Quantcast
MediaOne Logo

കെ.പി ഹാരിസ്

Published: 6 Nov 2023 4:35 AM GMT

തരൂരിന്റെത് കൊളോണിയല്‍ ആധുനികതാ ബോധം

അമേരിക്കയും ബ്രിട്ടനും ഉള്‍പ്പെടുന്ന സാമ്രാജ്യത്വത്തിന് ഇസ്രായേല്‍ എന്ന അതിരില്ലാത്ത രാഷ്ട്രത്തെ പിന്തുണയ്‌ക്കേണ്ടത് അവരുടെ ബാധ്യതയാണ്. പാശ്ചാത്യ രാജ്യങ്ങളിലെ താമസവും യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിലെ ജീവിതവും തരൂരിന്റെ കൊളോണിയല്‍ അഭിനിവേശത്തിന് കാരണമായിരിക്കാം. എന്നാല്‍, കൊളോണിയല്‍ വിരുദ്ധ പോരാട്ടത്തിന്റെ വലിയ പാരമ്പര്യമുള്ള ഇന്ത്യന്‍ ജനതയ്ക്ക് ഹമാസിനോടൊപ്പം അല്ലാതെ നില്‍ക്കാന്‍ കഴിയില്ല.

ശശി തരൂരിന്റെ ഹമാസ് വിമര്‍ശനം
X

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് സംഘടിപ്പിച്ച ലോക ശ്രദ്ധയാകര്‍ഷിക്കപ്പെട്ട ഒരു മഹാറാലിയില്‍ ശശി തരൂര്‍ നടത്തിയ പ്രസ്താവന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തിന്റെ അന്തഃസത്ത കെടുത്തുന്ന നിലയിലുള്ള ഒരു പ്രസ്താവനയായിട്ടാണ് സ്വാതന്ത്ര്യ ബോധമുള്ളവരും നീതിയില്‍ വിശ്വസിക്കുന്ന മനുഷ്യരും കണ്ടത്. ഒക്‌ടോബര്‍ ഏഴിനാണ് ഫലസ്തീന്‍ ഇസ്രായേല്‍ പ്രശ്‌നം തുടങ്ങുന്നത് എന്ന അര്‍ഥത്തിലുള്ള നരേറ്റീവ് സാമ്രാജ്യത്വ സയണിസ്റ്റ് ശക്തികള്‍ പ്രചരിപ്പിച്ചതാണ്. ഈ പ്രോപഗണ്ടയെ ഏറ്റെടുക്കുകയാണ് തരൂര്‍ ചെയ്തത്. കൊളോണിയല്‍ ആധുനികതക്കപ്പുറത്തേക്ക് ചിന്ത വികസിക്കാതിരിക്കുകയും പാശ്ചാത്യ മനസ്സ് കൊണ്ടുനടക്കുകയും ചെയ്യുന്ന ഇന്ത്യക്കാരനായ ശശിതരൂരില്‍ നിന്ന് സ്വാഭാവികമായും പുറത്തുവരുന്ന പ്രസ്താവനകളാണ ഫലസ്തീന്‍ വിഷയത്തില്‍ കേരളം കേട്ടത്. പ്രോ ഇസ്രായേല്‍ സമീപനം സ്വീകരിക്കാന്‍ തരൂര്‍ തയ്യാറാവുന്നത് ഇത് ആദ്യമായിട്ടല്ല. 2009 ല്‍ ഇസ്രായേല്‍ ഗാസയില്‍ മനുഷ്യക്കുരുതി നടത്തി കൊണ്ടിരിക്കുമ്പോള്‍ ഇസ്രായേല്‍ സൈനികരുടെ കഴിവിനെ പ്രശംസിച്ചുകൊണ്ട് ഇസ്രായേല്‍ ദിനപത്രമായ ഹാരെറ്റ്‌സില്‍ ലേഖനം എഴുതിയ പാരമ്പര്യവും തരൂരിനുണ്ട്.

