Quantcast
MediaOne Logo

സന സുബൈര്‍

Published: 5 Dec 2023 12:48 PM GMT

'യാ റബ്ബേ..' പാടിയത് ഞാനാണെന്ന് പാട്ടുകേട്ട പകുതി ആളുകള്‍ക്കും അറിയില്ല - മേന മേലത്ത്

നിങ്ങള്‍ക്ക് നിങ്ങളുടേതായ ഒരു മാര്‍ക്കറ്റര്‍ ഉണ്ടെങ്കില്‍ വേദികള്‍ ഉണ്ടാകും. നിങ്ങളുടെ മുഖം പരിചിതമല്ലെങ്കില്‍ നിങ്ങള്‍ക്ക് അര്‍ഹിക്കുന്ന ഒരു വേദി കിട്ടുകയില്ല. | MLF 2023 | റിപ്പോര്‍ട്ട്: സന സുബൈര്‍

കഠിനകോഠരമീ അണ്ഡകടാഹം, യാ റബ്ബേ..
X

വളര്‍ന്നുവരുന്ന കലാകാരന്‍മാര്‍ക്ക് മാര്‍ക്കറ്റിങ്ങ് എന്ന് പറയുന്ന വാക്ക് വലിയ വില്ലനാണ്. സ്‌പോട്ടിഫൈ പോലെയുള്ള പ്ലാറ്റ്‌ഫോമുകളിലൂടെ ഒരുപാട് അവസരങ്ങള്‍ കിട്ടുന്നുണ്ടെങ്കില്‍ കൂടിയും അത് എത്ര പേരെ ഐഡന്റിഫയ്ഡ് ആകാന്‍ സഹായിക്കുന്നു എന്നുള്ള ഒരു ചോദ്യം ഇവിടെയുണ്ട്. യാ റബ്ബേ... എന്ന പാട്ട് ഒരുപാട് ആളുകള്‍ കേട്ടു. പക്ഷെ, അത് ഞാനാണ് പാടിയതെന്ന് കേട്ട പകുതി ആളുകള്‍ക്കും അറിയില്ല. വളര്‍ത്തുന്നതും അതേപോലെ തകര്‍ക്കുന്നതും മീഡിയയാണ്. നല്ല കഴിവുണ്ടായിട്ടുപോലും നല്ലൊരു അവസരം കിട്ടാതെപോകുന്ന ഒരുപാടുപേരുണ്ട്. അവര്‍ക്കൊന്നും ഉയര്‍ന്നുവരാന്‍ കഴിയാത്തതിന്റെ കാരണമെന്നു പറയുന്നത് റീസെന്റ് ട്രെന്റ് ആയിട്ടുള്ള ഈ മാര്‍ക്കറ്റിങ്ങാണ്.

പലരും ചോദിക്കാറുണ്ട്, ഒരു പെണ്‍കുട്ടി എന്ന നിലയില്‍ സിനിമ മേഖലയിലേക്ക് എത്തിച്ചേരാന്‍ കഴിഞ്ഞതില്‍ എന്ത് തോന്നുന്നുവെന്ന്. എന്നാല്‍, ഒരു പെണ്‍കുട്ടി എന്നനിലയില്‍ മാത്രമല്ല മറിച്ച് ഒരു ആണ്‍കുട്ടിക്ക് ആയാലും അല്ലെങ്കില്‍ വളരെ എക്‌സ്പീരിയന്‍സ് ഉള്ളവര്‍ക്ക് കൂടിയും ഈ മേഖലയില്‍ അവരുടെ കഴിവ് മാത്രം വെച്ചുകൊണ്ട് ഉയരാന്‍ സാധിക്കുകയില്ല.

