Quantcast
MediaOne Logo

ഷെല്‍ഫ് ഡെസ്‌ക്

Published: 11 May 2023 1:42 PM GMT

ഡോ. വന്ദനയുടെ കൊലപാതകം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

റെയ്പ് കേസുപോലുള്ളവയില്‍ ഡോക്ടര്‍ക്ക് പ്രതിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ തടസ്സമാവുന്ന ഘട്ടങ്ങളില്‍ സേഫ് ഡിസ്റ്റന്‍സ് പാലിക്കാം എന്ന് മെഡിക്കല്‍ കോഡില്‍ പറയുന്നുണ്ട്. ആശുപത്രിയിലേക്കെത്തിക്കുന്ന പ്രതി ഏതെങ്കിലും ഘട്ടത്തില്‍ രക്ഷപ്പെടാന്‍ സാധ്യതയുണ്ടെങ്കില്‍ അത് തടയുന്നതിനാവശ്യമായ സംരക്ഷണം പൊലീസ് ഒരുക്കണം എന്നുതന്നെയാണ് ഉത്തരവില്‍ പറയുന്നത്. അല്ലാതെ ഡോക്ടര്‍ പരിശോധിക്കുമ്പോള്‍ പൊലീസ് അവിടെ വേണ്ടതേയില്ല എന്ന തീരുമാനം ഉത്തരവില്‍ ഒന്നും തന്നെ പറയുന്നില്ല.

ഡോ. വന്ദനയുടെ കൊലപാതകം
X

കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലിക്കിടെയാണ് വനിതാ ഡോക്ടറായ വന്ദനയെ അതിമാരകമായി കുത്തി പരിക്കേല്‍പ്പിച്ച് ഒരാള്‍ കൊലപ്പെടുത്തുന്നത്. ആദ്യം പുറത്തു വന്ന വിവരമനുസരിച്ച് വൈദ്യ പരിശോധനക്കായി എത്തിച്ച ലഹരിക്കടിമപ്പെട്ട അധ്യാപകനായ സന്ദീപ് എന്ന പ്രതി വൈദ്യ പരിശോധനക്കിടെ ഡോക്ടറെയും അവിടെയുണ്ടായ പൊലീസുകാരെയും കൂടെ വന്നയാളെയും എല്ലാം കുത്തി പരിക്കേല്‍പ്പിച്ചു എന്നതാണ്. ഡോക്ടര്‍ വന്ദന ദാസിന്റെ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വരുമ്പോള്‍ പതിനൊന്നോളം കുത്തുകള്‍ അവരുടെ ശരീരത്തില്‍ ഏറ്റിട്ടുണ്ട്. ആദ്യ കുത്തുതന്നെ തലക്കാണ് ഏറ്റത്. സംഭവത്തിന് ശേഷം പൊലീസിനെതിരെ വലിയ രോഷമാണ് ഉണ്ടാകുന്നത്. കാരണം, ഒരു പ്രതിയെ വൈദ്യ പരിശോധനക്കായി എത്തിക്കുമ്പോള്‍ കൈവിലങ്ങണിയിക്കണമെന്നത് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങളുണ്ട്. അത് ഉണ്ടായില്ല.

