Quantcast
MediaOne Logo

ഷെല്‍ഫ് ഡെസ്‌ക്

Published: 6 Sep 2023 12:02 PM GMT

നൂഹിലെ അതിക്രമങ്ങള്‍: ഭരണകൂട ഭീകരതയുടെ കാണാപ്പുറങ്ങള്‍

2023 ജൂലൈ 31ന് ഹരിയാനയിലെ നൂഹില്‍ ഉണ്ടായ കലാപത്തിനും വര്‍ഗീയ സംഘര്‍ഷത്തിനും ഇടയാക്കിയ കാരണങ്ങളെ സംബന്ധിച്ച് എ.പി.സി.ആര്‍ നടത്തിയ വസ്തുതാന്വേഷണ റിപ്പോര്‍ട്ട്.

നൂഹിലെ അതിക്രമങ്ങള്‍: ഭരണകൂട ഭീകരതയുടെ കാണാപ്പുറങ്ങള്‍
X

രീതിശാസ്ത്രം

സാമൂഹിക പ്രതിബദ്ധതയുള്ള ഒരു സംഘം അഭിഭാഷകരും പത്രപ്രവര്‍ത്തകരും സാമൂഹിക പ്രവര്‍ത്തകരും നടത്തിയ അതിസൂക്ഷ്മമായ വിവര ശേഖരണത്തിന്റെ ഫലമാണ് ഈ റിപ്പോര്‍ട്ട്. പൊലീസ് അറസ്റ്റ് ചെയ്ത വ്യക്തികളുടെ കുടുംബങ്ങളുടെ മൊഴി വസ്തുതാന്വേഷണസംഘം രേഖപ്പെടുത്തി. എം.എല്‍.എ ഉള്‍പ്പെടെയുള്ള പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ഉത്തരവാദപ്പെട്ട നേതാക്കളുടെ അനുഭവസാക്ഷ്യങ്ങള്‍ ഭരണകൂടത്തിന്റെ പിന്തുണയോടെ പ്രദേശത്ത് നടന്ന ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളിലെക്ക് വെളിച്ചം വീശുന്നതാണ്. നൂഹ്, ഗുരുഗ്രാം പ്രദേശങ്ങളിലെ സാഹചര്യങ്ങളുടെ സമഗ്ര അവലോകനത്തിനായി മാധ്യമ വാര്‍ത്തകള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് റിപ്പോര്‍ട്ടില്‍ അവതരിപ്പിക്കുന്ന കണ്ടെത്തലുകള്‍ക്കും നിഗമനങ്ങള്‍ക്കും ശക്തമായ തെളിവുകള്‍ കൂടിയാണ്.

സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സ് (എ.പി.സി.ആര്‍). 2006-ല്‍ സ്ഥാപിതമായ ഈ സംഘടന, സൗജന്യ നിയമസഹായം നല്‍കുന്നതിന് പ്രഥമ പരിഗണന നല്‍കി പ്രവര്‍ത്തിച്ചു വരുന്നു. നൂഹ്, ഗുരുഗ്രാം പ്രദേശളിലെ അക്രമങ്ങളുടെ യഥാര്‍ഥ ചിത്രം പുറത്തുകൊണ്ടുവന്ന് പ്രദേശത്ത് നിലവിലുള്ള പിരിമുറുക്കം ഇല്ലാതാക്കുന്നതിനും പൊലീസ്-നിയമ നിര്‍വഹണ ഏജന്‍സികളുടെയും ഭരണകൂടത്തിന്റെയും പങ്ക് വെളിച്ചത്ത് കൊണ്ടുവരുന്നതിനുമാണ് വസ്തുതാന്വേഷണ സംഘം ശ്രമിച്ചത്.

ആമുഖം

2023 ജൂലൈ 31ന്, വടക്കേ ഇന്ത്യന്‍ സംസ്ഥാനമായ ഹരിയാനയിലെ ഏക മുസ്ലിം ഭൂരിപക്ഷ ജില്ലയായ നൂഹില്‍ കലാപം പൊട്ടിപ്പുറപ്പെട്ടു. വര്‍ഗീയ സംഘര്‍ഷത്തിലേക്ക് നയിച്ച കാരണങ്ങളെ സംബന്ധിച്ച് വ്യത്യസ്ത റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും മാസങ്ങളായി ഹരിയാനയില്‍ രൂപപ്പെട്ടുവന്നിരുന്ന പ്രകോപനപരമായ അന്തരീക്ഷവും ഓണ്‍ലൈന്‍ വിദ്വേഷ പ്രചരണങ്ങളും കലാപത്തിന് കാരണമായതായി എല്ലാവരും യോജിക്കുന്നു. നൂഹിലെ വര്‍ഗീയ സംഘര്‍ഷത്തെത്തുടര്‍ന്ന് ഹരിയാനയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിശേഷിച്ച് സോഹ്നാ, ഗുരുഗ്രാം, പല്‍വാല്‍, ബഹദൂര്‍ഗഢ്, ഫരീദാബാദ് എന്നിവിടങ്ങളില്‍ നിന്ന് നിരവധി മുസ്ലിം വിരുദ്ധ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. സംഘര്‍ഷങ്ങളില്‍ രണ്ട് പൊലീസുകാര്‍ ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടു. മള്‍ട്ടിനാഷണല്‍ കമ്പനികള്‍ ധാരാളം ഉള്ള വ്യാവസായിക നഗരമായ ഗുരുഗ്രാമില്‍ ഒരു യുവ മുസ്ലിംപള്ളി ഇമാം കുത്തേറ്റു മരണപ്പെട്ടു, മുസ്ലിം പള്ളി ജനക്കൂട്ടം അഗ്നിക്കിരയാക്കി.

ഹരിയാനയിലെ വിവിധ നഗരങ്ങളില്‍ വിദ്വേഷ പ്രചാരണങ്ങള്‍ നിറഞ്ഞ സമ്മേളനങ്ങള്‍ നടന്നു. മുസ്ലിം സമുദായത്തിനെതിരെ ബഹിഷ്‌കരണവും ആക്രമണവും ആഹ്വാനം ചെയ്യുന്നവയായിരുന്നു പ്രസ്തുത സമ്മേളനങ്ങള്‍. സംഘര്‍ഷത്തെത്തുടര്‍ന്നുണ്ടായ അറസ്റ്റുകള്‍ കൂടുതല്‍ ബാധിച്ച നൂഹിലെ പ്രദേശങ്ങളിലൊന്നായ മെവ്ലി പോലുള്ള ഗ്രാമങ്ങളില്‍ തെരുവുകള്‍ ഇപ്പോഴും സാധാരണരീതിയിലേക്ക് മടങ്ങിയിട്ടില്ല. വളരെ കുറച്ച് സാധാരണക്കാരായ ആളുകളെ മാത്രമേ ആഗസ്റ്റ് 7ന് പോലും അവിടങ്ങളില്‍ കാണപ്പെട്ടുള്ളു. ഈ ഗ്രാമങ്ങളെ വംശീയ അക്രമങ്ങള്‍ അത്രമേല്‍ ബാധിച്ചിരുന്നു.

കലാപം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് ചിത്രീകരിച്ചതായി പറയപ്പെടുന്ന വി.എച്ച്.പി സെക്രട്ടറി സുരേന്ദര്‍ ജെയിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. വീഡിയോയില്‍ മേവാത്തിനെ ശ്രീകൃഷ്ണന്റെ ഭൂമിയെന്ന് വിശേഷിപ്പിച്ചുകൊണ്ട് ജെയിന്‍ പറയുന്നു, 'ഞങ്ങള്‍ക്ക് മേവാത്തിന്റെ സംസ്‌കാരത്തെ മാറ്റണം, ഇത് പശുഘാതകരുടെയോ ഹിന്ദു ഘാതകരുടെയോ നാടല്ല, ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ്/പാകിസ്താന്‍ ഏജന്റുമാരുടെ നാടല്ല, റോഹിംഗ്യന്‍, ബംഗ്ലാദേശി അധിനിവേശക്കാരുടെ നാടല്ല, മതപരിവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ നാടല്ല.'

വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലുള്ള ഹിന്ദു ദേശീയവാദികള്‍ ബ്രജ് മണ്ഡല്‍ ജലാഭിഷേക് യാത്രയെ മിയോ മുസ്ലിംകള്‍ ആക്രമിച്ചുവെന്ന് ആരോപിക്കുന്നു. എന്നാല്‍, മിയോ വിഭാഗക്കാരായ മുസ്ലിംകള്‍ ബജരംഗ്ദളിന്റെ നേതൃത്വത്തിലുള്ള ഹിന്ദു ദേശീയവാദികളാണ് അക്രമത്തിന് തുടക്കം കുറിച്ചതെന്നാണ് പറയുന്നത്. മുസ്ലിം കന്നുകാലി വ്യാപാരികളായ രണ്ട് യുവാക്കളുടെ കൊലപാതകത്തില്‍ പ്രതിയായ ഗുരുഗ്രാമിലെ മനേസര്‍ സ്വദേശിയായ ഗോ സംരക്ഷകനായി അവകാശപ്പെടുന്ന മോനു മനേസറെന്ന മോഹിത് യാദവിന്റെ പ്രകോപനപരമായ വീഡിയോ ആണ് കലാപത്തിനിടയാക്കിയതെന്ന് മുസ്ലിം വിഭാഗം ആരോപിക്കുന്നു. മുസ്‌ലിം സമുദായത്തിനെതിരായ നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നു മാത്രമല്ല അത്തരം അക്രമണങ്ങളുടെ ധാരാളം വീഡിയോകള്‍ മോനുവും സഹചാരികളും തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവെച്ചിരുന്നു.

ബിട്ടു ബജ്‌റംഗി, ദിനേശ് ഭാരതി തുടങ്ങിയ പല ഹിന്ദുത്വ നേതാക്കളുടെയും മുസ്ലിം വിരുദ്ധത വളര്‍ത്തുന്ന വീഡിയോകള്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മുമ്പ് മുസ്ലിം വിരുദ്ധ വിദ്വേഷ പ്രഭാഷണങ്ങളില്‍ ഏര്‍പ്പെട്ടവരാണ് ഇവര്‍. അതേസമയം, ഹരിയാനയിലെ മുസ്ലിം യൂട്യൂബറുടേതെന്ന രീതിയില്‍ പ്രചരിച്ച പ്രകോപനപരമായ വൈറല്‍ വീഡിയോ യഥാര്‍ഥത്തില്‍ പാകിസ്താന്‍ യൂട്യൂബര്‍ ആയ അഹ്സന്‍ മേവാതിയുടെതാണ്. വീഡിയോയില്‍ അദ്ദേഹം റാലിയ്ക്കെതിരെ അക്രമണത്തിന് പ്രേരിപ്പിക്കുന്നതായി കാണാം. കലാപം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് ചിത്രീകരിച്ചതായി പറയപ്പെടുന്ന വി.എച്ച്.പി സെക്രട്ടറി സുരേന്ദര്‍ ജെയിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. വീഡിയോയില്‍ മേവാത്തിനെ ശ്രീകൃഷ്ണന്റെ ഭൂമിയെന്ന് വിശേഷിപ്പിച്ചുകൊണ്ട് ജെയിന്‍ പറയുന്നു, 'ഞങ്ങള്‍ക്ക് മേവാത്തിന്റെ സംസ്‌കാരത്തെ മാറ്റണം, ഇത് പശുഘാതകരുടെയോ ഹിന്ദു ഘാതകരുടെയോ നാടല്ല, ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ്/പാകിസ്താന്‍ ഏജന്റുമാരുടെ നാടല്ല, റോഹിംഗ്യന്‍, ബംഗ്ലാദേശി അധിനിവേശക്കാരുടെ നാടല്ല, മതപരിവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ നാടല്ല.'


നൂഹിലെ കലാപത്തിന് മുമ്പേ അവിടെ നിലനില്‍ക്കുന്ന സംഘര്‍ഷ സാധ്യതയെക്കുറിച്ച് പ്രദേശവാസികളായ സാമൂഹ്യപ്രവര്‍ത്തകര്‍ ഭരണകൂടത്തെ അറിയിക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഗോ സംരക്ഷകര്‍ 2023 ഫെബ്രുവരി 15ന് ചുട്ടുകൊന്ന മുസ്ലിം കന്നുകാലി വ്യാപാരികളായ നാസറിന്റെയും ജുനൈദിന്റെയും കൊലപാതകത്തിന് നേതൃത്വം കൊടുത്ത മോനു മനേസറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അവരുടെ കുടുംബങ്ങള്‍ പ്രതിഷേധം തുടരുകയായിരുന്നു. ഇരുവരുടെയും കൊലക്ക്് ആഴ്ചകള്‍ക്ക് മുമ്പ്, മനേസര്‍ വാരിസ് എന്നൊരു മെക്കാനിക്കിനെ കൊലപ്പെടുത്തിയെന്ന് ആരോപിക്കപ്പെട്ടിരുന്നു. ഗുരുതരമായി പരുക്കേറ്റ വാരിസിന്റെ വീഡിയോ അദ്ദേഹം ''അപകടത്തില്‍'' (പൊലീസ് ഭാഷ്യം) മരിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ മുമ്പ് ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഒട്ടേറെ കൊലക്കേസുകളില്‍ പ്രതിയായിരുന്നെങ്കിലും, അറസ്റ്റ് ചെയ്യപ്പെടാതെ സ്വതന്ത്രനായി സഞ്ചരിക്കുകയായിരുന്നു അയാള്‍. നാട്ടുകാര്‍ ആരോപിക്കുന്നത് പോലെ പൊലീസ് മനേസറിന് പച്ചക്കൊടി കാണിക്കുകയായിരുന്നു. പൊലീസ് നടപടിയില്ലാതെ, ഹരിയാനയിലെ ഗോരക്ഷയുടെ പേരില്‍ നടക്കുന്ന അക്രമങ്ങളുടെ മുഖമായി അദ്ദേഹം മാറിയിരുന്നു. മേവാത്തില്‍, മനേസറിനെതിരെയും നിയമത്തിന് അതീതനാണെന്ന തരത്തില്‍ അയാള്‍ ആസ്വദിച്ചിരുന്ന സ്വാതന്ത്ര്യത്തിനെതിരെയുമുള്ള രോഷം വര്‍ധിച്ചുവരികയായിരുന്നു. നൂഹില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എ ചൗധരി അഫ്താബ് അഹമ്മദ്, മോനു മനേസര്‍ റാലിയിലുണ്ടായിരുന്നുവെന്ന വാര്‍ത്തയാണ് ഈ കലാപത്തിന് കാരണമായതെന്ന് പറയുന്നു. അദ്ദേഹം ഈ സാഹചര്യത്തെക്കുറിച്ച് അധികാരികളെ മുമ്പേ ധരിപ്പിച്ചിരുന്നതായും അറിയിച്ചു. നൂഹിലെ കലാപത്തെത്തുടര്‍ന്ന് ഇതുവരെ 156 മുസ്ലിംകള്‍ അറസ്റ്റിലായിട്ടുണ്ട്.

അഭിഭാഷകന്‍ താഹിര്‍ ഹുസൈന്‍ ദേവ്ല പറയുന്നതനുസരിച്ച്, ഭരണകൂടം യുവാക്കളെ തോന്നിയപോലെ അറസ്റ്റ് ചെയ്യുകയാണ്. അദ്ദേഹം ഇതിനെ ഏകപക്ഷീയമായ അടിച്ചമര്‍ത്തല്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. പ്രദേശത്തെ മുസ്‌ലിംകളുടെ മറ്റൊരു പരാതി, കൃത്യമായ നടപടിക്രമങ്ങളൊന്നും പാലിക്കാതെ, മുസ്‌ലിംകളുടെ വീടുകളും കച്ചവടസ്ഥാപനങ്ങളും ബുള്‍ഡോസര്‍ ഉപയോഗിച്ച് നശിപ്പിക്കുന്നു എന്നതാണ്. 2023 ഓഗസ്റ്റ് 7ന് ഹരിയാന-പഞ്ചാബ് ഹൈക്കോടതിയുടെ നിയമപരമായ ഉത്തരവിനെ തുടര്‍ന്ന് നശീകരണ പ്രവര്‍ത്തനം നിര്‍ത്തിവച്ചെങ്കിലും നൂറുകണക്കിന് വീടുകള്‍, കടകള്‍, ഹോട്ടലുകള്‍, താല്‍ക്കാലിക പാര്‍പ്പിടങ്ങള്‍ എന്നിവ ഇതിനകം നശിപ്പിക്കപ്പെട്ടു കഴിഞ്ഞു.

