Quantcast
MediaOne Logo

യാസർ ഖുത്തുബ്

Published: 24 July 2022 10:25 AM GMT

അസീം പ്രേംജി ഇന്ത്യയിലെ പണക്കാരുടെ ഒന്നാം സ്ഥാനത്തുനിന്ന് പതിനേഴാം സ്ഥാനത്ത് എത്തിയതെങ്ങിനെയായിരിക്കും?

അസീം പ്രേംജി ഒരിക്കലും വിമാനത്തില്‍ ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യാറില്ല. എക്കണോമി ടിക്കറ്റ് മാത്രം ഉപയോഗിക്കുന്നു. 'വിമാനത്തില്‍ എവിടെ ഇരുന്നാലും ഒരേ സമയത്തല്ലേ നമ്മുടെ ലക്ഷ്യത്തിലെത്തുകയുള്ളൂ. ക്ലാസ് എക്‌സിക്യൂട്ടീവ് ആണെന്ന് കരുതി നാം നേരത്തെ എത്തുകയില്ലല്ലോ''- എപ്പോഴും സമയത്തിന് വില കല്‍പ്പിക്കുന്ന പ്രേംജി ഇങ്ങനെയാണ് ഒരു ഇന്റര്‍വ്യൂവില്‍ പ്രതികരിച്ചത്. ജൂലൈ 24 അസീം പ്രേംജിയുടെ ജന്മദിനം.

അസീം പ്രേംജി ഇന്ത്യയിലെ പണക്കാരുടെ ഒന്നാം സ്ഥാനത്തുനിന്ന് പതിനേഴാം സ്ഥാനത്ത് എത്തിയതെങ്ങിനെയായിരിക്കും?
X
Listen to this Article

ഇന്ത്യയില്‍ മനുഷ്യ സേവനത്തിന് വേണ്ടി ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്ന അസീം പ്രേംജിയും അദ്ധേഹത്തിന്റെ വ്യക്തി ജീവിതവും നമ്മെ അത്ഭുതപ്പെടുത്തും. 1999 മുതല്‍ 2005 വരെ ഫോര്‍ബ്‌സ് മാഗസിന്റെ കണക്കു അനുസരിച്ചു ഇന്ത്യയിലെ ഏറ്റവും വലിയ പണക്കാരനായിരുന്നു അസിം പ്രേംജി. പിന്നീട് അംബാനിക്ക് തൊട്ടു പിന്നില്‍ രണ്ടാം സ്ഥാനമായിരുന്ന അസീം പ്രേംജിയുടെ സ്ഥാനം. 2019ല്‍ സാമൂഹ്യ സേവനത്തിനായി തന്റെ സാമ്പത്തിന്റെ ഒരു വിഹിതം അദ്ദേഹം സംഭാവന നല്‍കി. അങ്ങനെ രണ്ടാം സ്ഥാനത്ത് നിന്നും പതിനേഴാം സ്ഥാനത്തെത്തി. അത്ര അധികം കോടികളാണ് അന്ന് സംഭാവന നല്‍കിയത്. സമ്പന്നരുടെ പട്ടികയില്‍ നിന്ന് സ്ഥാനം നഷ്ടപ്പെട്ടപ്പോള്‍, ഇന്ത്യയില്‍ നിന്നും സാമൂഹ്യ സേവനത്തിന് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്ന മനുഷ്യന്‍ എന്ന നിലയില്‍ ജന മനസ്സുകളില്‍ സ്ഥാന കയറ്റം ലഭിക്കുകയായിരുന്നു അദ്ദേഹത്തിന്. വ്യത്യസ്ത Philanthropy ലിസ്റ്റുകള്‍ പ്രകാരം ഇന്ത്യയിലെയും ഏഷ്യയിലെയും ഒന്നാം സ്ഥാനക്കാരന്‍ അസിം പ്രേംജിയാണ്. 2021 സാമ്പത്തിക വര്‍ഷത്തെ കണക്കനുസരിച്ച് പ്രതിദിനം 27 കോടി രൂപയാണ് ഇദ്ധേഹം സംഭാവനയായി ചെലവഴിച്ചത്. അതായത് ഒരു വര്‍ഷം 9,713 കോടി രൂപ. ഇതിന് പുറമെയാണ് അടിയന്തിര ഘട്ടങ്ങളില്‍ നല്‍കുന്ന സഹായം. കോവിഡ് പ്രതിരോധത്തിന് മാത്രം നല്‍കിയത് നല്‍കിയത്് 132Million (10,53,96,06,000 രൂപ) ആണ്. ലോകത്തില്‍ തന്നെ കോവിഡ് വിരുദ്ധ പ്രയത്‌നത്തിന് ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ച സ്വകാര്യ സ്ഥാപനങ്ങളില്‍ മൂന്നാം സ്ഥാനമാണ് പ്രേംജിയുടേത്.