എ.ഡി.ജി.പി ആയ എം.ആര്‍ അജിത് കുമാര്‍ നല്‍കുന്ന വിശദീകരണം ഇങ്ങനെയാണ്: അയാള്‍ പ്രതി ആയിരുന്നില്ല, നാട്ടിലെ സ്ഥിരം പ്രശ്‌നക്കാരന്‍ ആയിരുന്നു. അയാളുടെ വീട്ടില്‍ എന്തോ പ്രശ്‌നമുണ്ടായി. ഇയാള്‍ തന്നെയാണ് തനിക്ക് പരിക്കേറ്റിട്ടുണ്ട് എന്നു പറഞ്ഞു പുലര്‍ച്ച നാലരക്ക് പൊലീസിനെ വിവരമറിയിക്കുന്നത്. പൊലീസ് അവിടെയെത്തുകയും ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുവരുകയും ചെയ്യുന്നു. അങ്ങനെ പരിക്കേറ്റ ഒരാളായാണ് സന്ദീപ് എന്ന പ്രതിയെ പൊലീസ് ആശുപത്രിയില്‍ എത്തിക്കുന്നത്. സ്വാഭാവികമായും ഡോക്ടര്‍മാര്‍ ഇയാളുടെ മുറിവില്‍ മരുന്നു വെക്കാന്‍ ശ്രമിക്കുന്നു. ആ സമയത്ത് ഇയാള്‍ വയലന്റ് ആയിരുന്നില്ല, അയാള്‍ തന്നെ മൊബൈലില്‍ അതെല്ലാം ഷൂട്ട് ചെയ്തിരുന്നു. പെട്ടന്നാണ് അദ്ദേഹത്തോടൊപ്പം വന്ന ആ നാട്ടുകാരനായ ആളെ അയാള്‍ കാണുകയും ആ സമയം മുതല്‍ അയാള്‍ വയലന്റ് ആവുകയും അവിടെയുള്ള ശസ്ത്രക്രിയ ഉപകരണം എടുത്തുകൊണ്ട് എല്ലാവര്‍ക്കും നേരെ തിരിയുകയും ചെയ്തത്. ഇയാളുടെ അക്രമാസക്തത കണ്ടപ്പോള്‍ പൊലീസുകാരടക്കം അവിടെനിന്നു മാറി. പക്ഷെ, ഡോക്ടര്‍ വന്ദന ദാസിന് അവിടെ നിന്ന് മാറാന്‍ കഴിയാതെ വരന്നു. അപ്പോള്‍ അതിമാരകമാം വിധം ഈ ഡോക്ടറെ കുത്തുകയാണ് ഈ പ്രതി ചെയ്തത്. എത്രയും പെട്ടെന്ന് ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


തിരുവനന്തപുരത്ത് വെച്ചാണ് ഡോക്ടര്‍ വന്ദന മരണം സംഭവിച്ചത്. കോട്ടയം സ്വദേശിയാണ് അവര്‍. ഒരു നാടിന്റെ മൊത്തം പ്രതീക്ഷയായിരുന്ന ഒരു യുവ ഡോക്ടര്‍ക്കാണ് ലഹരിക്കടിമയായ ഒരാളുടെ ക്രൂരതയാര്‍ന്ന പ്രവര്‍ത്തിയാല്‍ ജീവന്‍ നഷ്ടപ്പെടേണ്ടി വന്നത്. കേരളത്തെ സംബന്ധിച്ച് ലജ്ജിച്ചു തലതാഴ്‌ത്തേണ്ട ഒരു സന്ദര്‍ഭമാണിത്.