സംഗ്രഹം

കലാപത്തിന് മുമ്പ് - ഭരണാധികാരികളുടെ അശ്രദ്ധ:

മോനു മനേസര്‍, ബിട്ടു ബജറംഗി എന്നിവര്‍ പ്രചരിപ്പിച്ച വിദ്വേഷ പ്രസംഗങ്ങളും പ്രകോപനപരമായ വീഡിയോകളും ഉള്‍പ്പെടെയുള്ളവ സമൂഹത്തില്‍ സൃഷ്ടിച്ച അസ്വസ്ഥതകളെക്കുറിച്ച് നേരത്തെ അറിയിച്ചിട്ടും സമയബന്ധിതമായി ഉചിതവുമായ നടപടിയെടുക്കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടു. ഈ മുന്നറിയിപ്പുകള്‍ അവഗണിക്കപ്പെട്ടത് അക്രമം വര്‍ധിക്കുന്നതിന് കാരണമായി.

ക്രമസമാധാന പാലനത്തിന്റെ പരാജയം:

ക്രമസമാധാനം നിലനിര്‍ത്തുന്നതില്‍ പൊലീസിന്റെ ഇടപെടല്‍ തികഞ്ഞ പരാജയമായിരുന്നു. കലാപം നടന്ന സമയത്ത് എ.സി.ജെ.എം അഞ്ജലി ജെയിനിനെയും അഭിഭാഷകരെയും പ്രദേശവാസികളാണ് രക്ഷപ്പെടുത്തിയത്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും പൊതുസമ്പത്ത് സംരക്ഷിക്കുന്നതിലും ഭരണകൂടത്തിന്റെയും പൊലീസിന്റെയും കഴിവില്ലായ്മയാണ് ഇത് തെളിയിക്കുന്നത്.

മുന്‍കൂട്ടിയുള്ള ആസൂത്രണം:

റംസാന്‍ ചൗധരി, ജൂലൈ 31 ലെ കലാപം ഭരണകൂടത്തിന്റെ അറിവോടെ മുന്‍കൂട്ടി ആസൂത്രണം ചെയ്യപ്പെട്ടതും പദ്ധതിയിട്ടതുമാണെന്ന് തറപ്പിച്ച് പറയുന്നു. പ്രകോപനപരമായ മാധ്യമ വാര്‍ത്തകള്‍ എരിതീയില്‍ എണ്ണയൊഴിക്കുന്നതുമായിരുന്നു.

കലാപസമയത്ത് പൊലീസിന്റെ പങ്ക്:

നിരവധി അനുഭവസാക്ഷ്യങ്ങള്‍ കലാപത്തിലെ പൊലീസ് പങ്കിനെ സൂചിപ്പിക്കുന്നതാണ്. പുറത്ത് വന്ന പല വീഡിയോകള്‍ ഉള്‍പ്പെടെയുള്ളവ സൂചിപ്പിക്കുന്നത് കലാപസമയത്ത് പൊലീസ് ജനങ്ങളെ ഭീഷണിപ്പെടുത്തുകയും കലാപകാരികള്‍ക്കൊപ്പം ചേര്‍ന്ന് നശീകരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഏര്‍പ്പെട്ടു എന്നുമാണ്. ഇത് പൊതുജനങ്ങള്‍ക്ക് നിയമപാലകരിലുള്ള വിശ്വാസം തകര്‍ത്തു.

മുസ്ലിംകള്‍ക്കെതിരായ പൊലീസിന്റെ ഏകപക്ഷീയവും പക്ഷപാതപരവുമായ നടപടികള്‍:

പൊലീസ് നടത്തിയ അറസ്റ്റുകള്‍ ഏകപക്ഷീയമായിരുന്നു. മുസ്ലിംകളെമാത്രം ലക്ഷ്യം വെച്ചു. ഹിന്ദുക്കളുടെ എല്ലാ അക്രമങ്ങളെയും അവഗണിച്ചു. അറസ്റ്റുകളിലെ പക്ഷപാതപരമായ ഈ സമീപനം സമൂഹത്തിലെ വിടവുകളെ കൂടുതല്‍ ആഴമുള്ളതാക്കി.

കലാപത്തിന് ശേഷം - കലാപശേഷമുള്ള അടിച്ചമര്‍ത്തലുകള്‍:

കലാപശേഷം നിയമപാലന ഏജന്‍സികള്‍ മുസ്ലിം സമൂഹത്തിന്റേതായിരുന്ന സ്വത്തുക്കള്‍ മതിയായ രേഖകളില്ലാത്തതിന്റെ പേരില്‍ നശിപ്പിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചു. ദുരിതത്തിന് ഇത് ആക്കംകൂട്ടി. സാമ്പത്തിക നഷ്ടം കൂടുതല്‍ ആഴത്തിലുള്ളതാക്കി.

ഉപജീവനമാര്‍ഗങ്ങള്‍ക്ക് മേലുള്ള ആഘാതം:

കലാപവും അതിനുശേഷമുള്ള ഭരണകൂടത്തിന്റെ നടപടികളും സമൂഹത്തിന് വലിയ സാമ്പത്തിക നഷ്ടം വരുത്തി. ധാരാളം ബിസിനസുകള്‍ നശിപ്പിക്കപ്പെട്ടു. പ്രത്യേകിച്ചും മുസ്ലിം സമൂഹത്തിന്റെ ജീവിതമാര്‍ഗങ്ങളെ അത് സാരമായി ബാധിച്ചു.

അഭയവും ഭയവും:

പ്രദേശവാസികള്‍ക്കിടയില്‍, വിശേഷിച്ച് മുസ്ലിം സമൂഹത്തിനിടയില്‍ നിലനില്‍ക്കുന്ന ഭീതി പലരെയും മലകളിലും കൃഷിയിടങ്ങളിലും അഭയം തേടുന്നതിലേക്ക് നയിച്ചിരിക്കുന്നു. ഇത് സമൂഹത്തില്‍ നിലനില്‍ക്കുന്ന അരക്ഷിതാവസ്ഥയെയും അധികാരികളിലുണ്ടായ വിശ്വാസക്കുറവിനെയും പ്രതിഫലിപ്പിക്കുന്നു.

ഹരിയാനയിലെ അക്രമങ്ങളുടെ വ്യാപനം

അക്രമസംഭവങ്ങളുടെ ശൃംഖല ആരംഭിച്ചത് ഹരിയാനയിലെ നൂഹില്‍ 2023 ജൂലൈ 31, തിങ്കളാഴ്ചയായിരുന്നു. നൂഹിലെ ഹിന്ദുത്വ ഗുണ്ടാസംഘം അഴിച്ചുവിട്ട അക്രമങ്ങള്‍ സംസ്ഥാനത്തെ ഗുരുഗ്രാം, ബാദ്ഷാഹ്പൂര്‍, സോഹ്ന, പല്‍വാല്‍ മേഖലകളില്‍ അടുത്ത ദിവസങ്ങളില്‍ വ്യാപകമായ വര്‍ഗീയ കലാപത്തിന് വഴിവെച്ചു. ഗുരുഗ്രാമിലെ സെക്ടര്‍ 57ലെ അന്‍ജുമന്‍ ജുമാ മസ്ജിദ് ചൊവ്വ രാത്രി 12:15 ന് 90 മുതല്‍ 100 വരെ ആളുകളുടെ ഗുണ്ടാസംഘം ആക്രമിച്ചു. സംഘം മസ്ജിദ് അഗ്നിക്കിരയാക്കി, അസിസ്റ്റന്റ് ഇമാം സഅദ് മൗലവിയെ പലതവണ കുത്തുകയും കഴുത്ത് മുറിക്കുകയും ചെയ്തു. മസ്ജിദ് പരിപാലകനായ ഖുര്‍ഷിദ് ആലമിന് വെടിയേറ്റതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആഗസ്റ്റ് 1 ചൊവ്വാഴ്ച ഏകദേശം 2 മണിക്കുണ്ടായ ഈ ഞെട്ടിക്കുന്ന കാഴ്ചകള്‍ അക്രമങ്ങളുടെ ഗണ്യമായ വര്‍ധനവിനെയാണ് സൂചിപ്പിക്കുന്നത്. ബാദ്ഷാഹ്പൂരിലെ പ്രധാന മാര്‍ക്കറ്റ് അക്രമിക്കുന്നതിനായി 200ഓളം വരുന്ന സംഘം ബൈക്കുകളിലും കാറുകളിലും എത്തിയതായി പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. ബാദ്ഷാഹ്പൂരില്‍ അക്രമികളുടെ ശ്രദ്ധ പ്രധാനമായും ബിരിയാണി സ്റ്റാളുകളിലായിരുന്നു. മുസ്ലിം വ്യാപാരികളെ ലക്ഷ്യം വെച്ചായിരുന്നു ഇത്. അവരുടെ അക്രമത്തിനിരയായ 14 കടകള്‍ നശീകരണത്തിന്റെ വ്യാപ്തിയെ സൂചിപ്പിക്കുന്നു. അതേസമയത്തുതന്നെ ഗുരുഗ്രാമിലെ സെക്ടര്‍ 66 പരിസരത്ത് അക്രമികള്‍ 7 കടകള്‍ കത്തിച്ചുകൊണ്ട് കലാപം തുടങ്ങിയിരുന്നു.

നൂഹിലെ ഏറ്റുമുട്ടലുകള്‍ക്ക് തൊട്ടുപിന്നാലെ തിങ്കളാഴ്ച (31/7/23) പല്‍വാളില്‍ വൈകിട്ട് 6 മണിയോടെ അക്രമങ്ങള്‍ അരങ്ങേറി. ഹിന്ദുത്വ ഗുണ്ടാസംഘം ഹാമിദിയ മസ്ജിദിനെ ലക്ഷ്യംവെച്ച് ആക്രമം നടത്തുകയും പാര്‍ക്ക് ചെയ്ത നിരവധി ബൈക്കുകള്‍ക്ക് തീയിടുകയും ചെയ്തു. ഈ ആക്രമണം വരും ദിവസങ്ങളില്‍ പ്രദേശത്ത് ആളിപ്പടര്‍ന്ന വര്‍ഗീയ കലാപപരമ്പരക്ക് തുടക്കം കുറിച്ചു. അടുത്ത ദിവസം അക്രമങ്ങളുടെ തോത് ഭീകരമായി വര്‍ധിച്ചു. മൂന്ന് പള്ളികള്‍ ആക്രമണത്തിനിരയായി. ഷെയ്ഖ്പൂരയില്‍ ഒരു പള്ളിക്കുനേരെ കല്ലേറുണ്ടായി. അതേസമയം മിനാര്‍ ഗേറ്റില്‍, ഒരു പള്ളി അഗ്നിക്കിരയാക്കി. ഹോഡാളില്‍, ഒരു പള്ളി പെട്രോള്‍ ബോംബുകളാല്‍ ആക്രമിക്കപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നു. ഇത് സമൂഹത്തിലെ ക്രമസമാധാനം തകര്‍ക്കുകയും ഭീതി വര്‍ധിപ്പിക്കുകയും ചെയ്തു.

അക്രമണങ്ങള്‍ മതസ്ഥാപനങ്ങള്‍ക്ക് നേരെ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. നിരവധി സ്‌ക്രാപ്പ് ഷോപ്പുകള്‍ തീവെപ്പിനിരയായി. വര്‍ധിച്ചുവരുന്ന അക്രമണങ്ങള്‍ കാരണം വ്യാപാരികള്‍ അവരുടെ കടകള്‍ അടച്ചുപൂട്ടേണ്ടി വന്നു. ക്രമസമാധാനം വീണ്ടെടുക്കാന്‍ സി.ആര്‍.പി.സി 144 വകുപ്പ് പ്രകാരം അധികാരികള്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. സാഹചര്യം ഗുരുതരമായിരുന്നെങ്കിലും, ഈ സമയത്ത് കര്‍ഫ്യു ഏര്‍പ്പെടുത്തിയിരുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ബാദ്ഷാഹ്പൂരില്‍നിന്ന് ലഭിച്ച റിപ്പോര്‍ട്ടുകള്‍ അക്രമികളായ ജനക്കൂട്ടം കടകള്‍ കത്തിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തതായാണ്. ആഗസ്റ്റ് 1 ചൊവ്വാഴ്ച ഏകദേശം 2 മണിക്കുണ്ടായ ഈ ഞെട്ടിക്കുന്ന കാഴ്ചകള്‍ അക്രമങ്ങളുടെ ഗണ്യമായ വര്‍ധനവിനെയാണ് സൂചിപ്പിക്കുന്നത്. ബാദ്ഷാഹ്പൂരിലെ പ്രധാന മാര്‍ക്കറ്റ് അക്രമിക്കുന്നതിനായി 200ഓളം വരുന്ന സംഘം ബൈക്കുകളിലും കാറുകളിലും എത്തിയതായി പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. ബാദ്ഷാഹ്പൂരില്‍ അക്രമികളുടെ ശ്രദ്ധ പ്രധാനമായും ബിരിയാണി സ്റ്റാളുകളിലായിരുന്നു. മുസ്ലിം വ്യാപാരികളെ ലക്ഷ്യം വെച്ചായിരുന്നു ഇത്. അവരുടെ അക്രമത്തിനിരയായ 14 കടകള്‍ നശീകരണത്തിന്റെ വ്യാപ്തിയെ സൂചിപ്പിക്കുന്നു. അതേസമയത്തുതന്നെ ഗുരുഗ്രാമിലെ സെക്ടര്‍ 66 പരിസരത്ത് അക്രമികള്‍ 7 കടകള്‍ കത്തിച്ചുകൊണ്ട് കലാപം തുടങ്ങിയിരുന്നു.

മസ്ജിദിന്റെ സംരക്ഷകനായ ഷമീം അഹമ്മദ്, മുഖം മറച്ചെത്തിയ 200 പേരുടെ ഗുണ്ടാസംഘം ഉച്ചയോടെ മസ്ജിദിലേക്ക് ഇരച്ചെത്തിയതിന്റെ ഭയാനകമായ അനുഭവം പങ്കുവെച്ചു. അക്രമം ആരംഭിക്കുന്നതിനിടയില്‍, മസ്ജിദിലുണ്ടായിരുന്ന അഹമ്മദും ഏകദേശം 50 പേരും അകത്തെ മുറികളില്‍ അഭയം തേടിയാണ് ഗുണ്ടാസംഘത്തില്‍ നിന്ന് രക്ഷപ്പെട്ടത്. 'അക്രമികള്‍ ഞങ്ങളുടെ സാന്നിധ്യം അറിഞ്ഞിരുന്നെങ്കില്‍ ഞങ്ങള്‍ കൊല്ലപ്പെടുമായിരുന്നു' എന്ന് അദ്ദേഹം പറഞ്ഞു.

