MediaOne Logo

ഡോ. രാം പുനിയാനി

Published: 6 Jun 2022 3:19 PM GMT

മോദി സർക്കാരിന്റെ എട്ട് വർഷങ്ങൾ

തൊഴിലില്ലായ്മയിൽ റെക്കോർഡ് വർധന, കർഷകന്റെ ദുരവസ്ഥ കൂടുതൽ വഷളായി, നിത്യോപയോഗ സാധനങ്ങളുടെ വില വർധിക്കുന്നതായും നമ്മൾ കാണുന്നു.

മോദി സർക്കാരിന്റെ എട്ട് വർഷങ്ങൾ
X

നരേന്ദ്ര മോദി സർക്കാർ തന്റെ എട്ട് വർഷം പൂർത്തിയാക്കിയപ്പോൾ (മെയ് 30 , 2022), അദ്ദേഹത്തിന്റെ ഭരണകൂടത്തിന്റെ പ്രകടനത്തെക്കുറിച്ച് അവകാശവാദങ്ങളും പ്രതിവാദ അവകാശവാദങ്ങളും ഉണ്ട്. ഈ കാലയളവിൽ ഇന്ത്യ വികസനത്തിന്റെ എല്ലാ മേഖലകളിലും വലിയ കുതിച്ചുചാട്ടം നടത്തിയതിൽ മോദി ആരാധകർ വളരെ സന്തുഷ്ടരാണ്. അമിത്...

നരേന്ദ്ര മോദി സർക്കാർ തന്റെ എട്ട് വർഷം പൂർത്തിയാക്കിയപ്പോൾ (മെയ് 30 , 2022), അദ്ദേഹത്തിന്റെ ഭരണകൂടത്തിന്റെ പ്രകടനത്തെക്കുറിച്ച് അവകാശവാദങ്ങളും പ്രതിവാദ അവകാശവാദങ്ങളും ഉണ്ട്. ഈ കാലയളവിൽ ഇന്ത്യ വികസനത്തിന്റെ എല്ലാ മേഖലകളിലും വലിയ കുതിച്ചുചാട്ടം നടത്തിയതിൽ മോദി ആരാധകർ വളരെ സന്തുഷ്ടരാണ്. അമിത് ഷാ മുതൽ വിവിധ നേതാക്കൾ കഴിഞ്ഞ എട്ട് വർഷത്തെ നേട്ടങ്ങളെ പ്രശംസിച്ചു. പാർപ്പിടം, വാക്സിനേഷൻ, ഉജ്വാല ഗ്യാസ് യോജാന, ജാൻ ധാൻ ബാങ്ക് അക്കൗണ്ടുകൾ മുതലായവ ഉയർത്തിക്കാട്ടി വേറെ ചിലരും എഴുതിയിട്ടുണ്ട്.

നോട്ട് നിരോധനം വഴി വൻ തിരിച്ചടികൾ ഉണ്ടായിട്ടുണ്ടെന്ന് സർക്കാരിന്റെ എതിരാളികൾ എടുത്തുകാണിക്കുന്നു, പെട്ടെന്നുള്ള കോവിഡ് ലോക്ക്ഡൗൺ പ്രതികൂല വൻ തോതിലുള്ള കുടിയേറ്റത്തിലേക്ക് നയിച്ചു, ലോക്ക്ഡൗൺ കാലത്ത് ആരോഗ്യ സേവനങ്ങളുടെ അപര്യാപ്തതയും വെളിപ്പെട്ടു. തൊഴിലില്ലായ്മയിൽ റെക്കോർഡ് വർധന, കർഷകന്റെ ദുരവസ്ഥ കൂടുതൽ വഷളായി, നിത്യോപയോഗ സാധനങ്ങളുടെ വില വർധിക്കുന്നതായും നമ്മൾ കാണുന്നു. രൂപയുടെ മൂല്യവും താഴേക്കാണ്. വർഗീയ അക്രമ സംഭവങ്ങളൊന്നും ഉണ്ടായിരുന്നില്ല അവരുടെ അവകാശവാദം. എന്നാൽ യാഥാർത്ഥ്യം മറിച്ചാണ്.

