Quantcast
MediaOne Logo

നിപ വൈറസും ഭയവും

കേരളം പോലെ സാമൂഹിക വികസനത്തില്‍ മുന്നേറിയ ഒരു സമൂഹത്തില്‍ മഹാമാരികള്‍ വലിയ തോതില്‍ ആഘാതം ഉണ്ടാക്കും. കാരണം, വികസനം സൃഷ്ട്ടിക്കുന്ന സുരക്ഷാബോധത്തെയാണ് ഇത്തരം പകര്‍ച്ച വ്യാധികള്‍ ഇല്ലാതാക്കുന്നത്. | InDepth

നിപ വൈറസ്
X

കൊറോണ ദുരിതത്തെ നേരിട്ട കേരളം വീണ്ടും ഒരു മഹാമാരിയെ നേരിടാന്‍ തയാറാണ് എന്ന ഒരു പൊതു അഭിപ്രായം ഉണ്ട് എങ്കിലും അതത്ര പ്രായോഗികമല്ല. താല്‍ക്കാലികമായി നേരിടാന്‍ കഴിഞ്ഞേക്കും. എന്നാല്‍ ഇതുണ്ടാക്കുന്ന ഭയത്തെ നേരിടാന്‍ നമ്മുടെ സംവിധാനങ്ങള്‍ സജ്ജമല്ല.

മഹാമാരികളെ പറ്റിയുള്ള പഠനങ്ങളില്‍ മനുഷ്യരിലും നമ്മുടെ സംവിധാനങ്ങളിലും മഹാമാരികള്‍ ഉണ്ടാക്കുന്ന ഭയത്തെപറ്റി വിവരിക്കുന്നുണ്ട്. പശ്ചിമാഫ്രിക്കയില്‍ എബോള പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അമേരിക്കക്ക് 'ഫിയര്‍ബോള' അഥവാ എബോളഭയം പിടിപെട്ടു എന്നാണ് ചില പഠനങ്ങള്‍ ചൂണ്ടിക്കാണിച്ചത്. ഒരു പകര്‍ച്ചവ്യാധി സമയത്ത് ഭയം നിയന്ത്രിക്കുന്നതിന് വേണ്ടത് വിശ്വസനീയമെന്ന് കരുതുന്ന ഉറവിടത്തില്‍ നിന്നുള്ള സമയോചിതവും സത്യസന്ധവുമായ ആശയവിനിമയമാണ്. എന്നാല്‍, അപകടസാധ്യത വിശദീകരിക്കുകയും അതോടൊപ്പം ഭയക്കാതെ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ആളുകളോട് പറയുകയും ചെയ്യുക എന്നത് പലപ്പോഴും കഠിനമായ ജോലിയാണ് (സ്റ്റാസി ലു, 2015). രണ്ടായിരത്തി പതിനഞ്ച് ഒക്ടോബറില്‍ അമേരിക്കയില്‍ എബോളയെക്കുറിച്ച് 21 ദശലക്ഷത്തിലധികം ട്വീറ്റുകള്‍ ഉണ്ടായതായും ഇത്തരം ട്വീറ്റുകള്‍ സമ്പര്‍ക്കത്തിന്റെ അപകടസാധ്യതകളെക്കുറിച്ചും യഥാര്‍ഥ ഭീഷണിയെക്കുറിച്ചുമുള്ള കാര്യമായ തെറ്റിദ്ധാരണയെ പ്രോത്സാഹിപ്പിച്ചുവെന്നും ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടി. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. സാമൂഹിക മാധ്യമങ്ങളില്‍ ഉള്ളതും ഇല്ലാത്തതും ആയ ഒരുപാട് വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പടുന്നുണ്ട്. ഇത്തരം വാര്‍ത്തകള്‍ സൃഷ്ട്ടിക്കുന്ന ഭയം ആഴത്തിലുള്ള അഘാതങ്ങള്‍ സൃഷ്ട്ടിക്കും. 'റിസ്‌ക് കമ്യൂണിക്കേഷന്‍' എന്നതിനെ വലിയ തോതില്‍ സ്വാധീനിക്കാന്‍ ഇത്തരം വാര്‍ത്തകള്‍ക്ക് കഴിയും. ഇതെല്ലാം തന്നെ അറിവുകള്‍ ആയിട്ടാണ് സമൂഹം കാണുന്നത്. ശാസ്ത്രീയ അറിവുകളെ ജനകീയമാക്കുക, ജനാധിപത്യ വത്കരിക്കുക എന്നതാണ് ഇതിന് പരിഹാരമെന്നാണ് പഠനങ്ങള്‍ പറയുന്നത്.