അക്രമം ബാദ്ഷാഹ്പൂരില്‍ മാത്രമല്ല, ഹരിയാനയിലെ സോഹ്നയിലേക്കും പടര്‍ന്നുപിടിച്ചു. ആഗസ്റ്റ് 1ന്, നൂഹ് ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രശ്‌നങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ, സോഹ്നയിലെ ഷാഹി ജുമാ മസ്ജിദ് ലക്ഷ്യംവെച്ച് ആക്രമണമുണ്ടായി. മസ്ജിദിനെതിരായ ആക്രമണം ഉച്ചക്ക് 2 മണി സമയത്തായിരുന്നു. പൊലീസും ജില്ലാ അധികാരികളും നടത്തിയ സമാധാന റാലിക്ക് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു അത് നടന്നത്. മസ്ജിദിന്റെ സംരക്ഷകനായ ഷമീം അഹമ്മദ്, മുഖം മറച്ചെത്തിയ 200 പേരുടെ ഗുണ്ടാസംഘം ഉച്ചയോടെ മസ്ജിദിലേക്ക് ഇരച്ചെത്തിയതിന്റെ ഭയാനകമായ അനുഭവം പങ്കുവെച്ചു. അക്രമം ആരംഭിക്കുന്നതിനിടയില്‍, മസ്ജിദിലുണ്ടായിരുന്ന അഹമ്മദും ഏകദേശം 50 പേരും അകത്തെ മുറികളില്‍ അഭയം തേടിയാണ് ഗുണ്ടാസംഘത്തില്‍ നിന്ന് രക്ഷപ്പെട്ടത്. 'അക്രമികള്‍ ഞങ്ങളുടെ സാന്നിധ്യം അറിഞ്ഞിരുന്നെങ്കില്‍ ഞങ്ങള്‍ കൊല്ലപ്പെടുമായിരുന്നു' എന്ന് അദ്ദേഹം പറഞ്ഞു.

അക്രമം നടക്കുന്ന സമയത്തും പിന്നീട് സ്വത്തുക്കള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് നശിപ്പിച്ചപ്പോഴും മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ അധികാരികള്‍ നിര്‍ത്തിവച്ചു. അക്രമത്തിന്റെ ഫലമായി ഹിന്ദുത്വ ഗ്രൂപ്പുകളുടെ ഭീഷണികളാല്‍ ഗുരുഗ്രാമിന് സമീപത്തെ 6 പ്രദേശങ്ങളില്‍ നിന്നെങ്കിലും കുടിയേറ്റ തൊഴിലാളികളുടെ വലിയ പലായനം നടന്നിട്ടുണ്ട്. ഈ പലായനം സമയം കഴിയുന്തോറും വര്‍ധിച്ചുവന്നു. ടിഗ്ര, വസീറാബാദ്, റ്റിഗാവോണ്‍, ബാദ്ഷാഹ്പൂര്‍, സെക്ടര്‍ 70 എ, സെക്ടര്‍ 57, സെക്ടര്‍ 56, ധുന്ദഹേരാ, പാലം വിഹാര്‍, മനേസര്‍, സുഖന്ദര്‍പൂര്‍, നാഥുര്‍പൂര്‍, റ്റീക്ലി, കാസന്‍, ഐ.എം.ടി, ഗാട്ട ഗ്രാമം എന്നിവിടങ്ങളില്‍ ഇത് വലിയ പ്രതിസന്ധിയുണ്ടാക്കി.


ഒരു ദിവസത്തിന് ശേഷം, ആഗസ്റ്റ് 2ന്, ഗുരുഗ്രാമിലെ സെക്ടര്‍ 70എയില്‍ സ്ഥിതിചെയ്യുന്ന പാല്‍റ ഗ്രാമത്തിലെ ചേരിനിവാസികള്‍ ഹിന്ദുത്വ അക്രമത്തിന് സാക്ഷികളായി. പശ്ചിമ ബംഗാളില്‍ നിന്നുള്ള ഇവിടത്തെ താമസക്കാരിലെ ഭൂരിപക്ഷ കുടുംബങ്ങളും, 'നിങ്ങള്‍ വന്നിടത്തേക്ക് മടങ്ങുക' എന്ന നിരന്തരമായ ഹിന്ദുത്വ ഭീഷണി കാരണം പ്രദേശം വിട്ടുപോകേണ്ടിവന്നു. അവശേഷിക്കുന്നവര്‍ കടുത്ത ഭയത്തെടെയാണ് കഴിയുന്നത്. ചിലര്‍ വനപ്രദേശങ്ങളിലാണ് രാത്രി അഭയം കണ്ടെത്തുന്നത്. എന്നാല്‍, ഗുരുഗ്രാം പൊലീസ് ഈ പ്രദേശത്ത് യാതൊരു സംഭവവും നടന്നിട്ടേയില്ലെന്ന നിലപാടിലാണ്. അതുകൊണ്ടുതന്നെ ഈ കുടുംബങ്ങള്‍ യാതൊരു സഹായവും സംരക്ഷണവുമില്ലാതെയുമാണ് കഴിയുന്നത്.

നൂഹിലെ അക്രമം, നിഷ്‌ക്രിയത, അന്യായമായ അറസ്റ്റുകള്‍

നൂഹിലെ അക്രമപരമ്പരയുടെ ക്രമം, ഇരകളാക്കപ്പെട്ടവരുടെ അനുഭവങ്ങള്‍, അക്രമത്തിന് ശേഷമുള്ള നടപടികള്‍ എന്നിവ പരിഗണിക്കുമ്പോള്‍ ഭരണകൂടത്തിന്റെ ബോധപൂര്‍വമായ നിഷ്‌ക്രിയതയും, പൊലീസിന്റെ ഹിന്ദുത്വ കലാപകാരികളോടുള്ള വിധേയത്തവും പ്രകടമാണ്്. അറസ്റ്റുകള്‍ പൂര്‍ണ്ണമായും ഏകപക്ഷീയമാണ്. പൊലീസ് മറുഭാഗത്ത് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നില്ല. നൂഹ് നഗരത്തില്‍ കലാപവുമായി ബന്ധപ്പെട്ട് 50ലധികം എഫ്.ഐ.ആറുകള്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. നൂഹ്, തൗരു, ഫിറോസ്പൂര്‍, ജിര്‍ഖ, പുനാന എന്നിവിടങ്ങളില്‍ നിന്ന് 156 പേരെ അറസ്റ്റ് ചെയ്തിരുന്നു. അവരെല്ലാം മുസ്ലിംകളാണ്. 'സാമുദായിക കലാപത്തില്‍ മറുഭാഗത്ത് നിന്ന് ഒരാള്‍പോലും അറസ്റ്റിലായില്ലെന്നത് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുമോ?'' നൂഹ് ജില്ലാ സെഷന്‍സ് കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകന്‍ താഹിര്‍ ഹുസൈന്‍ ദേവ്ല ചോദിച്ചു.

താഹിര്‍ ഹുസൈന്‍ ദേവ്ല അറസ്റ്റിലായവരില്‍ ഭൂരിഭാഗത്തിന്റെയും വക്കീലാണ്. 'ഭയത്തിന്റെ അന്തരീക്ഷം അത്തരത്തിലായിരുന്നു എന്നതിനാല്‍ പല അഭിഭാഷകരും കേസുകള്‍ ഏറ്റെടുക്കാന്‍ വിസമ്മതിച്ചു. പൊലീസ് മൂന്ന് അഭിഭാഷകരെ പോലും കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് വിട്ടയച്ചു. അഭിഭാഷക സമൂഹത്തെ ഭീഷണിപ്പെടുത്താനാണ് ഇങ്ങനെ ചെയ്യുന്നത്. അങ്ങനെയാകുമ്പോള്‍ ആരും കേസുകള്‍ ഏറ്റെടുത്ത് പോരാടാന്‍ ധൈര്യപ്പെടില്ല,' അദ്ദേഹം പറഞ്ഞു. 156 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്, അവരില്‍ എല്ലാവരും മുസ്‌ലിംകളാണ്, ചിലര്‍ മൈനറാണ്. ''വിവേചനപരമായ അറസ്റ്റുകള്‍ കാരണം മുസ്ലിം ചെറുപ്പക്കാര്‍ നൂഹ് വിട്ടുപോവുകയോ മലകളില്‍ ഒളിച്ചിരിക്കുകയോ ചെയ്യുന്ന സാഹചര്യമാണ് ഗ്രാമങ്ങളില്‍,'' അഭിഭാഷകന്‍ താഹിര്‍ ഹുസൈന്‍ രുപദിയ പറഞ്ഞു.

ഭാഗം 1

അവഗണിക്കപ്പെട്ട മുന്നറിയിപ്പുകള്‍: കലാപത്തിലേക്കുള്ള നാന്ദി

കലാപത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ നൂഹ് നിവാസികള്‍ സമാധാനത്തില്‍ ജീവിക്കുകയായിരുന്നു, മോനു മനേസര്‍, ബിട്ടു ബജ്‌റംഗി എന്നിവരുടെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചപ്പോഴും വരാനിരിക്കുന്ന ഭീകരമായ അരക്ഷിതാവസ്ഥയക്കുറിച്ച് അവര്‍ അജ്ഞരായിരുന്നു. അഭിഭാഷകരായ റംസാന്‍ ചൗധരിയും താഹിര്‍ ഹുസൈന്‍ രുപദിയയും വീഡിയോകളിലൂടെയും പ്രകോപന പ്രസംഗങ്ങളിലൂടെയും ഉയര്‍ന്നുവരുന്ന സാമൂഹ്യ പിരിമുറുക്കങ്ങളെക്കുറിച്ച് ഭരണകൂടവുമായി ആശയവിനിമയം നടത്തിയിരുന്നു. എന്നാല്‍, യാതൊരു നടപടിയും ഭരണകൂടം സ്വീകരിച്ചില്ല.

റംസാന്‍ ചൗധരി പറഞ്ഞു, 'ഞങ്ങള്‍ 27.07.2023 ന് ഭരണകൂടത്തിന് പ്രദേശത്ത് വൈറലായ വീഡിയോകളും പ്രകോപനങ്ങളും ഉള്‍പ്പെടെയുള്ള എല്ലാ വിവരങ്ങളും കൈമാറി. എന്നാല്‍, യാതൊരു നടപടിയും സ്വീകരിച്ചില്ല, ഒരു തയ്യാറെടുപ്പും നടത്തിയില്ല.' മീഡിയയുടെ വിദ്വേഷ പ്രചരണങ്ങളും വൈറല്‍ വീഡിയോകളും ഭ്രാന്തമായ അരന്തരീക്ഷം സൃഷ്ടിക്കാന്‍ കാരണമായി. പ്രത്യേകിച്ച് നസീറിന്റെയും ജുനൈദിന്റെയും കൊലപാതകത്തില്‍ പ്രതിയായ മോനു മനേസര്‍ സൃഷ്ടിച്ച വിവാദങ്ങള്‍. അക്രമത്തിന് ദിവസങ്ങള്‍ക്ക് മുമ്പ്, നൂഹിലെ എല്ലാ സമുദായങ്ങളില്‍ നിന്നുമുള്ള 25-27 പേരടങ്ങുന്ന സമാധാന കമ്മിറ്റി പ്രതീക്ഷിക്കപ്പെടുന്ന അക്രമണങ്ങളെക്കുറിച്ചും മോനു മനേസര്‍ റാലിയില്‍ പങ്കെടുത്തത് മേവാത്ത് ജനതയെ വേദനിപ്പിച്ചതിനെക്കുറിച്ചും ചര്‍ച്ച ചെയ്തിരുന്നു. നൂഹ് എസ്പി, എ.എസ്പി എന്നിവര്‍ക്ക് സമിതി തന്നെ വിദ്വേഷ പ്രസംഗങ്ങളുടെ വീഡിയോകള്‍ സഹിതം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍, യാതൊരു നടപടിയുമുണ്ടായില്ല. ഒന്നും സംഭവിക്കില്ലെന്നും എല്ലാം നിയന്ത്രണത്തിലാണെന്നും എസ്.പി ഉറപ്പ് നല്‍കിയിരുന്നതായി അഭിഭാഷകന്‍ റംസാന്‍ ചൗധരി പറയുന്നു. 'ഞങ്ങളങ്ങനെ കലാപകാരികളെ ആരെയും കടന്നുവരാന്‍ അനുവദിക്കില്ല' പൊലീസ് പറഞ്ഞു.

ഫൈയ്യാസ് പറഞ്ഞത്, പശുക്കളെ കൊണ്ടു പോകുന്ന സംഭവങ്ങളെക്കുറിച്ച് അറിഞ്ഞാല്‍, മോനു മനേസര്‍ 10,000 മുതല്‍ 20,000 രൂപ വരെ, ചിലപ്പോള്‍ 1 ലക്ഷംവരെ തുക ആവശ്യപ്പെടും, അത് ലാഭകരമായ ഒരിടപാടാക്കി മാറ്റുകയും ചെയ്യും. അതായത് 'മോനു മനേസര്‍ പശുവിനെ സംരക്ഷിക്കുകയല്ല, പണം സമ്പാദിക്കുകയാണ്'' എന്നതാണ് യാഥാര്‍ഥ്യം എന്നാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തത്. മോനു മനേസര്‍ വാസ്തവത്തില്‍ പശു സംരക്ഷണകന്റെ വേഷം തന്ത്രപരമായി ഉപയോഗിക്കുകയാണ്. ഇത് ഹിന്ദുത്വ വാദങ്ങളുമായി ചേര്‍ന്നുനില്‍ക്കുന്നവരില്‍ സ്വാധീനം ചെലുത്താനും ജനങ്ങള്‍ക്കിടയില്‍ പ്രകോപനമുണ്ടാക്കി സാമ്പത്തിക നേട്ടമുണ്ടാക്കാനും അക്രമം സൃഷ്ടിച്ച് ജനപ്രീതി നേടിയെടുക്കാനും ഉപയോഗിക്കുന്നു.

മോഹിത് യാദവ് എന്ന മോനു മനേസറിന് കലാപത്തിലുള്ള പങ്കിനെക്കുറിച്ച് ചോദിച്ചപ്പോള്‍, അഭിഭാഷകന്‍ താഹിര്‍ ഹുസൈന്‍ ദേവ്ല പറഞ്ഞു: 'മോനു മനേസര്‍ ആളുകളില്‍നിന്ന് പശു സംരക്ഷണത്തിന്റെ പേരില്‍ പ്രതിമാസം പണം പിരിക്കുന്ന ഒരു സ്മഗ്‌ളറാണ്. പശു സംരക്ഷകനെന്നത് ഹിന്ദു പിന്തുണക്ക് വേണ്ടിയുള്ള അയാളുടെ വെറുമൊരു മുഖംമൂടി മാത്രമാണ്.' അതേ അഭിപ്രായം തന്നെയാണ് സാമൂഹ്യപ്രവര്‍ത്തകന്‍ ഫൈയ്യാസും പ്രകടിപ്പിച്ചത്. പശുക്ഷേമമല്ല, സാമ്പത്തിക ചൂഷണം മാത്രമാണ് മനേസറിന്റെ താല്‍പര്യം. ഫൈയ്യാസ് പറഞ്ഞത്, പശുക്കളെ കൊണ്ടു പോകുന്ന സംഭവങ്ങളെക്കുറിച്ച് അറിഞ്ഞാല്‍, മോനു മനേസര്‍ 10,000 മുതല്‍ 20,000 രൂപ വരെ, ചിലപ്പോള്‍ 1 ലക്ഷംവരെ തുക ആവശ്യപ്പെടും, അത് ലാഭകരമായ ഒരിടപാടാക്കി മാറ്റുകയും ചെയ്യും. അതായത് 'മോനു മനേസര്‍ പശുവിനെ സംരക്ഷിക്കുകയല്ല, പണം സമ്പാദിക്കുകയാണ്'' എന്നതാണ് യാഥാര്‍ഥ്യം എന്നാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തത്. മോനു മനേസര്‍ വാസ്തവത്തില്‍ പശു സംരക്ഷണകന്റെ വേഷം തന്ത്രപരമായി ഉപയോഗിക്കുകയാണ്. ഇത് ഹിന്ദുത്വ വാദങ്ങളുമായി ചേര്‍ന്നുനില്‍ക്കുന്നവരില്‍ സ്വാധീനം ചെലുത്താനും ജനങ്ങള്‍ക്കിടയില്‍ പ്രകോപനമുണ്ടാക്കി സാമ്പത്തിക നേട്ടമുണ്ടാക്കാനും അക്രമം സൃഷ്ടിച്ച് ജനപ്രീതി നേടിയെടുക്കാനും ഉപയോഗിക്കുന്നു.


