Quantcast
MediaOne Logo

ഷെല്‍ഫ് ഡെസ്‌ക്

Published: 9 April 2024 10:50 AM GMT

തെരഞ്ഞെടുപ്പ് കമീഷന്‍ പക്ഷപാതപരമായി പ്രവര്‍ത്തിച്ചാല്‍?

തെരഞ്ഞെടുപ്പ് കമീഷന്‍ പക്ഷപാതപരമായി പ്രവര്‍ത്തിച്ചാല്‍ തെരഞ്ഞെടുപ്പ് കമീഷനെ വിചാരണ ചെയ്യാന്‍ പാര്‍ലമെന്റിന് അധികാരമുണ്ട്. ചില രാജ്യങ്ങളില്‍ സംഭവിച്ചിട്ടുള്ളതുപോലെ മുഴുവന്‍ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാവുന്നതുമാണ്.

chief-election-commissioner-for-partisan-acts-once-general-elections
X

സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്തേണ്ട രാജ്യത്തെ തെരഞ്ഞെടുപ്പ് കമീഷന്‍ പക്ഷപാതപരമായി പ്രവര്‍ത്തിച്ചാല്‍ പാര്‍ലമെന്റിന് കമീഷനെ വിചാരണ ചെയ്യാന്‍ ഭരണഘടന അനുവദിക്കുന്നുണ്ട്. ചില പ്രത്യേക പാര്‍ട്ടികളോടുള്ള പക്ഷപാതവും പരിഗണനകളും തെരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചേക്കാം എന്നതുകെണ്ടാണത്. എന്നാല്‍, തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിനു ശേഷം മാത്രമാണ് പാര്‍ലമെന്റില്‍ ഈ പ്രക്രിയ നടക്കുകയുള്ളൂ. ഇന്ത്യയിലെ കോടതികള്‍ക്കുപോലും ഇതിനെതിരെ ഇടപെടാനാകില്ല.

ഇത്തരം സന്ദര്‍ഭങ്ങളില്‍ തെരഞ്ഞെടുപ്പ് കാലത്ത് തന്നെ ഇതിനെതിരായി പ്രതിവിധി കണ്ടെത്താനുള്ള സംവിധാനം ഉണ്ടാകേണ്ടതുണ്ട്. ജനങ്ങള്‍ക്ക്/വോട്ടര്‍മാര്‍ക്ക് ഇതിനെതിരെ പ്രതിഷേധിക്കാവുന്നതാണ്. ഐക്യരാഷ്ട്രസഭക്ക് പോലും ഈ വിഷയത്തില്‍ പരസ്യമായ നിലപാട് സ്വീകരിക്കാവുന്നതാണ്. ഇവയെല്ലാം തെരഞ്ഞെടുപ്പ് കമീഷനെ സമ്മര്‍ദത്തിലാക്കും. അപൂര്‍വ സന്ദര്‍ഭങ്ങളില്‍ മാത്രം, ചില രാജ്യങ്ങളില്‍ സംഭവിച്ചിട്ടുള്ളതുപോലെ മുഴുവന്‍ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാവുന്നതാണ്.

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ പക്ഷപാതപരമായ പ്രവര്‍ത്തികള്‍ രേഖപ്പെടുത്തുന്നതിനായി സ്വതന്ത്ര ജനകീയ ട്രിബ്യൂണല്‍ രൂപീകരിക്കാം. ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമീഷനില്‍ ധാര്‍മിക സമ്മര്‍ദം ചെലുത്തുന്നതിനായി ട്രെബ്യൂണലിന്റെ ജനകീയ റിപ്പോര്‍ട്ട് പുറത്തുവിടുകയും ചെയ്യാം.

ചീഫ് ഇലക്ഷന്‍ കമീഷണര്‍ ഇത് സംബന്ധിച്ച് രാഷ്ട്രപതിക്കു ഒരു ശുപാര്‍ശ ചെയ്താല്‍ തെരഞ്ഞെടുപ്പ് കമീഷണറെ കുട്ടവിചാരണ ചെയ്യാനുള്ള വ്യവസ്ഥ ഭരണഘടനയിലുണ്ട്. എന്നാല്‍, ഇത്തരം ശുപാര്‍ശകള്‍ രാഷ്ട്രപതിക്കു ബാധകമല്ല. പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം കക്ഷിരാഷ്ട്രീയ ഭേദമന്യേ തെരഞ്ഞെടുപ്പ് കമീഷണര്‍മാരെയും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറേയും വിചാരണ ചെയ്യാന്‍ വ്യവസ്ഥയില്ല.

രാജ്യത്തെ ഭരണഘടനാ വിദഗ്ധരും, രാഷ്ട്രീയ ചിന്തകരും, ജനാധിപത്യത്തിലും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിനെക്കുറിച്ച് ഉത്കണ്ഠയുള്ളവരുമെല്ലാം മുകളില്‍ പറഞ്ഞ നിര്‍ണായക നീക്കത്തെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ പക്ഷപാതപരമായ പ്രവര്‍ത്തികള്‍ രേഖപ്പെടുത്തുന്നതിനായി സ്വതന്ത്ര ജനകീയ ട്രിബ്യൂണല്‍ രൂപീകരിക്കാം. ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമീഷനില്‍ ധാര്‍മിക സമ്മര്‍ദം ചെലുത്തുന്നതിനായി ട്രെബ്യൂണലിന്റെ ജനകീയ റിപ്പോര്‍ട്ട് പുറത്തുവിടുകയും ചെയ്യാം. കൂടാതെ, പക്ഷപാതപരമായ നയങ്ങളെ മുന്‍നിര്‍ത്തി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനുകളുടെ ആഫിസുകള്‍ക്കു മുന്നില്‍ രാജ്യവ്യാപകമായി സമാധാനപരമായ പ്രതിഷേധങ്ങള്‍ നടത്താം. കാരണം, ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ ഇന്ത്യന്‍ ഭരണഘടനയ്ക്ക് മുകളില്‍ അല്ലാത്തതിനാല്‍ തെരഞ്ഞെടുപ്പ് കമിഷണര്‍മാര്‍ ഭരണഘടനയെ അനുസരിക്കേണ്ടത് അനിവാര്യതയാണ്.

കടപ്പാട്: P. S. Sahni - PUBLIC INTEREST LITIGATION WATCH GROUP

വിവര്‍ത്തനം: ഗ്രേഷ്മ ലോപെസ്

TAGS :