പുലര്‍ച്ചെ നാലരക്ക് താനപകടത്തില്‍ പെട്ടിരിക്കുകയാണെന്നും മുറിവേറ്റിട്ടുണ്ടെന്നും പറഞ്ഞു സന്ദീപ് പൊലീസിനെ വിളിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സന്ദീപിന്റെ വീട്ടില്‍ എത്തിയപ്പോള്‍ പൊലീസ് കാണുന്നത് ചോരയൊലിച്ചു നില്‍ക്കുന്ന കാലുമായി സന്ദീപ് നില്‍ക്കുന്നതാണ്. അങ്ങനെ സന്ദീപിനെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായ വന്ദന മുറിവ് കണ്ടയുടനെ തൊട്ടടുത്ത റൂമിലേക്ക് മാറ്റി ഇദ്ദേഹത്തെ ഡ്രസ്സ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. അപ്പോള്‍ തന്നെ അസ്വാഭാവികമായി പെരുമാറുന്ന സന്ദീപിനെയാണ് നഴ്‌സ് കണ്ടത്. അപ്പോള്‍ തൊട്ടടുത്തുണ്ടായ ബൈസ്റ്റാന്‍ഡറെ ഇയാള്‍ ചവിട്ടി വീഴ്ത്തുകയും പെട്ടന്ന് തന്നെ ഒരു ശസ്ത്രക്രിയ ഉപകരണം കൈക്കലാക്കി പുറത്തേക്കിറങ്ങുകയും ചെയ്തു. തൊട്ടടുത്തുണ്ടായ ഈ മുറിയില്‍ നിന്നിരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥനെ ഇയാള്‍ നെഞ്ചില്‍ കുത്തി. പിന്നീട് ഇത് തടുക്കാന്‍ വന്ന ഉദ്യോഗസ്ഥനെയല്ലാം കുത്തി വീഴ്ത്തി. പിന്നീടാണ് വന്ദനക്കും നഴ്‌സുമാര്‍ക്കും നേരെ ഇയാള്‍ പാഞ്ഞടുത്തത്. മറ്റുള്ളവരെല്ലാം തൊട്ടടുത്ത മുറിയില്‍ അഭയം പ്രാപിച്ചപ്പോള്‍ വന്ദന മാത്രം അവിടെ നിന്നുപോയി, അങ്ങനെയാണ് വന്ദനയെ തുടരെ തുടരെ ഇയാള്‍ കുത്തി വീഴ്ത്തുകയും ചെയ്തത്. വന്ദനയുടെ കരച്ചില്‍ കേട്ട് പുറത്തുനിന്ന് വന്നവരാണ് ഇവരെ രക്ഷപ്പെടുത്തി തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചത്. അതീവ ഗുരുതരാവസ്ഥയിലുള്ള വന്ദനയെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. അവിടെയെത്തി ഏകദേശം രണ്ടുമണിക്കൂര്‍ കഴിയുമ്പോള്‍ തന്നെ അവരുടെ മരണം സ്ഥിതീകരിക്കുകയും ചെയ്തു. എന്തായാലും പൊലീസ് ഇക്കാര്യത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള വീഴ്ചയുണ്ടായിട്ടുണ്ടോ എന്നന്വേഷിക്കുന്നുണ്ട്. മറ്റേതെങ്കിലും തരത്തില്‍ പ്രതിക്ക് പ്രകോപനമുണ്ടായിട്ടുണ്ടോ എന്നന്വേഷിക്കുന്നുണ്ട്. ഇതിനിടയില്‍ എഫ്.ഐ.ആറില്‍ സാക്ഷിമൊഴികളും സാഹചര്യ തെളിവുകളുമായി ബന്ധമില്ലാത്ത തരത്തിലുള്ള തെററായ വിവരങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്ന ആരോപണം വന്നു കഴിഞ്ഞു. എഫ്.ഐ.ആരില്‍ പ്രതി ആദ്യത്തില്‍ തന്നെ വന്ദനെയാണ് ആക്രമിച്ചത് എന്ന തരത്തിലാണ്. അതുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ഇത്തരത്തില്‍ ഒരു ദാരുണ സംഭവം നടന്നപ്പോള്‍ തന്നെ ഡോക്ടര്‍മാരും മറ്റുജീവനക്കാരും സമരത്തിലാണ്. കൃത്യമായ ഒരു നടപടി വേണം എന്നതാണ് അവരുടെ ആവശ്യം.

