Quantcast
MediaOne Logo

റാഷിദ നസ്രിയ

Published: 12 Dec 2022 7:17 AM GMT

ഭരണകൂടവും ചലച്ചിത്ര മേളകളും

പ്രോപഗണ്ട സിനിമകളിലൂടെ ഭരണകൂട അജണ്ടകള്‍ നപ്പാക്കാനുള്ള തീവ്ര ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. കശ്മീര്‍ ഫയല്‍സ്, കേരള സ്റ്റേറി പോലുള്ള പ്രോപഗണ്ട സിനിമകള്‍ ഇതിന് ഉദാഹരണമാണ്. ഗോവയില്‍ നടന്ന ഐ.എഫ്.എഫ്.ഐയില്‍ ഇത് കൂടുതല്‍ പ്രകടമാവുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ഇരുപത്തേഴാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഭാഗമായി State and Festivasl എന്ന തലക്കെട്ടില്‍ നടന്ന ഓപണ്‍ഫോറം ഈ വിഷയം ചര്‍ച്ച ചെയ്യുന്നത്.

ഭരണകൂടവും ചലച്ചിത്ര മേളകളും
X

മമ്മദ് മൊണ്ടാഷ് (മോഡറേറ്റര്‍)

അധികാരത്തിനും ഫാഷിസത്തിനുമെതിരായ കലാപമാണ് ചലച്ചിത്രമേളകളുടെ ചരിത്രം. ചലചിത്രമേളകള്‍ എപ്പോഴും സ്വാതന്ത്ര്യത്തിന്റെയും കലയുടെയും ഊര്‍ജത്തെ ആഘോഷിക്കുന്നു. ജനാധിപത്യപരമായ കൊടുക്കലും വാങ്ങലും നടക്കുന്ന ഇടമാണ് ഓരോ ചലച്ചിത്ര മേളകളകളും. 'ഭരണകൂടവും ചലച്ചിത്ര മേളകളും' എന്ന വിഷയം തിരഞ്ഞെടുക്കുന്നതിനുള്ള കാരണം ഗോവയിലെ ഐ.എഫ്.എഫ.്ഐയില്‍ നടന്ന സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഐ.എഫ്.എഫ്.ഐ മേളയില്‍ കശ്മീര്‍ ഫയലുകള്‍ പ്രദര്‍ശിപ്പിച്ചു. ഒരു രാഷ്ട്രീയ അജണ്ട എങ്ങനെ നടപ്പാക്കപ്പെടുന്നുവെന്ന് ഈ പ്രദര്‍ശനം കാണിക്കുന്നു.

നന്ദിത ദാസ് (സംവിധായിക, നടി)

നമുക്ക് കൂടുതല്‍ തുറന്ന ഇടങ്ങള്‍ ആവശ്യമാണ്. അത് വളരെ പ്രധാനമാണെന്ന് ഞാന്‍ കരുതുന്നു. ഇവിടെ ഞാന്‍ ധാരാളം ചെറുപ്പക്കാരെ കാണുന്നു. കാര്യങ്ങളെ ചോദ്യം ചെയ്യുമ്പോള്‍ മാത്രമേ വിമര്‍ശനാത്മക ചിന്തയിലേക്ക് നിങ്ങള്‍ വളരുകയുള്ളു. ഈ പ്ലാറ്റ്‌ഫോം വളരെ പ്രധാനപ്പെട്ടതാണ്. തിരഞ്ഞെടുത്ത സിനിമകളെല്ലാം മികച്ചതാണ്. അത് അതിരുകളെ ചോദ്യം ചെയ്യുന്നു. നമ്മുടെ സമൂഹം ധ്രുവീകരിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍, നമ്മള്‍ ഇപ്പോഴും സംഭാഷണങ്ങള്‍ക്ക് തയ്യാറല്ല. നമ്മള്‍ സംസാരിക്കുമ്പോള്‍ മാത്രമല്ല, കേള്‍ക്കുമ്പോഴും സംഭാഷണം നടക്കുന്നു. നമുക്ക് കുറഞ്ഞത് സാഹചര്യങ്ങളെ മനസ്സിലാക്കാനെങ്കിലും കഴിയുന്നുണ്ട്. ഓപ്പണ്‍ ഫോറത്തിലൂടെ നമുക്ക് പരസ്പരം കേള്‍ക്കുകയും കൂടുതല്‍ സംഭാഷണത്തിനുള്ള വഴികള്‍ കണ്ടെത്തുകയും ചെയ്യാം.