ഭാഗം 2

ഭരണപരമായ നടപടികളും നിഷ്‌ക്രിയതകളും: ചില ഞെട്ടിക്കുന്ന യാഥാര്‍ഥ്യങ്ങള്‍

അഭിഭാഷകരായ റംസാന്‍ ചൗധരിയും താഹിര്‍ ഹുസൈന്‍ രുപദിയയും കലാപത്തിന് മുന്നോടിയായി ഭരണകൂടത്തിന് വിവരങ്ങള്‍ കൈമാറിയിരുന്നെങ്കിലും വേണ്ട നടപടിയെടുക്കുന്നതിലുള്ള പരാജയം വ്യക്തമാണ്. വെറുപ്പു നിറഞ്ഞ പ്രസംഗങ്ങളും അത്തരം വീഡിയോകളും ഭ്രാന്തമായ അന്തരീക്ഷം സൃഷ്ടിച്ചിരുന്നു.

2023 ജൂലെ 31 ന് നൂഹ് എ.സി.ജെ.എം അഞ്ജലി ജെയിന്റെ രക്ഷപ്പെടല്‍ ക്രമസമാധാനപാലനത്തിലെ വീഴ്ച്ചയെ കൂടുതല്‍ വെളിപ്പെടുത്തുന്നതാണ്. കലാപം ആരംഭിച്ചപ്പോള്‍ അഞ്ജലി ജെയിനിനെയും അവരുടെ 3 വയസ്സുള്ള മകളെയും അക്രമത്തിന് ഇരയായ രണ്ട് അഭിഭാഷകരുടെ കാറുകളിലാണ് കലാപകാരികളില്‍ നിന്ന് തദ്ദേശവാസികള്‍ രക്ഷപ്പെടുത്തിയത്. ഇത് ഭരണകൂടത്തിന്റെ പരാജയം വ്യക്തമാക്കുന്നു. ക്രമസമാധാനം പൂര്‍ണ്ണമായി തകര്‍ന്നതായി ജെയിന്‍ തന്നെ സമ്മതിക്കുന്നുണ്ട്. ഗുരുഗ്രാമിലെ പൊലീസിന്റെ സാന്നിധ്യം പ്രദേശത്ത് ഉണ്ടായിരുന്നോ എന്ന് ചോദിച്ചപ്പോള്‍, അഡ്വക്കേറ്റ് ചൗധരി ഗുരുഗ്രാം പൊലീസ് ആ സമയത്ത് നൂഹിലായിരുന്നു എന്ന കമീഷണറുടെ വാദത്തെ നിഷേധിച്ചു. വൈകുന്നേരം 6-7 മണിയോടെ മാത്രമാണ് പൊലീസ് എത്തിയത്. കലാപത്തെ നേരിടാന്‍ യാതൊരു തയ്യാറെടുപ്പും പൊലീസ് നടത്തിയിട്ടില്ലെന്ന് മാത്രമല്ല, അക്രമത്തില്‍ പൊലീസ് പോലും പങ്കെടുത്തിരുന്നുവെന്ന് അഡ്വക്കേറ്റ് രുപദിയ ആരോപിച്ചു. വെടിവെച്ചും സ്വത്തുക്കള്‍ നശിപ്പിച്ചും തീകൊളുത്തിയും നശീകരണ പ്രവര്‍ത്തനത്തില്‍ പൊലീസ് സജീവമായി പങ്കെടുത്ത് കലാപകാരികളെ സഹായിച്ചതിന്റെ വീഡിയോദൃശ്യങ്ങള്‍ തന്റെ കൈയിലുള്ളതായി അദ്ദേഹം പറഞ്ഞു. സി.സി.ടി.വി ക്യാമറകള്‍ ഉള്ള സ്ഥലങ്ങളെക്കുറിച്ച് കലാപകാരികള്‍ക്ക് മുന്നറിയിപ്പ് കൊടുത്തും പൊലീസ് അവരെ സഹായിച്ചിരുന്നു. 'അവിടെ ക്യാമറയുണ്ട് അങ്ങോട്ട് പോകണ്ട' എന്ന് പൊലീസ് പറയുന്നുണ്ടായിരുന്നു. 'കലാപകാരികള്‍ എന്താണോ ചെയ്യുന്നത്, അത് തന്നെയാണ് പൊലീസും ചെയ്തിരുന്നത്' അഡ്വക്കേറ്റ് റംസാന്‍ പറയുന്നു.

അഭിഭാഷകന്‍ താഹിര്‍ ഹുസൈന്‍ പറയുന്നു: 'വര്‍ഷങ്ങളായി ആസൂത്രണം ചെയ്തതാണ് ഈ കലാപം. ഈ റാലികള്‍ 2021 മുതല്‍ നടന്നുവരുന്നതാണ്. ഇത് രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള പോരാട്ടമല്ല. പുറത്തുനിന്നുള്ളവരുടെ ഇടപെടലാണ്. അവരുടെ മതപരമായ റാലി ഇവിടെ നാല് വര്‍ഷമായി നടക്കുന്നുണ്ട്, അപ്പോഴൊന്നും യാതൊന്നും സംഭവിച്ചിട്ടില്ലല്ലോ? ഈ യാത്രയില്‍ ബഹുഭൂരിപക്ഷവും 14-16 വയസ്സുള്ളവരായിരുന്നു പങ്കെടുത്തത്.'

വ്യക്തികളും സമാധാന സമിതിയും നല്‍കിയ മുന്നറിയിപ്പുകള്‍ അവഗണിക്കപ്പെട്ടത് മാത്രമല്ല, പൊലീസ് അക്രമത്തില്‍ സജീവമായി ഇടപെട്ട് കൂടുതല്‍ നാശനഷ്ടം സൃഷ്ടിക്കാന്‍ തെരുവുഗുണ്ടകളെ സഹായിച്ചു. വാളുകള്‍, കമ്പുകള്‍, ഓട്ടോമാറ്റിക് തോക്കുകള്‍, പിസ്റ്റളുകള്‍ എന്നിങ്ങനെ എല്ലാത്തരം ആയുധങ്ങളുമായി അവര്‍ അക്രമത്തില്‍ പങ്കെടുത്തു. 'ജയ് ശ്രീറാം' എന്ന മുദ്രാവാക്യം ഉപയോഗിച്ച് അവര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. 'ജയ് ശ്രീറാം' എന്ന മുദ്രാവാക്യം ഇപ്പോള്‍ ഒരു മതപരമായ വാക്യമല്ല, മറിച്ച് നിങ്ങള്‍ ഉടന്‍ കൊല്ലപ്പെടുമെന്ന ഭീഷണിയുടെ ഉപകരണമാണ്.

അഭിഭാഷകന്‍ താഹിര്‍ ഹുസൈന്‍ ദേവ്‌ലയുടെ കാഴ്ചപ്പാട് അക്രമ സംഭവങ്ങളെക്കുറിച്ച ശരിയായ വെളിച്ചം പകരുന്നു. ഭരണകൂടം ഉപയോഗിക്കുന്ന അടിച്ചമര്‍ത്തല്‍ രീതികളെ വരച്ചുകാട്ടുന്നു. നിരപരാധികളായ മുസ്ലിംകളെ കലാപസമയത്തും അതിനു ശേഷവും പീഡനത്തിന് വിധേയമാക്കുന്നതിന്റെ ഞെട്ടിക്കുന്ന യാഥാര്‍ഥ്യമാണ് അദ്ദേഹത്തിന്റെ അനുഭവം. കലാപം ആസൂത്രിതമായിരുന്നു എന്ന് അദ്ദേഹം അവകാശപ്പെടുന്നു. 'വര്‍ഷങ്ങളായി ആസൂത്രണം ചെയ്തതാണ് ഈ കലാപം. ഈ റാലികള്‍ 2021 മുതല്‍ നടന്നുവരുന്നതാണ്. ഇത് രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള പോരാട്ടമല്ല. പുറത്തുനിന്നുള്ളവരുടെ ഇടപെടലാണ്. അവരുടെ മതപരമായ റാലി ഇവിടെ നാല് വര്‍ഷമായി നടക്കുന്നുണ്ട്, അപ്പോഴൊന്നും യാതൊന്നും സംഭവിച്ചിട്ടില്ലല്ലോ? ഈ യാത്രയില്‍ ബഹുഭൂരിപക്ഷവും 14-16 വയസ്സുള്ളവരായിരുന്നു പങ്കെടുത്തത്.'

ഭാഗം 3

കലാപശേഷമുള്ള പൊലീസ് നടപടികളിലെ അനീതി

കലാപത്തിന് ശേഷം, സമൂഹത്തിന്, പ്രത്യേകിച്ച് മുസ്ലിംകള്‍ക്ക് പുതിയ വെല്ലുവിളികളും ദുരിതങ്ങളുമാണ് ഉണ്ടായിട്ടുള്ളത്. കലാപത്തിന്റെ ഇരകള്‍ക്ക് പിന്തുണ നല്‍കുന്നതിന് പകരം മുസ്ലിം സമൂഹത്തിനെതിരെ പ്രതികാരത്തിന്റെ പാതയിലാണ് ഭരണകൂടം മുന്നോട്ടുപോകുന്നത്. കടകളും വീടുകളും തകര്‍ക്കുന്നതും ഏകപക്ഷീയമായ അറസ്റ്റുകളും പീഡനങ്ങളും അതിലുള്‍പ്പെടുന്നു. പ്രദേശവാസികളായ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ അഭിഭാഷകന്‍ താഹിര്‍ ഹുസൈന്‍ ദേവ്‌ല സാക്ഷ്യപ്പെടുത്തുന്നു: മുസ്‌ലിംകളെ മാത്രം ലക്ഷ്യം വെച്ചുള്ള പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍, സ്വത്ത് നശിപ്പിക്കല്‍ എന്നിവ നിരപരാധികള്‍ അടിച്ചമര്‍ത്തപ്പെടുമെന്നും കലാപശേഷവും ശിക്ഷിക്കപ്പെടുമെന്നുമുള്ള ഭയമാണ് സൃഷ്ടിക്കുന്നത്. തുടര്‍ച്ചയായ വിവേചനപരമായ അറസ്റ്റുകളില്‍ നിന്ന് രക്ഷതേടി 95% ആളുകളും സമീപത്തുള്ള മലകളില്‍ അഭയം തേടിയതായും ചിലര്‍ സുരക്ഷയെക്കരുതി രാജസ്ഥാനിലേക്ക് പലായനം ചെയ്തതായുമുള്ള ഞെട്ടിക്കുന്ന വിവരമാണ് ദേവ്‌ല പങ്കുവെച്ചത്.

അഭിഭാഷകന്‍ ഹുസൈന്‍ പൊലീസ് പ്രയോഗിക്കുന്ന ഭയാനകമായ പീഡന രീതികള്‍ വിവരിച്ചു. അസഹനീയമായ പീഡനങ്ങള്‍ അനുഭവിച്ചവരുടെ കഥകള്‍ അദ്ദേഹം വിവരിച്ചു. അതില്‍ വാട്ടര്‍ബോര്‍ഡിംഗ്, ദീര്‍ഘനേരം അമിതഭാരം വഹിക്കല്‍, കാലുകള്‍ അടിച്ചുതകര്‍ക്കല്‍ എന്നിങ്ങനെ മൂന്നാംമുറ പീഡനങ്ങള്‍ പോലും ഉള്‍പ്പെടുന്നു. പൊലീസിന്റെ പീഡനം തിരിച്ചറിയാന്‍ കഴിയാത്തവിധത്തിലുള്ളതാണ് എന്നതാണ് ഭയാനകം. ആളുകള്‍ പുറത്തിറങ്ങാന്‍ ഭയപ്പെടുത്തുന്ന സാഹചര്യമാണുള്ളത്. അഡ്വ. ഹുസൈന്‍ ഒരു അഭിഭാഷകന്റെ മൂന്ന് സഹോദരങ്ങളെ റോഡിലുടെ നടക്കുമ്പോള്‍ പൊലീസ് പിടിച്ചുകൊണ്ടുപോയ ഞെട്ടിക്കുന്ന കേസ് ശ്രദ്ധയില്‍പെടുത്തി. അത്തരം അറസ്റ്റുകളുടെ ന്യായീകരണമെന്താണ്? ഉന്നതബന്ധങ്ങളുളളവരുടെ പോലും അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും, അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

കര്‍ഫ്യു കാരണം ദിവസവേതനക്കാരായ ജോലിക്കാര്‍ക്ക് ഗണ്യമായ സാമ്പത്തിക നഷ്ടം ഉണ്ടായിട്ടുണ്ട്. അവര്‍ ചെറിയ ബിസിനസുകള്‍ നടത്തി ദിവസേനയുള്ള ചിലവുകള്‍ നടത്തിപോകുന്നു. 12 മണി മുതല്‍ 3 മണി വരെ കടകള്‍ക്ക് നല്‍കിയിരിക്കുന്ന കര്‍ഫ്യുവിന്റെ ഇളവ് ഫലപ്രദമല്ല. കാരണം, മുസ്ലിം സമുദായത്തിന് സാമ്പത്തിക നഷ്ടം വരുത്തുന്നതിനായി ഹിന്ദു കച്ചവടക്കാര്‍ തങ്ങളുടെ കടകള്‍ തുറക്കാന്‍ വിസമ്മതിക്കുകയാണ്. അവര്‍ പറയുന്നത് 'അവരെ ഒരു പാഠം പഠിപ്പിക്കണം' എന്നാണ്. ബസ്സുകളും ഓട്ടോറിക്ഷകളും ഇല്ല. ഭയം നിറഞ്ഞ അന്തരീക്ഷമാണുള്ളത്.

അഭിഭാഷകന്‍ റംസാന്‍ പറഞ്ഞു, പൊലീസ് കലാപകാരികളെക്കാള്‍ മോശമായി പെരുമാറുന്നു, യാതൊരു കാരണവുമില്ലാതെ നിരപരാധികളായവരുടെ കടകളും വീടുകളും ദയാരഹിതമായി തകര്‍ക്കുന്നു. അവഹേളിക്കുന്ന ഭാഷയില്‍ പരസ്യമായി പീഡനത്തിന് വിധേയരാക്കുന്നു. അവരുടെ സ്വകാര്യ ഭാഗങ്ങളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ക്രൂരമായ ശാരീരിക ആക്രമണങ്ങള്‍ നടത്തുന്നു. നാഗിന ഗ്രാമത്തിലെ സ്ത്രീകള്‍ പൊലീസില്‍നിന്നുള്ള പീഡനവും മോശം പെരുമാറ്റവും നേരിട്ടതായി റിപ്പോര്‍ട്ടുണ്ട്. പൊലീസ് പുരുഷന്മാരെ പിടികൂടാന്‍ വന്നപ്പോള്‍ അവര്‍ വീട്ടില്‍ ഉണ്ടായിരുന്ന സ്ത്രീകളെ ആക്രമിച്ചുവെന്നാണ് ആരോപണം. പൊലീസ് സമീപത്തുള്ള മെവ്ലി ഗ്രാമത്തില്‍ നിന്ന് നിരവധി പുരുഷന്മാരെ പിടികൂടിയിട്ടുള്ളതായും അഡ്വക്കേറ്റ് ഹുസൈന്‍ അറിയിച്ചിരുന്നു.

