Quantcast
MediaOne Logo

ആള്‍ക്കൂട്ട ഭയവും അടിച്ചമര്‍ത്തലുകളും

അപകടകാരികളും ക്ഷിപ്രകോപികളുമായ വംശങ്ങള്‍ അധിവസിക്കുന്ന ഭൂപ്രദേശങ്ങളിലായാലും ഇന്ത്യന്‍ ആള്‍ക്കൂട്ടങ്ങളുടെ കാര്യത്തിലായാലും അവരുടെ പ്രക്ഷുബ്ദാവസ്ഥയില്‍ വെടിയുണ്ടയുടെ ഭാഷയല്ലാതെ മറ്റൊരു ഭാഷയും അവര്‍ക്ക് മനസ്സിലാവില്ല34 എന്ന മനോഭാവമാണ് ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം ഉയര്‍ന്നുവന്ന ബഹുജനപ്രക്ഷോഭങ്ങളോടുള്ള ബ്രിട്ടീഷ് ഭരണകൂടത്തിന്റെ മര്‍ദന നയങ്ങള്‍ക്ക് രൂപകല്‍പന നല്‍കിയത്. 'ലിബറല്‍ ഗാന്ധിയും' 'ഫനാറ്റിക് മാപ്പിളയും': ഭാഗം - 03

ആള്‍ക്കൂട്ട ഭയവും അടിച്ചമര്‍ത്തലുകളും
X
Listen to this Article

ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെതിരെ വന്‍തോതിലുള്ള ബഹുജനരോഷം കത്തിപടരുന്ന ഘട്ടത്തിലാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഗാന്ധി രംഗപ്രവേശം ചെയ്യുന്നതെന്നോര്‍ക്കണം. ഒന്നാം ലോകമഹായുദ്ധത്തിന്റെ അന്ത്യത്തോടെ കോളനി രാജ്യങ്ങളുടെ രാഷ്ട്രീയാന്തരീക്ഷത്തിലുണ്ടായ നിര്‍ണായകമായ പരിണാമങ്ങള്‍ ഇന്ത്യയിലും അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. അതിന്റെ അനുരണനങ്ങളാണ് പഞ്ചാബിലും വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തി പ്രദേശത്തും (1919-ല്‍) അക്കാലത്തുണ്ടായ ബ്രിട്ടീഷ് വിരുദ്ധകലാപങ്ങള്‍. 'Hukum kya chiz hai, Hum ko Hukum Nahin Jante' അഥവാ, വ്യവസ്ഥയെന്നാല്‍ എന്ത് സാധനമാണ്. ഞങ്ങള്‍ക്ക് അങ്ങിനെയൊരു വ്യവസ്ഥയെയും അറിയില്ല എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പഞ്ചാബിലെ ജനക്കൂട്ടങ്ങള്‍ ബ്രിട്ടീഷ് ഭരണത്തിനെതിരെ കലാപകലുഷരായത്. കൊളോണിയല്‍ ഉദ്യോഗസ്ഥരുടെ ദൃഷ്ടിയില്‍ കൊളോണിയല്‍ അച്ചടക്കം (Colonial obedience) തകര്‍ന്നതിന്റെ പ്രത്യക്ഷലക്ഷണമായിരുന്നു ജനക്കൂട്ടത്തിന്റെ ഈ പ്രകടനങ്ങള്‍. അതുകൊണ്ട്തന്നെ, ഈ സ്വഭാവം അടിയന്തിര ശിക്ഷകള്‍ അര്‍ഹിക്കുന്നുവെന്ന നിഗമനത്തിലവര്‍ എത്തിച്ചേരുകയും ചെയ്തു.28 ഇത്തരത്തിലുള്ള ശിക്ഷാനടപടികളുടെ തുടര്‍ച്ചതന്നെയായിരുന്നു. 1919 ലെ ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയും 1921 ലെ വാഗണ്‍കൂട്ടക്കൊലയും.


ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലക്ക് നേതൃത്വം നല്‍കിയ ജനറല്‍ ഡയര്‍ (General Dyer) 1919 ആഗസ്റ്റ് 25ന് ഡിവിഷന്‍ കമാണ്ടിന് നല്‍കിയ റിപ്പോര്‍ട്ടിലുള്ള ഒരു പ്രസ്താവം ഇത് വ്യക്തമാക്കുന്നു. 'ജനക്കൂട്ടത്തെ പിരിച്ചുവിടുന്നതിന്റെ പ്രശ്‌നമേയല്ല, അന്നവിടെ സന്നിഹിതരായവരിലെന്ന പോലെ പഞ്ചാബിലൊട്ടുക്ക് അതിന്റെ ധാര്‍മിക പ്രഭാവം (Moral effect) ഉണ്ടാക്കിയെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് താന്‍ വെടിയുതിര്‍ത്തത്. ഇതില്‍ അനുചിതമായ കാര്‍ക്കശ്യത്തിന്റെ പ്രശ്‌നം വരുന്നില്ല28 എന്നായിരുന്നു ഈ സംഭവത്തെകുറിച്ചുള്ള ജനറല്‍ ഡയറി (Dyer) വിശദീകരണം.29 ഈ വിശദീകരണത്തില്‍ 'അച്ചടക്കവു' മായും ജനക്കൂട്ടവുമായും ബന്ധപ്പെട്ട കൊളോണിയല്‍ ഭരണകൂടത്തിന്റെ നയം കൃത്യമായി പ്രതിഫലിപ്പിക്കപ്പെട്ടിട്ടുണ്ട്. നൂറോളം മനുഷ്യരെ വെടിവെച്ചുവീഴ്ത്തിയ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയുടെ തൊട്ടടുത്ത ദിവസങ്ങളിലാണ് കൊളോണിയല്‍ ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഭരണകൂടം ജനങ്ങള്‍ക്ക് നേരെ ആകാശത്ത് നിന്നാക്രമിച്ചത്. Colonial Bombing (യുദ്ധവിമാനങ്ങളുപയോഗിച്ചുള്ള ബോംബാക്രമണം) ജനങ്ങളെ അച്ചടക്കം പഠിപ്പിക്കുന്നതിന്റെ കൊളോണിയല്‍ രീതി ആരംഭിച്ചത് 1919ല്‍ പഞ്ചാബിലും വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി പ്രദേശങ്ങളിലും നടന്ന ബ്രിട്ടീഷ് വിരുദ്ധ ലഹളകളെ അടിച്ചമര്‍ത്താന്‍ വേണ്ടിയാണ്. ഒന്നാം ലോകമഹായുദ്ധം അവസാനിച്ച സമയത്ത് (Gujran Walla) ഗുജറന്‍വാലയില്‍ ജറ്റ് വിമാനങ്ങള്‍ ഗ്രാമങ്ങളില്‍ ബോംബാക്രമണം നടത്തി. 