ലക്ഷക്കണക്കിന് സ്ത്രീകളെയും കുഞ്ഞുങ്ങളെയും കൊന്നുകൊണ്ട് ഇസ്രായേല്‍ നടത്തുന്ന അനന്തമായ അധിനിവേശത്തിനെതിരെ ഒരു ജനത എന്ന നിലയില്‍ ഹമാസ് നടത്തിയ ഒരു പിടച്ചിലായിരുന്നു ഒക്ടോബര്‍ ഏഴിന് സംഭവിച്ചത്. തങ്ങളുടെ ചലിക്കാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിച്ച് എല്ലാ അര്‍ഥത്തിലും ജീവിതം നരകതുല്യം ആക്കി മാറ്റി പുഴുക്കളെ പോലെ ജീവിതം നയിക്കേണ്ടി വരുന്ന ഒരു സന്ദര്‍ഭത്തില്‍ ഇങ്ങനെ ഇഞ്ചിഞ്ചായി മരിക്കുന്നതിലും ഭേദം പോരാടി മരിക്കുന്നതാണ് ഉത്തമം എന്ന് കരുതിയ ഒരു ജനതയുടെ പേരാണ് ഫലസ്തീന്‍ അഥവാ ഹമാസ് എന്നത്.

ഡി കൊളോണലൈസേഷന്റെ ഉജ്ജ്വലമായ പാഠപുസ്തകം ആയി ഹമാസിനെ ലോകത്തുള്ള സ്വാതന്ത്ര്യ പോരാളികളും മനുഷ്യ പക്ഷത്തുള്ള ബുദ്ധി ജീവികളും വിലയിരുത്തുമ്പോള്‍ ഒരു ഭീകര പ്രസ്ഥാനം ആയി ചിത്രീകരിക്കാനുള്ള തരൂരിന്റെ നിലപാട് ചോദ്യം ചെയ്യപ്പെടുക സ്വാഭാവികമാണ്. താന്‍ ഫലസ്തീനോടൊപ്പമാണ് എന്ന കേവല പ്രസ്താവന തരൂരിനെ പോലെ അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡനും വിളിച്ചു പറയുന്നത് നാം കേട്ടിട്ടുണ്ട്. ഈ വിളിച്ചു പറയല്‍ നടക്കുമ്പോള്‍ തന്നെയാണ് ബൈഡന്‍ ഇസ്രായേലിന് സര്‍വ്വ പിന്തുണയും നല്‍കുന്നത് എന്നും നാം കാണുന്നു. ഒരു ജനതയുടെ നിലനില്‍പ്പിനായുള്ള പോരാട്ടത്തെ ഭീകരതയായി ചിത്രീകരിക്കാനുള്ള കൊളോണിയല്‍ ബോധം തന്നെയാണ് ഇപ്പോഴും തരൂരിന് നയിക്കുന്നത്.

