Quantcast
MediaOne Logo

സി.എ അബ്ദുല്‍ അഹദ്

Published: 3 April 2024 12:37 PM GMT

കേരളത്തിന്റെ സമ്പന്നതക്ക് വേണ്ടി പ്രവാസിയുടെ 'ആടുജീവിതം'

യഥാര്‍ഥ സംഭവങ്ങളുടെ ആവിഷ്‌കാരമെന്നപേരില്‍ ഫിക്ഷനലൈസ് ചെയ്തു അവതരിപ്പിക്കുന്ന ബെന്യാമിന്റെ 'ആടുജീവിത' ത്തിലെ അതിനീചനായ അര്‍ബാബിന്റെ ചിത്രം പ്രാതിനിധ്യ സ്വഭാവത്തോടെ നമ്മുടെ ബോധത്തില്‍ കയറിനില്‍ക്കുന്നതു പതിറ്റാണ്ടുകള്‍ പിന്നിട്ട അറബ് മലയാളി പാരസ്പര്യത്തിനു മങ്ങലേല്‍പ്പിക്കുമെന്നത് നിസ്തര്‍ക്കമാണ്.

ബെന്യാമിന്റെ ആടുജീവിതം
X

ആധുനിക മലയാളി സമൂഹത്തില്‍ ഗള്‍ഫ് പ്രവാസത്തിന്റെ സ്വാധീനവും പ്രാധാന്യവും എന്തെന്ന് പ്രത്യേകം എടുത്ത് പറയേണ്ടതില്ലാത്തവിധം പ്രകടവും വ്യക്തവുമാണ്. ആധുനിക കേരളത്തെ രൂപപ്പെടുത്തിയ നവോത്ഥാന ഘടകങ്ങളില്‍ ഏറെ പ്രധാനപ്പെട്ടതാണ് ഗള്‍ഫ് പ്രവാസം. അഭിമാനപൂര്‍വം നാം എടുത്തു കാണിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളോട് കിടപിടിക്കുന്ന കേരളത്തിന്റെ ജീവിത നിലവാര സൂചികയുടെ അടിസ്ഥാനം എന്തെന്ന് അന്വേഷിച്ചാല്‍ ഗള്‍ഫ് പ്രവാസം പ്രദാനം ചെയ്ത സാമ്പത്തിക അടിത്തറയാണ് അതിലേറ്റവും പ്രധാനമെന്ന് വ്യക്തമാവും. സാമ്പത്തികമായി ദരിദ്രമായ ഒരു രാജ്യത്തെ അതി ദരിദ്രമായ ഒരു സംസ്ഥാനമായിരുന്നു കേരളം. അമ്പത് കൊല്ലം മുമ്പുള്ള കേരളത്തിന്റെ മുഖച്ഛായ പട്ടിണിയുടേതും ഇല്ലായ്മയുടേതുമാണ്. കാര്‍ഷിക മേഖല വലിയ തളര്‍ച്ച നേരിട്ട സമീപകാലങ്ങളില്‍ വ്യവസായികമായും കേരളത്തിനു കാര്യമായ പുരോഗതി നേടാന്‍ ആയിട്ടില്ല. ഈ ഒരു സാഹചര്യത്തിനിടയിലാണ് വികസിത രാജ്യങ്ങളുടെ ജീവിത നിലവാരത്തോടും ഉപഭോഗ ശീലങ്ങളോടും കേരളത്തെ താരതമ്യപ്പെടുത്താന്‍ കഴിയുന്നത്.

2003 ലെ കണക്കനുസരിച്ചു കേരളത്തിന്റെ വാര്‍ഷിക വരുമാനത്തിന്റെ 1.74 ഇരട്ടിയാണ് ഗള്‍ഫ് പ്രവാസികളുടേതായി കേരളത്തിലേക്കുള്ള പണമൊഴുക്ക്. സാമ്പത്തിക നേട്ടം പോലെ തന്നെ സാമൂഹിക മാറ്റത്തിലും മലയാളിയുടെ പ്രവാസ അനുഭവങ്ങള്‍ നിര്‍ണായകമായ പങ്കുവഹിച്ചിട്ടുണ്ട്. മലയാളിയുടെ സാമൂഹിക അവബോധത്തിലും ലോക വീക്ഷണത്തിലും വിശാലതയും ഉള്‍ക്കൊള്ളല്‍ മനോഭാവവും സൃഷ്ടിക്കാന്‍ ഈ ബന്ധത്തിനു സാധിച്ചിട്ടുണ്ട്. ഭാഷ, സാഹിത്യം, സിനിമ, ഭക്ഷണം, ഫാഷന്‍ തുടങ്ങി എല്ലാ മേഖലകളിലും ഈ സ്വാധീനം പ്രകടവുമാണ്.