കേരളത്തില്‍ ഇപ്പോഴുള്ള പ്രശ്‌നം എവിടെനിന്നാണ് ഈ വൈറസ് കടന്നു വന്നത് എന്ന് ഉറപ്പിച്ചു പറയാന്‍ ഇനിയും കഴിഞ്ഞിട്ടില്ല എന്നതാണ്. വവ്വാലുകളില്‍ നിന്നാണ് ഇത് പകരുന്നത് എന്ന് പൊതുവില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍, ഇതിന് ശാസ്ത്രീയമായ അംഗീകാരമുണ്ടെന്ന് ഉറപ്പിച്ചു പറയാന്‍ സര്‍ക്കാരിനും കഴിയുന്നില്ല. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജനങ്ങളോട് ഈ പകര്‍ച്ചവ്യാധിയെ പറ്റി നടത്തുന്ന ആശയവിനിമയങ്ങളില്‍ ഒരുതരം അവ്യക്തതയുണ്ട്. അത് സത്യമാണ്-അതോടൊപ്പം ഈ അവ്യക്തത ഒരു രീതിശാസ്ത്രം കൂടിയാണ്. കഴിഞ്ഞ തവണ നിപ വൈറസ് പടര്‍ന്നപ്പോള്‍ കേരളത്തിലെ ഒരു പ്രദേശം തന്നെ ഒറ്റപ്പെട്ടു എന്നത് സത്യമാണ്. കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ ഒരു പ്രദേശത്തെ മുനഷ്യരെയും അവരുടെ ജീവിതത്തെയും സാമൂഹിക ജീവിതത്തില്‍ നിന്നും മാറ്റിനിര്‍ത്തിയപ്പോഴും അതിനെ കേരളത്തെ പൊതുവായി ബാധിക്കുന്ന ഒരു പ്രശ്‌നമായി കണ്ടിട്ടില്ല. ഇന്നും എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് വേണ്ടി പദ്ധതികള്‍ ഉണ്ട്. എന്നാല്‍, എന്‍ഡോസള്‍ഫാന്‍ കാരണമാണ് എന്ന് ഉറപ്പിച്ചു പറയാന്‍ കേരളത്തിലെ സര്‍ക്കാരും ആരോഗ്യമേഖലയും തയാറല്ല.

1900 കളില്‍ സാന്‍ഫ്രാന്‍സിസ്‌കോയിലെ ചൈനീസ് സമൂഹം, ഹോങ്കോങ്ങില്‍ നിന്ന് എത്തിയ കപ്പല്‍ കാരണമാണ് 'കറുത്ത മരണം' എന്ന ബ്യൂബോണിക് പ്ലേഗ് പൊട്ടിപ്പുറപ്പെട്ടത് എന്ന വാര്‍ത്തമൂലം അങ്ങേയറ്റം വിവേചനം നേരിടേണ്ടി വന്നു (മാക് ക്ലെയിന്‍, 1994). കേരളത്തില്‍ മഹാമാരികള്‍ എല്ലാവരെയും ബാധിക്കുന്നു എങ്കിലും, എന്തുകൊണ്ട് നിപ വൈറസ് ചില പ്രദേശത്തു മാത്രം ഉണ്ടാകുമ്പോള്‍ അവിടത്തെ മനുഷ്യര്‍ അനുഭവിക്കുന്ന ഭയം ഒരു സാമൂഹിക പ്രശ്‌നം കൂടിയാണ് എന്ന് കാണാത്തത്.