നിങ്ങള്‍ക്ക് നിങ്ങളുടേതായ ഒരു മാര്‍ക്കറ്റര്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് വേദികള്‍ ഉണ്ടാകും. നിങ്ങളുടെ മുഖം പരിചിതമല്ലെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങള്‍ അര്‍ഹിക്കുന്ന ഒരു വേദി കിട്ടുകയില്ല. ഇന്‍സ്റ്റഗ്രാം ഉപയോഗിച്ച്‌ സ്വയം മാര്‍ക്കറ്റ് ചെയ്യാത്തതിന്റെ ദൂശ്യഫലം നന്നായിട്ടനുഭവിക്കുന്നുണ്ട്. കാരണം, നീലേശ്വരം എന്ന് പറയുന്ന വളരെ എക്‌സ്‌പോഷര്‍ കുറവുള്ള നാട്ടില്‍നിന്നാണ് ഞാന്‍ വരുന്നത് എന്നതുകൊണ്ടുതന്നെ ഒരു പാട്ട് ആളുകളിലേക്ക് എത്തിക്കുക എന്നത് വലിയ പ്രയാസമാണ്. ഇതിന്റെ പിന്നിലുള്ള പ്രവര്‍ത്തനങ്ങള്‍ വളരെ ചിലവേറിയതാണ്. ഇത് സാധാരണക്കാരായ കലാകാരന്‍മാക്ക് എത്രമാത്രം സജ്ജമാകും എന്നുള്ളത് വലിയ ഒരു ചോദ്യചിഹ്നമാണ്. അതുകൊണ്ടുതന്നെ ഈ തലമുറയിലുള്ള ആര്‍ട്ടിസ്റ്റുകള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മാര്‍ക്കറ്റിങ്ങാണ്. നിങ്ങള്‍ നല്ലൊരു അനുഗ്രഹീത കലാകാരന്‍ ആണെങ്കില്‍ കൂടിയും അതിലൊന്നും ഒരു കാര്യവുമില്ലാത്ത സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്. എന്താണ് ഇതിന്റെ മാനദണ്ഡം എന്നറിയില്ല.

ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം തുറന്നുനോക്കിയാല്‍ കാണാന്‍ കഴിയും, വളരെ കഴിവുള്ള അന്താരാഷ്ട്ര നിലയില്‍ കോമ്പോസിഷന്‍ ചെയ്തിട്ടുള്ള വ്യക്തികളുടെ ഫോളോവേഴ്സിന്റെ എണ്ണം; എങ്ങനെ പോയാലും അത് ആയിരത്തില്‍ കുറവായിരിക്കും. അതേസമയം അതിന്റെ പകുതിപോലും അധ്വാനം എടുക്കാത്ത ഇഷ്ടംപോലെ ആളുകള്‍ക്ക് മില്യന്‍സ് കണക്കിന് കാണികളാണ് ലഭിക്കുന്നത്. പലരും ചോദിക്കാറുണ്ട്, ഒരു പെണ്‍കുട്ടി എന്ന നിലയില്‍ സിനിമ മേഖലയിലേക്ക് എത്തിച്ചേരാന്‍ കഴിഞ്ഞതില്‍ എന്ത് തോന്നുന്നുവെന്ന്. എന്നാല്‍, ഒരു പെണ്‍കുട്ടി എന്നനിലയില്‍ മാത്രമല്ല മറിച്ച് ഒരു ആണ്‍കുട്ടിക്ക് ആയാലും അല്ലെങ്കില്‍ വളരെ എക്‌സ്പീരിയന്‍സ് ഉള്ളവര്‍ക്ക് കൂടിയും ഈ മേഖലയില്‍ അവരുടെ കഴിവ് മാത്രം വെച്ചുകൊണ്ട് ഉയരാന്‍ സാധിക്കുകയില്ല.

പ്രശസ്ത പോപ്പ് കള്‍ചര്‍ ആര്‍ട്ടിസ്റ്റ് ടി.ജെ ശേഖറിന്റെ അടുത്ത് കര്‍ണാട്ടിക് സംഗീതം പഠിക്കാന്‍ പോയപ്പോഴാണ് കൊളാബ്രേഷന്‍ മൂല്യം തിരിച്ചറിയുന്നത്. പരസ്പരം കൊടുത്തും വാങ്ങിയും എങ്ങനെ ഈ മേഖലയില്‍ വളര്‍ന്നുവരാം എന്ന് പഠിച്ചു. നീ നല്ലത്, ഞാന്‍ മോശം എന്ന ചിന്താഗതി മാറ്റിവെച്ചുകൊണ്ട് എല്ലാവര്‍ക്കും വളരാനുള്ള സാഹചര്യമാണ് വേണ്ടത്.