ആയിരത്തൊന്ന് രാവുകളിലെ അത്ഭുത കഥകള്‍ പോലെ ഒന്നാണ് മലയാളി ഗള്‍ഫ് പ്രവാസത്തിന്റെ കഥ. നല്ല ഒരു തൊഴിലോ മാന്യമായി ജീവിതത്തിനാവശ്യമായ വരുമാനമോ സ്വപ്നം കാണാന്‍ പോലും സാധ്യമല്ലാതിരുന്ന ലക്ഷക്കണക്കിന് മലയാളി ചെറുപ്പക്കാര്‍ക്ക് തങ്ങളുടെ ജീവിതസ്വപ്നങ്ങള്‍ക്കു പുതുവര്‍ണങ്ങള്‍ നല്‍കാന്‍ ഗള്‍ഫ് പ്രവാസം അവസരമൊരുക്കി. മുസ്ലിംകളടക്കമുള്ള കേരളീയ സമൂഹത്തിലെ സാമൂഹികവും വിദ്യഭ്യാസപരവുമായി ഏറ്റവും പിന്നില്‍ നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്ക് ഇത് ഏറ്റവും വലിയ അനുഗ്രഹമായി. വിദ്യാഭ്യാസം കുറഞ്ഞ ഈ സമൂഹങ്ങളിലെ ചെറുപ്പക്കാര്‍ക്ക് മുന്നില്‍ അതിജീവനത്തിനുള്ള മറ്റു വഴികളൊന്നും ദൃശ്യമായിരുന്നില്ല. ഇങ്ങിനെ കേരളത്തിനു അതിന്റെ ഏറ്റവും മൂല്യം കുറഞ്ഞ മാനുഷിക വിഭവം ഉപയോഗിച്ച് ഏറ്റവും അധികം വിദേശ വരുമാനം നേടാനായി. 2003 ലെ കണക്കനുസരിച്ചു കേരളത്തിന്റെ വാര്‍ഷിക വരുമാനത്തിന്റെ 1.74 ഇരട്ടിയാണ് ഗള്‍ഫ് പ്രവാസികളുടേതായി കേരളത്തിലേക്കുള്ള പണമൊഴുക്ക്. സാമ്പത്തിക നേട്ടം പോലെ തന്നെ സാമൂഹിക മാറ്റത്തിലും മലയാളിയുടെ പ്രവാസ അനുഭവങ്ങള്‍ നിര്‍ണായകമായ പങ്കുവഹിച്ചിട്ടുണ്ട്. മലയാളിയുടെ സാമൂഹിക അവബോധത്തിലും ലോക വീക്ഷണത്തിലും വിശാലതയും ഉള്‍ക്കൊള്ളല്‍ മനോഭാവവും സൃഷ്ടിക്കാന്‍ ഈ ബന്ധത്തിനു സാധിച്ചിട്ടുണ്ട്. ഭാഷ, സാഹിത്യം, സിനിമ, ഭക്ഷണം, ഫാഷന്‍ തുടങ്ങി എല്ലാ മേഖലകളിലും ഈ സ്വാധീനം പ്രകടവുമാണ്.

മെച്ചപ്പെട്ട ജീവിത സാഹചര്യം തേടിയുള്ള വ്യക്തിഗതമായ പുറപ്പെട്ടു പോക്കായിരുന്നു ഗള്‍ഫ് പ്രവാസം സൃഷ്ടിച്ചത്. ഇതിനു ഏതെങ്കിലും സര്‍ക്കാരിന്റെ പിന്തുണയോ സംരക്ഷണമോ ഉണ്ടായിരുന്നില്ല. നിയമപരമല്ലാത്ത യാത്രാമാര്‍ഗങ്ങളിലൂടെയാണ് അദ്യകാലത്ത് പലരും ഈ പ്രദേശങ്ങളില്‍ എത്തിപ്പെട്ടത്. അതീവ സാഹസികവും ജീവന്‍ പണയം വെച്ചുമുള്ള യാത്രകളായിരുന്നു ഇവയെന്ന് ആദ്യകാല പ്രവാസികളുടെ യാത്രാനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. മലയാളിയുടെ അതിജീവനത്തിനായുള്ള അന്വേഷണങ്ങളുടെ സാഹസികമായ ഒരേടാണ് ഗള്‍ഫ് പ്രവാസം. അതുകൊണ്ടുതന്നെ ആധുനിക കേരളത്തെ രൂപപ്പെടുത്തിയതിനു സാഹസികരായ ആദ്യകാല പ്രവാസികളോട് കേരളം അത്രമേല്‍ കടപ്പെട്ടിരിക്കുന്നു.