സി.എസ് വെങ്കിടേശ്വേരന്‍ (ചലച്ചിത്ര നിരൂപകന്‍)

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയിലെ ഫിലിം സ്ഥാപനങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍, അവയെ വളരെ കേന്ദ്രീകൃതമായ ഭരണകൂട നിയന്ത്രണത്തില്‍ കൊണ്ടുവരാനുള്ള നിരന്തരമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് നമുക്ക് കാണാന്‍ കഴിയും. ഐ.എഫ്.എഫ്.ഐ ഫെസ്റ്റിലില്‍ നേരത്തെ പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ജനം പ്രതിഷേധിക്കുന്നില്ല. ചലചിത്ര മേളകളുടെ ചരിത്രം ഫാഷിസവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. മുസ്സോളിനിയാണ് ചലച്ചിത്രമേളകള്‍ ആരംഭിച്ചത്. നമ്മള്‍ ലോകത്തിലെ ഫിലിം ഫെസ്റ്റിവലുകള്‍ നോക്കുകയാണെങ്കില്‍, അത് എല്ലായ്‌പ്പോഴും കലയയെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും വിലമതിക്കുന്നു. ഓപ്പണ്‍ ഫോറം എന്നത് പല ഭാഗങ്ങളില്‍ നിന്നുള്ള ഫിലിം മേക്കേഴ്‌സിന്റെ കൂടിച്ചേരലാണ്. 1990ന് ശേഷം ഈ ഓപ്പണ്‍ ഫോറവും നശിപ്പിക്കാനുള്ള നിരന്തരമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. സിനിമകള്‍ സ്വകാര്യ കമ്പനികള്‍ക്ക് വില്‍ക്കുന്നു. സിനിമയുടെയും ചലചിത്രമേളകളുടെയും മുഴുവന്‍ പാരമ്പര്യവും ഭീഷണിയിലാണ്. ഫിലിം ഫെസ്റ്റിവല്‍ എന്താണെന്നതിനെ കുറിച്ച് നമ്മള്‍ വിശാലമായി ചിന്തിക്കണം.

പ്രേമേന്ദ്ര മജൂംദാര്‍ (ബംഗാളി ചലച്ചിത്ര നിരൂപകന്‍, ഫിപ്രസി ഇന്ത്യ ജനറല്‍ സെക്രട്ടറി)

ഫിലിം ഫെസ്റ്റിവല്‍ അടിസ്ഥാനപരമായി സിനിമയെയും ചലച്ചിത്ര സംസ്‌കാരത്തെയും പ്രോത്സാഹിപ്പിക്കുന്നു. 1952 ല്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു മുന്‍കൈയെടുത്താണ് ഇന്ത്യയില്‍ ചലച്ചിത്ര സംസ്‌കാരം ആരംഭിച്ചത്. ഈ വര്‍ഷം ഐ.എഫ്.എഫ്.ഐയില്‍ സംഭവിച്ചത് നമുക്ക് മറക്കാം. കാരണം, ജൂറി അതിനെക്കുറിച്ച് പിന്നീട് പറയുകയുണ്ടായി. അത് അന്താരാഷ്ട്ര തലത്തില്‍ വാര്‍ത്തയായി. ജൂറിയെ നിയമിക്കുന്നത് മുതല്‍, സിനിമകള്‍ ആര് തെരഞ്ഞെടുക്കുന്നു എന്നും, ഏത് തരത്തിലുള്ള സിനിമകളാണ് തിരഞ്ഞെടുക്കുന്നത് എന്നതിനെ കുറിച്ചും നമ്മള്‍ ചോദ്യം ചെയ്യേണ്ടിയിരിക്കുന്നു. ഇപ്പോള്‍ ഐ.എഫ്.എഫ്.ഐയില്‍ അഞ്ചോ ആറോ വിനോദ സിനിമകളുണ്ട്. ഇന്ത്യന്‍ പനോരമയും വാണിജ്യ സിനിമകളുടെ നിയന്ത്രണത്തിലാണ്.

