Quantcast
MediaOne Logo

ഷെല്‍ഫ് ഡെസ്‌ക്

Published: 25 March 2024 3:38 PM GMT

പി.എം കെയേഴ്സും അഴിമതിയുടെ ഔദ്യോഗിക വഴിയോ?

പാവങ്ങളെ സഹായിക്കാനുള്ള ആശ്വാസനിധിയെന്ന പേരില്‍ പ്രധാനമന്ത്രിയുടെ മേല്‍നോട്ടത്തില്‍ ആരംഭിച്ച പി.എം കെയേഴ്സ് ഫണ്ടിലേക്ക് വ്യവസായികളടക്കം കോടിക്കണക്കിന് രൂപയാണ് സംഭാവന നല്‍കിയത്. എന്നാല്‍, ഇലക്ടറല്‍ ബോണ്ടുപോലെ ഭീഷണിപ്പെടുത്തിയും സ്വാധീനം ചെലുത്തിയും കമ്പനികളില്‍നിന്ന് പണം കൈപറ്റാനുള്ള മറ്റൊരു സംവിധാനമാണ് പി.എം കെയേഴ്‌സ് എന്ന ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ഔദ്യോഗികമായി എന്താണ് പി.എം കെയേഴ്‌സ് എന്ന് പരിശോധിക്കുന്നു.

എന്താണ് പി.എം കെയേഴ്‌സ് ഫണ്ട്?
X

ഇല്കടറല്‍ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രീം കോടതി വിധിയെതുടര്‍ന്നുണ്ടായ നടപടിക്രമങ്ങളുടെ ഭാഗമായി വന്‍കിട കമ്പനികളില്‍നിന്ന് ബോണ്ട് വഴി ഏറ്റവും കൂടുതല്‍ ഫണ്ട് ലഭിച്ചത് ബി.ജെ.പിക്കാണെന്ന് വെളിപ്പെട്ടുകഴിഞ്ഞു. തൊട്ടുപിന്നാലെ സമാന സ്വഭാവത്തില്‍ സുതാര്യതയില്ലാതെ പ്രവര്‍ത്തിക്കുന്ന പി.എം കെയേഴ്‌സ് ഫണ്ടിനും പി.എം കിസാന്‍ ഫണ്ടിനും എതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നിരിക്കുകയാണ്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ തുടങ്ങിയ പി.എം കെയേഴ്‌സ് ഫണ്ട് എന്തിന് സ്ഥാപിച്ചുവെന്നോ ആരൊക്കെയാണ് ദാതാക്കളെന്നോ, സുതാര്യതയില്ലാതെ സൂക്ഷിക്കുന്നത് എന്തുകൊണ്ടെന്നോ വ്യക്തമല്ലെന്ന് മുഖ്യ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് പാര്‍ട്ടി കുറ്റപ്പെടുത്തുന്നുണ്ട്.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യം അധികാരത്തിലെത്തിയാല്‍ പ്രധാനമന്ത്രിയുടെ രഹസ്യസ്വഭാവമുള്ള പി.എം കെയേഴ്‌സ് ഫണ്ടിന്റെ രഹസ്യങ്ങള്‍ പുറത്തുവിടുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സറ്റാലിനും പ്രഖ്യാപിച്ചിട്ടുണ്ട്.