എത്രമാത്രം ക്രൂരമായ ആക്രമണമാണ് വന്ദനക്കുണ്ടായത് എന്ന് പോസ്റ്റ്മാര്‍ട്ടത്തിനു ശേഷം പുറത്തുവന്ന റിപ്പോര്‍ട്ടികളില്‍ വ്യക്തമാണ്. അതില്‍ പറയുന്നത് പതിനൊന്നു കുത്തുകളാണ് വന്ദനയുടെ ശരീരത്തിലുണ്ടായിരുന്നത് എന്നാണ്. മുതുകില്‍ ആറു കുത്തുണ്ട്, തലയുടെ പിന്‍ ഭാഗത്തും ചെവിയുടെ ഭാഗത്തും മൂക്കിലും, ഇടതു കയ്യിലും അവര്‍ക്ക് കുത്തേറ്റിട്ടുണ്ട്. അങ്ങനെ മാരക വിധത്തില്‍ മുറിവേറ്റിട്ടാണ് വന്ദന മരണത്തിനു കീഴടങ്ങിയത്. മറ്റാശുപത്രിയിലേക്ക് മാറ്റിയിരുന്നെങ്കിലും വലിയ പരിശ്രമം ഡോക്ടര്‍മാര്‍ നടത്തിയിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പ്രതികികൊപ്പം പൊലീസ് ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നെങ്കിലുംകൈവിലങ്ങ് ഉണ്ടായിരുന്നില്ല. ഇയാള്‍ ലഹരിക്കടിമപെട്ടയാളായിരുന്നു. ആ സമയത്തും ലഹരിയിലായിരുന്നു. അത്തരമൊരു സന്ദര്‍ഭത്തില്‍ കാണിക്കണ്ട ജാഗ്രത പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നോ എന്ന കാര്യംപരിശോധിക്കപ്പെടേണ്ടതാണ്. ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് രമ്യ പറയുന്നത് ഇങ്ങിനെയാണ്: 'താന്‍ തൊട്ടടുത്ത റൂമിലേക്ക് ഓടിക്കയറി കഥകടച്ചതിനാലാണ് രക്ഷപ്പെട്ടത്. ആശുപത്രിയില്‍ വെച്ചും മരണത്തിനു ഒരു മിനിറ്റ് മുന്‍പ് പോലും ഡോക്ടര്‍ വന്ദന സംസാരിച്ചിരുന്നു. മൂന്നു പൊലീസുകാരും കൂടെ രണ്ടാളുകളുമായാണ് ഈ പ്രതിയെ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നത്. പ്രതിയുടെ കയ്യില്‍ വിലങ്ങുണ്ടായിരുന്നില്ല. പ്രതിയെ ഡ്രസ്സിങ് ചെയ്യാനായി ഡ്രസ്സിങ് റൂമിലിരുത്തുമ്പോള്‍ കൂടെയുള്ള ആളുകള്‍ ഉണ്ടായിരുന്നു. പെട്ടന്നയാള്‍ അക്രമാസക്തമായി ഇറങ്ങി ഓടുകയും അവിടെയുണ്ടായ പൊലീസുകാരനെ തള്ളിയിട്ട് തലയില്‍ കുത്തുന്നതുമാണ് കണ്ടത്. സമീപത്തുണ്ടായ പൊലീസുകാരന്‍ രക്ഷിക്കാനായി അവിടെയുണ്ടായ ഒരു കസേരയെടുത്ത് പ്രതിയുടെ മുകളിലേക്ക് എറിഞ്ഞപ്പോള്‍ അയാള്‍ തിരിഞ്ഞ് ആ പൊലീസുകാരനെ ആക്രമിക്കാനായി പോവുകയായിരുന്നു. അയാള്‍ എന്റെ നേരെയും കത്തിയുമായി വന്നു. ഞാന്‍ എന്റെ കൂടെയുണ്ടായ കുട്ടിയേയും പിടിച്ച് ഡ്രസ്സ് ചേഞ്ച് ചെയ്യുന്ന റൂമിലേക്ക് ഓടിക്കയറുകയും വാതിലടക്കുകയും ചെയ്തു'.

കൊല്ലം അസീസിയ കോളജിലും തിരുവന്തപുരം മെഡിക്കല്‍ കോളജിലും എല്ലാം പൊതുദര്‍ശനത്തിനു വെച്ചപ്പോള്‍ ആയിരങ്ങളാണ് അത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. സങ്കടമുണ്ടാക്കുന്ന ഒരു കാര്യം എന്നതിലുപരി വലിയ പ്രതിഷേധങ്ങള്‍ക്ക് കൂടി ഇപ്പോള്‍ സാക്ഷ്യം വഹിക്കുകയാണ്. അത്യാഹിത വിഭാഗങ്ങള്‍ക്കൊഴികെ ബാക്കിയെല്ലാ സേവനങ്ങളും നിര്‍ത്തിവെച്ചുകൊണ്ടാണ് ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും തെരുവിലിറങ്ങിയത്. വളരെ വൈകാരികമായി രോഷാകുലരായിട്ടാണ് അവര്‍ എല്ലാവരും സംസാരിച്ചത്. തങ്ങളുടെ ജീവന് സുരക്ഷിതത്വം ഇല്ലേ... ഒരു രാക്തസാക്ഷി കൂടി ഉണ്ടായിട്ടു പോലും കേരളം അത് തിരിച്ചറിയുന്നില്ലേ എന്നതടക്കമുള്ള നിരവധി ചോദ്യങ്ങള്‍ അവര്‍ സര്‍ക്കാരിന് മുന്നിലേക്ക് വക്കുകയാണ്.