കനല്‍ പഥം താണ്ടിയുള്ള ഈ അതിജീവന യാത്ര കൊണ്ടുവന്ന സാമ്പത്തിക നേട്ടത്തെ കേരളത്തിന്റെ പൊതുസമൂഹ മനസ്സ് എങ്ങിനെയാണ് കാണുന്നതും വിലയിരുത്തുന്നതും എന്നത് ചിന്തനീയമാണ്. ഈ നേട്ടങ്ങളുടേ എല്ലാ ഗുണഫലങ്ങളും പൊതുവായി അനുഭവിക്കുമ്പോഴും അഹിതകരമായ എന്തോ ഒന്നെന്ന അപരവത്കരണ മനസ്സ് കേരളം പൊതുവായി സൂക്ഷിച്ചിരുന്നു. നിലനില്‍ക്കുന്ന സാമ്പത്തികവും സാമൂഹികവുമായ തല്സ്ഥിതിയെ മറികടന്നു ഏറെ പിന്നോക്കം നില്‍ക്കുന്ന ചില സാമൂഹിക വിഭാഗങ്ങള്‍ സാമ്പത്തികമായി നേട്ടമുണ്ടാക്കുകയും സാമൂഹികമായി തങ്ങളുടെ സാനിധ്യം പലവിധത്തില്‍ പ്രകടിപ്പിക്കുകയും ചെയ്തതോടുകൂടി വരേണ്യ വിഭാഗങ്ങളില്‍ അസ്വസ്ഥത പ്രകടമായി. അതുകൊണ്ടു അറബ് പണത്തെ മങ്ങിയ നിറങ്ങളില്‍ ചിത്രീകരിക്കുന്ന പ്രവണത വര്‍ധിച്ചു. എല്ലാ സാമ്പത്തിക ക്രയവിക്രയങ്ങളിലും കള്ളപ്പണത്തിന്റെയും അവിഹിത സമ്പത്തിന്റെയും സാനിധ്യം ഉണ്ടാവുന്നതുപോലെ അറബ് പണത്തിലും ഉണ്ടാവാമെങ്കിലും സവിശേഷമായി ഇതിനേ കള്ളപ്പണസാനിധ്യം ആരോപിക്കുന്നതില്‍ മുന്‍വിധിയും ദുഷ്ടലാക്കുമുണ്ട്. സാമൂഹികനിരീശക്ഷകനായ കെ.കെ ബാബുരാജ് ഈ പ്രതിഭാസത്തെ വിശദീകരിക്കുന്നത് ഇങ്ങിനെ: 'ഗള്‍ഫ് പുതുമോടികള്‍ ദേശത്തിന്റെ തനതായ സാംസ്‌കാരിക മേന്മകളെ അപചയപ്പെടുത്തുന്ന വൈദേശിക പകര്‍ച്ച വ്യാധികളായും പരമ്പരാഗത സ്വത്തുടമസ്ഥതയെ കാര്‍ന്നു തിന്നുന്ന കള്ളപ്പണത്തിന്റെ കുമിഞ്ഞു കൂടലായും കണ്ടു കൊണ്ടുള്ള വിലാപങ്ങള്‍ മുഖ്യധാരയില്‍ തന്നെ ഉയരാന്‍ തുടങ്ങി. ഇത്തരം വിലാപങ്ങളുംആശങ്കകളും കൂടിയാണ് കേരളത്തില്‍ പില്‍ക്കാലത്തു വികസിച്ചു വന്ന ഇസ്ലാമോഫോബിയക്ക് അടിത്തറയിട്ടത്' (മലയാളി ഗള്‍ഫ് സാംസ്‌കാരിക അടയാളങ്ങള്‍ - പേജ്. 135. ബോള്‍ഡ് പേജ് പബ്ലിക്കേഷന്‍)

