ്പോള്‍ ക്യാമറമാനായ ആനന്ദ് പട് വര്‍ധന്‍ തിരിച്ചൊന്നു ചോദിച്ചു. അപ്പോള്‍ സ്വാമിജി എന്താണീ തേത്രായുഗം..? ആദ്യം കുറേ നേരം ബ ബ്ബ ബ്ബ പറഞ്ഞു നോക്കി. ഇന്നത്തെ സംഘി യൂണിവേഴ്‌സിറ്റി ബിരുദങ്ങളുടെ അവസ്ഥ. ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ആളുടെ മട്ടുമാറി. ചുറ്റുപാടും മാറി. ചുറ്റും തൃശൂലവും, വാളുമായി ആര്‍ത്തട്ടഹസിക്കുന്ന കര്‍സേവകര്‍.

സന്യാസികളുടെ പാര്‍ട്ടിയാണ്, ഹിന്ദു സാധുക്കളുടെ മുന്‍ കൈയില്‍ നടക്കുന്ന പ്രസ്ഥാനമാണ് എന്നൊക്കെ സദാ പറയുന്ന തീവ്ര ഹിന്ദുത്വ രാഷ്ട്രീയം വിയോജിക്കുന്ന സന്യാസിമാരെ പോലും എങ്ങനെ കൈകാര്യം ചെയ്യുമെന്ന് വിളിച്ചു പറയുന്നതായിരുന്നു ഡോക്യുമെന്ററിയിലെ ആദ്യത്തെ വൃദ്ധസന്യാസിക്കു നേരിട്ട ദുരന്തം.

ഹിന്ദുത്വ വലതുപക്ഷ രാഷ്ട്രീയം എന്നും എല്ലായിടത്തും ഇത് തന്നെയാണ് ചെയ്യുന്നത്. വിയോജിക്കുന്നവരെ കായികമായി നേരിടുക. ഇല്ലാതാക്കുക. അതിന്റെ തെളിഞ്ഞ ഉദാഹരണങ്ങളായിരുന്നു അന്തരിച്ച സ്വാമി അഗ്‌നിവേശിനെതിരായ അക്രമണം.


രാം കെ നാം ഡോകുമെന്ററി

ആനന്ദ് പട്വര്‍ധന്‍, സമാനതകളില്ലാത്ത ഡോക്യുമെന്ററി സംവിധായകന്‍. വെറുപ്പിന്റെ രാഷ്ട്രീയം അസത്യങ്ങളും വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കുമ്പോള്‍ സത്യത്തിന്റെ കയ്യൊപ്പുകളാണ് അദ്ദേഹത്തിന്റെ ഡോക്യുമെന്ററികള്‍. ബാബരി മസ്ജിദ് പൊളിക്കപ്പെടുന്നതിന് ഒരു വര്‍ഷം മുമ്പായിരുന്നു ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി രഥയാത്ര നടത്തിയത്. അദ്വാനിയുടെ രഥയാത്രയെ ആനന്ദ് പട് വര്‍ധന്‍ ക്യാമറയുമായി പിന്തുടര്‍ന്നു. യാത്രക്കിടെ അദ്ദേഹത്തിന് ഇന്ത്യന്‍ വര്‍ഗീയതയുടെ ഭീകരമായ മുഖങ്ങളെ കണ്ടുകിട്ടി. ഒരു ജനത എങ്ങിനെ വര്‍ഗീയ വത്കരിക്കപ്പെടുന്നുവെന്നതിന്റെ നേര്‍സാക്ഷ്യമാണ് രാം കെ നാം. യാഥാര്‍ഥ്യത്തിനു നേരെ തിരിച്ചു പിടിച്ച ക്യമാറയെ ഭരണകൂടം ഭയന്നു. 1991ല്‍ പുറത്തിറങ്ങിയ ഡോക്യുമെന്ററി വെളിച്ചം കാണാന്‍ 1997 വരെ കാത്തിരിക്കേണ്ടി വന്നു. താമര രാഷ്ട്രീയം ഇന്ത്യയെ നശിപ്പിക്കാന്‍ വിത്തു വിതക്കുന്നത് എങ്ങിനെയെന്ന് രാം കെ നാം കാണിച്ചു തരുന്നു. കേരളത്തിലടക്കം പലയിടത്തും പ്രദര്‍ശിപ്പിക്കപ്പെടുകയും, പ്രദര്‍ശനം തടയപ്പെടുകയും ചെയ്യപ്പെട്ടിട്ടുമുണ്ട്. അടുത്ത കാലത്തായി പുറത്തിറങ്ങിയ Reason എന്ന നവ ഹിന്ദുത്വത്തെ തുറന്നു കാട്ടുന്ന ഡോക്യുമെന്ററിക്കുനേരയും വിലുക്കുകളും ഭീഷണികളും ഉണ്ടായിട്ടുണ്ട്.


TAGS :