സി. അജോയ് (സെക്രട്ടറി, ചലച്ചിത്ര അക്കാദമി)

'ഭരണകൂടവും ചലച്ചിത്ര മേളകളും' എന്ന വിഷയമാണ് നമ്മള്‍ ഈ ഓപ്പണ്‍ ഫോറത്തില്‍ തിരഞ്ഞെടുത്തിരിക്കുന്നത്. വളരെ ഗൗരവത്തോടെ സംഘടിപ്പിക്കുന്ന ഒരു വേദിയാണ് ഓപ്പണ്‍ ഫോറം. പുതിയ തലമുറയുടെ കടന്നുവരവിന് ഒരു പ്രഖ്യാപനം കൂടിയാണ് യഥാര്‍ഥത്തില്‍ നമ്മുടെ ഓപ്പണ്‍ ഫോറം. മഹ്‌നാസ് മുഹമ്മദി എന്ന ഇറാനി സംവിധായികക്ക് ഇത്തവണ സ്പിരിറ്റ് ഓഫ് സിനിമ എന്ന അവാര്‍ഡ് ഏര്‍പ്പെടുത്തി. അവരുടെ രാജ്യത്തെ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി കാണിക്കുന്നതിലൂടെ പലതവണ അവര്‍ വേട്ടയാടപ്പെട്ടു. ഇങ്ങനെ പ്രശ്‌നങ്ങള്‍ അവര്‍ അഭിമുഖീകരിക്കുന്ന സമയം തന്നെ അവരെ തിരഞ്ഞുപിടിച്ച് ആദരിക്കുന്ന ഒരു മേളയില്‍ അവരുടെ പ്രതിഷേധത്തിന്റെ ഭാഗമായി മുടി മുറിച്ച് അവര്‍ മേളയില്‍ പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് പറയാനുള്ള, അതിശക്തമായ രാഷ്ട്രീയ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ചലച്ചിത്രമേളയായി കേരളത്തിന്റെ രാജാന്തര ചലച്ചിത്രമേള മാറിയിട്ടുണ്ട്.


മധു ജനാര്‍ധനന്‍ (ചലച്ചിത്ര നിരൂപകന്‍)

1989 ലെ IFFI നടക്കുന്ന സമയം. ജനുവരി രണ്ടാം തീയതി ഡല്‍ഹിയിലെ സഫ്ദര്‍ ഹാഷ്മി എന്ന് പറയുന്ന വളരെ രാഷ്ട്രീയ പ്രബുദ്ധതയുള്ള തെരുവ് നാടക കലാകാരനെ അന്നത്തെ റൂളിംഗ് പാര്‍ട്ടിയുടെ ഗുണ്ടകള്‍ കൂട്ടം ചേര്‍ന്ന് ആക്രമിച്ചു കൊലപ്പെടുത്തി. അതിനെതിരെ പ്രതിഷേധിച്ച് ഐ.എഫ്.എഫ്.ഐ വേദിയില്‍ ധൈര്യത്തോടെ നടന്നു കയറി ശബാന ആസ്മി എന്ന ഫിലിം മേക്കര്‍. വര്‍ഷങ്ങള്‍ക്കിപ്പുറം 2022 കശ്മീരി ഫയല്‍സ് മത്സര വിഭാഗത്തില്‍ അവതരിപ്പിക്കപ്പെടുന്നതിനെതിരെ നമുക്ക് നേരിട്ട് ചര്‍ച്ചകള്‍ സംഘടിപ്പിക്കേണ്ടതുണ്ടണ്ട്. വളരെ വിദഗ്ധമായിട്ട് തന്നെ സിനിമയിലൂടെ പ്രോപഗണ്ട നടപ്പിലാക്കിയിട്ടുണ്ട്. കഴിഞ്ഞ ഫെസ്റ്റിവലില്‍ സുഭാഷ് ചന്ദ്ര സംവിധാനം ചെയ്ത 'Iam not River jhelum' എന്ന സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. ആര്‍ട്ടിക്കിള്‍ 370 ക്യാന്‍സല്‍ ചെയ്തതിന് ശേഷം എന്താണ് കശ്മീരിലെ ജീവിതം എന്നതിനെ കുറിച്ചാണ് ആ സിനിമ. നോര്‍ത്ത് ഇന്ത്യയില്‍ ഈ സിനിമ അവതരിപ്പിക്കാന്‍ പോലും കഴിയില്ല. കശ്മീരി ഫയല്‍സിനുള്ള കേരള ഗവണ്‍മെന്റിന്റെയും IFFK യുടെയും മറുപടിയാണ് എന്നാണ് അതിന്റെ സംവിധായകന്‍ സുഭാഷ് ചന്ദ്ര അന്ന് പറഞ്ഞത്.

TAGS :