1919 നവംബറിനും ഡിസംബറിനുമിടയില്‍ വസിറിസ്താനിലെ (Waziristhan) സായുധസംഘങ്ങളെ അമര്‍ച്ചചെയ്യാനെന്ന പേരില്‍ 2.75 ടണ്ണിനും 7 ടണ്ണിനുമിടക്കുള്ള ബോംബുകള്‍ വര്‍ഷിക്കുകയുണ്ടായി.30 ഒന്നാം ലോകമാഹായുദ്ധത്തിന് ശേഷം ഇന്ത്യയിലെ കൊളോണിയല്‍ ഭരണകൂടം ജനങ്ങളോട് അതുവരെ അനുവര്‍ത്തിച്ചുപോന്ന നയത്തില്‍ സംഭവിച്ച ശ്രദ്ധേയമായ മാറ്റമാണ് ഈ അക്രമാസക്തി വെളിപ്പെടുത്തുന്നത്. ഈ മാറ്റം യഥാര്‍ഥത്തില്‍ ബ്രിട്ടീഷ് സര്‍ക്കാറിനെതിരെ ഉയര്‍ന്നുവന്ന ആള്‍ക്കൂട്ടത്തെ എങ്ങിനെ കൈകാര്യം ചെയ്യണമെന്നതിനെ സംബന്ധിച്ച് ഇംപീയരില്‍ ലിബറലിസത്തിന്റെ പരിമിതിയുടെ പ്രതിഫലനമാണ്. ലിബറലിസത്തെ കുറിച്ചുള്ള അര്‍ജുന്‍ അപ്പാദുരൈ (Arjun Appadurai) യുടെ വിശകലനം ഈ പരിമിതിയിലേക്ക് വെളിച്ചം വീശുന്നുണ്ട്. ഒന്നില്‍ കൂടുതലുള്ള ആളുകളെ കൈകാര്യം ചെയ്യുന്നത് ലിബറലിസത്തിന് ബുദ്ധിമുട്ടുള്ള കാര്യമാണ്. ലിബറല്‍ ഐഡിയോളജിയുടെ കേന്ദ്രസ്ഥാനത്തുള്ളത് യുക്തിബോധമുള്ള വ്യക്തിയാണ്. (Rational Individual) ഇത്തരത്തില്‍ സ്വന്തം താല്പര്യപ്രകാരം സംഘംചേര്‍ന്നുകൊണ്ട് ബോധപൂര്‍വ്വമായി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്തികളുടെ കൂട്ടായ്മയെ മാത്രമാണ് നീതിയുക്തമായി പ്രവര്‍ത്തിക്കുന്നവയെന്ന് ലിബറലിസം നിരൂപിക്കുന്നത്. ആള്‍കൂട്ടങ്ങളുടെ വലിപ്പം എന്തുതന്നെയായാലും അവര്‍ക്ക് കൃത്യമായ കണക്കുകൂട്ടലുകളോടെയുള്ള യുക്തിബോധ്യമോ വിവേചന ബുദ്ധിയോ ഉണ്ടാവില്ലെന്നും അവയെപ്പോഴും വൈകാരികമായ ആവേശത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നുമുള്ള ഒരു പൊതുവീക്ഷണം ലിബറലിസത്തില്‍ ഉള്ളടങ്ങിയിട്ടുണ്ടെന്നാണ് അപ്പാദുരൈ വാദിക്കുന്നത്.31