അറബ് മലയാളി പാരസ്പര്യത്തിന്റെ ധാരാളം മധുരമുള്ള അനുഭവങ്ങള്‍ നിറഞ്ഞതാണ് മലയാളിയുടെ പ്രവാസ അനുഭവങ്ങള്‍. ഇത് പക്ഷെ നമ്മുടെ ആവിഷ്‌കാരങ്ങളിലൊന്നും കാര്യമായി ഇടംപിടിച്ചില്ല. നിയമത്തിന്റെ മുന്നിലുള്ള തുല്യതയും പക്ഷഭേദമില്ലാത്ത നീതിനിര്‍വഹണവും വലിയ അളവോളം നടപ്പാവുന്ന പ്രദേശങ്ങളാണ് ഗള്‍ഫ് രാജ്യങ്ങള്‍. സഹിഷ്ണുതയും ഉള്‍ക്കൊള്ളല്‍ സമീപനവും ആണ് ഈ രാജ്യങ്ങളുടെ മുഖമുദ്ര.

നിയപരമായ യാത്ര രേഖകളോ നിത്യചെലവിനുള്ളപണമോ കയ്യിലില്ലാതെ ജീവന്‍ പണയം വെച്ചുള്ള ദുരിത യാത്ര ആദ്യകാല പ്രവാസികളെ സംബന്ധിച്ചു മരണത്തിനും ജീവിതത്തിനുമിടയിലുള്ള ഒരു ഞാണിന്മേല്‍ കളിയായിരുന്നു. ദുരിത പര്‍വ്വം കടന്നു സ്വപ്നതീരത്തെത്തിയവരെ മുന്നില്‍ നീണ്ടു പരന്നുകിടക്കുന്ന മണല്‍ പരപ്പാണ് സ്വാഗതം ചെയ്തത്. തങ്ങള്‍ക്കു പരിചയമില്ലാത്ത ഭൂപ്രദേശവും, കഠിനമായ കാലാവസ്ഥയും യാത്രാ ക്ലേശവും കഠിനമായ തൊഴിലുകളൂം ഒറ്റപെടലിന്റെ വ്യഥകളുമായി മരുഭൂജീവിതം ആദ്യകാല പ്രവാസികള്‍ക്ക് സഹനപര്‍വ്വം തന്നെയായിരുന്നു.

തീര്‍ത്തും അരക്ഷിതമായ ഈ ചുറ്റുപാടില്‍ ഇവര്‍ക്ക് താങ്ങായത് സ്വദേശികളായ അറബികളും പ്രവാസികളായി നേരത്തെ അവിടെ എത്തിയ മലയാളികളുമായിരുന്നു. മരുഭൂജീവിതത്തിന്റെ പരുഷപ്രകൃതം പേറുമ്പോഴും മനുഷ്യ സാഹോദര്യത്തിന്റെ ഉറച്ച അടിത്തറയുള്ള ഒരു ആദര്‍ശത്തിന്റെ വക്താക്കളാണ് അറബികള്‍. അതുകൊണ്ട് തന്നെ ലോകത്തിന്റെ ഏതുഭാഗത്തു നിന്നുവരുന്ന മനുഷ്യരും അവര്‍ക്കു അന്യരായിരുന്നില്ല. ഈ സാഹോദര്യ ബോധവും മലയാളിയുടെ കര്‍ത്തവ്യ ബോധവും ചേര്‍ന്നപ്പോള്‍ സാധാരണ അറബിവീടുകളും കച്ചവട സ്ഥാപനങ്ങളും മുതല്‍ രാജകൊട്ടാരങ്ങള്‍ വരെ സകലയിടങ്ങളിലും മലയാളി സര്‍വഥാ സ്വീകാര്യനായി. ഇങ്ങനെ അറബ് മലയാളി പാരസ്പര്യത്തിന്റെ ധാരാളം മധുരമുള്ള അനുഭവങ്ങള്‍ നിറഞ്ഞതാണ് മലയാളിയുടെ പ്രവാസ അനുഭവങ്ങള്‍. ഇത് പക്ഷെ നമ്മുടെ ആവിഷ്‌കാരങ്ങളിലൊന്നും കാര്യമായി ഇടംപിടിച്ചില്ല. നിയമത്തിന്റെ മുന്നിലുള്ള തുല്യതയും പക്ഷഭേദമില്ലാത്ത നീതിനിര്‍വഹണവും വലിയ അളവോളം നടപ്പാവുന്ന പ്രദേശങ്ങളാണ് ഗള്‍ഫ് രാജ്യങ്ങള്‍. സഹിഷ്ണുതയും ഉള്‍ക്കൊള്ളല്‍ സമീപനവും ആണ് ഈ രാജ്യങ്ങളുടെ മുഖമുദ്ര. ലോകത്തിലെ മിക്കവാറും എല്ലാരാജ്യങ്ങളിലെയും പൗരന്മാര്‍ സമാധാനപൂര്‍വം ജീവിതമാസ്വദിക്കുന്ന ഗ്ലോബല്‍ വില്ലേജുകളാണ് ഇന്ന് ഗള്‍ഫ് മേഖല.

