Quantcast
MediaOne Logo

IFFK: ക്ലോണ്ടൈക്ക്; യുദ്ധക്കൊതിയന്മാരുടെ നെഞ്ചിലേക്കാഴ്ത്തുന്ന ചാട്ടൂളി

യുദ്ധത്തിന്റെ മൂര്‍ത്തഭാവങ്ങള്‍ അരങ്ങേറുന്ന അതിര്‍ത്തികളില്‍ താമസിക്കുന്നവരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ ദുരിതജീവിതം പറയുകയാണ് 'ക്ലോണ്ടെക്ക്'. സിനിമയുടെ ക്ലൈമാക്സ് യുദ്ധത്തിന്റെ ഭീകരതയിലേക്കാണ് പ്രേക്ഷകനെ കൊണ്ടു പോകുന്നത്. |IFFK 2022

IFFK: ക്ലോണ്ടൈക്ക്; യുദ്ധക്കൊതിയന്മാരുടെ നെഞ്ചിലേക്കാഴ്ത്തുന്ന ചാട്ടൂളി
X

ലോക പ്രശസ്തമായ യുദ്ധവിരുദ്ധ സിനിമകളുടെ ശ്രേണിയിലേക്ക് ചേര്‍ത്തുവെക്കാന്‍ പറ്റിയ ലക്ഷണമൊത്ത സിനിമയാണ് ഇരുപത്തിയേഴാമത് കേരള അന്താരാഷ്ട്ര ചലചിത്രമേളയിലെ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച 'ക്ലോണ്ടൈക്ക്'. യുദ്ധം കൊന്നുതിന്നുന്നതും കൊത്തിമുറിക്കുന്നതും കൂടുതലും കുട്ടികളെയും സ്ത്രീകളെയുമാണെന്നത് കഴിഞ്ഞകാല യുദ്ധപാഠങ്ങളാണ്. യുദ്ധമില്ലാത്ത കാലമില്ല എന്ന ദുരിതത്തിലൂടെയാണ് ലോകം കടന്നു പോകുന്നത്. ഭൂമിയുടെ ബാലന്‍സിങ്ങ് തന്നെ യുദ്ധത്തിലാണെന്ന് തോന്നിപ്പോകും.

യുദ്ധത്തിന്റെ മൂര്‍ത്തഭാവങ്ങള്‍ അരങ്ങേറുന്ന അതിര്‍ത്തികളില്‍ താമസിക്കുന്നവരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ ദുരിതജീവിതം പറയുകയാണ് 'ക്ലോണ്ടെക്ക്'. സിനിമയുടെ ക്ലൈമാക്സ് യുദ്ധത്തിന്റെ ഭീകരതയിലേക്കാണ് പ്രേക്ഷകനെ കൊണ്ടു പോകുന്നത്.

റഷ്യന്‍ യുക്രൈന്‍ യുദ്ധത്തിന്റെ സമകാലികതയിലാണ് മെറിന എര്‍ ഗോര്‍ബാക് സംവിധാനം ചയ്ത 'ക്ലോണ്ടൈക്ക്'ഏറെ ചര്‍ച്ചചെയ്യപ്പെടുന്നത്. യുദ്ധത്തിന്റെ തുടക്കത്തില്‍ യുക്രൈന്‍-റഷ്യ അതിര്‍ത്തിയില്‍ താമസിക്കുന്ന യുക്രൈന്‍ കുടുംബത്തിന്റെ കഥയാണ് 'ക്രൊണ്ടൈക്ക്'. ഇര്‍ക്കയുടെയും ഭര്‍ത്താവ് തോലിക്കിന്റെയും കഥ. റഷ്യന്‍ വിമാനത്തിന്റെ ചിറകറ്റുവീണ് ഇര്‍ക്കയുടെ വീടിന്റെ ചുമര്‍ തകരുന്നു. യുദ്ധകാലത്ത് അതിര്‍ത്തിയില്‍ താമസിക്കുന്നത് സുരക്ഷിതമല്ല എന്ന് പൂര്‍ണഗര്‍ഭിണിയായ ഇര്‍ക്കയൊട് തോലിക്ക് പറയുന്നു. ഏതു സമയത്തും പോകേണ്ടിവരും. അതിര്‍ത്തിയിലെ റോഡുകള്‍ അടക്കപ്പെടുകയോ തകര്‍ക്കപ്പെടുകയോ ചെയ്തേക്കാം. പക്ഷേ, ഇര്‍ക്ക വീടുവിട്ടുപൊകാന്‍ സമ്മതിക്കുന്നില്ല. അവള്‍ വീട് പുതുക്കി പണിയുന്നതിനെക്കുറിച്ചും പുതിയ ഫര്‍ണിച്ചര്‍ വാങ്ങുന്നതിനെക്കുറിച്ചുമായിരുന്നു സംസാരിച്ചിരുന്നത്. (യുദ്ധം നടക്കുമ്പോഴും പാതി പൊളിഞ്ഞ ചുവരുകള്‍ വെള്ളം നനച്ച് തുടയ്ക്കുന്നുണ്ടവള്‍)