പ്രതിഷേധക്കാരില്‍ ഒരാള്‍ പറയുന്നത്: 'എല്ലാവരും ഉറങ്ങുന്ന സമയത്ത് ആളുകളെ ശുശ്രൂക്ഷിക്കാനായിരിക്കുകയാണ് ആ സമയത്ത് ഒരു ഡോക്ടറോട് അങ്ങനെ കാണിച്ചത് ഒരു മീഡിയ കവറേജില്‍ ഒതുങ്ങേണ്ടതല്ല. സാധാരണ പോലെ ഇതും ഒതുങ്ങിപ്പോകും. ഇന്ന് അവളാണെങ്കില്‍ നാളെ ഞാനാണ്. വെറും 22 വയസ്സുമാത്രമുള്ള യുവ ഡോക്ടറാണ്. അഞ്ചര വര്‍ഷത്തെ കഷ്ടപ്പാടാണ്. കഴിക്കാനും കുളിക്കാനും ഒഴിച്ച് ബാക്കി സമയം ഇരുന്ന് പഠിച്ചാണ് ഡോക്ടറായത്. ഇന്ന് ഇതിനുവേണ്ടി പ്രതികരിച്ചില്ലെങ്കില്‍ നാളെ എനിക്കുവേണ്ടി പറയാനും ആരുമുണ്ടാവില്ല.' ഇന്ന് ഈ നാടിന് നഷ്ടമായത് ഒരു ഡോക്ടറെയും ആ മാതാപിതാക്കള്‍ക്ക് നഷ്ടമായത് അവരുടെ ഏക മകളെയുമാണ്. ആ മകള്‍ ചിലപ്പോള്‍ നാളെ ഞാനുമാകാം. വര്‍ഷങ്ങളായി ഈ സിസ്റ്റത്തെ താങ്ങി നിര്‍ത്തുന്നത് ഇവിടുത്തെ ഡോക്ടര്‍മാരാണ്. ഞങ്ങളുടെ ചോരയുടെയും വിയര്‍പ്പിന്റെയും ഫലമാണ് ഇന്ന് കേരളം നമ്പര്‍ വണ്‍ എന്നെഴുതി കാണിക്കുന്ന ബോര്‍ഡ്. ഡോക്ടര്‍മാര്‍ക്കില്ലേ സെക്യൂരിറ്റി? ഇത് ആദ്യമായല്ല പലവട്ടം ഇവിടെ ഡോക്ടര്‍മാര്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. നമ്മളില്‍ ആരെങ്കിലും കൊലചെയ്യപ്പെടുമെന്ന് അധികാരികളോട് പറഞ്ഞിട്ടുള്ളതാണ്. ഇന്ന് ആ കൊല നടന്നിരിക്കുകയാണ്. ആരാണ് ഇതിനുത്തരവാദി'

