Quantcast
MediaOne Logo

സഫ കെ.ടി

Published: 22 Dec 2023 1:04 PM GMT

പൗരത്വ പ്രക്ഷോഭ ഓര്‍മകളില്‍ ഡല്‍ഹി ജാമിഅ കാമ്പസ്

| ഫോട്ടോ സ്റ്റോറി

ഡല്‍ഹിയിലെ സി.എ.എ - എന്‍.ആര്‍.സി സമരം
X

2019 ല്‍ രാജ്യത്ത് പൗരത്വ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കമിട്ടത് വിദ്യാര്‍ഥികളാണ്. ഡല്‍ഹിയിലെ ജാമിഅ മില്ലിയ്യ കാമ്പസ് സി.എ.എ-എന്‍.ആര്‍.സി സമരങ്ങളുടെ പ്രധാന ഊര്‍ജ കേന്ദ്രങ്ങളായി മാറുകയായിരുന്നു. സമരത്തിനിറങ്ങിയ വിദ്യാര്‍ഥികളെ കാമ്പസില്‍ കയറി ഡല്‍ഹി പൊലീസ് ക്രൂരമായി മര്‍ദിക്കുകയും ലൈബ്രറി ഉള്‍പ്പെടെ തല്ലി തകര്‍ക്കുകയും ചെയ്തു. ഇന്ത്യയിലൊട്ടകെ പൗരത്വ പ്രക്ഷോഭം ആളിപ്പടരാന്‍ കാരണമായ കാമ്പസ് സമരാനുഭവങ്ങള്‍ അനുസ്മരിച്ചുകൊണ്ട് വിദ്യാര്‍ഥികള്‍ 2023 ഡിസംബര്‍ 15 ന് ഒത്തുകൂടുകയുണ്ടായി. പ്രക്ഷോഭരംഗത്തുണ്ടായിരുന്ന മുഴുവന്‍ വിദ്യാര്‍ഥി കൂട്ടായ്മകളും ഒരുമിച്ച് നടത്തിയ പരിപാടിയില്‍ ജാമിഅ മില്ലിയ്യ ഇസ്ലാമിയ കാമ്പസ് കാമ്പസ് അടുത്തൊന്നും കാണാത്ത സമരാവേശത്തിനാണ് സാക്ഷിയായത്. ഫലസ്തീന്‍ ഐക്യദാഢ്യ മുദ്രാവക്യങ്ങളും കൂടി കാമ്പസില്‍ മുഴങ്ങി എന്നത് പരിപാടിയെ ശ്രദ്ധേയമാണ്. കാരണം, ഫലസ്തീന്‍ ഐക്യദാഢ്യ പരിപാടികള്‍ കാമ്പസില്‍ അനുവദിച്ചിരുന്നില്ല.


ഓരോ വിദ്യാര്‍ഥി സമര നീക്കങ്ങളെയും പേടിക്കുന്ന സര്‍ക്കാര്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികളിലുള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി പ്രതിരോധങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. അതുകൊണ്ടുതന്നെ ഓരോ സമര ഓര്‍മകളും പുതു സമരങ്ങളിലേക്കുള്ള കെട്ടടങ്ങാത്ത കനലുകളാണ്.






























TAGS :