കൊറോണ വൈറസ് പടര്‍ന്നു പിടിച്ചപ്പോള്‍ കേരള സര്‍ക്കാര്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. വലിയ തോതിലുള്ള ജനകീയ ഇടപെടലുകള്‍ ഉണ്ടായി. എന്നാല്‍, നിപ വൈറസിന്റെ കാര്യത്തില്‍ കേരളത്തിന് ഒരു പൊതു ഉടമസ്ഥതാ ബോധം ഉണ്ടായിട്ടില്ല. പകരം ഭയം കൂടിവരുന്നുണ്ട്. പകര്‍ച്ച വ്യാധികള്‍ എല്ലാവരെയും ഒരുപോലെ അല്ല ബാധിക്കുന്നത്. ന്യൂയോര്‍ക്ക് നഗരത്തില്‍ 1892-ല്‍ ടൈഫോയിഡും പനിയും കോളറയും ആദ്യം പിടിപെട്ടത് കിഴക്കന്‍ യൂറോപ്പില്‍ നിന്നുള്ള റഷ്യന്‍ ജൂത കുടിയേറ്റക്കാരില്‍ ആയിരുന്നു. ഇതിനെ തുടര്‍ന്ന് ഭയവും കളങ്കപ്പെടുത്തലും വിവേചനവും റഷ്യന്‍ ജൂത കുടിയേറ്റക്കാരെ ബാധിച്ചു (മെര്‍ക്കല്‍, 1997). 1900 കളില്‍ സാന്‍ഫ്രാന്‍സിസ്‌കോയിലെ ചൈനീസ് സമൂഹം, ഹോങ്കോങ്ങില്‍ നിന്ന് എത്തിയ കപ്പല്‍ കാരണമാണ് 'കറുത്ത മരണം' എന്ന ബ്യൂബോണിക് പ്ലേഗ് പൊട്ടിപ്പുറപ്പെട്ടത് എന്ന വാര്‍ത്തമൂലം അങ്ങേയറ്റം വിവേചനം നേരിടേണ്ടി വന്നു (മാക് ക്ലെയിന്‍, 1994). കേരളത്തില്‍ മഹാമാരികള്‍ എല്ലാവരെയും ബാധിക്കുന്നു എങ്കിലും, എന്തുകൊണ്ട് നിപ വൈറസ് ചില പ്രദേശത്തു മാത്രം ഉണ്ടാകുമ്പോള്‍ അവിടത്തെ മനുഷ്യര്‍ അനുഭവിക്കുന്ന ഭയം ഒരു സാമൂഹിക പ്രശ്‌നം കൂടിയാണ് എന്ന് കാണാത്തത്.


കേരളം പോലെ സാമൂഹിക വികസനത്തില്‍ മുന്നേറിയ ഒരു സമൂഹത്തില്‍ മഹാമാരികള്‍ വലിയ തോതില്‍ ആഘാതം ഉണ്ടാക്കും. കാരണം, വികസനം സൃഷ്ട്ടിക്കുന്ന സുരക്ഷാബോധത്തെയാണ് ഇത്തരം പകര്‍ച്ച വ്യാധികള്‍ ഇല്ലാതാക്കുന്നത്. അതുകൊണ്ട് തന്നെ കേരളത്തില്‍ നിപ ഭയം എന്നത് ഒരു പ്രദേശത്തു മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നല്ല. വികസന പുരോഗതിയില്‍ വലിയ തോതില്‍ ഉടമസ്ഥാവകാശം ഏറ്റടുക്കുന്ന കേരള സര്‍ക്കാറിനാണ് ഈ വൈറസ് ഏറ്റവും കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുന്നത്. മികച്ച ആരോഗ്യ സംവിധാനങ്ങള്‍ ഉള്ളത് കൊണ്ട് മാത്രം പിടിച്ചുകെട്ടാവുന്നതല്ല മഹാമാരികള്‍.

ശാസ്ത്രീയ അന്വേഷണങ്ങളെ മാറ്റിനിര്‍ത്തുകയും, സര്‍ക്കാരിന് പൊതുസമൂഹത്തില്‍ വലിയ തോതില്‍ ദൃശ്യത നല്‍കുകയും ചെയ്യുന്ന ഇപ്പോഴത്തെ രീതി ഒരു പരിഹാരമല്ല. അത്, നേരത്തെ സൂചിപ്പിച്ച ഭയത്തെ മനുഷ്യജീവിതത്തെ ആഴത്തില്‍ സ്വാധീനിക്കാന്‍ ഇടവരുത്തും. അതുകൊണ്ട് തന്നെ ഈ പ്രശ്‌നം ഒരു സാമൂഹിക-ശാസ്ത്രീയ പ്രശ്‌നമായി കാണേണ്ടതുണ്ട്.