തങ്ങളുടെ സഹപ്രവര്‍ത്തക കൊലചെയ്യപ്പെട്ടത്തിന്റെ രോഷമാണ് അവരുടെ വാക്കുകളില്‍. ഇതുവരെ അടക്കിപ്പിടിച്ച രോഷം ഒന്നായി അണപൊട്ടുകയാണ്. കാരണം, കഴിഞ്ഞ കുറെ നാളുകളായി അവര്‍ ആവശ്യപ്പെടുകയാണ് ആശുപത്രികളില്‍ ജോലി ചെയ്യുമ്പോഴുള്ള സംരക്ഷണം. അവിടെ തൊഴില്‍ ചെയ്യണമെങ്കില്‍ മതിയായ സംരക്ഷണം വേണം. കേരളത്തില്‍ തന്നെ തുടരെ തുടരെയായി ഡോക്ടര്‍മാര്‍ക്ക് നേരെയും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമങ്ങളുണ്ടായ സംഭവങ്ങള്‍ ഉണ്ടായി. അതിലൊന്നും കൃത്യമായ നടപടി ഉണ്ടായിട്ടില്ല. അതിന്റെ കൂടി ഫലമാണ് ഡോക്ടര്‍ വന്ദനയുടെ മരണം എന്നാണ് പ്രതിഷേധിച്ച എല്ലാ ഡോക്ടര്‍മാരും പറഞ്ഞത്. മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെട്ട് ക്രിയാത്മകമായ ഒരു നടപടി വേണം എന്നാണ് അവരുടെ ആവശ്യം. ഡോക്ടര്‍ വന്ദനയുടെ മരണം സ്ഥിതീകരിച്ചപ്പോള്‍ തന്നെ ഐ.എം.എ ഇരുപത്തിനാല് മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. കെ.ജി.എം.ഒ, എ.കെ.ജി.എം, സി.ടി.എ, പി.ജി ഡോക്ടര്‍മാരുടെ സംഘടന, ഹൗസ് സര്‍ജന്‍ മാരുടെ സംഘടന തുടങ്ങിയ എല്ലാ സംഘടനകളും ഐ.എം.എ ആഹ്വാനം ചെയ്ത ഡോക്ടര്‍മാരുടെ സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തെരുവിലിറങ്ങി.


ജോലിചെയ്യുമ്പോള്‍ സുരക്ഷിതമായ സാഹചര്യം ഒരുക്കണമെന്ന് പല തവണ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതാണ്. ഡോക്ടര്‍മാര്‍ പലതവണ ആക്രമിക്കപ്പെടുന്ന സാഹചര്യം കേരളത്തിലുണ്ടായി അപ്പോഴൊക്കെ സുരക്ഷിതമായി ജോലിചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന് ആരോഗ്യമന്ത്രിയോടും മുഖ്യമന്ത്രിയോടും മാര്‍ച്ച് മാസത്തിലാണ് ആവശ്യപ്പെട്ട്. പ്രത്യേകിച്ചും, കോഴിക്കോട് ജില്ലയില്‍ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ക്ക് നേരെ ആക്രമണമുണ്ടായപ്പോള്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകിയതില്‍ പ്രതിഷേധിച്ച് ഏകദിന പണിമുടക്ക് ഐ.എം.എയുടെ നേതൃത്വത്തില്‍ നടത്തിയതാണ്. അന്ന് തന്നെ ഡോക്ടര്‍മാരുടെ ജോലി സുരക്ഷിതമാക്കണമെന്ന നിലവിലുള്ള നിയമത്തില്‍ ചട്ട ഭേദഗതി കൊണ്ടുവരണമെന്ന് വിവിധ സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നിയമ സഭ ചേരുന്ന സമയമായതു കൊണ്ട് തന്നെ നിയമമാക്കി ആ ബില്‍ കൊണ്ടുവരണമെന്ന ആവശ്യമാണ് ഐ.എം.എ അടക്കമുള്ള സംഘടനകള്‍ അന്ന് മുന്നോട്ട് വച്ചത്. പക്ഷെ, ആ നിയമസഭ സമ്മേളനത്തില്‍ ബില്ല് കൊണ്ടുവന്നില്ല. എന്നാല്‍, ഓര്‍ഡിനന്‍സ് ആയെങ്കിലും ചട്ട ഭേദഗതി കൊണ്ടുവരണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഡോക്ടര്‍മാരുടെ സംഘടനകളുമായി പല തവണ ആരോഗ്യ വകുപ്പ് ചര്‍ച്ച നടത്തിയെങ്കിലും ഇക്കാര്യത്തില്‍ ഡോക്ടര്‍മാരുടെ ജീവന്‍ സംരക്ഷിക്കുന്ന തരത്തില്‍ മാറ്റം വരുത്തിയ ബില്ല് ഇതുവരെ കൊണ്ടുവന്നില്ല. ഹൈക്കോടതിയും ഈ കേസ് പരിഗണിക്കുന്നുണ്ട്. ഹൈക്കോടതി തന്നെ ഡോക്ടര്‍മാര്‍ ആക്രമിക്കപ്പെട്ട സംബവമുണ്ടായാല്‍ ഒരു മണിക്കൂറിനകം തന്നെ എഫ്.ഐ.ആര്‍ ഇടണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഒരു മാസത്തിനുള്ളതില്‍ ഇത്തരം കേസുകളില്‍ കുറ്റ പത്രം സമര്‍പ്പിക്കണം. പ്രത്യേക കോടതി വിചാരണ നടത്തി പ്രതികളെ ശിക്ഷിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇക്കാര്യമെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഓര്‍ഡിനന്‍സ് ആണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നത് അത് പ്രാബാല്യത്തിലാകുന്നത് വരെ സമരം തുടരാനാണ് സംഘടനകളുടെ തീരുമാനം.