അക്രമസംഭവങ്ങൾ രാജ്യത്ത് വർധിച്ചു വരികയാണ്. "യുപിയിലെ സാമുദായിക സംഭവങ്ങൾ 2014 ൽ 133 ൽ നിന്ന് 2017 ൽ 195 ആയി ഉയർന്നു. മറ്റൊരു 2017 ഹഫിംഗ് ടൺ പോസ്റ്റ് റിപ്പോർട്ട് അനുസരിച്ച്, മതം ഉൾപ്പെടുന്ന ഏറ്റവും ഉയർന്ന സാമൂഹിക ശത്രുതയ്ക്ക് സിറിയ, നൈജീരിയ, ഇറാഖ് എന്നിവയ്ക്ക് ശേഷം 2015 ൽ ഇന്ത്യ ലോകത്ത് തന്നെ നാലാം സ്ഥാനത്തെത്തി. " തുടർന്നുള്ള വർഷങ്ങളിൽ ഈ പ്രവണത തുടർന്നു.

'അപരനെ വെറുക്കുക' (മുസ് ലിംകളെയും ക്രിസ്ത്യാനികളെയും എന്ന് വായിക്കുക ) പുതിയ സാധാരണ വസ്തുതയായി മാറി. അയോധ്യ, കാശി ഇടനാഴി,മഥുര , താജ്മഹൽ, ജമാ മസ്ജിദ്, തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് നേട്ടങ്ങളായി എണ്ണിയത്. ആഗോളതലത്തിൽ ഇന്ത്യ വിവിധ സൂചികകളിൽ താഴേക്ക് പോയി: ജനാധിപത്യം, മതസ്വാതന്ത്ര്യം, മാധ്യമ സ്വാതന്ത്ര്യം, പട്ടിണി തുടങ്ങിയവയാണ് ഇതിൽ ചിലത്. ഈ സാഹചര്യത്തിൽ, 'ഗാന്ധിയുടെയും സർദാർ പട്ടേലിന്റെയും സ്വപ്നം കെട്ടിപ്പടുക്കുന്നതിനുള്ള പരിശ്രമത്തിലാണെന്ന മോദിയുടെ അവകാശവാദത്തിന് ഗുരുതരമായ ചോദ്യം ചെയ്യൽ ആവശ്യമാണ്.

സർദാർ പട്ടേൽ ഗാന്ധിയുടെ കടുത്ത അനുയായിയായിരുന്നു. ഇരുവരും തങ്ങളുടെ ഗുരുവായ ഗാന്ധിയുടെ അടുത്തുനിന്നാണ് രാഷ്ട്രീയം പഠിച്ചതെന്ന് പട്ടേൽ നെഹ്റുവിനോട് പറഞ്ഞിട്ടുണ്ട്. നയങ്ങളെ നിർമ്മിക്കുന്നതിൽ പരമപ്രധാനമായിരിക്കേണ്ട കാര്യങ്ങൾ അവസാന മനുഷ്യന്റെ ആവശ്യങ്ങളും മെച്ചപ്പെടുത്തലും മനസ്സിൽ വയ്ക്കുക എന്നതാണ് ഗാന്ധിയുടെ നിർദ്ദേശങ്ങളിലൊന്ന്. മുൻ നിരകളിൽ നിൽക്കുന്നവർ തങ്ങൾക്ക് ലഭ്യമായ എല്ലാ സാമൂഹിക വിഭവങ്ങളും ഉപയോഗിച്ച് മോശമായി വളരുകയാണ് എന്നതാണ് നമ്മൾ സാക്ഷ്യം വഹിക്കുന്നത്. അവസാന വരികളിലുള്ളവർ നഷ്ടത്തിന്റെ വേദന അനുഭവിക്കുന്നു.