ഐ.പി.സി 302, 307 വകുപ്പുകള്‍ പ്രകാരം കൊലപാതകം, കൊലപാതക ശ്രമം എന്നീ വകുപ്പുകള്‍ ഏകപക്ഷീയമായി വ്യക്തികള്‍ക്കെതിരെ ചുമത്തപ്പെടുന്നു. ആഗസ്്റ്റ് 5ന് 113 പേര്‍ അറസ്റ്റിലായിട്ടുണ്ട്, അവരെല്ലാം മുസ്ലിംകളാണ്. അഭിഭാഷകന്‍ ഹുസൈന്‍ പ്രായപൂര്‍ത്തിയാവാത്തവര്‍ അവരുടെ പ്രായത്തിന്റെ തെളിവ് സമര്‍പ്പിക്കാന്‍പോലും അവസരം കിട്ടാതെ വിചാരണ ചെയ്യപ്പെടുന്നുവെന്ന് വ്യക്തമാക്കി. ഹിന്ദുക്കള്‍ അറസ്റ്റിലായാല്‍ ചാര്‍പായികള്‍ (കട്ടില്‍) കിടക്കാന്‍ നല്‍കുന്നുണ്ടെങ്കില്‍, മുസ്ലിംകള്‍ രാത്രി മുഴുവന്‍ പീഡനം സഹിക്കേണ്ടിവരുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇതുവരെ യഥാര്‍ഥ കലാപകാരികളില്‍ ഒരാളെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറയുന്നു. കര്‍ഫ്യു കാരണം ദിവസവേതനക്കാരായ ജോലിക്കാര്‍ക്ക് ഗണ്യമായ സാമ്പത്തിക നഷ്ടം ഉണ്ടായിട്ടുണ്ട്. അവര്‍ ചെറിയ ബിസിനസുകള്‍ നടത്തി ദിവസേനയുള്ള ചിലവുകള്‍ നടത്തിപോകുന്നു. 12 മണി മുതല്‍ 3 മണി വരെ കടകള്‍ക്ക് നല്‍കിയിരിക്കുന്ന കര്‍ഫ്യുവിന്റെ ഇളവ് ഫലപ്രദമല്ല. കാരണം, മുസ്ലിം സമുദായത്തിന് സാമ്പത്തിക നഷ്ടം വരുത്തുന്നതിനായി ഹിന്ദു കച്ചവടക്കാര്‍ തങ്ങളുടെ കടകള്‍ തുറക്കാന്‍ വിസമ്മതിക്കുകയാണ്. അവര്‍ പറയുന്നത് 'അവരെ ഒരു പാഠം പഠിപ്പിക്കണം' എന്നാണ്. ബസ്സുകളും ഓട്ടോറിക്ഷകളും ഇല്ല. ഭയം നിറഞ്ഞ അന്തരീക്ഷമാണുള്ളത്.

നൂഹിലെ തെരഞ്ഞെടുത്തുള്ള തകര്‍ക്കലുകള്‍

മുസ്ലിം ഉടമസ്ഥതയിലുള്ള കടകളും വീടുകളും തെരഞ്ഞുപിടിച്ചു തകര്‍ക്കുന്ന പൊലീസ് നടപടികള്‍ സാഹര്യങ്ങളെ കൂടുതല്‍ മോശമാക്കിയിരിക്കുന്നു. ശരിയായ രേഖകള്‍ ഇല്ലെന്നാണ് അവരുടെ ന്യായീകരണം. അഡ്വ. ഹുസൈന്‍ ഈ വാദങ്ങളെ ശക്തമായി എതിര്‍ക്കുന്നു. ഏറെ മുമ്പുള്ള തീയതികള്‍ വെച്ച് വൈകിനല്‍കിയ നോട്ടീസുകള്‍ കാരണത്താല്‍ താമസക്കാര്‍ക്ക് തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള അവസരം ലഭിച്ചില്ല. ഇത് അവരുടെ വീടുകളും ബിസിനസുകളും ക്രൂരമായി നശിപ്പിക്കുന്നതിലേക്ക് നയിച്ചു. നോട്ടീസുകളില്‍ ഏറെ മുമ്പുള്ള തിയ്യതികള്‍ എഴുതി ഗേറ്റുകളില്‍ ഒട്ടിക്കുകയും മണിക്കൂറുകള്‍ക്കകം സ്വത്തുക്കള്‍ തകര്‍ക്കപ്പെടുകയും ചെയ്യുകയാണുണ്ടായത്.


നൂഹ് ജില്ലാ ഭരണകൂടം 'അനധികൃത കുടിയേറ്റക്കാരും റോഹിങ്ക്യകളും സര്‍ക്കാര്‍ ഭൂമി അധിനിവേശം ചെയ്യുന്നു,' എന്ന ന്യായം പറഞ്ഞ് മുസ്‌ലിം സമുദായത്തില്‍പ്പെട്ടവരുടെ വീടുകളും കടകളും തകര്‍ക്കുകയാണ്. രസകരമായ കാര്യമെന്തെന്നാല്‍, നൂഹ് കലാപത്തിന് ശേഷം മാത്രമാണ് അധികാരികള്‍ ഈ 'അധിനിവേശങ്ങള്‍' തിരിച്ചറിഞ്ഞതെന്നും കര്‍ഫ്യു നിലനില്‍ക്കെയാണ് തകര്‍ക്കല്‍ ആരംഭിച്ചതെന്നതുമാണ്. മറുവശത്ത്, വീടുകള്‍ തകര്‍ക്കപ്പെട്ടവര്‍ പശ്ചിമ ബംഗാളില്‍ നിന്നുള്ള തൊഴിലാളികളായിരുന്നു എന്ന് വാര്‍ത്താ റിപ്പോര്‍ട്ടുകളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നു. വനം വകുപ്പ് അധികൃതര്‍ നല്‍ഹര്‍ ശിവക്ഷേത്രത്തിന് പിന്നിലെ 5 ഏക്കര്‍ ഭൂമിയില്‍ നിന്നുള്ള 'അധിനിവേശങ്ങള്‍'' നീക്കം ചെയ്തു.

ഈ തകര്‍ക്കലുകള്‍ എന്തുകൊണ്ടാണ് കര്‍ഫ്യു സമയത്ത് നടത്തിയത്? കലാപത്തിന് ശേഷം മാത്രം ഗവണ്‍മെന്റ് ഈ തകര്‍ക്കലുകള്‍ 'അനധികൃത അധിനിവേശങ്ങള്‍' എന്ന് ലേബല്‍ ചെയ്തത് എന്തുകൊണ്ടാണ്? കൂടാതെ, നൂഹിലെ ഏത് എസ്.ഡി.എം ആണ്് വ്യക്തികളെ 'അനധികൃത കുടിയേറ്റക്കാര്‍' എന്ന് നിര്‍ണ്ണയിച്ചതെന്നും വ്യക്തമാക്കേണ്ടതുണ്ട്. കൂടാതെ, അക്രമത്തില്‍ ഏര്‍പ്പെട്ടതായി പറയപ്പെടുന്ന വി.എച്ച്.പി അംഗങ്ങളുടെമേല്‍ നടപടികള്‍ എടുക്കാത്തതും അടിയന്തിര ശ്രദ്ധ ആവശ്യമാണ്. ഇത് മുഖ്യമന്ത്രി ഖട്ടറിന്റെ ബി.ജെ.പി പാര്‍ട്ടിക്ക് അക്രമങ്ങളിലുള്ള പങ്കാണ് വ്യക്തമാക്കുന്നത്.

ഞങ്ങളുടെ സംഘം നൂഹ് സന്ദര്‍ശിച്ച ദിവസം, പൊലീസ് ജീവനക്കാരുടെ മേല്‍നോട്ടത്തില്‍ തകര്‍ക്കല്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു. പുറത്താക്കപ്പെട്ടവര്‍ സാധനങ്ങള്‍ തിരികെയെടുക്കാന്‍ പോലുമാവാതെ നിസ്സഹായരായി നില്‍ക്കുന്നുണ്ടായിരുന്നു. ഷഹീദ് ഹസന്‍ മെഡിക്കല്‍ കോളജിന് മുന്നില്‍ മുഴുവന്‍ മെഡിക്കല്‍ ഷോപ്പുകളും തകര്‍ക്കുന്നുണ്ടായിരുന്നു. പ്രാദേശവാസികള്‍ക്ക്് അത്യാവശ്യ മരുന്നുകളുടെ ലഭ്യത പോലുമില്ലാതായി. പാത്തോളജി ലബോറട്ടറികളും ട്യൂഷന്‍ സെന്ററുകളും നശിപ്പിക്കപ്പെട്ടിരുന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് അവര്‍ക്ക് കഴിയുന്നതെല്ലാം ശേഖരിക്കുന്നവരെയും കാണുന്നുണ്ടായിരുന്നു.

ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, കഴിഞ്ഞ ആഴ്ച തുടങ്ങിയതു മുതല്‍ നൂഹ് ഭരണകൂടം ഇതുവരെ 750 ഓളം കെട്ടിടങ്ങള്‍, വീടുകള്‍, കടകള്‍, എന്നിവ തകര്‍ത്തിട്ടുണ്ട്. അധികൃതര്‍ ആരോപിക്കുന്നത് തകര്‍ക്കപ്പെട്ടവ സര്‍ക്കാര്‍ ഭൂമിയില്‍ നിര്‍മ്മിച്ചതാണെന്നും അടുത്തിടെ നടന്ന സാമുദായിക ഏറ്റുമുട്ടലുകള്‍ക്കിടെ പ്രതികളാല്‍ ഉപയോഗിക്കപ്പെട്ടതാണെന്നുമാണ്. എന്നാല്‍, അടിസ്ഥാനരഹിതമായ ഈ ആരോപണം ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. ആഗസ്റ്റ് 7ന്, ഹരിയാന-പഞ്ചാബ് ഹൈക്കോടതിയുടെ ഉത്തരവിലൂടെ ധ്വംസനങ്ങള്‍ നിര്‍ത്തിവച്ചു. 'ക്രമസമാധാന പ്രശ്നം നിയമപരമായ രീതിയിലല്ലാതെ നിര്‍മിച്ച കെട്ടിടങ്ങള്‍ തകര്‍ക്കാന്‍ ഉപയോഗിക്കുന്നു. ഒരു പ്രത്യേക സമുദായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്‍ മാത്രം ക്രമസമാധാന പ്രശ്‌നത്തിന്റ മറവില്‍ തകര്‍ക്കുന്നുണ്ടോ എന്ന ചോദ്യവും ഉയര്‍ന്നുവരുന്നു. കൂടാതെ ഗവണ്‍മെന്റ് വംശീയ ഉന്‍മൂലനം നടത്തുന്നുണ്ടോ?' എന്നും കോടതി നിരീക്ഷിച്ചു.

ഹൈക്കോടതി ബുള്‍ഡോസര്‍ ഉപയോഗിച്ചുള്ള തകര്‍ക്കലുകളെ 'ചികിത്സ' അല്ലെങ്കില്‍ 'ഇലാജ്' എന്ന് വിശേഷിപ്പിച്ച ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനയെ ശാസിച്ചു. ഹൈക്കോടതി ബെഞ്ച് ലോര്‍ഡ് ആക്ടണിന്റെ, 'അധികാരം ദുഷിപ്പിക്കുന്നു, പരമമായ അധികാരം പൂര്‍ണ്ണമായും ദുഷിപ്പിക്കുന്നു.' എന്ന വാക്യവും ഉദ്ധരിച്ചു.

അന്യായമായ അറസ്റ്റുകള്‍: ബാധിക്കപ്പെട്ട കുടുംബങ്ങളുടെ സാക്ഷ്യം

അക്രമസംഭവങ്ങള്‍ക്കു ശേഷമുള്ള വ്യക്തികളുടെ അനുഭവ വിവരണങ്ങള്‍ കലാപത്തിന്റെ നാള്‍വഴികളും കലാപശേഷമുള്ള കടുത്ത അനീതികളും വെളിപ്പെടുത്തുന്നതാണ്. ഭരണപരമായ പരാജയം, ക്രൂരത, അനീതി എന്നിവയുടെ ഞെട്ടിക്കുന്ന കഥകളാണ് ഓരോ അനുഭവങ്ങളും.

അക്രമത്തിന് ശേഷമുള്ള അന്യയമായ അറസ്റ്റുകള്‍ നിരപരാധികളുടെ ജീവിതങ്ങളില്‍ എത്ര ദൗര്‍ഭാഗ്യകരമായ അനുഭവങ്ങളാണ് ഉണ്ടാക്കിയതെന്ന് വ്യക്തമാവുന്നതായിരുന്നു ഓരോ സാക്ഷ്യവിവരണങ്ങളും. നൂഹിലെ മെവ്ലി ഗ്രാമത്തിലെ ജനങ്ങള്‍ ക്രൂരമായ പൊലീസ് നടപടികളെക്കുറിച്ച് പരാതിപ്പെടുന്നു. ഗ്രാമം അക്രമം നടന്ന നൂഹ് ടൗണില്‍ നിന്ന് 8 കിലോമീറ്റര്‍ അകലെയാണ്, ആഗസ്റ്റ് 1 രാവിലെ 5 മണിക്ക് 20 വാഹനങ്ങളുമായി പൊലീസ് വന്ന് യാതൊരു വാറന്റുകളുമില്ലാതെ ഗ്രാമത്തില്‍ നിന്ന് കിട്ടിയ പുരുഷന്മാരെയെല്ലാം പിടിച്ചുകൊണ്ടുപോയി. പിടിക്കപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ആര്‍ക്കുംതന്നെ അവരെ എന്തിന്പിടിച്ചു കൊണ്ടുപോയെന്ന് യാതൊരു ധാരണയുമില്ലായിരുന്നു. പൊലീസ് പിടിച്ചുവെക്കുമെന്ന ഭയത്താല്‍ ഗ്രാമത്തിലെ മുതിര്‍ന്നവര്‍ നിര്‍ദ്ദേശിച്ചതുപോലെ പൊലീസ് സ്റ്റേഷനില്‍ അവരെ കാണാന്‍ പോലും ആരും പോയിരുന്നില്ല. ആഗസ്റ്റ് 1 രാവിലെ 5മണിക്ക് ഒരൊറ്റ കുടുംബത്തിലെ 9 പുരുഷന്മാരെ പൊലീസ് പിടിച്ചു കൊണ്ടു പോയി.

77 വയസ്സുള്ള ജന്മി ചൗധരി ഷഫാഅത്, പൊലീസ് അദ്ദേഹത്തിന്റെ ഗ്രാമത്തില്‍ നിന്ന് കിട്ടിയവരെയെല്ലാം അറസ്റ്റ് ചെയ്തതായി ആരോപിക്കുന്നു. 'കുറ്റവാളികളെ അറസ്റ്റ് ചെയ്യണം. എന്നാല്‍, ഈ ഗ്രാമത്തില്‍ നിന്നുള്ള ആളുകള്‍ നൂഹിലെ പ്രകടനത്തെക്കുറിച്ച് പോലും അറിഞ്ഞിരുന്നില്ല. അതിനോടൊന്നും ആര്‍ക്കും ഒരു ബന്ധവുമില്ല,' അദ്ദേഹം പറഞ്ഞു. മോനു മനേസറിന്റെ വൈറല്‍ വീഡിയോ നിമിത്തമാണിതെന്നും അദ്ദേഹം പറഞ്ഞു.

തയ്യബ് ഹുസൈന്റെ മക്കളായ ആസാദും സാലിമും പാല്‍ വില്‍പ്പനക്കാരാണ്. അക്രമത്തിന്റെ ദിവസം അവര്‍ പാല്‍ വില്‍ക്കാനായിപോയി മടങ്ങി. ഇപ്പോള്‍ ഇരുവരും അറസ്റ്റിലാണ്. തയ്യബ് പറഞ്ഞു: പൊലീസ് സാലിമിനെ വസ്ത്രം ധരിക്കാന്‍പോലും അനുവദിച്ചില്ല. മറ്റ് എല്ലാ കുടുംബങ്ങളെയും പോലെ അവനെയും കൊണ്ടുപോയി. എന്തിനാണ് കൊണ്ടുപോകുന്നതെന്ന കാര്യംപോലും പൊലീസ് പിതാവിനെ അറിയിച്ചില്ല.

ഷഫാഅത്തിന്റെ കൈയില്‍ ഒരു കെട്ട് പേപ്പറുകളുണ്ടായിരുന്നു, അവയില്‍ ഓരോന്നിലും പൊലീസ് കൊണ്ടുപോയ തന്റെ കുടുംബാംഗങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്ന് തടവിലാക്കപ്പെട്ടവരില്‍ ഏകദേശം 12 മുതല്‍ 15 വരെയുള്ള വ്യക്തികള്‍ ഉള്‍പ്പെടുന്നു. അതില്‍ ശാരീരിക വൈകല്യമുള്ള സോഹ്‌റാബും ഉള്‍പ്പെടുന്നു. അദ്ദേഹം ഇപ്പോള്‍ മോചിതനായി. 18 വയസ്സിന് താഴെയുള്ള നാലോ അഞ്ചോ പേര്‍ കസ്റ്റഡിയിലാണ്. ഷഫാഅത്് എടുത്തുപറഞ്ഞതുപോലെ, പൊലീസ് ലക്ഷ്യംവെച്ചത് മുസലിംകളെ മാത്രമാണ് എന്നത് വ്യക്തമായിരുന്നു. അറസ്റ്റിലായ വ്യക്തികള്‍ക്ക് അവരുടെ കുടുംബങ്ങളെ കാണാന്‍ പോലും അനുവാദം നല്‍കുന്നില്ല. ഭയം കാരണം, ഇരകളുടെ കുടുംബങ്ങള്‍ അവരുടെ പരാതികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല.

