Quantcast
MediaOne Logo

കെ. സഹദേവന്‍

Published: 17 April 2024 5:13 AM GMT

തൊഴില്‍ വാഗ്ദാനങ്ങളില്ലാത്ത; മോദിയുടെ ഗ്യാരണ്ടി

ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയായ 'സങ്കല്‍പ പത്ര' യില്‍ തൊഴില്‍ മേഖലയെക്കുറിച്ച് മൗനം പാലിക്കുന്നതെന്തുകൊണ്ടാവാം. ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രകടനപത്രിക വിശകലനം ചെയ്യുന്നു.

തൊഴില്‍ വാഗ്ദാനങ്ങളില്ലാത്ത; മോദിയുടെ ഗ്യാരണ്ടി
X

ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ പ്രകടനപത്രികയായ 'സങ്കല്‍പ പത്ര'യില്‍ 67 പേജുകളിലായി 24 ഉറപ്പുകളാണ് 2024ല്‍ തങ്ങളെ തെരഞ്ഞെടുക്കപ്പെടാനായി ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്. മോദി കി ഗ്യാരണ്ടി എന്നപേരില്‍ അവതരിപ്പിച്ചിട്ടുള്ള ഈ വാഗ്ദാനങ്ങളില്‍ വളരെ സുപ്രധാനമായ ചില കാര്യങ്ങളില്‍ ആസൂത്രിതമായ മൗനം മോദിയുടെ ഗ്യാരണ്ടികളില്‍ കാണാം. അതിലൊന്ന് തൊഴിലുമായി ബന്ധപ്പെട്ടതാണ്.

അന്താരാഷ്ട്ര തൊഴില്‍ സംഘടന (ILO) മാര്‍ച്ച് അവസാന വാരം പുറത്തിറക്കിയ റിപ്പോര്‍ട്ട് അനുസരിച്ച്, രാജ്യത്തെ മൊത്തം തൊഴില്‍രഹിതരില്‍ 83% യുവജനങ്ങളാണ്. അതോടൊപ്പം മറ്റൊരു യാഥാര്‍ഥ്യം കൂടി റിപ്പോര്‍ട്ട് പങ്കുവെക്കുന്നുണ്ട്. 2050-ഓടെ രാജ്യത്തെ പ്രായമായവരുടെ എണ്ണം ജനസംഖ്യയുടെ 20 ശതമാനത്തിലധികമായി ഉയരും എന്നതാണത്.

2014ലെ പ്രകടന പത്രികയില്‍ പ്രതിവര്‍ഷം രണ്ട് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും എന്ന് വാഗ്ദാനം ചെയ്ത മോദി 10 വര്‍ഷക്കാലയളവില്‍ 20 കോടി തൊഴിലവസങ്ങള്‍ സൃഷ്ടിച്ചുവോ എന്ന കാര്യം ശത്രുക്കള്‍ പോലും ഉന്നയിക്കുകയില്ല. തന്റെ ഭരണകാലയളവില്‍ ഇത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു എന്ന് മോദി അവകാശപ്പെടുന്നുമില്ല. തൊഴില്‍ മേഖലയെക്കുറിച്ച് വളരെ കൃത്യമായ മൗനം പാലിക്കുന്നുണ്ട് മോദിയുടെ സങ്കല്പ പത്രത്തില്‍!


ബി.ജെ.പി തെരഞ്ഞെടുപ്പ് പത്രികയുടെ ഉള്ളടക്കം

രാജ്യത്തെ നീറുന്ന പ്രശ്‌നങ്ങളിലൊന്നായ 'തൊഴിലില്ലായ്മ' യെ സംബന്ധിച്ച് മോദി മിണ്ടുന്നേയില്ല. കാരണം ലളിതമാണ്. രാജ്യത്തെ തൊഴിലില്ലായ്മാ നിരക്കിലെ വര്‍ധനവ് 2014ല്‍ 5.3% ആയിരുന്നത് 2023 ആയപ്പോഴേക്കും 8.1% ആയി മാറി എന്നതു തന്നെ.