റാഷണല്‍ വ്യക്തികളെ അപേക്ഷിച്ച്, സ്വന്തം ഉദ്ദേശങ്ങളോട് വൈകാരികമായി പ്രതിബദ്ധത പ്രകടിപ്പിച്ച ആള്‍ക്കൂട്ടങ്ങളെയാണ് കൊളോണിയല്‍ ഭരണ സിദ്ധാന്ത വ്യവഹാരങ്ങളില്‍ fanatic എന്ന് വിശേഷിപ്പിച്ചിരുന്നത് 32. വൈജ്ഞാനികമായ ശേഷികളുള്ള റാഷണല്‍ വ്യക്തികളെ (അത് മിക്കപ്പോഴും യൂറോപ്യന്മാരാണ്) പ്രക്ഷുബ്ദ ആള്‍ക്കൂട്ടത്തില്‍ നിന്ന് വേര്‍തിരിച്ചുകൊണ്ട് 1919ലെ നിസ്സഹകരണ സമരത്തിനെതിരെ ഭരണകൂടം പ്രയോഗിച്ച അടിച്ചമര്‍ത്തല്‍ നയത്തെ ചെംസ്‌ഫോര്‍ഡ് പ്രഭു (Lord Chemsford) ന്യായീകരിക്കുന്നത് ഇപ്രകാരമാണ്. 'നിയമലംഘനപ്രസ്ഥാനത്തിന് നേതൃത്വം നല്‍കുന്നവര്‍ക്ക്, അവര്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്ന നിര്‍ദേശങ്ങളുടെ അനിശ്ചിതമായ വരുംവരായ്കകളെകുറിച്ച് വേണ്ടത്ര വ്യക്തതയില്ല എന്ന കാര്യം സ്പഷ്ടമാണ്. ഇന്ത്യയിലെ ഇപ്പോഴത്തെ അവസ്ഥവെച്ചു നോക്കിയാല്‍ ചില നിയമങ്ങള്‍ ലംഘിക്കാന്‍ പൊതുജനങ്ങള്‍ക്ക്് നല്‍കുന്ന നിര്‍ദേശം എല്ലാ നിയമങ്ങളെയും വ്യവസ്ഥയെയും അട്ടിമറിക്കുന്ന അവസ്ഥയിലെത്തിച്ചേരാനാണ് സാധ്യത' 33ഈ പ്രസ്താവത്തില്‍ നിയമവാഴ്ചക്ക് ഭീഷണയായി ഭരണകൂടം വീക്ഷിക്കുന്നത് നിയമലംഘനത്തിന് ആഹ്വാനം ചെയ്തവരെയല്ല അതിന്റെ ഫലമായി ഉയര്‍ന്നുവരുന്ന ആള്‍ക്കൂട്ടത്തെയാണ്. പ്രബുദ്ധരായ യൂറോപ്യന്മാരും അപരിഷ്‌കൃതരായ ഇന്ത്യക്കാരും എന്ന ചെംസ്‌ഫോര്‍ഡ് പ്രഭുവിന്റെ വര്‍ഗീകരണം, ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകൂട സാഹിത്യങ്ങളില്‍ ആണിയടിച്ചുറപ്പിച്ചു വെച്ചിട്ടുള്ള ഒന്നാണ്. അധിനിവിഷ്ഠ സമൂഹങ്ങളിലെ 'പരാക്രമികളെ' കുറിച്ച് കൊളോണിയന്‍ ഭരണത്തിന്റെ മനോഭാവത്തില്‍ പതിഞ്ഞു കിടക്കുന്ന സങ്കല്‍പങ്ങളുടെ ഉത്ഭവ ചരിത്രം ഏറെ പഴക്കമാര്‍ന്നതാണ്. അപകടകാരികളും ക്ഷിപ്രകോപികളുമായ വംശങ്ങള്‍ അധിവസിക്കുന്ന ഭൂപ്രദേശങ്ങളിലായാലും ഇന്ത്യന്‍ ആള്‍ക്കൂട്ടങ്ങളുടെ കാര്യത്തിലായാലും അവരുടെ പ്രക്ഷുബ്ദാവസ്ഥയില്‍ വെടിയുണ്ടയുടെ ഭാഷയല്ലാതെ മറ്റൊരു ഭാഷയും അവര്‍ക്ക് മനസ്സിലാവില്ല34 എന്ന മനോഭാവമാണ് ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം ഉയര്‍ന്നുവന്ന ബഹുജനപ്രക്ഷോഭങ്ങളോടുള്ള ബ്രിട്ടീഷ് ഭരണകൂടത്തിന്റെ മര്‍ദന നയങ്ങള്‍ക്ക് രൂപകല്‍പന നല്‍കിയത്.