മുസ്ലിം മേധാവിത്വമുള്ള മെവ്ലി ഗ്രാമത്തില്‍ കഴിയുന്ന തയ്യല്‍ക്കാരനായ മണിറാം ഗ്രാമത്തിലെ ഏതാനും ഹിന്ദുക്കളില്‍ ഒരാളാണ്. മണിറാമിന് വി.എച്ച്.പി പ്രകടനം നടന്നതായി അറിവില്ലായിരുന്നു. 'പിറ്റേ ദിവസമാണ് ഞാനത് അറിഞ്ഞത്. സാഹോദര്യവും സാമുദായിക സൗഹാര്‍ദവുമുള്ള ഗ്രാമമാണ് ഞങ്ങളുടേത്'' അദ്ദേഹം പറഞ്ഞു. തയ്യബ് ഹുസൈന്റെ മക്കളായ ആസാദും സാലിമും പാല്‍ വില്‍പ്പനക്കാരാണ്. അക്രമത്തിന്റെ ദിവസം അവര്‍ പാല്‍ വില്‍ക്കാനായിപോയി മടങ്ങി. ഇപ്പോള്‍ ഇരുവരും അറസ്റ്റിലാണ്. തയ്യബ് പറഞ്ഞു: പൊലീസ് സാലിമിനെ വസ്ത്രം ധരിക്കാന്‍പോലും അനുവദിച്ചില്ല. മറ്റ് എല്ലാ കുടുംബങ്ങളെയും പോലെ അവനെയും കൊണ്ടുപോയി. എന്തിനാണ് കൊണ്ടുപോകുന്നതെന്ന കാര്യംപോലും പൊലീസ് പിതാവിനെ അറിയിച്ചില്ല.

അറസ്റ്റിലായവരില്‍ ഒരാളായ ആഹിത് അക്രമം നടന്ന ദിവസം ലോര്‍ഡ്സ് യൂണിവേഴ്സിറ്റിയില്‍ എല്‍.എല്‍.ബി പരീക്ഷ എഴുതാന്‍ പോയിരുന്നതാണെന്നാണ് അദ്ദേഹത്തിന്റെ മുത്തശ്ശന്‍ ചൗധരി ഷഫാഅത് അറിയിച്ചത്. അവന്റെ ഡേറ്റ് ഷീറ്റും രണ്ട് ബസ് ടിക്കറ്റുകളും അദ്ദേഹം ഞങ്ങളെ കാണിച്ചുതന്നു. 31 ജൂലൈ രാവിലെ 8:21ന് നൂഹില്‍ നിന്ന് ആല്‍വാറില്‍ പോകുന്നതിനും 31 ജൂലൈ രാവിലെ 11:46 ന് ആല്‍വാറില്‍ നിന്ന് നൂഹിലേക്ക് തിരികെ വരുന്നതിനുമുള്ള ടിക്കറ്റുകള്‍.

51 വയസ്സുള്ള ബഷീര്‍ അഹമ്മദ്, അറസ്റ്റിലായ അദ്ദേഹത്തിന്റെ മകന്‍ മുഹമ്മദ് തല്‍ഹയെക്കുറിച്ച് പറയുമ്പോള്‍ പൊട്ടിക്കരയുകയായിരുന്നു. 'അവന്‍ ഇലക്ട്രീഷ്യനാണ്, 31 ജൂലൈ (അക്രമ ദിവസം) മിഷന്‍ ആശുപത്രിയില്‍ റിപ്പയര്‍ വര്‍ക്കിനായി പോയി 3 മണിക്ക് മടങ്ങി വരുമ്പോള്‍ അറസ്റ്റിലായി,' അഹമ്മദ് പറഞ്ഞു. 15 വയസ്സുകാരനായ 'സോഹൈല്‍' (പേര് മാറ്റിയിരിക്കുന്നു), ജൂലൈ 31 (അക്രമ ദിവസം) കടകളില്‍ ശിതള പാനീയങ്ങള്‍ നല്‍കുന്ന ജോലി കഴിഞ്ഞ് 2:30 ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍ പൊലീസ് അറസ്റ്റ് ചെയ്തു. ജന്മിയും അമ്മാവനുമായ നുക്മുദ്ദീന്‍ പറഞ്ഞു.


ആഗസ്റ്റ് 1 പുലര്‍ച്ചെ 5 മണിക്ക് അറസ്റ്റിലായവരില്‍ രണ്ടുപേരാണ് ഷെഹ്സാദും ഷാരൂഖ് ഖാനും. അവര്‍ എസ്.കെ.എച്ച്.എം മെഡിക്കല്‍ കോളജില്‍ സുരക്ഷാ ജീവനക്കാരായിരുന്നു. ഷെഹ്സാദിന്റെ ഭാര്യാ സഹോദരി നാല്‍ഹറും ഷാരൂഖിന്റെ സഹോദരി അര്‍ഫീനയും പറയുന്നത് ഇരുവരും അക്രമം നടന്നദിവസം ഡ്യൂട്ടിയിലായിരുന്നു എന്നാണ്. ''ഷാരൂഖ്് രാത്രി ഡ്യൂട്ടി ചെയ്തു. ഷെഹ്സാദ് അക്രമ ദിവസം രാവിലെ 7 മണിക്ക് ജോലിക്ക് പോയി 5 മണിക്ക് തിരിച്ചു വന്നു. അവര്‍ക്ക് അക്രമവുമായി യാതൊരു ബന്ധവുമില്ല.'' ഷാരൂഖിന്റെ പിതാവ്് ജാന്‍ മുഹമ്മദ് എസ്.കെ.എച്ച്.എം മെഡിക്കല്‍ കോളജ് ഡയറക്ടര്‍ക്ക് അക്രമത്തില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനാല്‍ പൊലീസ് മകനെ പിടിച്ചുകൊണ്ടു പോയതായി ഒരു കത്ത് എഴുതിയിരുന്നു. അക്രമ ദിവസം അദ്ദേഹം കോളജില്‍ സുരക്ഷാ ജോലിക്ക് പോയി എന്നതാണ് വാസ്തവം.

ഷാരൂഖിന്റെ പിതാവ് ഹൃദയഭാരത്തോടെയാണ് തന്റെ മകന്റെ സുരക്ഷാ ഗാര്‍ഡ് ബാഡ്ജ് കാണിച്ചുതന്നത്. ജാന്‍ മുഹമ്മദ് തന്റെ മകന് കലാപത്തില്‍ യാതൊരു പങ്കുമില്ലെന്ന് ശക്തമായി വാദിച്ചു. ദുര്‍ഭാഗ്യവശാല്‍, മറ്റൊരു കുടുംബാംഗമായ അദ്ദേഹത്തിന്റെ സഹോദരന്റെ മകന്‍ സുരക്ഷാ ഗാര്‍ഡ് ആയി ജോലി ചെയ്തിരുന്ന ഷെഹ്സാദും അന്യായമായി അറസ്റ്റിലായി. ഷെഹ്സാദിന്റെ പിതാവ് മുഹമ്മദ് അഹമ്മദ്, 27 വയസ്സുള്ള തന്റെ മകന്റെ അന്യായമായ അറസ്റ്റിനെക്കുറിച്ച് വിവരിച്ചു. 25 വയസുള്ള ജുനൈദ്, ഉസ്മാന്റെ മകന്‍, വൈകിട്ട് തന്റെ ഭാര്യാസഹോദരന്റെ മകന്റെ അന്ത്യകര്‍മത്തിന് പോയി തിരിച്ചുവന്നതാണ്. അക്രമത്തില്‍ പങ്കെടുത്തതായി ആരോപിച്ച് നൂഹ് പൊലീസ് അദ്ദേഹത്തെ പിറ്റേന്ന് രാവിലെ അറസ്റ്റ് ചെയ്തു. മെവ്ലിക്ക് സമീപത്തുള്ള ഖേദി, മുറാദ് ബാസ് തുടങ്ങിയ ഗ്രാമങ്ങളിലും സമാനമായ രീതിയില്‍ അറസ്റ്റുകള്‍ നടന്നിട്ടുണ്ട്.

സ്ത്രീകള്‍ക്കെതിരായ പൊലീസ് അതിക്രമങ്ങള്‍

വീട്ടില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ഭര്‍ത്താക്കന്മാരെയും സഹോദരന്മാരെയും പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയ മെവ്ലി ഗ്രാമത്തിലെ സ്ത്രീകളുടെ അനുഭവങ്ങള്‍ ഭീകരമായ ചില യാഥാര്‍ഥ്യങ്ങളെ സാക്ഷ്യപ്പെടുത്തുന്നതാണ്. അന്യായമായ അറസ്റ്റുകള്‍ സാധാരണക്കാരുടെ ജീവിതത്തെ എങ്ങനെയാണ് തകര്‍ത്തു കളയുന്നതെന്ന് ഫാരിദയുടെ അനുഭവം മനസ്സിലാക്കിത്തരുന്നു. ഫാരിദയുടെ ഭര്‍ത്താവ് ആസാദിനെയും സഹോദരന്‍ സാലിമിനെയും പുലര്‍ച്ചെ 5 മണിക്ക് ഉറക്കത്തില്‍ നിന്നാണ് പൊലീസ് പിടിച്ചു കൊണ്ടുപോയത്. ആസാദിനെ വസ്ത്രത്തിന്റെ ബട്ടണിടാന്‍ പോലും അവര്‍ അനുവദിച്ചില്ലെന്ന് ഫാരിദ പറയുന്നു. 'പാല്‍ വില്‍ക്കുന്നതാണ് ഞങ്ങളുടെ ജീവിതമാര്‍ഗം. ഞങ്ങളുടെ മുഴുവന്‍ ബിസിനസും നശിപ്പിക്കപ്പെട്ടു, ഞങ്ങള്‍ പാവപ്പെട്ടവരാണ്. ഞങ്ങള്‍ക്ക് ഇതുവരെ 2.5 ക്വിന്റല്‍ പാല്‍ നഷ്ടപ്പെട്ടു'

യുവാക്കളെ വ്യാജ കേസുകള്‍ ചുമത്തി അറസ്റ്റ് ചെയ്യുന്നുവെന്ന പൊലീസിന്റെ തെറ്റായ കീഴ്‌വഴക്കങ്ങളുടെ ദയനീയ ചിത്രമാണ് റിസ്‌വാനയുടേത്. 'ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരും സര്‍ക്കാര്‍ സര്‍വീസിലാണ്, ചിലര്‍ ആരോഗ്യ വകുപ്പില്‍ ജോലി ചെയ്യുന്നു, മറ്റുചിലര്‍ വൈദ്യുതി വകുപ്പിലും. ഞങ്ങള്‍ ശാന്തമായ ജീവിതം നയിച്ചിരുന്നവരാണ്. യാതൊരു ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരുന്നില്ല. എന്നിട്ടും പൊലീസ് എന്റെ സഹോദരന്മാരെ അവര്‍ക്കൊരു പങ്കുമില്ലാത്ത ബൈക്ക് മോഷണത്തിന്റെ വ്യാജ ദൃശ്യത്തെ അടിസ്ഥാനമാക്കി പിടിച്ചുകൊണ്ടുപോയി. കലാപത്തിന് പിറ്റേന്ന് രാവിലെ 5 മണിക്ക് ഞങ്ങളുടെ വീട്ടിലേക്ക് ഇടുച്ചുകയറി വന്നു, വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന എല്ലാവരെയും പിടിച്ചുകൊണ്ടു പോയി. എന്റെ എല്ലാ സഹോദരന്മാരും കലാപസമയത്ത് വീട്ടിലുണ്ടായിരുന്നു. എന്നാല്‍, പൊലീസ് അവരെ അന്യായമായി പിടിച്ചുകൊണ്ടു പോവുകയായിരുന്നു.' റിസ്‌വാന ഈ സംഭവങ്ങള്‍ വിവരിക്കുമ്പോള്‍ കരയുകയായിരുന്നു.


പൊലീസ് 15-20 വാഹനങ്ങളിലും 4 ബസുകളിലും വന്ന് വീടുകളില്‍ റെയ്ഡ് നടത്തി. അസഭ്യം പറയുകയും, ആയുധം ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. സ്ത്രീകളെയും വൃദ്ധരെയും ആക്രമിച്ചെന്നാണ് ജനങ്ങള്‍ ആരോപിക്കുന്നത്. പുരുഷന്മാരെ കൊണ്ടുപോകാന്‍ വന്ന പൊലീസുകാര്‍ സ്ത്രീകളോട് മോശമായി പെരുമാറിയതായും അവര്‍ പരാതിപ്പെട്ടു. ഷബ്‌നത്തിന്റെ ഭര്‍ത്താവ് അനീഷിനെ(35) അറസ്റ്റ് ചെയ്യുമ്പോള്‍ പൊലീസ് അവളെ മാറ്റിനിര്‍ത്തി ''മാറിനില്‍ക്കെടീ **'' എന്ന് അസഭ്യം പറഞ്ഞതായും അറിയിച്ചു. കലാപത്തിന്റെ ദിവസം മുഴുവനും ഭര്‍ത്താവ് വീട്ടില്‍ തന്നെയായിരുന്നുവെന്നും അവര്‍ പറഞ്ഞു.

ഷഹ്‌സാദിന്റെ ഭാര്യാസഹോദരി അര്‍ഫീന, ഇങ്ങനെ വിവരിച്ചു, 'എന്റെ ഭര്‍ത്താവ് ഷാഹിദ് നല്‍ഹര്‍ ഗ്രാമത്തില്‍ ഗാര്‍ഡ് ആയി ജോലി ചെയ്യുന്നു. അദ്ദേഹം ദിവസവും രാവിലെ 7 മണിക്ക് ഡ്യൂട്ടിക്ക് പോകും, എന്നാല്‍, ആ ദിവസം വീട്ടില്‍ ഉറങ്ങുമ്പോള്‍ പൊലീസ് അദ്ദേഹത്തെ പിടിച്ചുകൊണ്ടുപോയി. അവര്‍ ഞങ്ങളെ ഭീഷണിപ്പെടുത്തി. ഇരുമ്പ്പാത്രംകൊണ്ട് ഞങ്ങളെ എറിഞ്ഞു. അത് എന്റെ അമ്മായിയമ്മയുടെ ദേഹത്താണ് വീണത്. 'മാറി പോകണം, അല്ലെങ്കില്‍ ഞങ്ങള്‍ വെടിവെക്കും' എന്ന് ഭീഷണിപ്പെടുത്തി. 'എന്താണ് കാര്യമെന്നും എന്തിനാണ് പുരുഷന്മാരെ അറസ്റ്റ് ചെയ്യുന്നതെന്നും ചോദിച്ചപ്പോള്‍, പൊലീസ് ഞങ്ങളെ ചീത്തവിളിച്ചു' അര്‍ഫീന കൂട്ടിച്ചേര്‍ത്തു.

ഒരു വൃദ്ധയായ സ്ത്രീ മെവ്ലി ഗ്രാമത്തിലെ പൊലീസ് അടിച്ചമര്‍ത്തലിന്റെ ഭയാനകമായ അനുഭവം പങ്കുവെച്ചു. അവര്‍ പൊലീസുകാരെ 'സഹോദരന്മാരെ' എന്ന് വിളിച്ച് അപേക്ഷിച്ചു, 'എന്റെ മകനെ നിങ്ങള്‍ എവിടെ കൊണ്ടുപോകുന്നു? അവന്‍ ഒന്നും ചെയ്തിട്ടില്ല. അവന് നാലു കുട്ടികളുണ്ട്. നിങ്ങളവനെ കൊണ്ടുപോയാല്‍ മക്കളും കുടുംബവും എങ്ങനെ ജീവിക്കും?' 'ഇതൊന്നും കേള്‍ക്കാതെ അവസാനം പൊലീസ് എന്റെ കൈയില്‍ പിടിച്ച് ചുമരിലേക്ക് എറിഞ്ഞു'.