ഐ.എം.എ പ്രസിഡണ്ട് ഡോ. സുല്‍ഫി നൂഹ് പറയുന്നത് ഇപ്രകാരമാണ്: 'ആശുപത്രി സംരക്ഷണത്തിനായുള്ള പുതിയ നിയമം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഓര്‍ഡിനന്‍സ് ആയി പ്രഖ്യാപിച്ചു കൊണ്ട് ശക്തമായ നിയമം കേരളത്തിലുടനീളം പാലിക്കപ്പെടേണ്ടതുണ്ട്. ആശുപത്രികള്‍ സംരക്ഷിത മേഖലകള്‍ ആയി പ്രഖ്യാപിക്കുക, സംരക്ഷിത മേഖലകളില്‍ ആഴ്ചതോറും സുരക്ഷാ മാനദണ്ഡങ്ങള്‍ അനലൈസ് ചെയ്യുക, ആശുപത്രി ആക്രമണങ്ങള്‍ ഉണ്ടാകുന്ന സമയത്ത് ഒരു മണിക്കൂറിനകം തന്നെ എഫ്.ഐ.ആര്‍ ഇടുക, ശിക്ഷയിലും പിഴയിലും മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ശക്തിയുള്ളതാക്കുക, മൂന്നാമതായി ആശുപത്രി ആക്രമണങ്ങളില്‍ 30 ദിവസത്തിനകം എന്‍ക്വയറി നടത്തി തീര്‍പ്പ്കല്‍പിക്കുക, പ്രത്യേക കോടതിയുടെ നിരീക്ഷണത്തില്‍ ഒരു കൊല്ലത്തിനകം പ്രത്യേക ആക്ട് പോലെ ഇത്തരം കാര്യങ്ങള്‍ക്ക് വിധിയുണ്ടാകണം. തീര്‍ച്ചയായും മറ്റു ആരോഗ്യ പ്രവര്‍ത്തകരും ഡോക്ടര്‍മാര്‍ നഴ്‌സുമാര്‍ മാത്രമല്ല എല്ലാ ആശുപത്രി ജീവനക്കാരെയും ഈ സംരക്ഷണ നിയമത്തിനടിയില്‍ കൊണ്ടുവരണം ' എന്നിങ്ങനെയാണ്.