ഹമാസ് അപകോളനീരണ പോരാട്ടത്തിലെ നിലനില്‍ക്കുന്ന യാഥാര്‍ഥ്യമെന്ന നിലയില്‍ മനസ്സിലാക്കാന്‍ കഴിയണമെങ്കില്‍ കൊളോണിയല്‍ ആധുനികതയുടെ പാഠപുസ്തകത്തിനപ്പുറത്തുള്ള വായനകള്‍ അനിവാര്യമാണ്. ഏഴ് പതിറ്റാണ്ടിലേറെക്കാലമായി ഒരു ജനത അനുഭവിച്ചുവരുന്ന കോളനി വത്കരണത്തിന്റെ ദുരന്തത്തില്‍ നിന്ന് മോചിതരാവാന്‍ അവസാന ശ്രമം എന്ന നിലയില്‍ ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ പ്രതിരോധ പ്രവര്‍ത്തനം ഭീകരതയായി ചിത്രീകരിക്കാനുള്ള അധിനിവേശ ശക്തികളുടെ വ്യാഖ്യാനങ്ങളെ ഏറ്റെടുക്കേണ്ട ബാധ്യത ഇന്ത്യന്‍ ജനസമൂഹത്തിന് ഇല്ല. എന്നിട്ടും അമേരിക്കന്‍ സാമ്രാജ്യത്വം അടിച്ചേല്‍പ്പിക്കുന്ന ഭീകരതാ നരേറ്റീവുകളെ അതേപടി ഏറ്റുപാടാന്‍ സന്നദ്ധമായ ചില ആളുകളെയും നമുക്ക് കാണാവുന്നതാണ്. ഇതിന് മുന്‍പന്തിയില്‍ സംഘ്പരിവാരവും അതിന്റെ പ്രചാരകരും ഉണ്ട് എന്നുള്ളത് ഒരു യാഥാര്‍ഥ്യമാണ്. അവരോടൊപ്പം ശശി തരൂരിനെ പോലുള്ള കോണ്‍ഗ്രസ് നേതാവും നിലകൊണ്ടത് കോണ്‍ഗ്രസ്സിന്റെ പ്രഖ്യാപിത നിലപാടിനെതിരാണ്.


ഫലസ്തീന്‍ എന്ന ദേശത്ത് സഹസ്രാബ്ദങ്ങളായി ജീവിക്കുന്ന ഒരു ജനസമൂഹത്തെ അഭയാര്‍ഥികളാക്കി മാറ്റി തങ്ങളുടെ നാടും വീടും കുടിയൊഴിപ്പിച്ച് ഇസ്രായേല്‍ എന്ന ഒരു അധിനിവേശ രാഷ്ട്രത്തിന് അംഗീകാരം നേടിക്കൊടുത്തത് മുതല്‍ ഫലസ്തീന്‍ ജനത അനുഭവിക്കുന്ന ദുരന്തമാണ് നാമിന്നും കണ്ടുകൊണ്ടിരിക്കുന്ന കരളലീക്കുന്ന കാഴ്ചകള്‍. ലക്ഷക്കണക്കിന് സ്ത്രീകളെയും കുഞ്ഞുങ്ങളെയും കൊന്നുകൊണ്ട് ഇസ്രായേല്‍ നടത്തുന്ന അനന്തമായ അധിനിവേശത്തിനെതിരെ ഒരു ജനത എന്ന നിലയില്‍ ഹമാസ് നടത്തിയ ഒരു പിടച്ചിലായിരുന്നു ഒക്ടോബര്‍ ഏഴിന് സംഭവിച്ചത്. തങ്ങളുടെ ചലിക്കാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിച്ച് എല്ലാ അര്‍ഥത്തിലും ജീവിതം നരകതുല്യം ആക്കി മാറ്റി പുഴുക്കളെ പോലെ ജീവിതം നയിക്കേണ്ടി വരുന്ന ഒരു സന്ദര്‍ഭത്തില്‍ ഇങ്ങനെ ഇഞ്ചിഞ്ചായി മരിക്കുന്നതിലും ഭേദം പോരാടി മരിക്കുന്നതാണ് ഉത്തമം എന്ന് കരുതിയ ഒരു ജനതയുടെ പേരാണ് ഫലസ്തീന്‍ അഥവാ ഹമാസ് എന്നത്.

ഫലസ്റ്റിന്‍ ദേശത്തിന്റെ വിപ്ലവ കവി ദര്‍വേഷ് മുഹമ്മദ് തന്റെ ഐഡന്റിറ്റി കാര്‍ഡ് എന്ന കവിതയില്‍ അവസാന വരി ഇങ്ങനെയാണ് സമാപിക്കുന്നത്.