വിമാനത്തില്‍ എക്കണോമി സീറ്റ് മാത്രം

അദ്ദേഹം ഒരിക്കലും വിമാനത്തില്‍ ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യാറില്ല. എക്കണോമി ടിക്കറ്റ് മാത്രം ഉപയോഗിക്കുന്നു. 'വിമാനത്തില്‍ എവിടെ ഇരുന്നാലും ഒരേ സമയത്തല്ലേ നമ്മുടെ ലക്ഷ്യത്തിലെത്തുകയുള്ളൂ. ക്ലാസ് എക്‌സിക്യൂട്ടീവ് ആണെന്ന് കരുതി നാം നേരത്തെ എത്തുകയില്ലല്ലോ''- എപ്പോഴും സമയത്തിന് വില കല്‍പ്പിക്കുന്ന പ്രേംജി ഇങ്ങനെയാണ് ഒരു ഇന്റര്‍വ്യൂവില്‍ പ്രതികരിച്ചത്. മറ്റൊരിക്കല്‍, റോഡിലെ ഫ്‌ളൈ ഓവറിന്റെ പണി അനന്തമായി വൈകുകയും, യാത്രയില്‍ വന്‍ ബ്ലോക്ക് അനുഭവപ്പെടുകയും ചെയ്ത സമയത്ത്, പാലം പണി തീരാതെ നികുതി കൊടുക്കുകയില്ല എന്ന് ഗവണ്‍മെന്റിന് താക്കീത് നല്‍കിയത് ഒരു ചരിത്രം.

ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ പൊതുവില്‍ രാത്രി താമസിക്കാറില്ല. കമ്പനി ഗസ്റ്റ് ഹൗസുകള്‍ ഉള്ള സ്ഥലങ്ങളില്‍ അവിടെ മാത്രം രാത്രി വാസം. വിപ്രോ കമ്പനി സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിലെല്ലാം അവര്‍ക്ക് ചെറിയ എംപ്ലോയി കോട്ടേജുകള്‍ ഉണ്ട്. അല്ലെങ്കില്‍ ഓഫീസിന് ഉള്ളില്‍ തന്നെ റസ്റ്റ് റൂമുകളും. പ്രേംജി ഇത് മാത്രമാണ് ഉപയോഗിക്കാറുള്ളത്. ''ടോയ്‌ലറ്റ് സൗകര്യമുള്ള ഒരു ചെറിയ മുറിയും ഇന്റര്‍നെറ്റ് കണക്ഷനും ഉണ്ടെങ്കില്‍ അതുതന്നെ എനിക്ക് ധാരാളം മതി'' എന്നാണ് ഇതിനെക്കുറിച്ച് പത്രക്കാരോട് അദ്ദേഹം ഒരിക്കല്‍ പ്രതികരിച്ചത്.