ഡോക്ടര്‍ വന്ദന ദാസിന്റെ മരണം അതി ദാരുണമാണ്. എന്തുകൊണ്ട് കൈവിലങ് വച്ച് കൊണ്ടുവന്നില്ല അതില്‍ മപാലീസ് പറയുന്നത് ഇയാള്‍ പ്രതിയായിരുന്നില്ല പരാതിക്കാരനായിരുന്നു എന്നുള്ളതാണ്. ആരോഗ്യ പ്രവര്‍ത്തകരുടെ സംരക്ഷണത്തിനുള്ള നിയമം കേന്ദ്രം പറയുന്നത് അത് സംസ്ഥാന വിഷയമാണ് എന്നതാണ്. ക്രമസമാധാനം എന്നുള്ളത് സംസ്ഥാനങ്ങളാണ് തീരുമാനിക്കേണ്ടത് എന്നാണ്. അതിന്റെ നടപടി ക്രമങ്ങള്‍ നോക്കിയാല്‍, 2019ല്‍ തന്നെ ഇത്തരം ഒരു നിയമമുണ്ടാക്കുന്നതിന്റെ പ്രാരംഭ നടപടിയിലേക്ക് കടന്നിരുന്നു. എന്നാല്‍, വളരെ പെട്ടെന്ന് തന്നെ അത് ഫ്രീസ് ചെയ്യപ്പെടുകയാണുണ്ടായത്. അതില്‍ പറഞ്ഞിരുന്ന പ്രധാന നിര്‍ദേശങ്ങള്‍ കടുത്ത അക്രമങ്ങള്‍ക്ക് മൂന്നുമുതല്‍ പത്തു വര്‍ഷം വരെ തടവും പത്തു ലക്ഷം രൂപ വരെ പിഴയുമാണ്. 2019 സെപ്റ്റംബറില്‍ ഈ നിയമത്തിന്റെ കരട് പുറത്തിറങ്ങി, അഭിപ്രായ രൂപീകരണം നടത്തി. അതിന്‍മേല്‍ മതിയായ ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍, അത്തരമൊരു കേന്ദ്ര നിയമം പൂര്‍ത്തിയായില്ല. ഐ.എം.എയുടേതടക്കം രാജ്യത്തുടനീളം പ്രതിഷേധങ്ങളുണ്ടായി. 2021ല്‍ വലിയ സമരം ഇതുമായി ബന്ധപ്പെട്ട് ഉണ്ടാവുകയും ചെയ്തു. എന്നാല്‍, നിയമത്തിന്റെ തുടര്‍നടപടി 2022ല്‍ ഒഴിവാക്കി എന്നാണ് ഒരു വിവരവകാശത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞത്. ഇതില്‍ പ്രധാനമായും അവര്‍ ഉന്നയിച്ചത് ഓരോ സംസ്ഥാനങ്ങള്‍ക്കും ഒരു മെഡിക്കല്‍ കോഡ് ഉണ്ട്. സംസ്ഥാനങ്ങള്‍ ആണ് ഇതില്‍ തീരുമാനം എടുക്കേണ്ടത് എന്നാണ്. കേരളത്തില്‍ അത്തരത്തില്‍ ഒരു മെഡിക്കല്‍ കോഡുണ്ട്. അതുപ്രകാരം ചില പ്രത്യേക കേസുകളില്‍, റെയ്പ് കേസുപോലുള്ളവയില്‍ ഡോക്ടര്‍ക്ക് പ്രതിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ തടസ്സമാവുന്ന ഘട്ടങ്ങളില്‍ ഒരു ഡിസ്റ്റന്‍സ്-അതും ഒരു സേഫ് ഡിസ്റ്റന്‍സ്- പാലിക്കാം എന്ന് തന്നെ അതില്‍ കൃത്യമായി പറയുന്നുണ്ട്. അതോടൊപ്പം അതില്‍ അടിവരയിട്ടുപറയുന്ന കാര്യം ഏതെങ്കിലും ഘട്ടത്തില്‍ ഈ പ്രതിയായിട്ടുള്ളയാള്‍ രക്ഷപെടാന്‍ സാധ്യതയുണ്ടെങ്കില്‍ അത് തടയുന്നതിനാവശ്യമായ സംരക്ഷണം പൊലീസ് ഒരുക്കണം എന്നുതന്നെയാണ്. അല്ലാതെ ഡോക്ടര്‍ പരിശോധിക്കുമ്പോള്‍ പൊലീസ് അവിടെ വേണ്ടതേയില്ല എന്ന തീരുമാനം സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ ഒന്നും തന്നെ പറയുന്നില്ല. പൊലീസിന്റെ കൃത്യമായ സംരക്ഷണം വേണം എന്ന് തന്നെയാണ് സര്‍ക്കാരിന്റെ എല്ലാ ഉത്തരവുകളും പറയുന്നത്. അത് തന്നെയാണ് വേണ്ടി വരുന്നതും.


TAGS :