ഞാന്‍ ആളുകളെ വെറുക്കുന്നില്ല

ആരുടെയും സ്വത്തില്‍ ഞാന്‍ അതിക്രമം കാട്ടുന്നില്ല

എന്നിട്ടും എനിക്ക് വിശന്നാല്‍

എന്റെ കൊള്ളക്കാരന്റെ മാംസം ഞാന്‍ തിന്നും

സൂക്ഷിക്കുക എന്റെ വിശപ്പിനെ.

ഫലസ്തീന്‍ ജനതയുടെ വിശപ്പിനെ സൂക്ഷിക്കാന്‍ കഴിയാത്ത ഒരു ലോകത്തോട് ഹമാസ് വിളിച്ചു പറഞ്ഞതാണ് ഒക്ടോബര്‍ ഏഴിന് സംഭവിച്ച പ്രത്യാക്രമണം. ലോക ഭൂപടത്തില്‍ നിന്നും ഫലസ്തീനെന്ന രാഷ്ട്രം ഇല്ലായ്മ ചെയ്യപ്പെടുമ്പോള്‍ ലോകം തന്നെ ഫലസ്തീനിനെ മറവിയിലേക്ക് തള്ളിവിട്ടു കൊണ്ടിരിക്കുമ്പോള്‍ ഞങ്ങള്‍ അപ്രത്യക്ഷമായിട്ടില്ല എന്ന് വിളിച്ചു പറയലായിരുന്നു ഒക്ടോബര്‍ എഴിന് സംഭവിച്ചത്. ഫലസ്തീന്‍ മറവിയെ ലോകത്തിന് മുന്നില്‍ ഓര്‍മപ്പെടുത്തലായിരുന്നു ഒക്ടോബര്‍ ഏഴിന്റെ പ്രതിരോധ പോരാട്ടത്തിലൂടെ ഹമാസ് ചെയ്തത്.

അമേരിക്കയും ബ്രിട്ടനും ഉള്‍പ്പെടുന്ന സാമ്രാജ്യത്വത്തിന് ഇസ്രായേല്‍ എന്ന അതിരില്ലാത്ത രാഷ്ട്രത്തെ പിന്തുണയ്‌ക്കേണ്ടത് അവരുടെ ബാധ്യതയാണ്. പാശ്ചാത്യ രാജ്യങ്ങളിലെ താമസവും യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിലെ ജീവിതവും തരൂരിന്റെ കൊളോണിയല്‍ അഭിനിവേശത്തിന് കാരണമായിരിക്കാം. എന്നാല്‍, കൊളോണിയല്‍ വിരുദ്ധ പോരാട്ടത്തിന്റെ വലിയ പാരമ്പര്യമുള്ള ഇന്ത്യന്‍ ജനതയ്ക്ക് ഹമാസിനോടൊപ്പം അല്ലാതെ നില്‍ക്കാന്‍ കഴിയില്ല. ഞങ്ങള്‍ ഫലസ്തീനില്‍ ഒപ്പമാണ് ഹമാസിനൊപ്പമല്ല എന്ന അരാഷ്ട്രീയ പ്രസ്താവന നടത്തുന്ന ശശി തരൂര്‍ ചെയ്യുന്നത് ഇസ്രായേലിനെ പിന്തുണക്കലാണ്. .ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ സുഭാഷ് ചന്ദ്രബോസ് ഭഗത്സിംഗ് എന്ന് തുടങ്ങി സ്വാതന്ത്ര്യ സമരത്തില്‍ രക്ത സാക്ഷികളായ ആയിരക്കണക്കിന് മനുഷ്യരെ തള്ളിപറയുന്നതിന് സമാനമാണ് ഫലസ്തീന്‍ വിമോചന പോരാട്ടത്തിലെ മുന്നണി പോരാളിയായ ഹമാസിനെ ഭീകരവല്‍ക്കരിക്കുന്നതിലൂടെ സംഭവിക്കുന്നത്. ഹമാസിനെ ഭീകരവല്‍ക്കരിച്ച് ഇസ്രായേല്‍ ഭീകരതയുമായി സമീകരിക്കുന്ന നിഷ്‌കളങ്കര്‍ മനസ്സിലാക്കേണ്ടത് നിങ്ങള്‍ പശ്ചിമേഷ്യയില്‍ നടക്കുന്ന പലസ്തീന്‍ വിമോചന പോരാട്ടങ്ങളെ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുന്നത് എന്നുള്ള യാഥാര്‍ത്യമാണ്.