ആഡംബരമില്ലാത്ത കല്യാണങ്ങള്‍

ഇന്ത്യയിലെ കോടീശ്വരന്മാരും സിനിമക്കാരുമെല്ലാം വിവാഹ മാമാങ്കങ്ങള്‍ നടത്തുമ്പോള്‍ പ്രേംജി അതിലും വ്യതിരിക്തത കാണിച്ചു. വ്യക്തിജീവിതത്തെ പോലെ തന്നെ അതും ലളിതമായിരുന്നു. ആര്‍ഭാട രഹിതമായി മക്കളുടെ കല്യാണം നടത്തി. മകന്‍ റിഷാദിന്റെ കല്യാണ കത്തില്‍ ഇങ്ങനെ എഴുതി: 'ഉപഹാരങ്ങള്‍ പണമായി മാത്രം സ്വീകരിക്കും'... കല്യാണത്തിന് അഥിതി കളില്‍ നിന്നും ലഭിച്ച സമ്മാന തുകകളും കുറച്ചു സ്വന്തം പണവും കൂടി ചേര്‍ത്ത് 400 കോടി രൂപയാണ് സ്‌കൂളുകള്‍ നിര്‍മിക്കുന്നതിന് വേണ്ടി അന്ന് സംഭാവന നല്‍കിയത്.

പാക്കിസ്ഥാനു പകരം ഇന്ത്യയെ തെരഞ്ഞെടുത്ത കുടുംബം

ബോംബെയില്‍ സ്ഥിരതാമസക്കാരായ ഗുജറാത്തീ മുസ്‌ലിംകള്‍ ആയിരുന്നു പ്രേംജിയുടെ കുടുംബം. സമ്പന്ന കച്ചവടക്കാരന്‍ ആയിരുന്ന അദ്ദേഹത്തിന്റെ പിതാവ്, മുഹമ്മദ് ഹാഷിം പ്രേംജി അറിയപ്പെട്ടിരുന്നത് 'ബര്‍മന്‍ അരി രാജാവ്' എന്നായിരുന്നു. മുഹമ്മദലി ജിന്ന ഇദ്ദേഹത്തെ പാക്കിസ്ഥാനിലേക്ക് പല ഓഫറുകളും നല്‍കി ക്ഷണിച്ചു. പക്ഷേ, ഇദ്ദേഹം ഇന്ത്യയില്‍ തന്നെ നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

1945ല്‍ മുഹമ്മദ് ഹാഷിം പ്രേംജി സണ്‍ഫ്‌ളവര്‍ ഓയിലുകള്‍, വനസ്പതി നിര്‍മാണം തുടങ്ങി. അതിന്റെ ഉപ ഉത്പന്നമായി സോപ്പും നിര്‍മിച്ചിരുന്നു. 786 എന്നായിരുന്നു പേര്. എന്നാല്‍, അലക്ക് സോപ്പ് ആയതിനാല്‍ ഈ പുണ്യ അറബിക് നമ്പറിന് പകരം, 787 എന്നാക്കി മാറ്റി.


അമേരിക്കയിലെ സ്റ്റാന്‍ഡ് ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ അസീം പ്രേംജിയുടെ 21 മത്തെ വയസ്സില്‍, പിതാവ് മുഹമ്മദ് ഹാഷിം പ്രേംജി മരണപ്പെട്ടു. അങ്ങനെ നാട്ടിലേക്ക് തിരിച്ചുവന്ന് വിപ്രൊയുടെ ചുമതല ഏറ്റെടുത്തു. അന്ന് അത് യഥാര്‍ഥത്തില്‍ ഒരു ഓയില്‍ കമ്പനി ആയിരുന്നു. (Western Indian Vegetable Products Ltd). പിന്നീട് അസീം പ്രേംജിയാണ് വ്യത്യസ്ത ഉല്‍പ്പന്നങ്ങള്‍ ഇറക്കി കമ്പനിയെ വൈവിധ്യവല്‍ക്കരിച്ചത്. വ്യാവസായിക്കാവശ്യത്തിനുള്ള സിലിണ്ടറുകള്‍, എത്തിനിക് പ്രോഡക്ടുകള്‍, ബേബി പ്രോഡക്ടുകള്‍, കോസ്‌മെറ്റിക്‌സ്, ഇലക്ട്രിക് ഐറ്റംസ് ഇങ്ങനെ പലതും ഇറക്കി. 1980ല്‍ IBM ഇന്ത്യ വിട്ട സമയത്ത് wipro കമ്പ്യൂട്ടറുകളുടെ നിര്‍മാണം ആരംഭിച്ചു. അതായിരുന്നു സോപ്പില്‍ നിന്നും സോഫ്റ്റ്വെയറിലേക്കുള്ള തുടക്കം. അതിനുശേഷം പ്രേംജിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പിന്നീട് സോഫ്റ്റ്വെയര്‍ രംഗത്താണ് കൂടുതല്‍ ശ്രദ്ധയൂന്നിയത്. ഇന്ന് വിപ്രോയില്‍ 2,31,671 ആളുകള്‍ ജോലി ചെയ്യുന്നു. 2,803million ആണ് കമ്പനിയുടെ ടേണ്‍ ഓവര്‍.

