Quantcast
MediaOne Logo

അന്‍വര്‍ ദയാല്‍

Published: 5 Dec 2023 5:42 PM GMT

നാട്ടുകാര്‍ നാട്ടുകാര്‍ക്ക് വേണ്ടി കളിക്കുന്ന രീതി ഇപ്പോള്‍ സെവന്‍സില്‍ ഇല്ല - ജാഫര്‍ ഖാന്‍

അവനവന്റെ നാട് അവനവന്റെ പോരാട്ടം എന്ന രീതിയില്‍ നിന്ന് ഫുട്‌ബോള്‍ വേറെ കുറെ സാമ്പത്തിക തലത്തിലേക്ക് പോയി. നാട്ടുകാര്‍ നാട്ടുകാര്‍ക്കായി കളിക്കുന്ന രീതി ഒന്നും ഇപ്പോള്‍ ഇല്ല. | MLF 2023 | റിപ്പോര്‍ട്ട് : അന്‍വര്‍ ദയാല്‍

നാട്ടുകാര്‍ നാട്ടുകാര്‍ക്ക് വേണ്ടി കളിക്കുന്ന രീതി ഇപ്പോള്‍ സെവന്‍സില്‍ ഇല്ല - ജാഫര്‍ ഖാന്‍
X

മലബാറിലെ രണ്ട് കായിക വിനോദങ്ങള്‍ ആയിരുന്നു ഫുട്‌ബോളും കാളപൂട്ടും. ഇവ രണ്ടും ഒരേ വേദിയില്‍ കാണാന്‍ കഴിയുന്നു എന്ന അവസ്ഥയിലാണ് നിലവില്‍ സെവന്‍സ് ഫുട്‌ബോള്‍ ഉള്ളത്. തൊണ്ണൂറുകളില്‍ ഇങ്ങനെ ആയിരുന്നില്ല. ഓരോ നാട്ടിലെയും അവിടത്തെ കളിക്കാര്‍ ആണ് കളിക്കുക. അപ്പോള്‍ അവിടെ വൈര്യത്തിന്റെ ആവശ്യമില്ല. അവനവന്റെ നാട് അവനവന്റെ പോരാട്ടം എന്ന രീതിയില്‍ നിന്ന് ഫുട്‌ബോള്‍ വേറെ കുറെ സാമ്പത്തിക തലത്തിലേക്ക് പോയി. നാട്ടുകാര്‍ നാട്ടുകാര്‍ക്കായി കളിക്കുന്ന രീതി ഒന്നും ഇപ്പോള്‍ ഇല്ല.

എന്റെ ജീവിതത്തില്‍ കണ്ടിട്ടുള്ള ഏറ്റവും മനോഹരമായ സെവന്‍സ് മത്സരം വണ്ടൂരില്‍ നിന്നാണ്. നാലാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് ടൗണ്‍ ടീം അരീക്കോടും, വളരെ കുറച്ചു കാലം നിലനിന്നിരുന്ന കുരുക്കള്‍ വൈപ്പിന്‍സ് മഞ്ചേരി എന്നീ ടീമുമാണ് മത്സരിക്കുന്നത്. വൈപ്പിന്‍സില്‍ ഇന്ത്യക്കുവേണ്ടി കളിച്ചിരുന്നത് വി.പി സത്യനും, ഐ.എം വിജയനും അടക്കം ഏഴ് താരങ്ങളായിരുന്നു. അപ്പുറത്ത് ടൗണ്‍ ടീം അരീക്കോടില്‍ ആ നാട്ടിലെ കുട്ടികള്‍ ആയ ഇസ്ഹാഖ്, മെഹബൂബ്, സാദിഖ് എന്നിങ്ങനെ ഉള്ളവര്‍. അന്ന് ആ കളിയില്‍ ടൗണ്‍ ടീം അവരുടെ സ്വന്തം നാട്ടില്‍ ചാമ്പ്യന്മാര്‍ ആവുകയാണ്. കളി കാണാന്‍ പോയത് ഇന്നും ഓര്‍ക്കുന്നു.

ഓരോ നാടിന്റെയും വികാരവും, അതുപോലെതന്നെ എന്റെ നാട് എന്നുള്ള വികാരവും ആയിരുന്നു സെവന്‍സ് ഫുട്‌ബോളില്‍ ഉണ്ടായിരുന്നത്. നാട്ടിലെ ചെറിയ സാമ്പത്തിക സംവിധാനമായിരുന്നു ക്ലബ്ബുകളെ സ്‌പോണ്‍സര്‍ ചെയ്തിരുന്നത്. തൊണ്ണൂറുകളിലെ അത്തരം ഒരു കളിയുടെ തലം വിട്ട് ഇപ്പോള്‍ നമ്മുടെ സെവന്‍സ് വേറെ കുറെ റൂട്ടിലൂടെ സഞ്ചരിക്കുന്നു. മലബാറിലെ രണ്ട് വിനോദങ്ങളായിരുന്നു ഫുട്‌ബോളും കാളപൂട്ടും. രണ്ടും ഒരേ വേദിയില്‍ കാണാന്‍ കഴിയുന്നു എന്ന നിലയിലാണ് നിലവില്‍ സെവന്‍സ് ഫുട്‌ബോളിന്റെ അവസ്ഥ. കളി സാമ്പത്തിക തലത്തിലേക്ക് പോയി, പുതിയ കുറേ മുഖങ്ങള്‍ വന്നു. ആഘോഷിക്കാന്‍ കഴിയാത്ത, ഉള്‍കൊള്ളാന്‍ പറ്റാത്ത രീതിയിലുള്ള കുറേ പുതിയ സങ്കേതങ്ങള്‍ വന്നിട്ടുണ്ട്. നാട്ടുകാര്‍ നാട്ടുകാര്‍ക്ക് കളിക്കുന്ന രീതി ഒന്നും ഇപ്പോള്‍ നിലവില്‍ ഇല്ല.

മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ നടന്ന 'പന്ത് കൊണ്ട് ഒരു നേര്‍ച്ച; മലബാര്‍ സെവന്‍സ് കിസ്സ' ചര്‍ച്ചയില്‍

സംസാരിച്ചതിന്റെ സംക്ഷിപ്ത രൂപം.

തയ്യാറാക്കിയത്: അന്‍വര്‍ ദയാല്‍

TAGS :