ഹിന്ദുത്വ ഫാസിസം ധാരാളം സാധ്യതകള്‍ ഓഫര്‍ ചെയ്തിട്ടും അദ്ദേഹം അതിലേക്ക് പോകാതിരുന്നത് തരൂരിന്റെ പ്രോ ഇസ്രായേല്‍ സമീപനത്തിന് ന്യായീകരണമല്ല എന്ന് ഓര്‍മപ്പെടുത്തുന്നതോടൊപ്പം എഡ്വേര്‍ഡ് സൈദിന്റെ ഓറിയന്റലിസം ഒരാവര്‍ത്തി വായിക്കാന്‍ നിര്‍ദേശിക്കുകയാണ്. ധാരാളം വായനകളും പഠനങ്ങളും നടത്തുന്നു എന്ന് പറയുന്ന തരുരില്‍ നിന്ന് ഇത്ര അരാഷ്ടീയ പ്രസ്താവനകള്‍ വരുന്നത് ഇസ്രായേല്‍ അനുകൂല മാനസികാവസ്ഥയില്‍ നിന്ന് തന്നെയാണെന്നാണ് ബോധ്യമാവുന്നത്.

പതിറ്റാണ്ടുകളായി നടത്തികൊണ്ടിരിക്കുന്ന ചൂഷണത്തിന്റെയും അപഹരണത്തിന്റെയും പ്രതികരണമെന്ന നിലയില്‍ നടത്തപ്പെടുന്നതാണ് അറബ്- മുസ്ലിം ചാവേറാക്രമങ്ങള്‍ എന്ന വായനയെ പൂര്‍ണ്ണമായും മാറ്റി നിര്‍ത്തി ക്രിസ്തീയ ഭാവന പരിഭാവനത്വം കല്‍പിക്കുന്ന ദിവ്യപ്രേരിതമായ ആത്മബലി എന്ന പരികല്‍പനയിലൂടെ വായിക്കുന്നതിന്റെ അബദ്ധത്തെ തലാല്‍ അസദ് തന്റെ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അഥവാ, ഇസ്രായേല്‍ ഫലസ്തീന്‍ സംഘര്‍ഷം കേവല ജൂത-ഇസ്‌ലാം സംഘര്‍ഷമെന്ന ലഘൂകരണം തെറ്റാണെന്നും അതിനുമപ്പുറം ഒരു രാജ്യത്തിന്റെ സ്വാതന്ത്ര്യപോരാട്ടത്തിന്റെ ഭൂമികയുമാണെന്ന് തലാല്‍ പറഞ്ഞ് വെക്കുന്നു. എന്നാല്‍, ഇതിനെ മതകീയവത്കരിക്കുന്ന വായനയാണ് കൊളോണിയല്‍ ബുദ്ധിജീവികള്‍ ചെയ്ത് കൊണ്ടിരിക്കുന്നത്