അന്താരാഷ്ട്ര തൊഴില്‍ സംഘടന (ILO) മാര്‍ച്ച് അവസാന വാരം പുറത്തിറക്കിയ റിപ്പോര്‍ട്ട് അനുസരിച്ച്, രാജ്യത്തെ മൊത്തം തൊഴില്‍രഹിതരില്‍ 83% യുവജനങ്ങളാണ്. അതോടൊപ്പം മറ്റൊരു യാഥാര്‍ഥ്യം കൂടി റിപ്പോര്‍ട്ട് പങ്കുവെക്കുന്നുണ്ട്. 2050-ഓടെ രാജ്യത്തെ പ്രായമായവരുടെ എണ്ണം ജനസംഖ്യയുടെ 20 ശതമാനത്തിലധികമായി ഉയരും എന്നതാണത്.

ഇന്ത്യയുടെ തൊഴില്‍ അനുപാതം മറ്റേതൊരു ദക്ഷിണേഷ്യന്‍ രാജ്യത്തെക്കാളും കുറഞ്ഞ കാലഘട്ടമായിരുന്നു 2000 മുതല്‍ 2022വരെയുള്ള വര്‍ഷങ്ങളെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ഒരു രാജ്യത്തിന്റെ മൊത്തം തൊഴില്‍സേനയും നിലവില്‍ തൊഴില്‍ ചെയ്യുന്നവരും തമ്മിലുള്ള അനുപാതത്തെയാണ് തൊഴില്‍ അനുപാതം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

2018 മുതല്‍ സ്ഥിരം തൊഴില്‍ എന്നത് സ്വപ്നം മാത്രമായി മാറിക്കൊണ്ടിരിക്കുകയാണ്. ഗുണനിലവാരമില്ലാത്ത തൊഴിലവസരങ്ങളാണ് അനൗപചാരിക മേഖലയില്‍ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. സ്വയംതൊഴില്‍, കാഷ്വല്‍ ലേബര്‍ എന്നിവയാണ് ഇന്ത്യയിലെ തൊഴില്‍ മേഖലയില്‍ മുന്നിട്ട് നില്‍ക്കുന്നത്. ഏകദേശം 82% തൊഴിലാളികളും അനൗപചാരിക മേഖലയില്‍ ജോലിചെയ്യുന്നവരായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2019 മുതലുള്ള തൊഴില്‍ വളര്‍ച്ചയുടെ സ്വഭാവം ഇത്തരത്തില്‍ അനൗപചാരിക തൊഴിലുകളുമായി ബന്ധപ്പെട്ടവയാണ്.

'ആത്മനിര്‍ഭര ഭാരതും:, 'മേക് ഇന്‍ ഇന്ത്യ'യും ഒന്നും രാജ്യത്തെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് ഉതകിയില്ല എന്നത് മോദിക്കും കൂട്ടര്‍ക്കും വ്യക്തമായി അറിയാം. അതുകൊണ്ടുതന്നെ തൊഴിലുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മൗനം പാലിക്കുന്നതാകും ഉചിതം എന്ന് 'സങ്കല്‍പ പത്ര' കമ്മറ്റി തീരുമാനിച്ചു.

വേറെയുമുണ്ട് സുഖകരമായ മൗനങ്ങള്‍. അത് 100 സ്മാര്‍ട്ട് സിറ്റി വാഗ്ദാനത്തെക്കുറിച്ചാണ്. 76 പേജുകളുള്ള ബി.ജെ.പി തെരഞ്ഞെടുപ്പ് പത്രിക മുഴുവന്‍ അരിച്ചുപെറുക്കിയാലും 'സ്മാര്‍ട്ട് സിറ്റി' എന്നൊരു വാക്കു പോലും കണ്ടെത്താനാവില്ല. ഇതൊക്കെയാണ് മോദി കി ഗ്യാരണ്ടി.


TAGS :