കൊറോണ മൂലം കേരളത്തില്‍ 71,123 മരണം നടന്നു എന്നാണ് കണക്ക്. കേരളം മാത്രമല്ല സാമ്പത്തിക വികസനത്തില്‍ വലിയ നേട്ടമുണ്ടാക്കിയ വികസന രാജ്യങ്ങളില്‍ വരെ മരണ നിരക്ക് കൂടുതലായിരുന്നു. ഇവിടങ്ങളിലാണ് രോഗത്തെ കുറിച്ചുള്ള ഭയം കൂടുതല്‍ ഉള്ളതും. കേരളത്തിലെ ആരോഗ്യ മേഖല പതുക്കെയെങ്കിലും സ്വകാര്യ മേഖലയിലേക്ക് മാറുന്നു എന്നത് വസ്തുതയാണ്. എന്നാല്‍, മഹാമാരികള്‍ ഉണ്ടാക്കുന്ന ഭയത്തെ നേരിടാന്‍ കേരളത്തിലെ സ്വകാര്യ ആരോഗ്യ സംവിധാനം അപര്യാപ്തമാണ്. കാരണം, ജനത്തിന് വേണ്ടത്, എന്തും നേരിടാന്‍ സര്‍ക്കാര്‍ തയ്യാറാണ് എന്ന വാഗ്ദാനമാണ്. പകരം, മൂല കാരണത്തെ, അതിന്റെ സ്രോതസ്സിനെ ഇല്ലാതാക്കി എന്ന സര്‍ക്കാര്‍ അവകാശത്തിന് വലിയ പ്രാധാന്യം ഈ കാര്യത്തില്‍ ഉണ്ട്. എന്നാല്‍, രണ്ടാം തവണ നിപ വൈറസ് പടരുകയും സമാനതകള്‍ ഇല്ലാത്ത വിധം ഒരു പ്രദേശം മുഴുവന്‍ ഭയത്തില്‍ ആണ്ടു പോയിട്ടും ശാസ്ത്രീയമായി ഇതിന് കാരണം എന്താണ് എന്ന് ഉറപ്പിച്ചു പറയാന്‍ കഴിയാത്തത് വലിയ പരാജയം തന്നെയാണ്.

മഹാമാരികള്‍ ഉണ്ടാക്കുന്ന ഭയത്തെ കുറയ്ക്കുന്നതില്‍ ശാസ്ത്രീയ അന്വേഷണങ്ങള്‍ക്ക് വലിയ പങ്കുണ്ട്. നേരത്തെ സൂചിപ്പിച്ച പോലെ ഈ കാര്യത്തില്‍ അന്വേഷണങ്ങള്‍ കുറവാണ്. 71,123 മനുഷ്യര്‍ മഹാമാരിയില്‍ മരിച്ച ഒരു സമുഹത്തില്‍ വലിയ തോതിലുള്ള ഇടപെടലുകള്‍ ഉണ്ടാകേണ്ടതാണ്. എന്നാല്‍, അതുണ്ടായില്ല എന്നത് വസ്തുതയാണ്. തുടര്‍ച്ചയായി ഒരു പ്രദേശത്തു മാത്രം മഹാമാരികള്‍ ഉണ്ടയാല്‍ ആ പ്രദേശം വികസന മുരടിപ്പില്ലേക്ക് വീഴും എന്നത് ഒരു സാമ്പത്തിക യുക്തിയാണ്. കൂടാതെ ഭയം സൃഷ്ട്ടിക്കുന്ന സാമൂഹിക-മാനസിക പ്രശ്‌നങ്ങള്‍ വേറെയും. അതുകൊണ്ട് തന്നെ നിപയുടെ രണ്ടാം വരവിനെ ഗൗരവമായി തന്നെ കാണേണ്ടതാണ്. ശാസ്ത്രീയ അന്വേഷണങ്ങളെ മാറ്റിനിര്‍ത്തുകയും, സര്‍ക്കാരിന് പൊതുസമൂഹത്തില്‍ വലിയ തോതില്‍ ദൃശ്യത നല്‍കുകയും ചെയ്യുന്ന ഇപ്പോഴത്തെ രീതി ഒരു പരിഹാരമല്ല. അത്, നേരത്തെ സൂചിപ്പിച്ച ഭയത്തെ മനുഷ്യജീവിതത്തെ ആഴത്തില്‍ സ്വാധീനിക്കാന്‍ ഇടവരുത്തും. അതുകൊണ്ട് തന്നെ ഈ പ്രശ്‌നം ഒരു സാമൂഹിക-ശാസ്ത്രീയ പ്രശ്‌നമായി കാണേണ്ടതുണ്ട്.


ഗ്രന്ഥസൂചിക:

Stacy Lu.2015. An epidemic of fear. Monitor on Psychology. March 2015, Vol 46, No. 3

Markel H. 1997. Quarantine!: East European Jewish immigrants and the New York City epidemics of 1892. Baltimore: Johns Hopkins University Press; 1997

McClain CJ.1994. In search of equality: the Chinese struggle against discrimination in nineteenth-century America. Berkeley (CA): University of California Press; 1994


TAGS :