Quantcast
MediaOne Logo

കെ. സഹദേവന്‍

Published: 3 April 2024 6:38 AM GMT

കോടതി കണ്ടെത്തിയിട്ടില്ലാത്ത രാംദേവ് ലീലകള്‍

ആത്മീയ വ്യാപാരങ്ങള്‍ക്കും ഇതര ബിസിനസ് സംരംഭങ്ങള്‍ക്കും പുറമെ രാഷ്ട്രീയക്കളികളിലും രാംദേവ് അഗ്രഗണ്യനാണ്. 2014ല്‍ ഇന്ത്യയിലെ രാഷ്ട്രീയ ഭരണമാറ്റത്തിന് ചുക്കാന്‍ പിടിച്ച രണ്ട് സുപ്രധാന സാമ്പത്തിക സ്രോതസ്സുകളില്‍ ഒന്ന് ഗൗതം അദാനിയും മറ്റൊരാള്‍ രാംദേവുമായിരുന്നു. അതില്‍ രാംദേവ് ഇരട്ട റോളിലായിരുന്നു കളിച്ചുകൊണ്ടിരുന്നത്.

പതഞ്ജലി
X

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതില്‍ രാംദേവും പതഞ്ജലി ട്രസ്റ്റും മാപ്പ് പറഞ്ഞത് സ്വീകാര്യമല്ലെന്ന് സുപ്രീം കോടതി പറഞ്ഞിരിക്കുന്നു. രാംദേവ് സ്വമേധയാ ഉണ്ടായ വെളിപാടു കൊണ്ട് മാപ്പ് പറഞ്ഞതാണെന് കരുതേണ്ട; കോടതിയില്‍ കുടുങ്ങും എന്ന് കണ്ടപ്പോള്‍ ചെയ്തതാണ്. കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് പതഞ്ജലി നല്‍കിയ തെറ്റായ പരസ്യത്തിന്മേല്‍ നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിസമ്മതം കാണിക്കുന്നതിനെയും കോടതി വിമര്‍ശിച്ചു.

യോഗക്കും ഇതര ആത്മീയ വ്യാപാരത്തിനും പുറമെ രാംദേവിന്റെ പ്രധാന മേഖല ആയുര്‍വ്വേദ ഔഷധവും ഭൂമി ഇടപാടുകളുമാണ്. രാംദേവിന്റെ ഭൂമി ഇടപാടുകളില്‍ ദുരൂഹമായി പ്രവര്‍ത്തിക്കുന്ന ഒട്ടനവധി ഷെല്‍ എന്റിറ്റികള്‍ ഉണ്ടെന്ന് 'റിപ്പോര്‍ട്ടേര്‍സ് കലക്ടീവ് ' ന്റെ അന്വേഷണാത്മക റിപ്പോര്‍ട്ട് തെളിവുകള്‍ പുറത്തുവിട്ടിട്ടിട്ട് അധികകാലമായില്ല.

രാജീവ് ദീക്ഷിത് എന്ന ആന്റി ഗ്ലോബലൈസേഷന്‍ കാമ്പയ്‌നറായിരുന്നു രാംദേവിന്റെ രാഷ്ട്രീയ രംഗത്തെ ഗുരു. രാജീവ് ദീക്ഷിത് പ്രഭാഷകനെന്ന നിലയില്‍ ഹിന്ദി ബെല്‍ട്ടില്‍ പേരുകേട്ട വ്യക്തിയും. അക്കാലത്ത് ദീക്ഷിതിന്റെ പ്രസംഗ കാസറ്റുകള്‍ ചൂടപ്പം പോലെ വിറ്റഴിയുമായിരുന്നു. യോഗാഭ്യാസവും സ്വദേശി കാമ്പയ്‌നും ഒക്കെയായി നടന്ന രാംദേവ് പതുക്കെ പതഞ്ജലിയായി, ട്രസ്റ്റായി, ഗുരുവിനെക്കാളും പ്രശസ്തനായി.