ഗുരുഗ്രാമിലെ നശീകരണ ശ്രമങ്ങള്‍

ഗുരുഗ്രാമിലെ സെക്ടര്‍ 57ലെ അഞ്ജുമന്‍ ജുമാ മസ്ജിദ് നഗര വികസന മേഖലയിലെ പ്രധാനഭാഗത്ത് സ്ഥിതി ചെയ്യുന്ന ഏക മുസ്ലിം പള്ളിയാണ്. ഗവണ്‍മെന്റ് നല്‍കിയ ഭൂമിയിലാണിത് നിര്‍മിച്ചിരിക്കുന്നത്. ഈ പ്രദേശത്ത് മുസ്ലിംകള്‍ കുറവാണെന്ന അവകാശവാദങ്ങള്‍ക്കിടയിലും, ടിഗ്ര ഗ്രാമത്തില്‍ നിന്നുള്ള അതിഥി തൊഴിലാളികളടക്കമുള്ള നിരവധി പേര്‍ ഇവിടെ പ്രാര്‍ഥന നടത്തുന്നുണ്ട്. 2004 മുതല്‍ 2023 വരെയുള്ള കാലഘട്ടത്തില്‍ നീണ്ടുനിന്ന ഈ പള്ളിയുടെ നിര്‍മാണം സംബന്ധിച്ച നിയമപരമായ തര്‍ക്കം, മസ്ജിദ് കമ്മിറ്റിക്ക് അനുകൂലമായ സുപ്രീം കോടതി വിധിയില്‍ തീര്‍പ്പായിരുന്നു.

സുപ്രീം കോടതിയുടെ നിലവിലെ അവസ്ഥ തുടരണമെന്നുള്ള വിധിയില്‍ 12 വര്‍ഷമായി പള്ളിയുടെ നിര്‍മാണം മുടങ്ങിക്കിടക്കുകയായിരുന്നു. ഈ വെല്ലുവിളികള്‍ക്കിടയിലും പള്ളിയില്‍ പ്രാര്‍ഥന മുടങ്ങാതെ നടന്നിരുന്നു. 2021ല്‍ ഗുരുഗ്രാമിലെ വിവിധ ഭാഗങ്ങളില്‍ പള്ളികളിലെ നമസ്‌കാരത്തിനെതിരെ ഹിന്ദുത്വ ഗ്രൂപ്പുകള്‍ നടത്തിയ തീവ്രമായ പ്രതിഷേധങ്ങള്‍ക്കിടയിലും, നിയമപരമായ സുരക്ഷകാരണത്താല്‍ അഞ്ജുമന്‍ ജുമാ മസ്ജിദ് പ്രാര്‍ഥനയ്ക്കുള്ള ഒരു പ്രധാന കേന്ദ്രമായി തുടര്‍ന്നിരുന്നു. എന്നിരുന്നാലും, ഈ ഹിന്ദുത്വ ഗ്രൂപ്പുകളുടെ എതിര്‍പ്പ് തുടര്‍ന്നു വന്നു. ഗുരുഗ്രാമില്‍ പൊട്ടിപ്പുറപ്പെട്ട കലാപം അയല്‍ ജില്ലയായ നൂഹിലെ കലാപങ്ങളുടെ തുടര്‍ച്ചയായിരുന്നു.

അഞ്ജുമന്‍ ജുമാ മസ്ജിദിനെ ലക്ഷ്യംവെച്ചുള്ള ആസൂത്രിതമായ അക്രമണമായിരുന്നു നടന്നത്. രാത്രി 12:15ന് 90-100 പേര്‍ അടങ്ങുന്ന ഒരു ജനക്കൂട്ടം ലാത്തി, വടികള്‍, ആയുധങ്ങള്‍ എന്നിവയുമായി പള്ളി വളഞ്ഞു. മുഖാവരണം ധരിച്ച ഭീകരര്‍ 'ജയ് ശ്രീറാം' മുദ്രാവാക്യം മുഴക്കി പള്ളി വലയം ചെയ്തു. ആക്രമണത്തില്‍ അസിസ്റ്റന്റ് ഇമാം മൗലാനാ സഅദിനെ ആക്രമിക്കുകയും 13 തവണ വാളുകൊണ്ട് കുത്തുകയും ചെയ്തു. അക്രമികള്‍ അദ്ദേഹത്തെ കഴുത്ത് മുറിച്ച് കൊന്നു. പള്ളിയുടെ പരിപാലകന്‍ ഖുര്‍ഷിദ് അലം കഠിനമായി മര്‍ദിക്കപ്പെടുകയും മുട്ടിന് വെടിയേറ്റ് ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുമാണ്. ഈ സംഭവം മുസ്ലിം സമൂഹത്തിനെതിരായ വര്‍ധിച്ചുവരുന്ന വിദ്വേഷത്തിന്റെ പ്രതീകമാണ്, ഹിന്ദുക്കള്‍ ഭൂരിപക്ഷമുള്ള പ്രദേശത്ത് ഒരു പള്ളി സ്ഥിതി ചെയ്യാന്‍ പാടില്ലെന്ന ഹിന്ദുത്വത്തിന്റെ അപകടകരമായ അസഹിഷ്ണുതയാല്‍ പ്രചോദിതമാണിത്.

അതേ ദിവസം, മറ്റൊരു ജനക്കൂട്ടം ഗുരുഗ്രാമിലെ വിവിധ ഭാഗങ്ങളില്‍ മുസ്ലിം സമൂഹത്തിന്റെ സ്വത്തുക്കള്‍ ലക്ഷ്യം വെച്ച് ധാരാളം കടകള്‍ക്കും, കുടിലുകള്‍ക്കും തീവെച്ചു. ക്യത്യമായ ലക്ഷ്യത്തോടെയുള്ള തിരഞ്ഞുപിടിച്ചുള്ള ഈ ആക്രമണങ്ങള്‍ സഹവര്‍ത്തിത്വത്തിന്റെ എല്ലാ പാലങ്ങളെയും തകര്‍ക്കാന്‍ മടികാണിക്കാത്ത വെറുപ്പിന്റെയും അസഹിഷ്ണുതയുടെയും തെളിവാണ്.

ഹരിയാനയിലെ നൂഹില്‍ ആണ് ആദ്യത്തെ അക്രമം നടന്നത്, പിന്നീട് ഗുരുഗ്രാം, ബാദ്ശാഹ്പൂര്‍, പല്‍വാല്‍ എന്നിവിടങ്ങളിലേക്കും പടര്‍ന്നു. ജൂലൈ 31ന് നൂഹില്‍ ആണ് ആദ്യം അക്രമം ഉണ്ടായത്. ഞെട്ടിക്കുന്ന കാര്യമെന്തെന്നാല്‍, ഈ അക്രമം തൊട്ടടുത്ത ദിവസം തന്നെ ഗുരുഗ്രാം, ബാദ്ശാഹ്പൂര്‍, പല്‍വാല്‍ എന്നീ പ്രദേശങ്ങളിലേക്കും പടര്‍ന്നുവെന്നതാണ്.

ഞങ്ങളുടെ വസ്തുതാന്വേഷണ സംഘം ഗുരുഗ്രാമിലെ പൊലീസ് കമീഷണറുമായി സംസാരിക്കുകയുണ്ടായി. ഫെബ്രുവരി 8ന് 55പേര്‍ അറസ്റ്റിലായതായി അദ്ദേഹം അറിയിക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും കമീഷണര്‍ പറഞ്ഞു. ഗുരുഗ്രാമിലെ അഞ്ജുമന്‍ ജുമാ മസ്ജിദില്‍ നടന്ന ആക്രമണവും മൗലാനാ സഅദിന്റെ ദാരുണമായ മരണവും സംബന്ധിച്ച്, പൊലീസ് കമീഷണര്‍ പറഞ്ഞത്, അവര്‍ നൂഹില്‍ നിന്ന് ഗുരുഗ്രാമിലേക്ക് അക്രമം വ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്നാണ്. അവര്‍ വിശദീകരിച്ചത്, അക്രമ സംഭവങ്ങള്‍ ഗുരുഗ്രാമില്‍ സ്വയം ഉരുത്തിരിഞ്ഞു വന്നതാണെന്നാണ്. പൊലീസ് സേനയുടെ 60% നൂഹില്‍ കലാപത്തെ തടയുന്നതില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു, അതിനാലാണ് അവര്‍ക്ക് ഈ ഘട്ടത്തില്‍ ഗുരുഗ്രാമിലേക്ക് എത്താന്‍ കഴിയാതെ പോയത് എന്നാണ്. എന്നിരുന്നാലും, അവരുടെ പ്രസ്താവന യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെടുന്നതല്ല, കാരണം, ഗുരുഗ്രാം പൊലീസ് വൈകുന്നേരം 6 മണിയോടെ മാത്രമാണ് നൂഹില്‍ എത്തിയത്.

ഖുര്‍ഷിദ് അലമിന്റെ സഹോദരന്റെ സാക്ഷ്യം

ഞങ്ങളുടെ വസ്തുതാന്വേഷണസംഘം ഖുര്‍ഷിദിന്റെ സഹോദരനായ നസീമിനോട് സംസാരിച്ചു. സംഭവത്തെക്കുറിച്ച് ഞെട്ടിക്കുന്ന വിവരണമാണ് അദ്ദേഹം നല്‍കിയത്. അദ്ദേഹം തന്റെ സഹോദരനെക്കുറിച്ച് പറഞ്ഞു, 'എന്റെ സഹോദരന് 42 വയസ്സാണുണ്ടായിരുന്നത്. നിലവില്‍ ഐ.സി.യുവില്‍ ആണ്. അദ്ദേഹത്തിന് സംസാരിക്കാന്‍ കഴിയില്ല, തലയ്ക്ക് ഗുരുതരമായ പരിക്കുകള്‍ പറ്റി. അദ്ദേഹത്തിന്റെ കാലുകളില്‍ ഒന്ന് ആക്രമികള്‍ തകര്‍ത്തു കളഞ്ഞു. മറ്റേ കാലില്‍ വെടിയേറ്റു, രണ്ട് കൈകളും ഒടിഞ്ഞു' നസീം ആക്രമണത്തെക്കുറിച്ച് ഞെട്ടിക്കുന്ന വിശദീകരണം നല്‍കി. 'അര്‍ദ്ധരാത്രിയില്‍ 90 മുതല്‍ 100 വരെയുള്ള ആക്രമികള്‍ പള്ളിയുടെ പുറത്ത് ഒത്തുകൂടി. അവര്‍ പള്ളിയുടെ നാനാഭാഗത്തുനിന്നും ലാത്തി, കമ്പുകള്‍, വാളുകള്‍, പിസ്റ്റളുകള്‍ എന്നിവയുമായി വന്നു. അവരില്‍ പലരും മുഖം മറച്ചിരുന്നു. അവര്‍ പള്ളിയിലേക്ക് അടുക്കുമ്പോള്‍ 'ജയ് ശ്രീറാം' മുദ്രാവാക്യം മുഴക്കി.' അക്രമത്തിന് ശേഷമുള്ള സംഭവങ്ങളെക്കുറിച്ച് അദ്ദേഹം പറഞ്ഞു, 'ഈ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് 55 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്'. നസീം തന്റെ കുടുംബം ഇപ്പോള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്ന ദാരുണമായ അവസ്ഥയെക്കുറിച്ച് പറഞ്ഞു, 'എന്റെ സഹോദരന് നാല് പെണ്‍മക്കളും രണ്ട് ആണ്‍മക്കളുമുണ്ട്. അദ്ദേഹം ദിവസവേതനക്കാരനായിരുന്നു, അദ്ദേഹം തന്റെ കുടുംബത്തിലെ ഏക വരുമാനക്കാരനായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ക്ക് ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ പോലും ബുദ്ധിമുട്ടാണ്. കാരണം, അദ്ദേഹത്തിന്റെ ജോലിയിരുന്നു കുടുംബത്തിന്റെ പ്രധാന വരുമാനമാര്‍ഗം'

സംഭവങ്ങളുടെ സമയക്രമം വിവരിച്ചുകൊണ്ട് നസീം പറഞ്ഞു, 'രാത്രി 3 മണിക്ക് ഞങ്ങള്‍ക്ക് സഹോദരന് വെടിയേറ്റതായും ഉടന്‍ ആശുപത്രിയിലേക്ക് വരണമെന്നും ഫോണ്‍കോള്‍ വന്നു. സഹോദരന്‍ ഇപ്പോഴും ബോധം വീണ്ടെടുക്കാത്തതുകൊണ്ട് അക്രമത്തിനിരയായ മറ്റ് രണ്ട് വ്യക്തികളുമായി ആശയവിനിമയം നടത്താനും ഞങ്ങള്‍ക്കു കഴിഞ്ഞിട്ടില്ല. അവര്‍ ഈ ദുരന്തത്തെക്കുറിച്ച് സംസാരിക്കാന്‍ ഭയപ്പെടുന്നുണ്ടാകാം.' ഹരിയാനയിലെ നൂഹില്‍ ആണ് ആദ്യത്തെ അക്രമം നടന്നത്, പിന്നീട് ഗുരുഗ്രാം, ബാദ്ശാഹ്പൂര്‍, പല്‍വാല്‍ എന്നിവിടങ്ങളിലേക്കും പടര്‍ന്നു. ജൂലൈ 31ന് നൂഹില്‍ ആണ് ആദ്യം അക്രമം ഉണ്ടായത്. ഞെട്ടിക്കുന്ന കാര്യമെന്തെന്നാല്‍, ഈ അക്രമം തൊട്ടടുത്ത ദിവസം തന്നെ ഗുരുഗ്രാം, ബാദ്ശാഹ്പൂര്‍, പല്‍വാല്‍ എന്നീ പ്രദേശങ്ങളിലേക്കും പടര്‍ന്നുവെന്നതാണ്.


പല്‍വാലില്‍, നൂഹിലെ ഏറ്റുമുട്ടലുകള്‍ക്ക് തൊട്ടുപിന്നാലെ തിങ്കളാഴ്ച വൈകീട്ട് 6 മണിയോടെ അക്രമം ആരംഭിച്ചു. ഹാമിദിയ മസ്ജിദിനെ ലക്ഷ്യമിട്ട് ഒരു ജനക്കൂട്ടം ആക്രമണം നടത്തി. നിരവധി ബൈക്കുകളും കത്തിച്ചു. ഈ ആക്രമണം പ്രദേശത്ത് പിന്നീട് പടര്‍ന്നുപിടിച്ച അക്രമങ്ങളുടെ ഒരു ശൃംഖലക്ക് തിരികൊളുത്തി. അസ്വസ്ഥത തുടര്‍ന്നതോടെ, അടുത്ത ദിവസം അക്രമം വര്‍ധിച്ചു. മൂന്ന് മസ്ജിദുകള്‍ കൂടി ആക്രമണത്തിന് ഇരയായി. ഷെയ്ഖ്പൂരില്‍, ഒരു മസ്ജിദിലേക്ക് കല്ലേറുണ്ടായി, മിനാര്‍ ഗേറ്റില്‍ ഒരു മസ്ജിദ് തീയിട്ടു നശിപ്പിച്ചു. ഹോദാളില്‍, ഒരു മസ്ജിദിലേക്ക് പെട്രോള്‍ ബോംബുകള്‍ എറിയപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നു. ഇത് സമൂഹത്തിലെ ആശയക്കുഴപ്പവും ഭീതിയും വര്‍ധിപ്പിച്ചു.