.ജാക് ജോര്‍ജ് ഷഹീന്‍ തന്റെ Real Bad Arabs: How Hollywood Vilifies a People എന്ന വിഖ്യാത ഡോക്യുമെന്ററിയില്‍ പടിഞ്ഞാറ് സാംസ്‌കാരിക വ്യവസായം അറബ് ജനതയെ പൈശാചികവത്കരണത്തിന് വിധേയമാക്കുന്നതിനെ കുറിച്ച് വിവരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ പരമ്പരാഗത അധീശത്വ വ്യവഹാരങ്ങള്‍ അപരന് കനിഞ്ഞനുവദിക്കാറുള്ള അല്‍പ മാത്രമായ ഗുണ വിശേഷങ്ങള്‍ പോലും അറബികള്‍ക്കും മുസ്‌ലിംകള്‍ക്കും നിഷേധിച്ചുകൊണ്ടാണ് ഏറെ ദശാബ്ദങ്ങളായി ഹോളിവുഡ് സാംസ്‌കാരിക രാഷ്ട്രീയ വ്യവസായം മുന്നോട്ട് പോവുന്നത്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ വിശാല താത്പര്യങ്ങള്‍ക്ക് ഇണങ്ങുന്ന ഒരു ഫ്രെയിം വര്‍ക്കിലൂടെയാണ് ഇത് നിര്‍വഹിക്കപ്പെട്ടത്. ഇത് പ്രകാരം അറബി മതഭ്രാന്തനും വിഷയലമ്പടനുമായ ഒരു അപരിഷ്‌കൃത സ്വത്വവും കിരാതമായ ഭൂതത്തിന്റെ ശേഷിപ്പുമാണ്. ഫലസ്തീനികള്‍ ബാര്‍ബേറിയന്‍സ് ആണെന്ന ഇസ്രായേല്‍ വൈറ്റ് സുപ്രീമസിയെ അനുകൂലിക്കാന്‍ ശശി തരൂരിന് സാധിക്കുന്നത് ഇപ്പോഴും തന്റെ വായനകള്‍ കൊളോണിയല്‍ ബോധത്തില്‍ പുറത്ത് കടക്കാത്തത് കൊണ്ടാണ്.

ലോകത്തുനിന്ന് ഉയര്‍ന്നുവരുന്ന അപകോളനീകരണ പോരാട്ടങ്ങളെ കാണാതിരിക്കുകയും കൊളോണിയല്‍ ആധുനികതയുടെ തടവറയില്‍ നില്‍ക്കുകയും ചെയ്യുന്നത് കൊണ്ടാണ് തരൂരിനെ ഒരു പ്രോ ഇസ്രായേല്‍ എന്ന് വിശേഷിപ്പിക്കേണ്ടിവരുന്നത്. ഇത്തരത്തില്‍ കൊളോണിയല്‍ ആധുനികതയെ ബോധത്താലൊ അബോധത്താലൊ കൊണ്ട് നടക്കുന്ന തരൂരിനെപ്പോലുള്ള ആളുകള്‍ക്ക് ഫലസ്തീന്‍ വിമോചന പോരാട്ടങ്ങളെ ഉള്‍ക്കൊള്ളുവാന്‍ കഴിയില്ല എന്നത് ഒരു യാഥാര്‍ഥ്യമാണ്. ഹിന്ദുത്വ ഫാസിസം ധാരാളം സാധ്യതകള്‍ ഓഫര്‍ ചെയ്തിട്ടും അദ്ദേഹം അതിലേക്ക് പോകാതിരുന്നത് തരൂരിന്റെ പ്രോ ഇസ്രായേല്‍ സമീപനത്തിന് ന്യായീകരണമല്ല എന്ന് ഓര്‍മപ്പെടുത്തുന്നതോടൊപ്പം എഡ്വേര്‍ഡ് സൈദിന്റെ ഓറിയന്റലിസം ഒരാവര്‍ത്തി വായിക്കാന്‍ നിര്‍ദേശിക്കുകയാണ്. ധാരാളം വായനകളും പഠനങ്ങളും നടത്തുന്നു എന്ന് പറയുന്ന തരുരില്‍ നിന്ന് ഇത്ര അരാഷ്ടീയ പ്രസ്താവനകള്‍ വരുന്നത് ഇസ്രായേല്‍ അനുകൂല മാനസികാവസ്ഥയില്‍ നിന്ന് തന്നെയാണെന്നാണ് ബോധ്യമാവുന്നത്.


TAGS :