General Dyer

'മതഭ്രാന്ത്' എന്ന വര്‍ഗീകരണത്തിനും ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകള്‍ക്കും കൊളോണിയല്‍ ഇന്ത്യയില്‍ ഒരു സുദീര്‍ഘമായ ചരിത്രമുണ്ട്. 1836 ലെ Tuggee Act പോലെയും 1854ലെ Malabar Outragenous Act പോലെയുള്ള നിയമങ്ങളിലൂടെ തദ്ദേശിയവാസികളെ നീതിന്യായവ്യവസ്ഥയുടെ ചട്ടപ്പടിയുള്ള കാര്യങ്ങളൊന്നും പ്രായോഗികമല്ലാത്ത 'പ്രത്യേക വിഭാഗങ്ങളായി' പണ്ടെ തരംതിരിച്ചു വച്ചിട്ടുണ്ട്. അവരുടെ രാഷ്ട്രീയമായ അവികസിതാവസ്ഥയാണ് അതിന് കാരണമായി കണക്കാക്കിയത്. കോളനികളിലെ പ്രത്യേക രാഷ്ട്രീയ ബന്ധങ്ങളും പ്രക്ഷുബ്ദ വംശങ്ങള്‍ നടത്തുന്ന കുറ്റകൃത്യങ്ങളുടെ പ്രകൃതവും അത്തരം നിയമങ്ങളെ അനിവാര്യമാക്കുന്നുവെന്നാണ് പഞ്ചാബിലെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ജനറലായിരുന്ന D.F Mcleod പ്രസ്താവിക്കുന്നത് 35. കൊളോണിയല്‍ ലിബറലിസത്തിന്റെ ഈ ഭരണകൂടമനോഭാവം സൃഷ്ടിച്ച വിസ്‌ഫോടനങ്ങളാണ് വസീറിസ്താനിപോലെ മലബാറിലും മരണം വിതച്ചത്. ഇത്തരത്തിലുള്ള ഭരണകൂടയുക്തികളോടുള്ള ഗാന്ധിയുടെ സമീപനമെന്തായിരുന്നുവെന്ന് മലബാറിലെ സംഭവവികാസങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം വ്യക്തമാക്കുന്നു.

മലബാര്‍ കലാപം ദേശീയ പ്രസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ക്ക് വിഘാതം സ്ൃഷ്ടിച്ചുവെന്ന ഗാന്ധിയുടെ വ്യാഖ്യാനത്തെക്കാള്‍ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍ നയത്തോട് അദ്ദേഹം നിസ്സംഗത പാലിച്ചുവെന്നതാണതില്‍ പ്രാധാന്യമര്‍ഹിക്കുന്നത്. 'ഗവണ്‍മെന്റിനെതിരെ കുറ്റമാരോപിക്കാന്‍ ആരാണ് തയ്യാറാവുക? ആരെങ്കിലും അതിന് തയ്യാറായാല്‍ തന്നെയും ഗവണ്‍മെന്റ് അതിന് ചെവികൊടുക്കുമോ? ആക്രമത്തെ പ്രതിരോധിക്കുകയോ തടഞ്ഞുനിര്‍ത്തുകയോ ചെയ്യുന്ന ഒരു ഗവണ്‍മെന്റിന് ജനങ്ങളെ നിയന്ത്രണത്തില്‍ നിര്‍ത്താന്‍ കെല്പുള്ള ഒരു ഗവണ്‍മെന്റിന് മാത്രമെ ആ ഗവണ്‍മെന്റ് എന്ന് വിളിക്കാനുള്ള യോഗ്യതയുള്ളൂ എന്നായിരുന്നു ഗാന്ധിയുടെ പക്ഷം.36 നിയമവാഴ്ചയെ സംബന്ധിച്ച ലിബറല്‍ ജനാധിപത്യമൂല്യങ്ങളെയും കൊളോണിയല്‍ ഭരണകൂടങ്ങളുടെ നിയമവാഴ്ചയെയും കൂട്ടിക്കുഴക്കുകവഴി, അന്നേവരെ ബ്രിട്ടീഷ് ഭരണകൂടം ഇന്ത്യക്കാര്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ച മര്‍ദന നടപടികളെയെല്ലാം ന്യായീകരിക്കുന്ന ഒരു നിലപാടിലേക്കാണദ്ദേഹം നിപതിക്കുന്നത്. ലെഫ്റ്റനന്റ് ജനറല്‍ D.F Mcleod നും ഖിലാഫത്ത് - നിസ്സഹകരണ പ്രസ്ഥാനത്തിന്റെ 'സര്‍വാധിപതി (dictator എന്നാണ് ഗാന്ധിസ്വയം വിശേഷിപ്പിച്ചിരുന്നത്) ക്കുമിടയില്‍ നിയമവാഴ്ചയുറപ്പുവരുത്തുന്ന കാര്യത്തില്‍ അഭിപ്രായഭിന്നതയൊന്നുമില്ലെന്നാണ് ഈ പ്രസ്താവനകളില്‍ നിന്ന് വ്യക്തമാവുന്നത്.