ഇര്‍ക്കയുടെ സഹോദരന്‍ യാരിക് യുക്രൈനിലുള്ള അവന്റെ വീട്ടിലേക്ക് സഹോദരിയെ കൊണ്ടു പോകാന്‍ ആഗ്രഹിക്കുന്നുണ്ട്. അതിനും ഇര്‍ക്ക തയ്യാറാകുന്നില്ല. ആ സമയത്താണ് തോലിക്ക് തന്റെ കാറ് റഷ്യന്‍ പട്ടാളക്കാര്‍ക്ക് കൊടുക്കുന്നത്. തങ്ങളെ ഉപദ്രവിക്കാതിരിക്കാനാണ് തോലിക്ക് അങ്ങനെ ചെയ്തത്. എന്നാല്‍, അത് യാരിക്കിനെ ക്ഷുഭിതനാക്കുന്നു. സഹോദരി പ്രസവത്തോടടുത്ത് നില്‍ക്കുമ്പോള്‍ കാറ് റഷ്യന്‍ പട്ടാളത്തിന് നല്‍കിയതില്‍ അയാള്‍ തോലിക്കിനോട് വഴക്കിട്ടു. അത് പലവട്ടം കലഹത്തിലേക്ക് വഴുതുകയും തോലിക്ക് റഷ്യന്‍ ചാരനാണെന്ന് അയാള്‍ വിശ്വസിക്കുകയും ചെയ്തു.

കാറ് പട്ടാളം തിരിച്ചു നല്‍കാതെ വന്നപ്പോള്‍, അതു തിരിച്ചു നല്‍കണമെന്ന ആവശ്യത്തോടെ തോലിക്ക്, വീച്ചിലെ ഏക കറവപ്പശുവിനെ അറുത്ത് അതിന്റെ മാംസം പട്ടാളക്കാര്‍ക്ക് നല്‍കി. ഇര്‍ക്ക ഏറെ ലാളിച്ചും സ്നേഹിച്ചും പോറ്റിയിരുന്ന പശുവായിരുന്നു അത്. അതിന്റെ പേരിലും യാരിക്ക് തോലിക്കിനോട് കലഹമുണ്ടാക്കി. അത് വലിയ വഴക്കോളമെത്തുകയും യാരിക്ക് വീടിന്റെ താഴെ ചരുവില്‍ ബന്ധസ്ഥനാവുകയും ചെയ്തു.

യുദ്ധത്തിന്റെ മൂര്‍ത്തഭാവങ്ങള്‍ അരങ്ങേറുന്ന അതിര്‍ത്തികളില്‍ താമസിക്കുന്നവരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ ദുരിതജീവിതം പറയുകയാണ് 'ക്ലോണ്ടെക്ക്'. സിനിമയുടെ ക്ലൈമാക്സ് യുദ്ധത്തിന്റെ ഭീകരതയിലേക്കാണ് പ്രേക്ഷകനെ കൊണ്ടു പോകുന്നത്. പ്രസവ വേദനയില്‍ ഇര്‍ക്ക പ്രയാസപ്പെടുന്ന സമയത്താണ് റഷ്യന്‍ പട്ടാളക്കാര്‍ വീട്ടിലേക്ക് കയറി വരുന്നത്. വിമാനം തകര്‍ത്തതിന്റെ പിന്നില്‍ യാരിക്കിന്റെ കൈകളുണ്ടെന്ന് പട്ടാളം വിശ്വസിക്കുന്നു. അതിന്റെ പേരില്‍ പട്ടാളം രണ്ടുപേരെയും മാറി മാറി ചോദ്യം ചെയ്യുന്നു. അവസാനം തോക്ക് നല്‍കി യാറിക്കിനെ കൊല്ലാന്‍ തോലിക്കിനോട് പട്ടാളം ആവശ്യപ്പെടുന്നു. എന്നാല്‍, തോലിക്ക് കാഞ്ചിവലിക്കുന്നത് പട്ടാള മേധാവിക്കു നേരയാണ്. തുടര്‍ന്ന് ഇരുവരും പട്ടാളത്തിന്റെ വെടിയേറ്റു മരിക്കുന്നു.


ഭര്‍ത്താവിനെയും സഹോദരനെയും സൈന്യം കൊന്നതറിയാതെ ഇര്‍ക്ക പ്രസവിക്കുന്ന രംഗത്തോടെയാണ് സിനിമ അവസാനിക്കുന്നത്. സാന്ത്വനിപ്പിക്കാന്‍ പോലും ആരുമില്ലാതെ സര്‍വ വേദനയും കടിച്ചമര്‍ത്തികൊണ്ടാണ് ഇര്‍ക്ക പ്രസവിക്കുന്നത്. യുദ്ധത്തില്‍ പാതി തകര്‍ന്ന സോഫയിലേക്ക് കുഞ്ഞ് അറ്റു വീഴുന്ന ആ അവസാന ഷോട്ട് യുദ്ധക്കൊതിയന്മാരുടെ നെഞ്ചിലേക്ക് കുത്തിക്കയറേണ്ട ചാട്ടൂളി തന്നെയാണ്.

യുക്രൈന്‍ ഫിലിംമേക്കര്‍ മറീന ഇര്‍ ഗോര്‍ബച്ചേവ് ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. കേന്ദ്ര കഥാപാത്രമായ ഇര്‍ക്കയെ അവതരിപ്പിക്കുന്ന ഒക്‌സാന ചെര്‍ക്കഷീന ചലച്ചിത്രമേളയിലെ നിറ സാന്നിദ്ധ്യമാണ്.

TAGS :