എന്നിട്ടും 'സൗദി അറേബ്യയാണ് രാജ്യം ശരീഅത്താണ് നിയമം' എന്ന ഭീതി നിറക്കുംവിധമുള്ള സന്ദേശങ്ങളാണ് ഈ പ്രദേശത്തെക്കുറിച്ചു നമ്മുടേ ആവിഷ്‌കാരങ്ങളില്‍ പലപ്പോഴും പ്രത്യക്ഷപ്പെടാറ്. അതുകൊണ്ടുതന്നെ യഥാര്‍ഥ സംഭവങ്ങളുടെ ആവിഷ്‌കാരമെന്നപേരില്‍ ഫിക്ഷനലൈസ് ചെയ്തു അവതരിപ്പിക്കുന്ന ബെന്യാമിന്റെ 'ആടുജീവിത' ത്തിലെ അതിനീചനായ അര്‍ബാബിന്റെ ചിത്രം പ്രാതിനിധ്യ സ്വഭാവത്തോടെ നമ്മുടെ ബോധത്തില്‍ കയറിനില്‍ക്കുന്നതു പതിറ്റാണ്ടുകള്‍ പിന്നിട്ട അറബ് മലയാളി പാരസ്പര്യത്തിനു മങ്ങലേല്‍പ്പിക്കുമെന്നത് നിസ്തര്‍ക്കമാണ്. ഒറ്റപെട്ട അനുഭവങ്ങളെ മുന്‍ നിര്‍ത്തി അറബ് സമൂഹത്തിന്റെ സാഹോദര്യ സ്വഭാവത്തെ മറച്ചുപിടിക്കുന്നത് ആ സമൂഹത്തോടും പ്രവാസത്തിന്റെ ചരിത്രത്തോടും ചെയ്യുന്ന കടുത്ത അനീതിയാണ്.


ആടുജീവിതത്തിലെ കഫീലായി ഡോ. താലിബ് അല്‍ ബലൂഷി

പ്രവാസചരിത്രത്തിന്റെ ഉള്ളറകള്‍ വേര്‍പാടിന്റെയും ഒറ്റപ്പെടലിന്റെയും വിരഹത്തിന്റെയും വേദന നിറഞ്ഞ ഇടങ്ങളാണ്. അകത്തും പുറത്തും ഒരുപോലെ ചുട്ടുപൊള്ളിക്കുന്ന അനുഭവങ്ങളിലൂടെ കടന്നു പോയവരാണ് വലിയൊരു വിഭാഗം പ്രവാസികളും. ചുറ്റുമുള്ളവരുടെ ജീവിത സൗഭാഗ്യങ്ങള്‍ക്കുവേണ്ടി സ്വന്തം ജീവിതം മറക്കേണ്ടിവന്നവര്‍. എന്നാല്‍, പ്രതിസന്ധികളുടെ കാലങ്ങളില്‍ ക്രൂരമായ അവഗണന പ്രവാസി സമൂഹം അനുഭവിച്ചിട്ടുണ്ട്. കോവിഡ് കാലത്തു നാടണയാനുള്ള ശ്രമങ്ങള്‍ക്കെതിരെ പരമാവധി പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരുന്നത് ഇതിന് ഉദാഹരണമാണ്. പ്രവാസിയുടെ ദയനീയത വിപണനത്തിന് വെക്കുന്നതിനപ്പുറം ക്രിയാത്മകമായ പരിഗണന പ്രവാസി സമൂഹം അര്‍ഹിക്കുന്നുണ്ട്.



TAGS :