ഭരണകൂടങ്ങളെയും, നിയമവാഴ്ചയെയും സംബന്ധിച്ചുള്ള ഇത്തരം 'ടെക്‌സ്റ്റ്ബുക്ക്്' സങ്കല്‍പങ്ങള്‍ സ്വാംശീകരിക്കാന്‍ ദക്ഷിണാഫ്രിക്കയില്‍ വര്‍ണവിവേചനത്തിനെതിരെ ദീര്‍ഘകാലം സമരം നടത്തുകയും 1919ല്‍ റൗലറ്റ് ആക്ടിനെതിരെ സമരം നയിക്കുകയും ചെയ്ത ഗാന്ധിയെപോലൊരാള്‍ക്ക് സാധാരണഗതിയില്‍ അസാധ്യമാണ്. ആധുനിക ഭരണകൂടങ്ങളുടെ അടിസ്ഥാന ഘടകങ്ങളാണ് നിയമവാഴ്ചയും പരമാധികാരവുമെങ്കിലും ഇവരണ്ടും പരസ്പരം പൊരുത്തപ്പെടുന്നവയല്ല. കാരണം, ഭരണകൂടത്തിന്റെ ശക്തിയും ജനങ്ങളുടെ അവകാശവും (highest might and highest right) അതിന്റെ പാരമ്യാവസ്ഥയില്‍ ഒരേ സമയം പൊതുവായ ഒരു മണ്ഡലത്തില്‍ അനുഭവയോഗ്യമാവാന്‍ കഴിയില്ല. ഭരണകൂടത്തിന്റെ പരമാധികാരം വ്യാപിക്കുന്തോറും നിയമവാഴ്ചയ്ക്ക് നില്‍ക്കാന്‍ സ്ഥലമില്ലാതെവരും. ഇവക്കിടയില്‍ എന്തെല്ലാം അനുരജ്ഞന ശ്രമങ്ങള്‍ നടത്തിയാലും അത്യന്തികമായി അത് അപരിഹാരമായ ഒരു വൈരുധ്യമായിതന്നെ നിലനില്‍ക്കു37മെന്നതിന്റെ ഉത്തമദൃഷ്ടാന്തമായിരുന്നു. 1919 March 18ന് ഇംപീരിയല്‍ കൗണ്‍സില്‍ നിയമമാക്കിയ അടിയന്തിരാവസ്ഥ ബില്ല് അഥവാ റൗലറ്റ് ആക്ട്. ഇന്ത്യന്‍ ജനത പ്രത്യേകിച്ചും പഞ്ചാബിലും വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തി പ്രദേശങ്ങളിലും ജനങ്ങള്‍ക്ക,് അതിന്റെ ഏറ്റവും വിധ്വംസകാത്മകമായ പ്രതിരൂപങ്ങളെയാണ് നേരിടേണ്ടിവന്നത്. 1922ലെ ചൗരി-ചൗരയെയും 1921ലെ മലബാര്‍ കലാപത്തെയും താരതമ്യം ചെയ്യുമ്പോള്‍ ആദ്യത്തേതിനെ പാപമുക്തമാക്കാവുന്ന പാതകമായും രണ്ടാമത്തെത് ഒരിക്കലും മാപ്പര്‍ഹിക്കാത്ത കുറ്റകൃത്യമായും വ്യത്യസ്തമായി വിലയിരുത്തുന്നതിലെ 'വ്യത്യസ്തത' ഇസ്‌ലാമല്ലെങ്കില്‍ പിന്നെയെന്താണ് എന്നാണ് എം.ടി. അന്‍സാരി നിരീക്ഷിക്കുന്നത്. ഗാന്ധിയുടെ പരാമര്‍ശത്തില്‍ കടന്നുവരുന്ന 'മറ്റു ഇന്ത്യക്കാര്‍', 'മറ്റു മുസല്‍മാന്മാര്‍' എന്നീ പ്രയോഗങ്ങള്‍ തമ്മിലുള്ള കാര്യകാരണബന്ധം (causual conjunction, അടിവരയിടുന്നത് ഇന്ത്യക്കാരും മുസ്‌ലിംകളും പരസ്പരവിരുദ്ധമായ വിഭാഗത്തിലുള്‍പ്പെടുന്നവരല്ലെങ്കിലും വേറിട്ടു നില്‍കുന്നവരാണ് എന്ന ആശയത്തിനാണ്' 38.