അടുത്തകാലങ്ങളായിട്ട് ശ്രദ്ധയില്‍ വന്ന ഒരു പോപ്പുലര്‍ കള്‍ചര്‍ ഫിനോമിനയുണ്ട് - ഇപ്പോള്‍ 'ഒരു പുഷ്പം മാത്രമെന്‍...''എന്ന് പാടിയാല്‍ അതിന്റെ അടുത്ത വരി ഇവിടെ ഇരിക്കുന്ന എല്ലാവര്‍ക്കും പാടാന്‍ കഴിയും. പക്ഷെ, കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളില്‍ ഇറങ്ങിയിട്ടുള്ള പാട്ടുകളില്‍ ഏതെങ്കിലും ഒരു പാട്ടിന്റെ വരി പാടിയാല്‍ അതിന്റെ ബാക്കി എത്രപ്പേര്‍ക്ക് പാടാന്‍ കഴിയും എന്നറിയില്ല. ഇതാണ് സംഗീതത്തിന്റെ മൂല്യത്തില്‍ വന്നിരിക്കുന്ന വലിയ ഒരു വ്യത്യാസം. സംഗീതത്തില്‍ ഒരുപാടു കാലങ്ങളായിട്ട് ചിട്ടപ്പെടുത്തിവെച്ച കുറച്ചു കാര്യങ്ങളുണ്ട്. നല്ലൊരു സംഗീതം എങ്ങനെ ആയിരിക്കണം എന്ന് ചിലയാളുകള്‍ തീരുമാനിച്ചു വെച്ചിരിക്കുകയായിരുന്നു. ഈ ഒരു ചട്ടക്കൂട് അഴിച്ചുപണിയുന്നതില്‍ പോപ്പ് കള്‍ചറിന്റെ പങ്ക്‌ ചെറുതല്ല.

ഒരു പാട്ട് അതിന്റെ കമ്പോസര്‍ ഭംഗിയായിട്ട് നിര്‍മിച്ചുവെച്ചിട്ടുണ്ട്. അതിനെ നശിപ്പിക്കാത്ത രീതിയില്‍ പുനര്‍നിര്‍മിക്കാനുള്ള ഒരു ക്രീയേറ്റീവ് സ്‌പേസ് ഇവിടെ ഉണ്ടാകണം. ഗോപി സുന്ദറിനെ പൊലുള്ള നല്ല കലാകാരന്മാര്‍ ഇത്തരത്തില്‍ എത്ര മനോഹരമായിട്ടാണ് പാട്ടുകള്‍ പാടിയിട്ടുള്ളതെന്ന് നമുക്ക് കാണാം.

പോപ്പ് കള്‍ച്ചറിലൂടെ ആളുകളുടെ ക്രീയേറ്റീവ് സ്വാതന്ത്ര്യത്തിന് ഒരു എക്‌സ്‌പോഷര്‍ കിട്ടുന്നുണ്ടെന്ന് തോന്നുന്നു. ഗോവിന്ദ് വസന്തയെ പോലുള്ള സംഗീതജ്ഞര്‍ ഇത്തരത്തില്‍ സംഗീതത്തെ കാണാന്‍ കഴിയും എന്നത് കാണിച്ചുതന്നുകൊണ്ടാണ് പുതിയ തലമുറയ്ക്ക് ഈ ഒരു പാത എളുപ്പമായത്. കീര്‍ത്തനം, ഖയാല്‍ അല്ലെങ്കില്‍ ഗസല്‍ മാത്രമാണ് സംഗീതം എന്ന ധാരണ തെറ്റാണ്. റാപ്പേഴ്‌സ് പറയുന്നതാകെ രാഷ്ട്രിയം മാത്രമാണെന്ന വലിയ തെറ്റിധാരണ ആളുകള്‍ക്കിടയിലുണ്ട്. ആ ധാരണ തെറ്റാണ്. ഒരുപാട് റാപ്പേഴ്‌സുണ്ട്, അവര്‍ പറയുന്നത് വിശപ്പിനെ പറ്റിയാണ്. സാധാരണക്കാരായ ആളുകളുടെ പ്രയാസങ്ങളാണ് ഒരു റാപ്പായി പാടുന്നത്. ഇത്തരത്തിലുള്ള കലാരൂപങ്ങള്‍ക്ക് ജനങ്ങളുടെ അംഗീകാരം ഇപ്പോള്‍ കിട്ടുന്നതതിന് കാരണം പോപ്പ് കള്‍ച്ചറിന്റെ സ്വാധീനമാണ്.

മേന മേലത്ത്, മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ Emerging Pop-culture in Malabar - എന്ന തലക്കെട്ടില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിച്ചതിന്റെ സംക്ഷിപ്ത രൂപം.

തയ്യാറാക്കിയത്: സന സുബൈര്‍

TAGS :