സ്വാതന്ത്ര്യത്തിന്റെ തകർച്ചയുടെ നിരവധി വശങ്ങളുണ്ട്; അഭിപ്രായ സ്വാതന്ത്ര്യം ഇവയിലൊന്ന്. നിരവധി ബുദ്ധിജീവികളും മനുഷ്യാവകാശ പ്രവർത്തകരും തടവിലാക്കപ്പെടുമ്പോൾ വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നവർ നിരുപാദം വംശഹത്യാ ആഹ്വാനങ്ങൾ തുടരുകയാണ്. ഇരകളായ സമൂഹം പ്രതികളായി ചിത്രീകരിക്കപ്പെടുന്ന ഒരു സാമൂഹിക നിർമ്മിതി സൃഷ്ടിക്കപ്പെടുകയാണ് എന്നതാണ് വിചിത്രമായ കാര്യം.ഗാന്ധിയുടെ സമാധാന ശ്രമങ്ങളിൽ കേന്ദ്ര വിഷയം ഹിന്ദു - മുസ്ലിം ഐക്യമായിരുന്നു. ഇത് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ പിന്നീടുള്ള കാലഘട്ടത്തിൽ ഗുരുതരമായ ആശങ്കയായി മാറി. ഖിലഫത്ത് പ്രസ്ഥാനവുമായി സഹകരിച്ചതിൽ തുടങ്ങി ബംഗാളിലെ നഖാലിയിലേക്കും പിന്നീട് ദില്ലിയിലേക്കും നടത്തിയ യാത്രയുടെ അടിസ്ഥാനം അതിന്റെ വൈവിധ്യത്തെയും ബഹുസ്വരതയെയും അടിസ്ഥാനമാക്കിയുള്ള ഒരു ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയായിരുന്നു കേന്ദ്ര ബിന്ദു. ഹിന്ദു-മുസ് ലിം ഐക്യം അദ്ദേഹത്തിന്റെ ആശങ്കയുടെ കാതലായിരുന്നു. ഡൽഹിയിലെ തന്റെ ഉപവാസത്തിന് എല്ലാവരും ഐക്യത്തോടെ നിൽക്കണമെന്നത് മുഖ്യ അവശ്യമായിരുന്നു.

രണ്ട് സമുദായങ്ങൾ തമ്മിലുള്ള വിടവ് അദ്ദേഹം വിഭാവനം ചെയ്തതിന് വിപരീതമായി വിശാലവും ആഴമേറിയതുമാണ്. അയോധ്യ പ്രക്ഷോഭത്തിൽ ഈ പ്രക്രിയ പ്രകടമായിരുന്നെങ്കിലും കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ നയങ്ങൾ അസഹനീയമായ പരിധികളിലേക്ക് കടക്കുകയും വിടവ് ആഴത്തിലാക്കുകയും ചെയ്തു. ഗാന്ധി രണ്ട് സമുദായങ്ങളിലെയും വിഭാഗീയ ഘടകങ്ങളെ ശാസിക്കുകയും സൗഹാർദം, അക്രമരാഹിത്യം എന്നിവയോടുള്ള പ്രതിബദ്ധത ഉറപ്പിക്കുകയും ചെയ്തു. ഇന്ന് സംഭവിക്കുന്നത് ഇതിന് വിരുദ്ധമായ ഒരു പ്രക്രിയയാണ്. മതം ഭരണകൂട നയങ്ങളുമായി കൂടിച്ചേർന്നതാണ് ഇന്നത്തെ സാഹചര്യം. അതേസമയം, സനാതന ഹിന്ദു ആയിരുന്ന ഗാന്ധി ഭരണകൂടത്തെ/രാഷ്ട്രീയത്തെ മതത്തിൽ നിന്നും അകറ്റി നിർത്താൻ ആഗ്രഹിച്ചു. ""ഇന്ത്യയിൽ, എന്റെ ജീവിതകാലം മുഴുവൻ ഞാൻ ആർക്കുവേണ്ടി ആണോ ഞാൻ പ്രവർത്തിച്ചത്, ഓരോ മനുഷ്യനും അവന്റെ മതം എന്തുതന്നെയായാലും പദവിയുടെ തുല്യത ആസ്വദിക്കുന്നു. ഭരണകൂടം പൂർണ്ണമായും മതേതരമായിരിക്കും ", കൂടാതെ," മതം ദേശീയതയുടെ പരീക്ഷണമല്ല, മറിച്ച് മനുഷ്യനും ദൈവവും തമ്മിലുള്ള വ്യക്തിപരമായ കാര്യമാണ്, കൂടാതെ,"മതം ഓരോ വ്യക്തിയുടെയും വ്യക്തിപരമായ കാര്യമാണ്, അത് രാഷ്ട്രീയവുമായോ ദേശീയ കാര്യങ്ങളുമായോ കൂടിച്ചേർന്നേക്കില്ല" (ഹരിജൻ, ഓഗസ്റ്റ് 31, 1947)