ചൈനീസ് കമ്പനിയടക്കം പി.എം കെയേഴ്‌സിന് ഫണ്ട് നല്‍കിയുട്ടുണ്ടെന്നും വലിയ അഴിമതിയാണ് ഇതില്‍ നടന്നിരിക്കുന്നതെന്നും കോണ്‍ഗ്രസ്സ് നേതാവ് ജയറാം രമേശ് ആരോപണം ഉന്നയിച്ചിട്ടുണ്ട്. പി.എം കെയേഴ്‌സില്‍ ലഭിച്ച മൊത്തം തുകയോ ദാതാക്കളോ പുറത്തുവന്നിട്ടില്ല. ചുരുങ്ങിയത് 12,700 കോടിയെങ്കിലും ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2020-21 കാലയളവില്‍ പി.എം കെയേഴ്‌സ് ഫണ്ടിന് കീഴില്‍ 7013.99 കോടി രൂപ സമാഹരിച്ചിട്ടുണ്ട് എന്നാണ് ഔദ്യോഗികമായി പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്. വന്‍കിട കമ്പനികളായ റിലയന്‍സ് ഗ്രൂപ്പ് (500 കോടി), അദാനി ഗ്രൂപ്പ് (100 കോടി), പേടി.എം (500 കോടി), ജെ.എസ്.ഡബ്ല്യു (100 കോടി) എന്നിങ്ങനെയാണ് പി.എം കെയേഴ്‌സിന് ഫണ്ട് നല്‍കിയ്. പി.എം കെയേഴ്‌സ് സി.എ.ജി പരിശോധനക്കും വിവരാവകാശ നിയമത്തിനും പുറത്താണ്. ബജറ്റില്‍ തുക അനുവദിക്കുന്നില്ലെന്നാണ് ഇതിന് പറയുന്ന കാരണം. ചുരുങ്ങിയത് പൊതുമേഖലയിലെ 38 സ്ഥാപനങ്ങള്‍ ചേര്‍ന്ന് 2,105 കോടി രൂപ പി.എം കെയേഴ്‌സിന് നല്‍കിയിട്ടുണ്ട്. പൊതുമേഖല ജീവനക്കാരില്‍നിന്ന് 150 കോടി വേറെയും ലഭിച്ചിട്ടുണ്ട്. ചൈനീസ് കമ്പനികളും സഹായം നല്‍കിയത് സംശയം ഉണര്‍ത്തുന്നതാണ്. ടിക് ടോക് 30 കോടിയും ഷവോമി 10 കോടിയും വിവൊ ഏഴുകോടിയും വണ്‍പ്ലസ് ഒരു കോടിയും നല്‍കിയതായും ജയറാം രമേശ് കുറ്റപ്പെടുത്തി. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യം അധികാരത്തിലെത്തിയാല്‍ പ്രധാനമന്ത്രിയുടെ രഹസ്യസ്വഭാവമുള്ള പി.എം കെയേഴ്‌സ് ഫണ്ടിന്റെ രഹസ്യങ്ങള്‍ പുറത്തുവിടുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സറ്റാലിനും പ്രഖ്യാപിച്ചിട്ടുണ്ട്.

എന്താണ് പി.ഐ കെയേഴ്‌സ്

കോവിഡ്-19 പോലുള്ള മഹാമാരിയെയോ ഏതെങ്കിലും തരത്തിലുള്ള അടിയന്തിര സാഹചര്യങ്ങളെയോ ദുരിതങ്ങളെയോ നേരിടുകയെന്ന ലക്ഷ്യത്തോടെ രൂപീകരിച്ചതാണ് പി.എം കെയേഴ്‌സ് ഫണ്ട് (പ്രൈം മിനിസ്റ്റേഴ്സ് സിറ്റിസണ്‍ അസ്സിസ്റ്റന്‍സ് ആന്‍ഡ് റിലീഫ് ഇന്‍ എമര്‍ജന്‍സി സിറ്റുവഷന്‍സ് ഫണ്ട്) - (PM CARES Fund). ദുരിതബാധിതര്‍ക്ക് ആശ്വാസം നല്‍കാനായി ഒരു പ്രത്യേക ദേശീയ ഫണ്ട് ഉണ്ടാവേണ്ടതിന്റെ ആവശ്യകത വിലയിരുത്തിയാണ് ഇത്തരമൊരു ട്രസ്റ്റ് രൂപീകരിക്കുന്നത്. രജിസ്‌ട്രേഷന്‍ ആക്ട് - 1908 പ്രകാരം, 2020 മാര്‍ച്ച് 27 ന് ന്യൂഡല്‍ഹിയില്‍ ആണ് ട്രസ്റ്റ് രജിസ്റ്റര്‍ ചെയ്തത്.

ലക്ഷ്യങ്ങള്‍: മനുഷ്യനിര്‍മിതമോ പ്രകൃതിദത്തമോ ആയ - പൊതുജനാരോഗ്യ അടിയന്തിരാവസ്ഥയോ മറ്റേതെങ്കിലും തരത്തിലുള്ള വിപത്തോ ദുരിതമോ സംഭവിച്ചാല്‍ ആരോഗ്യ, ഫാര്‍മസ്യൂട്ടിക്കല്‍ സൗകര്യങ്ങള്‍ ഒരുക്കുകയോ നവീകരിക്കുകയോ ചെയ്യുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തികള്‍ ട്രസ്റ്റിനു കീഴില്‍ നടത്തും. ദുരിതാശ്വാസം സഹായം നല്‍കുന്നതിനും, അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും മറ്റും പി.എം കെയേഴ്‌സ് ഫണ്ട് ഉപയോഗപ്പെടുത്തും. ദുരിതബാധിതര്‍ക്ക് ധനസഹായമോ, ഗ്രാന്റുകളോ നല്‍കും. ബോര്‍ഡ് ഓഫ് ട്രസ്റ്റികളാണ് ഇതില്‍ നടപടികള്‍ കൈക്കൊള്ളുക.