വാസ്തവത്തില്‍, മാപ്പിളമാരെകുറിച്ചുള്ള ഈ പ്രസ്താവനത്തില്‍ ഗാന്ധിയെ മാത്രം വേര്‍തിരിച്ചു വിശകലനം ചെയ്യേണ്ടതുണ്ടോ എന്ന മറ്റൊരു പ്രശ്‌നവും ഇതോടൊപ്പം ഉയര്‍ന്നുവരുന്നുണ്ട്. കാരണം, മാപ്പിളമാരെക്കുറിച്ചുള്ള ഗാന്ധിയുടെ ഈ പ്രസ്താവത്തിന്, കോണ്‍ഗ്രസ്-ഖിലാഫത്ത് കമ്മിറ്റികളിലെ പ്രമുഖരായ മുസ്‌ലിം നേതാക്കളുടെയും പിന്തുണയുണ്ടായിരുന്നുവെന്നാണ് അനുമാനിക്കേണ്ടത്. 'മാപ്പിളകള്‍ക്ക് മാപ്പുകൊടുക്കുന്നവര്‍ മുസ്‌ലിം എന്ന് വിളിക്കാന്‍പോലും അര്‍ഹരല്ല എന്ന ഹക്കീം അജ്മല്‍ഖാന്റെ അഭിപ്രായം തന്നെയാണ് പൊതുവില്‍ മുസ്‌ലിം നേതാക്കള്‍ക്കുമുണ്ടായിരുന്നത്. 1921 ഡിസംബര്‍ മാസത്തില്‍ കോക്കനാടില്‍ വെച്ച് (ആന്ധ്ര) മൗലാനാ മുഹമ്മദലിയുടെ അധ്യക്ഷതയില്‍ കൂടിയ കോണ്‍ഗ്രസ് സമ്മേളനത്തില്‍ മലബാര്‍ ലഹളയുടെ യഥാര്‍ഥ കാരണങ്ങളെക്കുറിച്ചന്വേഷിക്കാന്‍ ഒരു കമ്മറ്റിയെ നിയമിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് പ്രമേയമവതരിപ്പിച്ചെങ്കിലും പിന്‍വലിക്കേണ്ടിവന്നു. (കോയട്ടി മൗലവി 1921 മലബാര്‍ ലഹള)39. ഗാന്ധിയുടെയും മറ്റുള്ളവരുടെയും 'മാപ്പിളനിന്ദക്ക്' മലബാര്‍ കലാപാനന്തരം പത്രമാധ്യമങ്ങളില്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് അച്ചടിച്ചുവന്ന മാപ്പിളമാരുടെ ക്രൂരകൃത്യങ്ങളോടുള്ളതിനെക്കാള്‍ ബന്ധം, കൊളോണിയല്‍ ലിബറലിസത്തോടും പത്തൊമ്പതാം നൂറ്റാണ്ടിലെ ഇന്ത്യയില്‍ വികസിച്ചുവന്ന കൊളോണിയല്‍ നരവംശശാസ്ത്രത്തോടുമാണ്. ചൗരി-ചൗര സംഭവം നടക്കുന്നതിന്റെ തൊട്ടുമുമ്പും അതിന് ശേഷവുമുള്ള ഗാന്ധിയുടെ മനോഭാവം ഇത് വ്യക്തമാക്കുന്നുണ്ട്.