മോദി ഇടക്കിടക്ക് പേരെടുത്തു പറയുന്ന സർദാർ പട്ടേലിന് വരെ 'സമൂഹത്തിലെ വിദ്വേഷം' ഉയരുന്നതിനെക്കുറിച്ച് വളരെയധികം ആശങ്കയിലായിരുന്നു. ഗാന്ധിയെ കൊലപ്പെടുത്തിയ സംഭവം ആർ എസ് എസിനെ നിരോധിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. 'ഇന്ത്യയിലുടനീളം ആർ എസ് എസിനെ നിയമവിരുദ്ധമെന്ന് പ്രഖ്യാപിച്ചു,' ഇന്ത്യൻ എക്സ്പ്രസ് മദ്രാസ് പതിപ്പ് 1948 ഫെബ്രുവരി 5 ന് റിപ്പോർട്ട് ചെയ്തു. സർദാർ എഴുതി "അവരുടെ എല്ലാ പ്രസംഗങ്ങളും സാമുദായിക വിഷം നിറഞ്ഞതായിരുന്നു... ആ വിഷത്തിന്റെ അന്തിമ ഫലമായി; രാജ്യത്തിന് ഗാന്ധിജിയെ ത്യജിക്കേണ്ടി വന്നു "

നിലവിൽ വിദ്വേഷ വ്യാപനം ദിവസം തോറും വഷളാകുന്നു. വിദ്വേഷത്തിന്റെ മഹാപ്രവാഹത്തിന് മോദി തന്നെ നേതൃത്വം കൊടുക്കുകയാണ്. ' ഔരംഗസേബ് ഉണ്ടായിരുന്നെങ്കിൽ ശിവജിയും ഉയർന്നുവന്നു'. അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്ര-രാഷ്ട്രീയത്തിന് കൂടെയുള്ളവർ ധർമ്മ സൻസദ്കളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ഇത് കൂടുതൽ പ്രചരിപ്പിച്ചു. അവർ ഒരുതരം ശിക്ഷയുടെ ഭീതിയില്ലായ്മ അനുഭവിക്കുന്നു.

2021 ഡിസംബറിൽ ഹരിദ്വാറിൽ നടന്ന മൂന്ന് ദിവസത്തെ ധർമ്മ സൻസാദ് അതിൽ ഉദാഹരണം മാത്രമായിരുന്നു. ഈ പരിപാടിയിൽ പ്രമുഖ ബി ജെ പി നേതാക്കളുടെ സാന്നിധ്യത്തിൽ വംശഹത്യയ്ക്കുള്ള ആഹ്വാനവുമായി പ്രസംഗങ്ങൾ നടന്നു. ഈ വിഷയങ്ങളിലെല്ലാം മോദി നിശബ്ദത പാലിച്ചു. ന്യൂനപക്ഷങ്ങൾക്കിടയിൽ അത്തരം അരക്ഷിതാവസ്ഥയുടെ അന്തരീക്ഷത്തിൽ അതിശയിക്കാനില്ല; ഒരു വശത്ത് മുസ് ലിം സമൂഹത്തിലെ വർഗീയ ഘടകങ്ങൾക്ക് ഉത്തേജനം ലഭിക്കുന്നുണ്ടെങ്കിലും അവരിൽ ഭൂരിഭാഗവും വേദനയിലും അരക്ഷിതാവസ്ഥയിലും കഴിയുകയാണ്. വംശഹത്യയുടെ പത്താം ഘട്ടത്തിലാണ് ഇന്ത്യയെന്ന് 'ജനോസൈഡ് വാച്ച്' പ്രസിഡന്റ് ഗ്രിഗറി സ്റ്റെന്റൺ പറയുന്നു. ഈ സാഹചര്യത്തിൽ ഗാന്ധിയുടെയും സർദാർ പട്ടേലിന്റെയും പ്രതികരണം എന്തായിരിക്കും? ഒരു പരിചയായി അവരുടെ പേരുകൾ ഉപയോഗിക്കുന്നത് സമൂഹത്തിന്റെ വേദനാജനകമായ യാഥാർത്ഥ്യങ്ങളെ മറയ്ക്കാൻ കഴിയില്ല.

TAGS :