ട്രസ്റ്റിന്റെ ഘടന: പ്രധാനമന്ത്രി, പി.എം കെയേഴ്‌സ് ഫണ്ടിന്റെ എക്‌സ്-ഒഫീഷ്യോ ചെയര്‍മാനും, കേന്ദ്ര പ്രതിരോധമന്ത്രിയും ആഭ്യന്തരമന്ത്രിയും ഫണ്ടിന്റെ എക്‌സ്-അഫീഷ്യോ ട്രസ്റ്റികളും ആയിരിക്കും. ഗവേഷണം, ആരോഗ്യം, ശാസ്ത്രം, സാമൂഹ്യ പ്രവര്‍ത്തനം, നിയമം, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, ജീവകാരുണ്യം എന്നീ മേഖലകളില്‍ നിന്നുള്ള മൂന്ന് പ്രഗത്ഭരായ വ്യക്തികളെ ട്രസ്റ്റികളായി നിയമിക്കാന്‍ നാമനിര്‍ദ്ദേശം നല്‍കാന്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റികളുടെ ചെയര്‍പേഴ്‌സണ് (പ്രധാനമന്ത്രി) അധികാരമുണ്ട്. ട്രസ്റ്റി ആയി നിയമിതനാകുന്ന വ്യക്തികള്‍ പ്രതിഫലമില്ലാതെ പ്രവര്‍ത്തിക്കും.


ഫണ്ട് പൂര്‍ണ്ണമായും വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും സ്വമേധയാ ലഭിച്ച സംഭാവനകള്‍ അയിരിക്കും. പ്രധാനമന്ത്രിയും അഭ്യന്തര-പ്രതിരോധ മന്ത്രിമാര്‍ ട്രസ്റ്റിലെ മുഖ്യ ഭാരവാഹികളാണെങ്കിലും ഇതിന് സര്‍ക്കാരിന്റെ ബജറ്റിന്റെ പ്രത്യക ഫണ്ട് വകയിരുത്തുകയില്ല.

പി.എം കെയേഴ്‌സ് ഫണ്ടിലേക്കുള്ള സംഭാവനകള്‍ 1961 ലെ ആദായനികുതി നിയമപ്രകാരം 100% ഇളവുള്ള 80 ജി ആനുകൂല്യത്തിന് അര്‍ഹതയുണ്ട്. പി.എം കെയേഴ്‌സ് ഫണ്ടിലേക്കുള്ള സംഭാവനകള്‍ കമ്പനി ആക്റ്റ്, 2013 പ്രകാരമുള്ള കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി (സി.എസ.്ആര്‍) ചെലവായി കണക്കാക്കാനും ഉപാധിയുണ്ട്.

പി.എം കെയേഴ്‌സ് ഫണ്ടിന്, എഫ്.സി.ആര്‍.എയ്ക്ക് കീഴിലും ഇളവുണ്ട്, വിദേശ സംഭാവന സ്വീകരിക്കുന്നതിന് പ്രത്യേക അക്കൗണ്ട് തുറക്കുകയും ചെയ്തിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നുമുള്ള സംഭാവനകള്‍ സ്വീകരിക്കാന്‍ ഇത് പി.എം കെയേഴ്‌സ് ഫണ്ടിനെ പ്രാപ്തമാക്കുന്നു. ഇത് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ടുമായും (പി.എം.എന്‍.ആര്‍.എഫ്) അനുരൂപമാണ്. ഒരു പൊതു ട്രസ്റ്റ് എന്ന നിലയില്‍ 2011 മുതല്‍ പി.എം.എന്‍.ആര്‍.എഫിന് വിദേശ സംഭാവനകളും ലഭിച്ചിട്ടുണ്ട്.

വിവരാവകാശ നിയമ പരിധിയില്‍ പെടുന്നില്ല

പി.എം കെയേഴ്സ് ഫണ്ട് സര്‍ക്കാരിന്റെ അധീനതയില്‍ ആണെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി ഹൈക്കോടതിയില്‍ ഒരു ഹരജി സമര്‍പ്പിച്ച്രുന്നു. ഇതിന് മറുപടിയായി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍, പി.എം കെയേഴ്സ് ഫണ്ട് സര്‍ക്കാര്‍ ഫണ്ടല്ല എന്നും പൊതുപണം അല്ലാത്തതിനാല്‍ വിവരാവകാശത്തിന് കീഴില്‍ വരില്ലെന്നും കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്.


TAGS :