അക്രമം മത സ്ഥാപനങ്ങളില്‍ മാത്രം ഒതുങ്ങിയില്ല. നിരവധി സ്‌ക്രാപ്പ് ഷോപ്പുകള്‍ തീയില്‍ ആളിക്കത്തി. സ്ഥിതിഗതികള്‍ വഷളാവുന്ന സാഹചര്യത്തില്‍, വ്യാപാരികള്‍ അവരുടെ കടകള്‍ അടച്ചിടേണ്ടി വന്നു, അധികൃതര്‍ സി.ആര്‍.പി.സി 144 വകുപ്പ് പ്രകാരം നിരോധനാജ്ഞ ഏര്‍പ്പെടുത്തി ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ ശ്രമിച്ചു. എന്നിരുന്നാലും, ഈ സമയത്ത് കര്‍ഫ്യു ഏര്‍പ്പെടുത്തിയിരുന്നില്ലെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ജനക്കൂട്ടം വാഹനങ്ങള്‍ തകര്‍ക്കുകയും കടകള്‍ക്ക് തീയുടുകയും ചെയ്യുന്നതായ ദൃശ്യങ്ങളാണ് ബാദ്ശാഹ്പൂരില്‍ നിന്ന് ലഭിച്ചത്. തിങ്കളാഴ്ച വൈകീട്ട് ഏകദേശം 2 മണിയോടെയാണ് ഈ സംഭവങ്ങള്‍ നടന്നത്. അക്രമ സംഭവങ്ങളുടെ വര്‍ധനവാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.

അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ നീതിപീഠത്തിന്റെയും ഭരണകൂടത്തിന്റെയും നടപടികള്‍

ബി.ജെ.പി നേതാവും മുന്‍ എം.എല്‍.എയുമായ സാക്കിര്‍ ഖാന്‍ പറഞ്ഞു, 'ഞാന്‍ ഇമാംബാറയില്‍ ആയിരുന്നപ്പോഴാണ് ഏകദേശം 2 മണിക്ക് കലാപത്തെക്കുറിച്ച്് അറിഞ്ഞത്. ഉടന്‍ തന്നെ പ്രദേശം വിട്ടു. ഇപ്പോള്‍ എല്ലാ ഭാഗങ്ങളിലും കര്‍ഫ്യു നിലവിലുണ്ട്, അന്തരീക്ഷം പിരിമുറുക്കമുള്ളതായി തുടരുന്നു. ധാരാളം ഗോസിപ്പുകള്‍ ഹിന്ദുക്കള്‍ക്കും മുസ്ലിംകള്‍ക്കും ഇടയില്‍ പ്രചരിക്കുന്നുണ്ട്. കിട്ടിയ വിവരം അനുസരിച്ച്, ഭരണകൂടം ചില വ്യക്തികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്, ചിലരെ വിട്ടയച്ചിട്ടുമുണ്ട്. അറസ്റ്റുകള്‍ നീതിപൂര്‍വമാണോ അനീതിപൂര്‍വമാണോ എന്ന് അന്വേഷണത്തിനു ശേഷം വ്യക്തമാകും. പൊലീസ് വ്യക്തികളെ തിരിച്ചറിഞ്ഞ് ഉറപ്പാക്കിയതിനു ശേഷം മാത്രമേ അറസ്റ്റ് ചെയ്യാവൂ എന്നാണ് ഞങ്ങള്‍ നിര്‍ദേശിച്ചിരുന്നത് 'മോനു മനേസര്‍, ബിട്ടു ബജ്‌റംഗി എന്നിവരെക്കുറിച്ചുള്ള ചോദ്യങ്ങളെക്കുറിച്ച് അദ്ദേഹം പറഞ്ഞു, ഭരണകൂടം സുതാര്യത ഉറപ്പാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ഡെപ്യൂട്ടി കമീഷണര്‍ ഓഫ് പൊലീസ് എന്നിവരെല്ലാം വിഷയത്തില്‍ അവരുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഇനി എന്ത് പറയാനാണ്? ഭരണപരമായ പരാജയം സംഭവിച്ചത് ജൂലൈ 27ന് നടന്ന സമാധാന കമ്മിറ്റി യോഗത്തില്‍ ഒന്നും സംഭവിക്കില്ലെന്ന് ഉറപ്പുനല്‍കിയിരുന്നതിനാലാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. അതിനാല്‍, ഇത് ഭരണകൂടത്തിന്റെ പരാജയമല്ല, സമാധാന സമിതിയുടെ പരാജയമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

ഞങ്ങളുടെ സംഘം പ്രാദേശിക കോണ്‍ഗ്രസ് എം.എല്‍.എ ചൗധരി അഫ്താബ് അഹമ്മദിനെയും കണ്ടു. അദ്ദേഹം പറഞ്ഞു, മുമ്പ് ആളുകള്‍ മുന്നോട്ട് വന്നിരുന്നില്ല. എന്നാല്‍, ആഗസ്റ്റ് 4 മുതല്‍ ആളുകള്‍ പരാതികള്‍ ഫയല്‍ ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. പരാതികള്‍ സമര്‍പ്പിക്കാന്‍ തുടങ്ങിയെങ്കിലും ഇതുവരെ എഫ്.ഐ.ആറുകള്‍ തയ്യാറാക്കിയിട്ടില്ല. സെക്ഷന്‍ 156 (3) പ്രകാരം കോടതിയെ സമീപിക്കുക എന്നതാണ് ഉദ്ദേശ്യം. മോനു മനേസറിനെക്കുറിച്ചുള്ള ചോദ്യങ്ങളെക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഹരിയാന സര്‍ക്കാര്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ്. ബുള്‍ഡോസര്‍ ഡ്രൈവിനെക്കുറിച്ച് ചോദിച്ചപ്പോള്‍, അദ്ദേഹം പറഞ്ഞു, അത് തടയാന്‍ അവര്‍ ഡി.സി.പിയും എസ്.പിയുമായും സംസാരിച്ചു, പക്ഷേ, അവര്‍ യാതൊരു ഫലപ്രദമായ മറുപടിയും നല്‍കിയില്ല. ഭരണകൂടത്തിന്റെ പരാജയം മറയ്ക്കാന്‍ ഇപ്പോള്‍ ഭരണകൂടം ഈ ബുള്‍ഡോസര്‍ രാഷ്ട്രീയം പുറത്തെടുക്കുന്നതാണെന്നാണ് എം.എല്‍.എ അവകാശപ്പെട്ടത്. 'പൊലീസ് ഏകപക്ഷീയമായി പ്രവര്‍ത്തിക്കുകയും ഭയം പരത്തുകയും ചെയ്യുന്നു. ഭരണകൂടമാണ് അതിനുത്തരവാദി, ഒന്നുകില്‍ അവര്‍ അങ്ങേയറ്റം വിഡ്ഢികളാണ് അല്ലെങ്കില്‍ അവര്‍ ഇത് സംഭവിക്കാന്‍ അനുവദിക്കുന്നതാണ്'. ബിട്ടു ബജ്‌റംഗിയുടെയും മോനു മനേസറിന്റെയും വീഡിയോകള്‍ പുറത്തുവന്നപ്പോള്‍, അവര്‍ തന്നെ പൊലീസിനെ നേരിട്ടത് അറിയിച്ചിട്ടുണ്ട്. പക്ഷെ, ഒന്നും സംഭവിക്കില്ലെന്ന് പൊലീസവര്‍ക്ക് ഉറപ്പുനല്‍കി. ഡപ്യൂട്ടി ആയി നിയമിക്കപ്പെട്ട സീനിയര്‍ ഐ.പി.എസ് അജിത് ബാലാജിയോട് അഫ്താബ് അഹമ്മദ് സംസാരിച്ചിരുന്നു. പക്ഷേ, അദ്ദേഹം ഒന്നും ചെയ്തില്ല. അവരുടെ പാര്‍ട്ടി അംഗങ്ങള്‍ എല്ലാവരുമായും ആശയവിനിമയം നടത്തുന്നുണ്ട്. നിയമവിരുദ്ധ നിര്‍മാണങ്ങളെന്ന പേരില്‍ നടത്തുന്ന നടപടികളില്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീം കോടതി തങ്ങളുടെ നിലപാട് വ്യക്തമാക്കി, 'വര്‍ഗീയ പ്രചാരണവും അക്രമവും ഉണ്ടാകരുത്; ആവശ്യമെങ്കില്‍ കൂടുതല്‍ സേന വിന്യസിക്കുക, സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കുക, തെളിവുകള്‍ എല്ലാം റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കുക.' ആശ്ചര്യകരമെന്നു പറയട്ടെ, സുപ്രീം കോടതി ആദ്യം തന്നെ റാലികള്‍ നടക്കുന്നത് തടഞ്ഞില്ല.

നൂഹ്, ഗുരുഗ്രാം പരിസര പ്രദേശങ്ങളില്‍ നടന്ന അക്രമങ്ങളില്‍ സുപ്രീംകോടതി നടപടികള്‍ ആരംഭിച്ചു. ഉത്തര്‍പ്രദേശ്, ഹരിയാന, ഡല്‍ഹി സര്‍ക്കാരുകള്‍ക്ക് കോടതി നോട്ടീസുകള്‍ അയച്ചു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍, അപ്പീല്‍ കോടതി ദില്ലി-എന്‍.സി.ആര്‍ മേഖലയില്‍ നടക്കുന്ന വര്‍ഗീയ പ്രചാരണങ്ങള്‍ക്കും അക്രമത്തിനും എതിരെ നിലപാടെടുത്തു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്.വി ഭട്ട് എന്നിവരടങ്ങുന്ന ബെഞ്ച്, കൂടുതല്‍ പൊലീസ് അല്ലെങ്കില്‍ പാരാമിലിട്ടറി ഫോഴ്‌സുകള്‍ വിന്യസിക്കുക, സെന്‍സിറ്റീവ് പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കുക എന്നിവ ഉള്‍പ്പെടുന്ന പ്രതിരോധ നടപടികള്‍ നടപ്പാക്കാന്‍ കേന്ദ്രത്തോട് നിര്‍ദേശിച്ചു. തിങ്കളാഴ്ച നടന്ന ഏറ്റുമുട്ടലിന് തൊട്ടുപിന്നാലെ വൈഷ്ണവ ഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദള്‍ എന്നീ ഹിന്ദുത്വ ഗ്രൂപ്പുകള്‍ 23 പ്രതിഷേധ റാലികള്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ വന്ന പരാതിയുടെ വെളിച്ചത്തിലാണ് കോടതിയുടെ നിര്‍ദേശം ഉണ്ടായത്. സുപ്രീം കോടതി തങ്ങളുടെ നിലപാട് വ്യക്തമാക്കി, 'വര്‍ഗീയ പ്രചാരണവും അക്രമവും ഉണ്ടാകരുത്; ആവശ്യമെങ്കില്‍ കൂടുതല്‍ സേന വിന്യസിക്കുക, സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കുക, തെളിവുകള്‍ എല്ലാം റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കുക.' ആശ്ചര്യകരമെന്നു പറയട്ടെ, സുപ്രീം കോടതി ആദ്യം തന്നെ റാലികള്‍ നടക്കുന്നത് തടഞ്ഞില്ല.

നൂഹ് സംഭവങ്ങളുടെ പശ്ചാതലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതികാര നടപടികള്‍ തുടരുമെന്നാണ് അവരുടെ വെളിപ്പെടുത്തലുകള്‍ സൂചിപ്പിക്കുന്നത്. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ 'ബുള്‍ഡോസര്‍ നീതി' എന്ന ആശയത്തെ പിന്തുണയ്ക്കുകയും സര്‍ക്കാര്‍ അനധികൃത കൈയേറ്റങ്ങളും നിര്‍മ്മമാണങ്ങളും വെച്ചുപൊറുപ്പിക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഹരിയാന ആഭ്യന്തരമന്ത്രി അനില്‍ വിജ് നൂഹ് അക്രമത്തെ നേരിടാന്‍ അടിയന്തര സാഹചര്യത്തില്‍ ബുള്‍ഡോസറുകള്‍ ഉപയോഗിക്കാനുള്ള സാധ്യതയെപ്പറ്റി ഊന്നിപ്പറഞ്ഞു. സാക്ഷികളുടെ മൊഴികള്‍ രേഖപ്പെടുത്തുമെന്നും സി.സി.ടി.വി ദൃശ്യങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ, ഹരിയാന ഡപ്യൂട്ടി മുഖ്യമന്ത്രി ദുഷ്യന്ത് ചൌട്ടാല കലാപദിവസം രാവിലെതന്നെ തനിക്ക് അക്രമത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതായി വെളിപ്പെടുത്തി. എ.ഡി.ജി സി.ഐ.ഡി, നൂഹ് എസ്.പിഎന്നിവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായും അദ്ദേഹം അറിയിച്ചു. അതിനാല്‍, സര്‍ക്കാരിന് രാവിലെ തന്നെ അക്രമത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഉണ്ടായിരുന്നിട്ടും, അത് എന്തുകൊണ്ടാണ് സംഭവിക്കാന്‍ അനുവദിച്ചത് എന്ന ചോദ്യം ഉയര്‍ന്നുവരുന്നു.

കടപ്പാട്:

നൂഹിലും ഗുരുഗ്രാമിലും നടന്ന അക്രമങ്ങളെക്കുറിച്ച് അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സിന്റെ (എ.പി.സി.ആര്‍) നേതൃത്വത്തില്‍ അന്വേഷിക്കുന്നതിനും 31.07.2023ന് നടന്ന ഈ വസ്തുതാന്വേഷണം വിജയകരമായി പൂര്‍ത്തിയാക്കുന്നതിനും സഹകരിച്ച എല്ലാ വ്യക്തികള്‍ക്കും നന്ദി അറിയിക്കുന്നു. അഭിമുഖങ്ങളില്‍ നിര്‍ഭയമായി അനുഭവങ്ങള്‍ പങ്കുവെച്ച നൂഹ്, മേവാത്ത്, ഗുരുഗ്രാം പ്രദേശവാസികള്‍ക്കും അഭിവാദ്യം അറിയിക്കുന്നു. ഞങ്ങളുടെ ദൗത്യം വിജയകരമായി പൂര്‍ത്തിയാകാന്‍ നിര്‍ണായകമായ സഹായവും സഹകരണവും നല്‍കിയ തദ്ദേശീയ ജനങ്ങള്‍, മനുഷ്യാവകാശ സംരക്ഷണത്തിനായി ഈ ഉദ്യമത്തില്‍ പങ്കുചേര്‍ന്ന സമൂഹ നേതാക്കള്‍, പൗരാവകാശ പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, അഭിഭാഷകര്‍ എന്നിവരുടെ അചഞ്ചലമായ പ്രതിബദ്ധതയ്ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു.

വസ്തുതാന്വേഷണ സംഘം: നദീം ഖാന്‍ (ദേശീയ സെക്രട്ടറി, എ.പി.സി.ആര്‍), ലഈഖ് അഹ്മദ് ഖാന്‍ ( സാമൂഹിക പ്രവര്‍ത്തകന്‍), സാഹിദ് അഹ്മദ് ( അഭിഭാഷകന്‍, എ.പി.സി.ആര്‍, ഹരിയാന), സൈഫുല്‍ ഇസ്ലാം ( അഭിഭാഷകന്‍, എ.പി.സി.ആര്‍), ഫരീഹാ ഷാഹിദ് (അഭിഭാഷക, ഗവേഷക, എ.പി.സി.ആര്‍), ശാസിയ സമീന്‍ ( അഭിഭാഷക, ഗവേഷക, എ.പി.സി.ആര്‍), എം ഹുസൈഫ (വിദ്യാര്‍ഥി നേതാവ്, എ.എം.യു), അലിഷാന്‍ ജഫ്രി (പത്രപ്രവര്‍ത്തകന്‍), സബാഹ് ഗുര്‍മത്ത് (പത്രപ്രവര്‍ത്തകന്‍), കൗഷിക് രാജ് (പത്രപ്രവര്‍ത്തകന്‍), സുബൈര്‍ (പത്രപ്രവര്‍ത്തകന്‍, പി.ടി.സി ന്യൂസ് മേവാത്ത്)

റിപ്പോര്‍ട്ട് മലയാളത്തില്‍ പ്രസിദ്ധീകരിച്ചത്: സോളിഡാരിറ്റി യൂത്ത്മൂവ്‌മെന്റ്

വിവര്‍ത്തനം: നൗഷാദ് സി.എ





TAGS :