2001ല്‍ അസീം പ്രേംജി ഫൗണ്ടേഷന്‍ രൂപീകരിച്ചു. ബാംഗ്ലൂരിലെ സര്‍ജാപൂര്‍ റോഡില്‍ 90 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന അസീം പ്രേംജി യൂണിവേഴ്‌സിറ്റിയില്‍ വ്യത്യസ്തങ്ങളായ ബിരുദ ബിരുദാനന്തര കോഴ്‌സുകളും റിസര്‍ച്ചിന് വേണ്ടി വിശാലമായ സൗകര്യങ്ങളും ഉണ്ട്. 2010ല്‍ ഇന്ത്യയിലെ സ്‌കൂള്‍ എഡ്യൂക്കേഷന്‍ പുരോഗതിക്കായി രണ്ട് ബില്യണ്‍ ഡോളര്‍ സംഭാവന കൊടുക്കാന്‍ തീരുമാനിച്ചു. തന്റെ കൈവശം ഉണ്ടായിരുന്ന വിപ്രോ കമ്പനിയുടെ 213 മില്യണ്‍ ഷെയറുകള്‍ ഇതിനുവേണ്ടി അദ്ധേഹം സംഭാവന ചെയ്തു. ഇത്തരം ഒരു പ്രവൃത്തി ഇന്ത്യയില്‍ തന്നെ ആദ്യത്തേത് ആയിരുന്നു. 2019ല്‍ തന്റെകൈവശമുള്ള വിപ്രോ ഷെയറുകളില്‍ 34 ശതമാനം കൂടി സംഭാവന കൊടുക്കുമെന്ന് പ്രതിജ്ഞ എടുത്തു. 2013ല്‍ തന്റെ വ്യക്തിപരമായ സമ്പാദ്യത്തിന്റെ 25 ശതമാനവും അദ്ധേഹം ചാരിറ്റിക്ക് വേണ്ടി വിട്ടു കൊടുത്തിരുന്നു.




'the Giving Pledge' campaign ല്‍ ഒപ്പുവെക്കുന്ന അമേരിക്കക്കാരന്‍ അല്ലാത്ത മൂന്നാമത്തെ വ്യക്തിയും പ്രേംജിയാണ്.

2005ല്‍ ഇന്ത്യ ഗവണ്‍മെന്റ് പത്മഭൂഷനും 2011ല്‍ പത്മവിഭൂഷനും നല്‍കി ആദരിച്ചു. ഡോക്ടറേറ്റുകളും അവാര്‍ഡുകളുമായി ധാരാളം പുരസ്‌കാരങ്ങള്‍ ഇദ്ധേഹത്തെ തേടിയെത്തി. ഫോബ്‌സ് മാസിക പത്തോളം വ്യത്യസ്ത സ്ഥാനങ്ങളാണ് പലപ്പോഴായി നല്‍കിയത്. 2019, Premji was cited by Fobs magazine as one of the 'Heroes of Philanthropy list of 30 altruists' in the Asia-Pacific region. Forbes put Premji in the list of the world's most generous philanthropists outside of the US- in 2019.


ഫ്രഞ്ച് ഗവണ്‍മെന്റിന്റെ പരമോന്നത ബഹുമതിയായ Chevalier de la Légion d'Honneur (Knight of the Legion of Honour) പട്ടവും അദ്ദേഹത്തിന് ലഭിച്ചു.

I strongly believe that those of us, who are privileged to have wealth, should contribute significantly to try and create a better world for the millions who are far less privileged.



TAGS :