കുറിപ്പുകള്‍:

28:Nasser Hussain,The jurisprudence of Emergency,pp93-100.

29:ibid,p95,'I fired and continue to fire until the crowd dispersed and I consider this is the least amount of firing which would produce the necessary moral and widespread effect ,it was my duty to produce if I was to justify my action.....it was no longer a question of dispersing the crowd but one producing a sufficient moral effect....not only on those present but more specially through out Punjab.'

30:Vazira fazila-yacobali zamindar.Caravan Magazine,August1,2014

31:Arjun Appadurai:Fear of small number-An essay on the Geography of anger,2006,pp 59-63,cited by Ammar Ali Jan ,Astudy in the formation of communist thought in India-1919-1951(Doctoral thesis submitted to the faculty of history ,University of cambridge,2018)p87

32:Ammar Ali Jan,ibid,P36,' Since a fanatic mob is viewed as one that is passionately attached to its objective as compared to the rational self-interested individual, the state engages in acts of 'dispersal' as the primary method of taming and pacifying the frenzied mob'.

33:Nasser Hussain,ibid,P127,'when this movement (civil disobedience)was initiated, it was apparantly not obvious to its promoters...that in India ,in its present state of development,..the unsettling effect of advice to the public in general to selected laws was likely to lead to a situation which might involve the overthrow of all law and order.'

34:Ammar Ali Jan, JD Coleridge to undersecretary of the state of India ,British library archives 12th August 1936,file,868/30/30/

35:Mark condos: licence to kill -The murderous outrages act and rule of law in colonial India.(modern asian studies 50,2(2016)pp 479-517,Cambridge,2015.,'in a subsequent letter to govt of India, the lieutenant governor of Punjab, D.F. Macleod, argued that such laws were necessary for the 'special protection' of the ruling 'race' in parts of India where these types of crimes are common place '.(memorandum by His honour the lieutenant governor of Punjab, D.F. McLeod,20nov,1866,cor,p/1438/15,no 14,p.14.

36:M.T.Ansari,ibid,p92,'Thus for the time being progress has been arrested in Malabar and government has its way...........who will come forward to blame government? And even if one does, what is the chance of government paying attention to him? That is a government which prevents or stop violence....a government to be worthy of its name should be able to get the people under control'.(CMWG, vol 21,48)

37:Franz Nueman, The Rule of law-Polical theory and legal system in modern society,1986,P4,cited by Nasse Hussain p7.'Both sovereignty and the rule of law are constitutive elements of modern state.Both,however,are irreconcilable with each other,for,highest might and higest right cannot be at one and the same time realized in common sphere.So far sovereignty of the state extends there is no place for the rule of law.Whatever an attempt at reconciliation is made,we come up against insoluble contradictions'.

38:MT.Ansari,ibid,p93,'While peasant violence in chouri - choura is redeemable,the 1921 Malabar rebellion cannot be.What is the difference evoked by Gandhi here,if not Islam?The causal conjunction of 'other Indians' and 'Other Musalmans'in Gandhi's comment underline this point.Indians and muslims are seperate,if not contradictory categories.'

39: കെ. കോയട്ടി മൗലവി, അതേ പുസ്തകം, P. 99

TAGS :