ആത്മീയ വ്യാപാരങ്ങള്‍ക്കും ഇതര ബിസിനസ് സംരംഭങ്ങള്‍ക്കും പുറമെ രാഷ്ട്രീയക്കളികളിലും രാംദേവ് അഗ്രഗണ്യനാണ്. 2014ല്‍ ഇന്ത്യയിലെ രാഷ്ട്രീയ ഭരണമാറ്റത്തിന് ചുക്കാന്‍ പിടിച്ച രണ്ട് സുപ്രധാന സാമ്പത്തിക സ്രോതസ്സുകളില്‍ ഒന്ന് ഗൗതം അദാനിയും മറ്റൊരാള്‍ രാംദേവുമായിരുന്നു. അതില്‍ രാംദേവ് ഇരട്ട റോളിലായിരുന്നു കളിച്ചുകൊണ്ടിരുന്നത്.

90 കളില്‍ തന്നെ ജനകീയ മുന്നേറ്റങ്ങളില്‍ ഇടപെടാന്‍ ആരംഭിച്ച രാംദേവ് ആഗോളവത്കരണത്തിനെതിരായ പ്രചരണ പ്രവര്‍ത്തനങ്ങളിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്! ഈ പ്രവര്‍ത്തന പശ്ചാത്തലം 2012-13 കാലയളവില്‍ രൂപപ്പെട്ട 'ഇന്ത്യാ എഗേന്‍സ്റ്റ് കറപ്ഷന്‍' എന്ന പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ രാംദേവിനെ സഹായിച്ചു. 'അഴിമതിക്കെതിരായ' പ്രക്ഷോഭത്തില്‍ രാംദേവിനെ പിന്നില്‍ നിന്ന് സഹായിക്കാന്‍ മൂന്ന് പേരുണ്ടായിരുന്നു; അമിത് ഷാ, അദാനി, അജിത് ഡോവല്‍!


ഇനി രാംദേവിന്റെ പൂര്‍വ്വ ചരിത്രത്തിലെ ചെറിയൊരു ഏടുകൂടി പരിശോധിക്കാം. ''രാംദേവ് എന്ന ആരുമറിയപ്പെടാത്ത യോഗാഭ്യാസി രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്നത് 90 കളിലായിരുന്നു. ആഗോളവത്കരണത്തിനെതിരായ കാമ്പയ്‌നിലൂടെ. രാജീവ് ദീക്ഷിത് എന്ന ആന്റി ഗ്ലോബലൈസേഷന്‍ കാമ്പയ്‌നറായിരുന്നു രാംദേവിന്റെ ഈ രംഗത്തെ ഗുരു. രാജീവ് ദീക്ഷിത് പ്രഭാഷകനെന്ന നിലയില്‍ ഹിന്ദി ബെല്‍ട്ടില്‍ പേരുകേട്ട വ്യക്തിയും. അക്കാലത്ത് ദീക്ഷിതിന്റെ പ്രസംഗ കാസറ്റുകള്‍ ചൂടപ്പം പോലെ വിറ്റഴിയുമായിരുന്നു. യോഗാഭ്യാസവും സ്വദേശി കാമ്പയ്‌നും ഒക്കെയായി നടന്ന രാംദേവ് പതുക്കെ പതഞ്ജലിയായി, ട്രസ്റ്റായി, ഗുരുവിനെക്കാളും പ്രശസ്തനായി.


ദീക്ഷിത് ഒരു രാത്രിയില്‍ മരണപ്പെടുന്നു. മൃതദേഹം ബന്ധുക്കള്‍ക്ക് പോലും വിട്ടുനല്‍കാതെ സംസ്‌കരിച്ചുവെന്നാണ് അറിഞ്ഞത്. പിന്നീട് അധികാരത്തിന്റെ ഇടനാഴികളിലായി അഭ്യാസം. അഴിമതി വിരുദ്ധത, സ്വദേശി... സംഘപരിവാരത്തിന്റെ മാനസപുത്രനാകാന്‍ ഏറെ വൈകേണ്ടി വന്നില്ല.


TAGS :